വിവാദ വിജയം! വള്ളം കളിയില്‍ പോലീസ് ടീമിന്‍റെ വിജയം എതിരാളിയെ തള്ളിയിട്ട്; വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു

മാ​​ന്നാ​​ർ (ആ​ല​പ്പു​ഴ): മ​​ഹാ​​ത്മാ​​ഗാ​​ന്ധി ജ​​ല​​മേ​​ള​​യി​​ൽ ജേ​​താ​​ക്ക​​ളാ​​യ പോ​​ലീ​​സ് ടീം ​​എ​​തി​​ർ ടീ​​മി​​ലെ പ​​ങ്കാ​​യ​​ക്കാ​​ര​​നെ ആ​​റ്റി​​ൽ ത​​ള്ളി​​യി​​ട്ടാ​​ണ് സ​​മ്മാ​​നം നേ​​ടി​​യ​​തെ​​ന്ന് ആ​​ക്ഷേ​​പം.

ഇ​​തി​​ന്‍റെ ദൃ​​ശ്യ​​ങ്ങ​​ൾ അ​​ട​​ക്കം പു​​റ​​ത്തു​​വ​​ന്ന​​തോ​​ടെ പോ​​ലീ​​സ് ടീ​​മി​​നെ​​തി​​രേ വ്യാ​​പ​​ക പ്ര​​തി​​ഷേ​​ധ​​വും ഉ‍​യ​​ർ​​ന്നു.

ക​​ഴി​​ഞ്ഞ ദി​​വ​​സം ര​​ണ്ടു വ​​ള്ള​​വും ഒ​​പ്പ​​ത്തി​​നൊ​​പ്പം ഫി​​നി​​ഷിം​​ഗ് പോ​​യി​​ന്‍റി​​ലേ​​ക്കു നീ​​ങ്ങ​​വേ​​യാ​​ണ് സം​​ഭ​​വം. അ​​ല്പം മു​​ന്നി​​ൽ ചെ​​റു​​ത​​ന ചു​​ണ്ട​​ൻ ആ​​യി​​രു​​ന്നു.

തൊ​​ട്ടു​​പി​​ന്നാ​​ലെ എ​​ത്തി​​യ പോ​​ലീ​​സ് ടീം ​​തു​​ഴ​​ഞ്ഞ നി​​ര​​ണം ചു​​ണ്ട​​നി​​ലെ ഒ​​രു തു​​ഴ​​ച്ചി​​ൽ​​കാ​​ര​​ൻ എ​​ഴു​​ന്നേ​​റ്റ് ചെ​​റു​​ത​​ന​​യി​​ൽ​​നി​​ന്ന പ​​ങ്കാ​​യ​​ക്കാ​​ര​​നെ ആ​​റ്റി​​ലേ​​ക്കു ത​​ള്ളി​​യി​​ടു​​ക​​യാ​​യി​​രു​​ന്നു.

പ​​ങ്കാ​​യ​​ക്കാ​​ര​​ൻ വീ​​ണ​​തോ​​ടെ ഗ​​തി തെ​​റ്റി​​യ ചെ​​റു​​ത​​ന ചു​​ണ്ട​​ൻ ന​​ല്ല ഒ​​ഴു​​ക്കു​​ണ്ടാ​​യി​​രു​​ന്ന ആ​​റ്റി​​ൽ മ​​റി​​യു​​ക​​യും ചെ​​യ്തു. ഇ​​തി​​നി​​ടെ, മു​​ന്നോ​​ട്ടു തു​​ഴ​​ഞ്ഞ പോ​​ലീ​​സ് ടീം ​​ജേ​​താ​​ക്ക​​ളാ​​യി.

ജീ​​വ​​ൻ വ​​ച്ചു​​ള്ള ക​​ളി

വ​​ള്ളം മ​​റി​​ഞ്ഞ​​തോ​​ടെ തു​​ഴ​​ച്ചി​​ൽ​​കാ​​ർ കൂ​​ട്ട​​ത്തോ​​ടെ വെ​​ള്ള​​ത്തി​​ൽ വീ​​ണു. തു​​ഴ​​ഞ്ഞ് അ​​വ​​ശ​​രാ​​യി​​രു​​ന്ന 125 തു​​ഴ​​ച്ചി​​ൽ​​ക്കാ​​രും ഒ​​രു വി​​ധ​​ത്തി​​ലാ​​ണ് നീ​​ന്തി ക​​ര​​പ​​റ്റി​​യ​​ത്.

ഈ ​​സ​​മ​​യ​​ത്ത‌ു പോ​​ലീ​​സോ അ​​ഗ്നി​​ര​​ക്ഷാ​​സേ​​ന​​യോ സ​​ഹാ​​യി​​ച്ചി​​ല്ലെ​​ന്നു മു​​ഖ്യ​​പ​​രി​​ശീ​​ല​​ക​​ൻ റോ​​ച്ച സി. ​​മാ​​ത്യു ആ​​രോ​​പി​​ച്ചു.

ഇ​​തി​​നി​​ടെ, നി​​ര​​ണം ചു​​ണ്ട​​ൻ തു​​ഴ​​ഞ്ഞ് ഒ​​ന്നാ​​മ​​തെ​​ത്തു​​ക​​യും ചെ​​യ്തു. കേ​​ര​​ള പോ​​ലീ​​സ് ടീ​​മി​​ന്‍റെ ഒ​​രു തു​​ഴ​​ക്കാ​​ര​​ൻ ചെ​​റു​​ത​​ന​​യു​​ടെ പ​​ങ്കാ​​യ​​ക്കാ​​ര​​ൻ പ്ര​​ദീ​​പ് കു​​മാ​​റി​​നെ​​യാ​​ണ് ത​​ള്ളി വെ​​ള്ള​​ത്തി​​ൽ ഇ​​ട്ട​​ത്.

പ​​രാ​​തി ന​​ൽ​​കി

ക​​ര​​യ്ക്കെ​​ത്തി​​യ തു​​ഴ​​ച്ചി​​ൽ​​കാ​​ർ പ​​രാ​​തി ഉ​​ന്ന​​യി​​ച്ചെ​​ങ്കി​​ലും സം​​ഘാ​​ട​​ക​​ർ കാ​​ര്യ​​മാ​​ക്കി​​യി​​ല്ലെ​​ന്നു പ​​റ​​യു​​ന്നു. ഇ​​തേ​​ത്തു​​ട​​ർ​​ന്നു പോ​​ലീ​​സും തു​​ഴ​​ച്ചി​​ൽ​​കാ​​രു​​മാ​​യി കൈ​​യാ​​ങ്ക​​ളി​​യും ന​​ട​​ന്നു.

ചെ​​റു​​ത​​ന ചു​​ണ്ട​​നി​​ലെ തു​​ഴ​​ച്ചി​​ൽ​​കാ​​ർ പ​​ത്ത​​നം​​തി​​ട്ട എ​​സ്പി​​ക്കു പ​​രാ​​തി ന​​ൽ​​കി. 56-ാമ​​ത് മാ​​ന്നാ​​ർ മ​​ഹാ​​ത്മാ​​ഗാ​​ന്ധി ജ​​ലോ​​ത്സ​​വ​​ത്തി​​ന്‍റെ ഫൈ​​ന​​ലി​​ൽ ഒ​​ന്നാം ട്രാ​​ക്കി​​ൽ വ​​ള്ളം​​കു​​ള​​ങ്ങ​​ര​​യും ര​​ണ്ടാം ട്രാ​​ക്കി​​ൽ ചെ​​റു​​ത​​ന​​യും മൂ​​ന്നാം ട്രാ​​ക്കി​​ൽ നി​​ര​​ണം ചു​​ണ്ട​​നു​​മാ​​യി​​രു​​ന്നു.

സ്റ്റാ​​ർ​​ട്ടിം​​ഗി​​ന്‌ മു​​ന്നേ​​ത​​ന്നെ വ​​ള്ള​​ങ്ങ​​ൾ ത​​മ്മി​​ൽ പ്ര​​ശ്ന​​ങ്ങ​​ളു​​ണ്ടാ​​യി. ഇ​​തു പ​​രി​​ഹ​​രി​​ച്ച് ഒ​​രു മ​​ണി​​ക്കൂ​​റോ​​ളം താ​​മ​​സി​​ച്ചാ​​ണ് മ​​ത്സ​​രം തു​​ട​​ങ്ങി​​യ​​ത്.

പ​​ങ്കാ​​യ​​ക്കാ​​ര​​നെ ത​​ള്ളി​​യി​​ട്ട് പോ​​ലീ​​സ് ടീം ​​നേ​​ടി​​യ വി​​ജ​​യം റ​​ദ്ദാ​​ക്ക​​ണ​​മെ​​ന്ന് ചെ​​റു​​ത​​ന ചു​​ണ്ട​​ന്‍റെ ക്യാ​​പ്റ്റ​​ൻ ആ​​വ​​ശ്യ​​പ്പെ​​ട്ടി​​ട്ടു​​ണ്ട്.

Related posts

Leave a Comment