പ്രേ​ക്ഷ​ക​രെ എ​ന്തി​ന് ഇ​ത്ര പേ​ടി?

സി​നി​മ​യെ വി​മ​ർ​ശി​ക്ക​രു​തെ​ന്ന് പ്രേ​ക്ഷ​ക​രോ​ട് മോ​ഹ​ൻ​ലാ​ൽ… കൊ​റി​യ​യി​ലെ പ്രേ​ക്ഷ​ക​രെ പോ​ലെ​യാ​ക​ണം കേ​ര​ള​ത്തി​ലെ പ്രേ​ക്ഷ​ക​ർ എ​ന്ന് റോ​ഷ​ൻ ആ​ൻ​ഡ്രൂ​സ്… നി​രൂ​പി​ക്കു​ന്ന​വ​ർ സി​നി​മ​യെ പ​ഠി​ച്ച​ശേ​ഷം വേ​ണം വി​മ​ർ​ശി​ക്കാ​നെ​ന്ന് അ​ഞ്ജ​ലി മേ​നോ​ൻ… ഇ​വ​രു​ടെ വാ​ക്കു​ക​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ മാ​ത്ര​മ​ല്ല സി​നി​മാ​സ്വാ​ദ​ക​ർ​ക്കി​ട​യി​ൽ മൊ​ത്ത​ത്തി​ലാ​ണ് ചേ​രി​തി​രി​ഞ്ഞു​ള്ള വാ​ക്പോ​രി​നാ​ണ് ക​ള​മൊ​രു​ക്കി​യ​ത്. സി​നി​മ കാ​ണു​ന്ന​വ​രോ​ട് നി​ങ്ങ​ൾ എ​ങ്ങ​നെ പ്ര​തി​ക​രി​ക്ക​ണം, ഏ​തു വി​ധ​ത്തി​ൽ പ്ര​തി​ക​രി​ക്ക​ണം, എ​ങ്ങ​നെ പ്ര​തി​ക​രി​ക്കാ​ൻ പാ​ടി​ല്ലാ​യെ​ന്നെ​ല്ലാം ക​ൽ​പ്പി​ക്കു​ന്പോ​ൾ സ്വ​ഭാ​വി​ക​മാ​യും പ്രേ​ക്ഷ​ക​ർ​ക്ക് അ​സ​ഹി​ഷ്ണു​ത​യു​ണ്ടാ​കും. അ​തി​ന് അ​വ​രെ കു​റ്റം പ​റ​യാ​ൻ പ​റ്റി​ല്ല. കാ​ര​ണം അ​വ​ർ മൂ​വ​രും പ​റ​ഞ്ഞ ശൈ​ലി​യി​ൽ നി​ഴ​ലി​ച്ച​ത് അ​ത്ര​യും മു​ഴു​വ​ൻ അ​സ​ഹി​ഷ്ണു​ത​യാ​യി​രു​ന്നു​വെ​ന്ന് മ​റു​പ​ക്ഷം ആ​രോ​പി​ക്കു​ന്നു. അ​താ​ണ് ഒ​രു​വ​ൻ ആ​സ്വാ​ദ​ക​ക്കൂ​ട്ട​ത്തെ അ​സ്വ​സ്ഥ​മാ​ക്കി​യ​ത്. മ​ര​ക്കാ​ർ ഗ​ർ​ജി​ച്ചോ? മ​ര​ക്കാ​ർ അ​റ​ബി​ക്ക​ട​ലി​ന്‍റെ സിം​ഹം പു​റ​ത്ത് ഇ​റ​ങ്ങി​യ​പ്പോ​ൾ ചി​ത്ര​ത്തെ മ​നഃ​പൂ​ർ​വം ത​രം​താ​ഴ്ത്താ​നു​ള്ള ശ്ര​മ​ങ്ങ​ൾ ഉ​ണ്ടാ​യെ​ന്ന് സാ​ക്ഷാ​ൽ മോ​ഹ​ൻ​ലാ​ൽ ത​ന്നെ പ​റ‍​യു​ന്നു. എ​ന്നാ​ൽ ശ​രി​ക്കും അ​ങ്ങ​നെ​യാ​ണോ. കോ​ടി​ക​ൾ മു​ട​ക്കി മി​ക​ച്ച താ​ര​ങ്ങ​ളെ അ​ണി​നി​ര​ത്തി… എ​ന്നു​ള്ള​തെ​ല്ലാം ശ​രി​യാ​ണെ​ങ്കി​ലും…

Read More

ആ ​രാ​ത്രി​യിൽ അ​യാ​ള്‍ സം​സാ​രി​ച്ച ആ ​രോ​ഗി പ്രേ​ത​മാ​യി​രു​ന്നൊ ? അ​ര്‍​ജ​ന്‍റീന​യി​ലെ ആ​ശു​പ​ത്രി​യി​ല്‍ സം​ഭ​വി​ച്ച​തെ​ന്ത്‍?

നാം ​ചെ​റു​പ്പ​കാ​ലം മു​ത​ല്‍ കേ​ള്‍​ക്കു​ന്ന ഒ​ന്നാ​ണ​ല്ലൊ പ്രേ​ത​ങ്ങ​ള്‍ എ​ന്ന​ത്. പ​ല മ​നു​ഷ്യ​രും പ​ല​ത​രം ക​ഥ​ക​ളും ഐ​തീ​ഹ്യ​ങ്ങ​ളും പ​റ​ഞ്ഞ് ന​മ്മ​ളി​ല്‍ ചി​ല തോ​ന്ന​ലു​ക​ള്‍ അ​വ​ശേ​ഷി​പ്പി​ച്ചി​രി​ക്കു​ന്നു. എ​ന്നി​രു​ന്നാ​ലും പ​ല​രും ത​ങ്ങ​ളു​ടെ അ​നു​ഭ​വ​ങ്ങ​ളി​ല്‍ വി​ശ്വ​സി​ച്ച് പ്രേ​ത​ങ്ങ​ള്‍ യ​ഥാ​ര്‍​ഥ്യ​മെ​ന്ന് വാ​ദി​ക്കു​ന്നു. ശ​രി​യാ​യ ഉ​ത്ത​രം ആ​ര്‍​ക്കും ഇ​തു​വ​രെ ക​ണ്ടെ​ത്താ​ന്‍ ക​ഴി​യാ​ത്ത ഒ​ന്നാ​യി ഇപ്പോഴും അ​വ​ശേ​ഷി​ക്കു​ന്നു. അ​ടു​ത്തി​ടെ അ​ര്‍​ജ​ന്‍റീന​യി​ലെ ഒ​രു ആ​ശു​പ​ത്രി​യി​ല്‍ സം​ഭ​വി​ച്ച കാ​ര്യ​മാ​ണ് പാ​ര​നോ​ര്‍​മ​ല്‍ ആ​ക്ടി​വി​റ്റി എ​ന്ന​തി​നെ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ വീ​ണ്ടും ച​ര്‍​ച്ച​യാ​ക്കു​ന്ന​ത്. അ​ര്‍​ജ​ന്‍റീ​ന​യി​ലെ ബ്യൂ​ണ​സ് ഐ​റി​സി​ലു​ള്ള ഒ​രു ആ​ശു​പ​ത്രി​യി​ലെ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലെ സി​സി​ടി​വി ദൃ​ശ്യ​മാ​ണ് ഇ​ത്ത​ര​ത്തി​ലൊ​രു ച​ര്‍​ച്ച​യ്ക്ക് ആ​ധാ​രം. കാ​മ​റ​യി​ല്‍ അ​തി​രാ​വി​ലെ മൂ​ന്നു​മ​ണി നേ​ര​മാ​ണ്. ആ​ശു​പ​ത്രി​യി​ലെ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​ന്‍ ത​ന്‍റെ ഇ​രി​പ്പി​ട​ത്തി​ല്‍ നി​ന്നും എ​ഴു​ന്നേ​റ്റ് വ​ന്ന് ത​നി​യെ സം​സാ​രി​ക്കു​ക​യാ​ണ്. അ​യാ​ള്‍ ത​ന്‍റെ കൈ​യി​ല്‍ ക​രു​തി​യി​രു​ന്ന പേ​പ്പ​റി​ല്‍ എ​ന്തൊ​ക്കെ​യോ എ​ഴു​തി​യെ​ടു​ക്കു​ന്നു​ണ്ട്. ദൃ​ശ്യ​ങ്ങ​ള്‍ പ്ര​കാ​രം ഇ​യാ​ളു​ടെ അ​രി​കി​ലാ​യി ആ​രും ത​ന്നെ​യി​ല്ല. സെ​ക്യൂ​രി​റ്റി മ​റ്റേ​യാ​ള്‍​ക്കാ​യി വീ​ല്‍ ചെ​യ​റും…

Read More

വെ​ള്ളം ചോ​ദി​ച്ചെ​ത്തി​യ യു​വാ​വ് വൃ​ദ്ധ​യെ ആ​ക്ര​മി​ച്ച് മാ​ല ക​വ​ര്‍​ന്നു! അ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ മൂ​ക്കി​ലൂ​ടെ ര​ക്തം വാ​ര്‍​ന്നൊ​ഴി​കി​

തി​രു​വ​ന​ന്ത​പു​രം: കാ​ട്ടാ​ക്ക​ട മാ​റാ​ന​ല്ലൂ​രി​ല്‍ വെ​ള്ളം ചോ​ദി​ച്ച് വീ​ട്ടി​ലെ​ത്തി​യ യു​വാ​വ് വൃ​ദ്ധ​യെ ആ​ക്ര​മി​ച്ച് മാ​ല ക​വ​ര്‍​ന്നു. മാ​റാ​ന​ല്ലൂ​ര്‍ അ​രു​മാ​ളൂ​ര്‍ ക​ണ്ട​ല മ​യൂ​രം വീ​ട്ടി​ല്‍ അ​രു​ന്ധ​തി​യു​ടെ(68) ര​ണ്ട് പ​വ​ന്‍റെ മാ​ല​യാ​ണ് ക​വ​ര്‍​ന്ന​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​വ​രെ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. തി​ങ്കളാഴ്ച രാ​വി​ലെ പ​തി​നൊ​ന്ന​ര​യോ​ടെ​യാ​ണ് സം​ഭ​വം. അ​രു​ന്ധ​തി വീ​ട്ടി​ല്‍ ഒ​റ്റ​യ്ക്കു​ണ്ടാ​യി​രു​ന്ന സ​മ​യ​ത്ത് യു​വാ​വ് വീ​ട്ടി​ലെ​ത്തി വെ​ള്ളം ചോ​ദി​ച്ചു. ഇ​ത് കു​ടി​ച്ച് ഗ്ലാ​സ് തി​രി​കെ ന​ല്‍​കു​ന്ന​തി​നി​ടെ ഇ​യാ​ള്‍ വൃ​ദ്ധ​യു​ടെ മു​ഖ​ത്ത് ആ​ഞ്ഞ​ടി​ച്ചു. ഇ​തി​നി​ടെ ഇ​യാ​ള്‍ മാ​ല​പൊ​ട്ടി​ച്ച് ബൈ​ക്കി​ല്‍ ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു. അ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ മൂ​ക്കി​ലൂ​ടെ ര​ക്തം വാ​ര്‍​ന്നൊ​ഴി​കി​യ​തോ​ടെ ഇ​വ​ര്‍ നാ​ട്ടു​കാ​രെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

Read More

മോ​ഷ​ണ സം​ഘ​ത്തി​ന്‍റെ ത​ല​വ​ൻ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ..! അ​വ​ലം​ബി​ച്ചിരുന്ന രീതി ഇങ്ങനെ…

ഹൈ​ദ​രാ​ബാ​ദ്: തെ​ലു​ങ്കാ​ന​യി​ലെ മൂ​ന്ന് ജി​ല്ല​ക​ളി​ലാ​യി മൊ​ബൈ​ൽ ഫോ​ൺ മോ​ഷ​ണ പ​ര​ന്പ​ര​ക​ൾ ന​ട​ത്തി​യ സം​ഘ​ത്തി​ന്‍റെ ത​ല​വ​ൻ പോ​ലീ​സ് കോ​ൺ​സ്റ്റ​ബി​ളെ​ന്ന് തെ​ളി​ഞ്ഞു. പോ​ക്ക​റ്റ​ടി സം​ഘ​ത്തെ നി​യ​ന്ത്രി​ച്ചി​രു​ന്ന ഈ​ശ്വ​ർ പ്ര​സാ​ദ്(35) എ​ന്ന ഉ​ദ്യോ​ഗ​സ്ഥ​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. സെ​രി​ലിം​ഗന്പള്ളി മേ​ഖ​ല​യി​ൽ ടാ​സ്ക് ഫോ​ഴ്സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യി ഡ്യൂ​ട്ടി നി​ർ​വ​ഹി​ക്കു​ന്ന പ്ര​സാ​ദ്, പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത മൂ​ന്ന് പേ​രു​ൾ​പ്പെ​ടെ ഒ​ന്പ​ത് സ്ഥി​രം പോ​ക്ക​റ്റ​ടി​ക്കാ​രു​ടെ സം​ഘ​ത്തി​ന്‍റെ ത​ല​വ​നാ​യി മാ​സ​ങ്ങ​ളാ​യി പ്ര​വ​ർ​ത്തി​ച്ച് വ​രി​ക​യാ​ണ്. ഹൈ​ദ​രാ​ബാ​ദി​ൽ ജോ​ലി ചെ​യ്യ​വേ പ​രി​ച​യ​പ്പെ​ട്ട കു​റ്റ​വാ​ളി​ക​ളെ ത​ല​സ്ഥാ​ന ന​ഗ​ര​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലും ന​ൽ​ഗോ​ണ്ട, മി​രി​യാ​ല​ഗു​ഡ, സൂ​ര്യ​പേ​ട്ട് മേ​ഖ​ല​ക​ളി​ലും വി​ന്യ​സി​ച്ച പ്ര​സാ​ദ്, വി​പു​ല​മാ​യ രീ​തി​യി​ൽ മോ​ഷ​ണം ന​ട​ത്താ​ൻ ഇ​വ​രെ പ്രേ​രി​പ്പി​ച്ചി​രു​ന്നു. ന​ൽ​ഗോ​ണ്ട ടൗ​ൺ സ്റ്റേ​ഷ​നി​ൽ ല​ഭി​ച്ച ഫോ​ൺ മോ​ഷ​ണ പ​രാ​തിയിൽ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത പ്രാ​യ​പൂ​ർ​ത്തി​യാ​വാ​ത്ത ര​ണ്ട് പ്ര​തി​ക​ൾ ന​ൽ​കി​യ വി​വ​ര​മ​നു​സ​രി​ച്ചാ​ണ് പ്ര​സാ​ദി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്. മോ​ഷ​ണ സം​ഘ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​യ ഇ​യാ​ൾ ഫോ​ൺ വി​റ്റ് ല​ഭി​ക്കു​ന്ന പ​ണ​ത്തി​ന്‍റെ ഓ​ഹ​രി…

Read More

ഒടുവില്‍ കുറ്റസമ്മതം! കാ​മു​കി​യെ ക​ഴു​ത്തു​ഞെ​രി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം ക​ഷ്ണ​ങ്ങ​ളാ​ക്കി​; കാരണം….

ന്യൂ​ഡ​ല്‍​ഹി: കാ​മു​കി​യെ ക​ഴു​ത്തു​ഞെ​രി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം ക​ഷ്ണ​ങ്ങ​ളാ​ക്കി​യ സം​ഭ​വ​ത്തി​ല്‍ കോ​ട​തി​യി​ല്‍ കു​റ്റ​സ​മ്മ​തം ന​ട​ത്തി പ്ര​തി അ​ഫ്താ​ബ് അ​മീ​ന്‍ പൂ​ന​വ​ല്ല. പെ​ട്ടെ​ന്നു​ണ്ടാ​യ പ്ര​കോ​പ​ന​ത്തി​ല്‍ യു​വ​തി​യെ കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നെ​ന്നു ഇ​യാ​ള്‍ കോ​ട​തി​യി​ല്‍ പ​റ​ഞ്ഞു. പ്ര​തി​യു​ടെ ക​സ്റ്റ​ഡി കാ​ലാ​വ​ധി ഇ​ന്ന് അ​വ​സാ​നി​ച്ച​തോ​ടെ വി​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സ് വ​ഴി കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ​പ്പോ​ഴാ​ണ് കു​റ്റം ഏ​റ്റു​പ​റ​ഞ്ഞ​ത്. പോ​ലീ​സ് അ​ന്വേ​ഷ​ണ​വു​മാ​യി താ​ന്‍ സ​ഹ​ക​രി​ക്കു​ന്നു​ണ്ട്. കൊ​ല​പാ​ത​ക​ത്തി​നു​ശേ​ഷ​മു​ള്ള കാ​ര്യ​ങ്ങ​ള്‍ ക്ര​മ​മാ​യി ഓ​ര്‍​ത്തെ​ടു​ക്കാ​ന്‍ ത​നി​ക്ക് ക​ഴി​യു​ന്നി​ല്ല. ഇ​താ​ണ് പോ​ലീ​സി​ന് ന​ല്‍​കി​യ മൊ​ഴി​യി​ല്‍ വൈ​രു​ദ്ധ്യ​മു​ണ്ടാ​കാ​ന്‍ കാ​ര​ണ​മെ​ന്നും ഇ​യാ​ള്‍ കോ​ട​തി​യി​ല്‍ പ​റ​ഞ്ഞു. മ​ക​ളെ കാ​ണാ​നി​ല്ലെ​ന്ന് കാ​ട്ടി യു​വ​തി​യു​ടെ പി​താ​വ് പ​രാ​തി ന​ല്‍​കി​യ​തോ​ടെ​യാ​ണ് ക​ഴി​ഞ്ഞ മേ​യി​ല്‍ ന​ട​ന്ന കൊ​ല​പാ​ത​ക​ത്തി​ന്‍റെ ചു​രു​ള​ഴി​യു​ന്ന​ത്. പ​ങ്കാ​ളി​യാ​യ ശ്ര​ദ്ധ​യെ(26) കൊ​ല​പ്പെ​ടു​ത്തി​യ​ശേ​ഷം 35 ക​ഷ​ണ​ങ്ങ​ളാ​ക്കി, പ്ര​ത്യേ​കം ഫ്രി​ഡ്ജ് വാ​ങ്ങി ഇ​ത് സൂ​ക്ഷി​ച്ചു. പി​ന്നീ​ട് അ​ടു​ത്ത 18 ദി​വ​സ​ങ്ങ​ളി​ലാ​യി മെ​ഹ്‌​റൗ​ളി വ​ന​ത്തി​ന്‍റെ വി​വി​ധ​യി​ട​ങ്ങ​ളി​ലാ​യി ശ​രീ​ര​ഭാ​ഗ​ങ്ങ​ള്‍ ഉ​പേ​ക്ഷി​ച്ചെ​ന്ന് ഇ​യാ​ള്‍ പോ​ലീ​സി​നോ​ട് വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു.

Read More

കാ​റി​നു​ള്ളി​ലെ കൂ​ട്ട​ബ​ലാ​ത്സം​ഗം! ഡിം​പി​ളി​നാ​യി ര​ണ്ട് അ​ഭി​ഭാ​ഷ​ക​ർ; കോ​ട​തി​ക്കു​ള്ളി​ല്‍ ഇ​രു​വ​രും ത​മ്മി​ല്‍ വാ​ക്കു​ത​ര്‍​ക്കം

കൊ​ച്ചി: കാ​റി​നു​ള്ളി​ല്‍ വ​ച്ച് മോ​ഡ​ലി​നെ കൂ​ട്ട​ബ​ലാ​ത്സം​ഗം ചെ​യ്ത കേ​സി​ല്‍ പ്ര​തി​ക​ളെ അ​ഞ്ച് ദി​വ​സം പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ വി​ട്ടു. പെ​ണ്‍​കു​ട്ടി അ​തി​ക്രൂ​ര​മാ​യ പീ​ഡ​ന​ത്തി​നാ​ണ് ഇ​ര​യാ​യ​തെ​ന്ന് പോ​ലീ​സ് കോ​ട​തി​യെ അ​റി​യി​ച്ചു. വി​ശ​ദ​മാ​യ തെ​ളി​വെ​ടു​പ്പി​ന് പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ല്‍ വേ​ണ​മെ​ന്നും പ്ര​തി​ക​ളു​ടെ ഫോ​ണു​ക​ള്‍ പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും പോ​ലീ​സ് കോ​ട​തി​യെ അ​റി​യി​ച്ചു. കൂ​ടാ​തെ, കേ​സി​ലെ നാ​ലാം പ്ര​തി ഡിം​പി​ള്‍ കേ​ര​ള​ത്തി​ലെ​ത്തി​യ​ത് മു​ത​ലു​ള്ള ഇ​ട​പെ​ട​ലു​ക​ളെ​ക്കു​റി​ച്ച് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് പോ​ലീ​സ് കോ​ട​തി​യി​ല്‍ വ്യ​ക്ത​മാ​ക്കി. അ​തേ​സ​മ​യം, പ്ര​തി ഡിം​പി​ളി​നു വേ​ണ്ടി ര​ണ്ട് അ​ഭി​ഭാ​ഷ​ക​രാ​ണ് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​യ​ത്. അ​ഭി​ഭാ​ഷ​ക​രാ​യ ആ​ളൂ​രും അ​ഫ്‌​സ​ലു​മാ​ണ് ഹാ​ജ​രാ​യ​ത്. കോ​ട​തി​ക്കു​ള്ളി​ല്‍ വ​ച്ച് ഇ​രു​വ​രും ത​മ്മി​ല്‍ വാ​ക്കു​ത​ര്‍​ക്ക​മു​ണ്ടാ​യി. തു​ട​ര്‍​ന്ന് വി​ഷ​യ​ത്തി​ല്‍ മ​ജി​സ്‌​ട്രേ​റ്റ് ഇ​ട​പെ​ട്ടു. ആ​രാ​ണ് നി​ങ്ങ​ളു​ടെ അ​ഭി​ഭാ​ഷ​ക​നെ​ന്ന് മ​ജി​സ്‌​ട്രേ​റ്റ് ഡിം​പി​ളി​നോ​ടു ചോ​ദി​ച്ചു. അ​ഫ്‌​സ​ല്‍ ആ​ണെ​ന്ന് ഡിം​പി​ള്‍ മ​റു​പ​ടി ന​ല്‍​കി. തു​ട​ര്‍​ന്ന് ബ​ഹ​ളം വ​യ്ക്കാ​ന്‍ ഇ​ത് ച​ന്ത​യ​ല്ലെ​ന്നും കോ​ട​തി​യാ​ണെ​ന്നും മ​ജി​സ്‌​ട്രേ​റ്റ് പ​റ​ഞ്ഞു.

Read More

മന്ത്രിയെ മസാജ് ചെയ്തത് ബലാത്സംഗക്കേസ് പ്രതി! സത്യേന്ദര്‍ ജെയിനിനെ വിടാതെ ബിജെപി

ന്യൂഡൽഹി: ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിന് ജയിലില്‍ വിഐപി പരിഗണന ലഭിച്ചെന്ന വിഷയത്തില്‍ ആം ആദ്മി പാര്‍ട്ടിയ്ക്കെതിരെ ആക്രമണം ശക്തമാക്കി ബിജെപി. തിഹാര്‍ ജയിലില്‍ വെച്ച് മന്ത്രിയെ മസാജ് ചെയ്യുന്നത് ഫിസിയോതെറാപ്പിസ്റ്റല്ല, ബലാത്സംഗക്കേസ് പ്രതിയാണെന്ന് ബിജെപി ആരോപിച്ചു. പോക്‌സോ കേസ് പ്രതിയായ റിങ്കുവാണ് തിഹാര്‍ ജയിലില്‍ നിന്ന് വൈറലായ വീഡിയോയില്‍ മസാജ് ചെയ്യുന്നതെന്നും ബിജെപി വക്താവ് ഷെഹ്സാദ് പൂനാവാല അവകാശപ്പെട്ടു.  ‘ബലാത്സംഗക്കേസ് പ്രതിയായ റിങ്കു സത്യേന്ദര്‍ ജെയിന് മസാജ് ചെയ്യുകയായിരുന്നു. പോക്സോ, ഐപിസി 376 പ്രകാരം റിങ്കുവിനെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്. അതിനാല്‍ ഫിസിയോതെറാപ്പിസ്റ്റല്ല, ഒരു ബലാത്സംഗക്കേസ് പ്രതിയാണ് സത്യേന്ദര്‍ ജെയിന് മസാജ് ചെയ്യുന്നത്! ഞെട്ടിപ്പിക്കുന്നതാണിത്. എന്തുകൊണ്ടാണ് അദ്ദേഹം ഇതിനെ പ്രതിരോധിക്കുകയും ഫിസിയോതെറാപ്പിസ്റ്റുകളെ അപമാനിക്കുകയും ചെയ്തത് എന്നതിന് കെജ്രിവാള്‍ ഉത്തരം നല്‍കണം,’ പൂനാവാല ട്വീറ്റില്‍ പറഞ്ഞു.  പ്രായപൂര്‍ത്തിയാകാത്ത മകളെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ 2021ലാണ് റിങ്കുവിനെ അറസ്റ്റ് ചെയ്തതെന്ന് ഡല്‍ഹി…

Read More

റാഷിദയ്ക്ക് ഒപ്പം 68കാരൻ വീട്ടിലെത്തുമ്പോൾ സൗകര്യങ്ങൾ ഒരുക്കിവച്ച് ഭർത്താവ് മാറിക്കൊടുക്കും! ഹണിട്രാപ്പില്‍ കുരുക്കി 23 ലക്ഷം കവര്‍ന്ന കേസില്‍ കൂടുതൽ വിവരങ്ങൾ പുറത്ത്

മലപ്പുറം: മലപ്പുറം കല്‍പകഞ്ചേരി സ്വദേശിയായ 68കാരനെ ഹണിട്രാപ്പില്‍ കുരുക്കി 23 ലക്ഷം കവര്‍ന്ന കേസില്‍ വ്‌ളോഗ്ഗറും ഭര്‍ത്താവും അറസ്റ്റിലായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. താനൂര്‍ സ്വദേശി റാഷിദ(30), ഭര്‍ത്താവ് കുന്നംകുളം സ്വദേശി നിഷാദ് എന്നിവരാണ് പിടിയിലായത്. ഇന്‍സ്റ്റഗ്രാമിലൂടെ പരാതിക്കാരനുമായി ബന്ധം സ്ഥാപിച്ച യുവതി ആലുവയിലെ ഫ്‌ളാറ്റിലെത്തിക്കുകയായിരുന്നു. തുടര്‍ന്ന് ഭര്‍ത്താവിന്റെ സഹായത്തോടെ ഇയാളുടെ സ്വകാര്യ ദൃശ്യങ്ങള്‍ രഹസ്യമായി പകര്‍ത്തി ഭീഷണിപ്പെടുത്തുകയായിരുന്നു എന്നുമാണ് പരാതി ഉയർന്നത്. ദൃശ്യങ്ങള്‍ പുറത്തുവിടാതിരിക്കാനായി 23 ലക്ഷം രൂപ വാങ്ങിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ പലതവണയായാണ് പണം തട്ടിയെടുത്തതെന്നാണ് വിവരം. എന്നാല്‍ പണം നല്‍കിയിട്ടും ബ്ലാക്ക് മെയിലിങ് തുടര്‍ന്നതോടെ 68കാരന്‍ പൊലീസിനെ സമീപിച്ചതിനു പിന്നാലെയാണ് ദമ്പതികൾ അറസ്റ്റിലാകുന്നത്.  മലപ്പുറം പുത്തനത്താണി കൽപ്പകഞ്ചേരി സ്വദേശിയായ 68 വയസുകാരനെയാണ് ദമ്പതികൾ ചേർന്ന് ട്രാപ്പിലാക്കിയത്. സമൂഹ മാധ്യമത്തിലൂടെ ഇയാളുമായി ബന്ധം സ്ഥാപിച്ച ദമ്പതികൾ തന്ത്രപൂർവ്വം ഇയാളെ വലിയിലാക്കുകയായിരുന്നു.…

Read More

ദളിത് സ്ത്രീ വെള്ളം കുടിച്ച ടാങ്ക് ഗോമൂത്രം ഉപയോഗിച്ച് വൃത്തിയാക്കി! സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…

മൈസൂരു: ദളിത് സ്ത്രീ വെള്ളം കുടിച്ച ടാങ്ക് ഗോമൂത്രം ഉപയോഗിച്ച് വൃത്തിയാക്കി ഇതരജാതിക്കാർ. കർണ്ണാടകയിലെ ചാമരാജ നഗറിലെ ഹെഗ്ഗോതറ ഗ്രാമത്തിലാണ് സംഭവം. ഗ്രാമത്തിലെ വിവാഹത്തിന് പങ്കെടുക്കാനെത്തിയ സ്ത്രീയാണ് കുടിവെള്ള ടാങ്കിനോട് അടുത്തുള്ള പൈപ്പിൽ നിന്നും വെള്ളം കുടിച്ചത്. നവംബർ 18നാണ് സംഭവം നടക്കുന്നത്.  പൈപ്പിൽ നിന്നും വെള്ളം കുടിക്കുന്നത് കണ്ട പ്രദേശത്തെ ഏതാനും ഇതര ജാതിക്കാർ സ്ത്രീയെ ശകാരിച്ചു. സ്ത്രീ ഗ്രാമത്തിൽ നിന്നും പോയ ശേഷം ഇവർ ടാങ്കിലെ പൈപ്പ് തുറന്ന് വെള്ളം പൂർണ്ണമായും തുറന്നു വിട്ടു. പിന്നാലെ ഗോമൂത്രം ഉപയോഗിച്ച് ടാങ്ക് വൃത്തിയാക്കുകയും ചെയ്തു. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.  വീഡിയോ ശ്രദ്ധയിൽപ്പെട്ടതിന് പിന്നാലെ ചാമരാജനഗറിന്റെ ചുമതലയിലുള്ള മന്ത്രി വി. സോമണ്ണ സ്ഥലം സന്ദർശിച്ചു. സാമൂഹ്യ ക്ഷേമവകുപ്പിനോടും ജില്ലാ കമ്മീഷണറോടും റിപ്പോർട്ട് തേടിയിട്ടുണ്ട്. റിപ്പോർട്ട് ലഭിച്ച ശേഷം തുടർ നടപടി സ്വീകരിക്കുമെന്ന് സോമണ്ണ പറഞ്ഞു.…

Read More

ഡിം​പി​ളി​നോ​ടു പോ​ലും ചോ​ദി​ക്കാ​തെ ഡി​പി​ളി​നാ​യി കോ​ട​തി​യി​ല്‍ ഹാ​ജ​രാ​യി ആ​ളൂ​ര്‍ ! വേ​റെ ആ​ളെ ഏ​ര്‍​പ്പാ​ടാ​ക്കി​യി​ട്ടു​ണ്ടെ​ന്ന് യു​വ​തി; കോ​ട​തി​യി​ല്‍ ത​ര്‍​ക്കം…

മോ​ഡ​ലാ​യ യു​വ​തി​യെ കൊ​ച്ചി​യി​ല്‍ കൂ​ട്ട​ബ​ലാ​ത്സം​ഗം ചെ​യ്ത കേ​സി​ല്‍ നാ​ല് പ്ര​തി​ക​ളെ​യും ന​വം​ബ​ര്‍ 26 വ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍​വി​ട്ടു. കൊ​ടു​ങ്ങ​ല്ലൂ​ര്‍ സ്വ​ദേ​ശി​ക​ളാ​യ വി​വേ​ക് സു​ധാ​ക​ര​ന്‍, നി​ധി​ന്‍ മേ​ഘ​നാ​ഥ​ന്‍, സു​ദീ​പ്, രാ​ജ​സ്ഥാ​ന്‍ സ്വ​ദേ​ശി ഡിം​പി​ള്‍ ലാ​മ്പ(​ഡോ​ളി) എ​ന്നി​വ​രെ​യാ​ണ് എ​റ​ണാ​കു​ളം ജു​ഡീ​ഷ്യ​ല്‍ മ​ജി​സ്ട്രേ​റ്റ് കോ​ട​തി ക​സ്റ്റ​ഡി​യി​ല്‍ വി​ട്ട​ത്. പ്ര​തി​ക​ളു​ടെ ചെ​യ്തി ആ​സൂ​ത്രി​ത​വും മൃ​ഗീ​യ​വു​മാ​യി​രു​ന്നു​വെ​ന്നാ​ണ് പ്രോ​സി​ക്യൂ​ഷ​ന്‍ കോ​ട​തി​യി​ല്‍ പ​റ​ഞ്ഞ​ത്. പ​രാ​തി​ക്കാ​രി​യ്ക്ക് മ​ദ്യം ന​ല്‍​കി അ​ബോ​ധാ​വ​സ്ഥ​യി​ലാ​ക്കി​യാ​ണ് പീ​ഡി​പ്പി​ച്ച​ത്. ഹോ​ട്ട​ലി​നു പു​റ​ത്ത് പാ​ര്‍​ക്കിം​ഗ് ഏ​രി​യ​യി​ല്‍ വെ​ച്ചും വാ​ഹ​ന​ത്തി​ല്‍​വെ​ച്ചും ക്രൂ​ര​മാ​യ കൂ​ട്ട​ബ​ലാ​ല്‍​സം​ഗം ന​ട​ന്നു. കേ​സി​ല്‍ ഒ​ന്നു മു​ത​ല്‍ മൂ​ന്നു വ​രെ​യു​ള്ള പ്ര​തി​ക​ളു​ടെ മൊ​ബൈ​ല്‍ ഫോ​ണ്‍ പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്. നാ​ലാം പ്ര​തി ഡിം​പി​ളി​ന്റെ ഫോ​ണ്‍ കി​ട്ടാ​നു​ണ്ട്. രാ​ജ​സ്ഥാ​നി​ല്‍ നി​ന്നെ​ത്തി ഇ​വി​ടെ ഒ​റ്റ​യ്ക്ക് താ​മ​സി​ച്ചു വ​രു​ന്ന ഡി​പിം​ളി​നെ​ക്കു​റി​ച്ചു​ള്ള കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ അ​ന്വേ​ഷി​ച്ച​റി​യേ​ണ്ട​തു​ണ്ട്. അ​തേ​സ​മ​യം, പ്ര​തി​ക​ളു​ടെ ക​സ്റ്റ​ഡി അ​പേ​ക്ഷ പ​രി​ഗ​ണി​ക്കു​ന്ന​തി​നി​ടെ കോ​ട​തി​മു​റി നാ​ട​കീ​യ​രം​ഗ​ങ്ങ​ള്‍​ക്കും വേ​ദി​യാ​യി. ഡിം​പി​ളി​ന് വേ​ണ്ടി ര​ണ്ട് അ​ഭി​ഭാ​ഷ​ക​ര്‍ ഹാ​ജ​രാ​യ​താ​ണ് കോ​ട​തി​മു​റി​യി​ലെ…

Read More