വെ​ള്ളം ചോ​ദി​ച്ചെ​ത്തി​യ യു​വാ​വ് വൃ​ദ്ധ​യെ ആ​ക്ര​മി​ച്ച് മാ​ല ക​വ​ര്‍​ന്നു! അ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ മൂ​ക്കി​ലൂ​ടെ ര​ക്തം വാ​ര്‍​ന്നൊ​ഴി​കി​

തി​രു​വ​ന​ന്ത​പു​രം: കാ​ട്ടാ​ക്ക​ട മാ​റാ​ന​ല്ലൂ​രി​ല്‍ വെ​ള്ളം ചോ​ദി​ച്ച് വീ​ട്ടി​ലെ​ത്തി​യ യു​വാ​വ് വൃ​ദ്ധ​യെ ആ​ക്ര​മി​ച്ച് മാ​ല ക​വ​ര്‍​ന്നു.

മാ​റാ​ന​ല്ലൂ​ര്‍ അ​രു​മാ​ളൂ​ര്‍ ക​ണ്ട​ല മ​യൂ​രം വീ​ട്ടി​ല്‍ അ​രു​ന്ധ​തി​യു​ടെ(68) ര​ണ്ട് പ​വ​ന്‍റെ മാ​ല​യാ​ണ് ക​വ​ര്‍​ന്ന​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​വ​രെ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

തി​ങ്കളാഴ്ച രാ​വി​ലെ പ​തി​നൊ​ന്ന​ര​യോ​ടെ​യാ​ണ് സം​ഭ​വം. അ​രു​ന്ധ​തി വീ​ട്ടി​ല്‍ ഒ​റ്റ​യ്ക്കു​ണ്ടാ​യി​രു​ന്ന സ​മ​യ​ത്ത് യു​വാ​വ് വീ​ട്ടി​ലെ​ത്തി വെ​ള്ളം ചോ​ദി​ച്ചു.

ഇ​ത് കു​ടി​ച്ച് ഗ്ലാ​സ് തി​രി​കെ ന​ല്‍​കു​ന്ന​തി​നി​ടെ ഇ​യാ​ള്‍ വൃ​ദ്ധ​യു​ടെ മു​ഖ​ത്ത് ആ​ഞ്ഞ​ടി​ച്ചു.

ഇ​തി​നി​ടെ ഇ​യാ​ള്‍ മാ​ല​പൊ​ട്ടി​ച്ച് ബൈ​ക്കി​ല്‍ ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു. അ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ മൂ​ക്കി​ലൂ​ടെ ര​ക്തം വാ​ര്‍​ന്നൊ​ഴി​കി​യ​തോ​ടെ ഇ​വ​ര്‍ നാ​ട്ടു​കാ​രെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment