മോ​ഷ​ണ സം​ഘ​ത്തി​ന്‍റെ ത​ല​വ​ൻ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ..! അ​വ​ലം​ബി​ച്ചിരുന്ന രീതി ഇങ്ങനെ…

ഹൈ​ദ​രാ​ബാ​ദ്: തെ​ലു​ങ്കാ​ന​യി​ലെ മൂ​ന്ന് ജി​ല്ല​ക​ളി​ലാ​യി മൊ​ബൈ​ൽ ഫോ​ൺ മോ​ഷ​ണ പ​ര​ന്പ​ര​ക​ൾ ന​ട​ത്തി​യ സം​ഘ​ത്തി​ന്‍റെ ത​ല​വ​ൻ പോ​ലീ​സ് കോ​ൺ​സ്റ്റ​ബി​ളെ​ന്ന് തെ​ളി​ഞ്ഞു.

പോ​ക്ക​റ്റ​ടി സം​ഘ​ത്തെ നി​യ​ന്ത്രി​ച്ചി​രു​ന്ന ഈ​ശ്വ​ർ പ്ര​സാ​ദ്(35) എ​ന്ന ഉ​ദ്യോ​ഗ​സ്ഥ​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

സെ​രി​ലിം​ഗന്പള്ളി മേ​ഖ​ല​യി​ൽ ടാ​സ്ക് ഫോ​ഴ്സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യി ഡ്യൂ​ട്ടി നി​ർ​വ​ഹി​ക്കു​ന്ന പ്ര​സാ​ദ്, പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത മൂ​ന്ന് പേ​രു​ൾ​പ്പെ​ടെ ഒ​ന്പ​ത് സ്ഥി​രം പോ​ക്ക​റ്റ​ടി​ക്കാ​രു​ടെ സം​ഘ​ത്തി​ന്‍റെ ത​ല​വ​നാ​യി മാ​സ​ങ്ങ​ളാ​യി പ്ര​വ​ർ​ത്തി​ച്ച് വ​രി​ക​യാ​ണ്.

ഹൈ​ദ​രാ​ബാ​ദി​ൽ ജോ​ലി ചെ​യ്യ​വേ പ​രി​ച​യ​പ്പെ​ട്ട കു​റ്റ​വാ​ളി​ക​ളെ ത​ല​സ്ഥാ​ന ന​ഗ​ര​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലും ന​ൽ​ഗോ​ണ്ട, മി​രി​യാ​ല​ഗു​ഡ, സൂ​ര്യ​പേ​ട്ട് മേ​ഖ​ല​ക​ളി​ലും വി​ന്യ​സി​ച്ച പ്ര​സാ​ദ്, വി​പു​ല​മാ​യ രീ​തി​യി​ൽ മോ​ഷ​ണം ന​ട​ത്താ​ൻ ഇ​വ​രെ പ്രേ​രി​പ്പി​ച്ചി​രു​ന്നു.

ന​ൽ​ഗോ​ണ്ട ടൗ​ൺ സ്റ്റേ​ഷ​നി​ൽ ല​ഭി​ച്ച ഫോ​ൺ മോ​ഷ​ണ പ​രാ​തിയിൽ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത പ്രാ​യ​പൂ​ർ​ത്തി​യാ​വാ​ത്ത ര​ണ്ട് പ്ര​തി​ക​ൾ ന​ൽ​കി​യ വി​വ​ര​മ​നു​സ​രി​ച്ചാ​ണ് പ്ര​സാ​ദി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്.

മോ​ഷ​ണ സം​ഘ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​യ ഇ​യാ​ൾ ഫോ​ൺ വി​റ്റ് ല​ഭി​ക്കു​ന്ന പ​ണ​ത്തി​ന്‍റെ ഓ​ഹ​രി മോ​ഷ്ടാ​ക്ക​ൾ​ക്ക് വീ​തം വ​ച്ച് ന​ൽ​കു​ന്ന രീ​തി​യാ​ണ് അ​വ​ലം​ബി​ച്ചി​രു​ന്ന​ത്.

കു​ട്ടി​ക​ളെ ഉ​പ​യോ​ഗി​ച്ച് കു​റ്റ​കൃ​ത്യ​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി​യ പ്ര​സാ​ദി​നെ​തി​രെ ക്രി​മി​ന​ൽ ഗൂ​ഢാ​ലോ​ച​ന അ​ട​ക്ക​മു​ള്ള വ​കു​പ്പു​ക​ൾ ചു​മ​ത്തി​യ​താ​യും ഒ​ളി​വി​ൽ പോ​യ ഏ​ഴ് പ്ര​തി​ക​ളെ ഉ​ട​ൻ പി​ടി​കൂ​ടു​മെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

Related posts

Leave a Comment