കൊടുങ്ങല്ലൂർ: ചരിത്രപ്രസിദ്ധമായ കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതിക്ഷേത്രത്തിലെ മൂലപ്രതിഷ്ഠ നടത്തിയിട്ടുള്ള ശ്രീ കുരുംബാമ്മയുടെ ക്ഷേത്രം അക്രമി അടിച്ചുതകർത്തു. ഇന്നു പുലർച്ചെ അഞ്ചോയോടെയാണ് സംഭവം. കുരുംബാമ്മയുടെ വിഗ്രഹത്തിന്റെ കഴുത്തിനു മുകളിലുള്ള ഭാഗം ഇരുന്പുവടികൊണ്ട് അടിച്ച് തകർക്കുകയും ക്ഷേത്രത്തിന്റെ തെക്കുകിഴക്കേമൂലയിൽ ശിവലിംഗത്തെ സങ്കൽപിച്ച് സ്ഥാപിച്ചിരുന്ന കല്ല് അടർത്തിയെടുത്ത് മതിൽകെട്ടിനു പുറത്തേക്ക് വലിച്ചെറിയുകയും ചെയ്തു. ക്ഷേത്രസന്നിധിയിൽ സ്ഥാപിച്ചിരുന്ന അഞ്ചു നിലകളുള്ള ഓട്ടുവിളക്ക് അക്രമി ഇളക്കി മാറ്റി. വിഗ്രഹത്തിനു ചുറ്റും വച്ചിരുന്ന നിലവിളക്കുകൾ ഓരോന്നായെടുത്ത് പലഭാഗങ്ങളിലേക്ക് എറിഞ്ഞുകളഞ്ഞു. ഏറെ നേരത്തിനുശേഷം എണ്ണയിൽ കുളിച്ചനിലയിൽ പൂർണ നഗ്നനായി അക്രമി ദേവീവിഗ്രഹത്തിന്റെ പിൻഭാഗത്ത് ചടഞ്ഞിരിക്കുകയായിരുന്നു. 38 വയസ് പ്രായം തോന്നിക്കുന്ന ഇയാളുടെ പേരോ വിലാസമോ വിശദാംശങ്ങളോ വ്യക്തമായിട്ടില്ല. രാമചന്ദ്രൻ എന്നാണ് പേരെന്നും തിരുവനന്തപുരം സ്വദേശിയാണെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്. ഇയാൾ മാനസികാസ്വാസ്ഥ്യമുള്ളയാളാണെന്നാണ് പ്രാഥമിക നിഗമനം.ദർശനത്തിനെത്തിയവരും പുലർച്ചെ നടക്കാനിറങ്ങിയവരും ബഹളംവച്ച് അക്രമിയെ പിൻതിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. നാട്ടുകാർ വിവരം അറിയിച്ചതിനെ…
Read MoreDay: January 24, 2023
മജിസ്ട്രേട്ടിന്റെ വീട്ടില്‍നിന്നു രക്ഷപ്പെട്ട പോക്സോ കേസ്പ്ര തിക്കായി തെരച്ചില്‍; രക്ഷപ്പെട്ടത് അതിജീവിതയുടെ പിതാവ്
നെടുങ്കണ്ടം: മജിസ്ട്രേട്ടിന്റെ വീട്ടില്‍ ഹാജരാക്കാനായി കൊണ്ടുപോകുന്നതിനിടെ പോലീസിന്റെ കണ്ണു വെട്ടിച്ച് രക്ഷപ്പെട്ട പ്രതിക്കായി തെരച്ചില്‍ ഊര്‍ജിതം. ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയായ മകളെ പീഡിപ്പിച്ച കേസില്‍ നെടുങ്കണ്ടം പോലീസ് ഞായറാഴ്ച രാത്രി അറസ്റ്റ് ചെയ്ത പിതാവാണ് കസ്റ്റഡിയില്‍നിന്നു രക്ഷപ്പെട്ടത്. ഇയാള്‍ക്കായി ഇന്നലെ രാത്രി പോലീസും നാട്ടുകാരും വ്യാപക തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിക്കു സമീപം ഇയാളെ കണ്ടെന്ന വിവരത്തെത്തുടര്‍ന്ന് ഇന്നു രാവിലെ മുതല്‍ ഈ മേഖലയില്‍ പോലീസ് വ്യാപക തെരച്ചില്‍ നടത്തുകയാണ്. ഇയാള്‍ നെടുങ്കണ്ടം മേഖലയില്‍തന്നെ ഉണ്ടെന്ന നിഗമനത്തിലാണ് പോലീസ്. നെടുങ്കണ്ടം ഒന്നാം ക്ലാസ് മജിസ്ട്രേറ്റിന്റെ വീട്ടില്‍ ഹാജരാക്കാനെത്തിച്ചപ്പോഴാണ് കേസിലെ രണ്ടു പ്രതികളില്‍ ഒരാളായ പിതാവ് വീട്ടുവളപ്പില്‍നിന്ന് ഓടിരക്ഷപ്പെട്ടത്. ഇന്നലെ വൈകുന്നേരം 7.45 ഓടെയായിരുന്നു സംഭവം. സമീപത്തുള്ള നെടുങ്കണ്ടം മിനി സിവില്‍ സ്റ്റേഷന് സമീപത്തുള്ള കാട്ടിലേക്ക് ഓടിക്കയറിയ പ്രതി അവിടെനിന്നു രക്ഷപ്പെടുകയായിരുന്നു. അടിപിടിക്കേസുകളില്‍ ഉള്‍പ്പെടെ ഇയാള്‍ പ്രതിയാണ്.…
Read Moreകൊച്ചി നഗരത്തില്‍ പട്ടാപ്പകല്‍ യുവതിയ്ക്കു നേരെ കത്തികൊണ്ട് ആക്രമണം ! കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റു
കൊച്ചി നഗരത്തില്‍ പട്ടാപ്പകല്‍ യുവതിയ്ക്ക് നേരെ ആക്രമണം. രവിപുരത്തെ ട്രാവല്‍സിലെ ജീവനക്കാരിയായ തൊടുപുഴ സ്വദേശിനി സൂര്യയാണ് ആക്രമിക്കപ്പെട്ടത്. പ്രതി പള്ളുരുത്തി സ്വദേശി ജോളി ജയിംസിനെ പോലീസ് കസ്റ്റഡിയിലെടുത്തു. റേയ്സ് എന്ന ട്രാവല്‍ ബ്യൂറോയിലാണ് സംഭവം. കഴുത്തില്‍ മാരകമായി മുറിവേറ്റ സൂര്യ സമീപത്തെ ഹോട്ടലിലേക്ക് ഓടിക്കയറുകയായിരുന്നു. വിസയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അക്രമത്തിനു കാരണമെന്നാണ് സൂചന. ജോലിക്കായി ഒരു ലക്ഷം രൂപ ട്രാവല്സില് നല്‍കിയിരുന്നുവെന്നാണ് പ്രതി പറയുന്നത്. യുവതിയെ ഐസിയുവില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Read Moreസര്‍ക്കാര്‍ ജോലി നഷ്ടമാകുമോയെന്ന ഭയത്താല്‍ മൂന്നാമത്തെ കുഞ്ഞിനെ കനാലിലേക്ക് വലിച്ചെറിഞ്ഞ് ദമ്പതിമാര്‍ ! ഞെട്ടിക്കുന്ന സംഭവം…
അഞ്ചുമാസം പ്രായമായ കുഞ്ഞിനെ കനാലിലേക്ക് വലിച്ചെറിഞ്ഞ് ദമ്പതികള്‍. രാജസ്ഥാനിലെ ബിക്കാനീര്‍ ജില്ലയിലാണ് സംഭവം. കുട്ടികളുടെ എണ്ണം മുന്ന് ആകുന്നതോടെ ജോലി നഷ്ടപ്പെടുമോ എന്ന ഭയമാണ് ക്രൂരകൃത്യത്തിന് ദമ്പതികളെ പ്രേരിപ്പിച്ചതെന്ന് പോലീസ് പറയുന്നു. രാജസ്ഥാന് സര്‍ക്കാരില്‍ കരാര്‍ ജീവനക്കാരനായ ജവര്‍ലാല്‍ മേഘ്വാള് ആണ് ക്രൂരകൃത്യം ചെയ്തത്. ഭാര്യയുടെ സഹായത്തോടെയാണ് പെണ്‍കുഞ്ഞിനെ കനാലിലേക്ക് വലിച്ചെറിഞ്ഞത്. ഇരുവരെയും അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. ദമ്പതികള്‍ക്ക് നിലവില്‍ തന്നെ രണ്ടു കുട്ടികള്‍ ഉണ്ട്. മൂന്നാമതൊരു കുട്ടി കൂടി ജനിച്ചതോടെ ജോലി നഷ്ടപ്പെടുമോ എന്ന ഭയമാണ് ഇതിന് പ്രേരിപ്പിച്ചത്. രണ്ടു കുട്ടികള്‍ നയമാണ് രാജസ്ഥാനില്‍ നിലനില്‍ക്കുന്നത്. തനിക്ക് മൂന്ന് കുട്ടികള്‍ ഉണ്ടെന്ന് അറിഞ്ഞാല്‍ ജോലി നഷ്ടപ്പെടുമോ എന്ന ഭയമാണ് 36കാരനെ കൊണ്ട് ക്രൂരകൃത്യത്തിന് പ്രേരിപ്പിച്ചതെന്നും പോലീസ് പറയുന്നു. സര്‍ക്കാര്‍ സര്‍വീസില്‍ സ്ഥിരം ജോലി പ്രതീക്ഷിക്കുകയാണ് ജവര്‍ലാല്‍. അതിനിടെയാണ് മൂന്നാമതൊരു കുട്ടി ദമ്പതികള്‍ക്ക് ജനിച്ചത്. രാജസ്ഥാനിലെ…
Read Moreനടിയെ ആക്രമിച്ച കേസ്: രണ്ടാംഘട്ട സാക്ഷി വിസ്താരത്തിന് മഞ്ജു വാര്യരടക്കം 20 സാക്ഷികൾ; മാർച്ചിൽ വിധി പ്രസ്താവിക്കുമെന്ന് സൂചന
കൊച്ചി: നടിയെ ആക്രമിച്ച് അശ്ലീല ദൃശ്യങ്ങൾ പകർത്തിയ കേസിൽ രണ്ടാം ഘട്ട സാക്ഷി വിസ്താരം നാളെ തുടങ്ങും. മഞ്ജു വാര്യർ അടക്കം 20 സാക്ഷികളെയാണ് വിസ്തരിക്കുക. സാക്ഷികൾക്ക് കോടതി നോട്ടീസ് അയക്കുന്ന നടപടികൾ തുടങ്ങി. തുടരന്വേഷണത്തിലെ 39 സാക്ഷികളിൽ 27 പേരുടെ വിസ്താരമാണ് ആദ്യഘട്ടം പൂർത്തിയാക്കിയത്. 12 സാക്ഷികളെ വിസ്തരിച്ചില്ല. രണ്ടാം ഘട്ടം 20 പേരെകൂടി വിസ്തരിക്കാനുള്ള പട്ടികയാണ് പ്രോസിക്യൂഷൻ കോടതിയ്ക്ക് കൈമാറിയത്. ഇതിൽ മഞ്ജുവാര്യർ, സാഗർ വിൻസെന്റ്, മുഖ്യപ്രതി പൾസർ സുനിയുടെ അമ്മ അടക്കമുള്ളവർ ഉൾപ്പെടുന്നു.കേസിൽ ബാലചന്ദ്രകുമാർ, ഹാക്കർ സായ് ശങ്കർ അടക്കമുള്ളവരെ ആദ്യ ഘട്ടം വിസ്തരിച്ചു. ബാലചന്ദ്ര കുമാറിന്റെ പ്രതിഭാഗം ക്രോസ് വിസ്താരം ഉടൻ പൂർത്തിയാകും. ദിലീപിന്റെ ഫോണിലെ തെളിവ് നശിപ്പിച്ചതുമായി ബന്ധപ്പെട്ടാണ് സായ് ശങ്കറിനെ വിസ്തരിച്ചത്. രണ്ട് വർഷമായി തുടരുന്ന വിചാരണ നടപടികൾ ഫ്രെബ്രുവരി അവസാന വാരത്തോടെ പൂർത്തിയാക്കി മാർച്ചിൽ വിധി പ്രസ്താവിക്കുമെന്നാണ്…
Read Moreഎന്നാലും എന്റെ പൊന്നേ…സ്വർണവില സർവകാല റിക്കാർഡിൽ; ഗ്രാമിന് അയ്യായിരം രൂപ പിന്നിട്ടപ്പോൾ ഒരുപവന്റെ വിലകേട്ടാൽ ഞെട്ടും
സീമ മോഹൻലാൽകൊച്ചി: സ്വർണവില സർവകാല റിക്കാർഡിലേക്ക്. പവന് 42,000 രൂപ കടന്നു. ചരിത്രത്തിലെ ഏറ്റവും വലിയ വിലയാണിത്. ഇന്ന് ഗ്രാമിന് 35 രൂപയും പവന് 280 രൂപയുമാണ് വർധിച്ചത്. ഇതോടെ സ്വർണവില ഗ്രാമിന് 5,270 രൂപയും പവന് 42,160 രൂപയുമായി. അന്താരാഷ്ട്ര സ്വർണ വില 1934 ഡോളറും ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 81.63 ലുമാണ്. 50 വർഷത്തെ സ്വർണ വില പരിശോധിക്കുകയാണെങ്കിൽ ലോകത്ത് മറ്റൊരു വസ്തുവിനും ലഭിക്കാത്ത വിലക്കയറ്റമാണ് ഇന്ന് ഉണ്ടായിരിക്കുന്നത്. 2020 ഓഗസ്റ്റ് ഏഴിനായിരുന്നു ഇതിനു മുന്‍പുള്ള ഉയർന്ന വില രേഖപ്പെടുത്തിയത്. അന്ന് ഗ്രാമിന് 5,250 രൂപയും പവന് 42,000 രൂപയുമായിരുന്നു. 2020ൽ അന്താരാഷ്ട്ര സ്വർണ വില റിക്കാർഡിലായിരുന്നു. 2077 ഡോളർ. രൂപയുടെ വിനിമയ നിരക്ക് 74 ലുമായിരുന്നു.1973 ൽ കേരളത്തിൽ ഒരു ഗ്രാം സ്വർണത്തിന്റെ വില 27.50 രൂപയായിരുന്നു. പവൻ വില 220…
Read Moreഅധികസമയ സിംഗിൾ ഡ്യൂട്ടി; നെയ്യാറ്റിൻകരയിൽ കെഎസ്ആർടിസിയുടെ വരുമാന നേട്ടം ആശാവഹമല്ല; പരീക്ഷണം പരാജയമായിരുന്നെന്ന് ജീവനക്കാർ
പ്രദീപ് ചാത്തന്നൂർചാത്തന്നൂർ: അധിക സമയ സിംഗിൾ ഡ്യൂട്ടി സമ്പ്രദായം നടപ്പാക്കായിട്ടും കെഎസ്ആർടിസി യുടെ വരുമാനം ആശാവഹമല്ല. അധികം ബസുകൾ ഓടിക്കുകയും കിലോമീറ്റർ ദൈർഘ്യം വർധിപ്പിക്കുകയും ഡീസൽ ചിലവ് കൂട്ടുകയും ചെയ്തിട്ടും അതിന് ആനുപാതികമായ വരുമാന വർധനവ് ഉണ്ടാകുന്നില്ല. 12 മണിക്കൂർ അധിക സമയ സിംഗിൾ ഡ്യൂട്ടി നടപ്പാക്കിയ പാറശാലയിൽ ഈ പരീക്ഷണം പരാജയമായിരുന്നുവെന്നാണ് ജീവനക്കാരുടെ കൂട്ടായ്മകൾ ചൂണ്ടിക്കാട്ടുന്നത്. നെയ്യാറ്റിൻകര ഡിപ്പോയിലും അധിക സമയ സിംഗിൾ ഡ്യൂട്ടി നടപ്പാക്കിയിട്ടുണ്ട്. കെഎസ്ആർടിസിയുടെ കണക്കുകൾ പ്രകാരം തന്നെ പ്രതീക്ഷിച്ചവരുമാനം നേടാനാകുന്നില്ല എന്ന് വ്യക്തമാണ്. സാധാരണ രീതിയിൽ സർവീസ് നടത്തിയിരുന്ന നെയ്യാറ്റിൻകര ഡിപ്പോയിലെ ജനുവരി 15 ലെ സ്ഥിതിവിവര കണക്ക് പ്രകാരം 34 ബസുകളും 34 ഷെഡ്യൂളുകളും 442 ട്രിപ്പുകളുമായിരുന്നു. 21413 യാത്രക്കാർ സഞ്ചരിച്ചിരുന്നു. 8863 കിലോമീറ്റർ സർവീസ് നടത്തിയിരുന്നപ്പോൾ ദിവസ വരുമാനം 383392 രൂപയായിരുന്നു. 1853 ലിറ്റർ ഡീസൽ ചിലവ് വേണമായിരുന്നു.…
Read Moreനിനക്ക് ഭയങ്കര തടിയാണ് അത് കുറയ്ക്കണം ! എന്നാല്‍ പിന്നെ കണ്ടപ്പോള്‍ മമ്മുക്ക പറഞ്ഞത് മറ്റൊരു കാര്യമെന്ന് ഇനിയ…
തെന്നിന്ത്യന്‍ സിനിമയില്‍ ഏറെ ആരാധകരുള്ള നടിയാണ് ഇനിയ. ഒരു മലയാളി ആണെങ്കിലും ഇനിയ അഭിനയം തുടങ്ങുന്നതും താരം ആകുന്നതും തമിഴ് സിനിമയിലൂടെ ആയിരുന്നു. പിന്നീട് മലയാള സിനിമയിലും താരം സാന്നിദ്ധ്യം അറിയിച്ചു. ഒരു പിടി മലയാള സിനിമകളില്‍ നായികയായും സഹതാരമായും ഒക്കെ ഇനിയ എത്തിയിരുന്നു. സൈറ എന്ന ചിത്രത്തിലൂടെയാണ് ഇനിയ അരങ്ങേറുന്നത്. പിന്നീട് ധളമര്മ്മരങ്ങള്, യുദ്ധം സെയ്, ഉമ്മ തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു. 2011 ല്‍ പുറത്തിറങ്ങിയ വാഗൈ സൂഡ വാ എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള തമിഴ്നാട് സംസ്ഥാന സര്‍ക്കാര്‍ പുരസ്കാരവും ഇനിയയെ തേടിയെത്തി. അയാള്‍, ഭൂപടത്തില്‍ ഇല്ലാത്ത ഒരിടം, റേഡിയോ, വെള്ളി വെളിച്ചത്തില്‍, മാമാങ്കം തുടങ്ങിയവയാണ് ഇനിയയുടെ മലയാളം ചിത്രങ്ങള്‍. സോഷ്യല്‍ മീഡിയയിലും ഏറെ സജീവമാണ് ഇനിയ. ഫോട്ടോഷൂട്ട് ചിത്രങ്ങളും വീഡിയോകളും വിശേഷങ്ങളുമൊക്കെ പങ്കുവെച്ച് നടി രംഗത്തെത്താറുണ്ട്. ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെയ്ക്കുന്നതിലും യാതൊരു മടിയും…
Read Moreവീട് വാടകയ്ക്ക് എടുത്ത് ലഹരിവിൽപന; തിരുമലയിൽ നിന്ന് പിടിച്ചെടുത്തത് ലക്ഷങ്ങളുടെ പുകയിലെ ഉത്പന്നം; ബീഹാർ സ്വദേശി പിടിയിൽ
പേരൂർക്കട: തിരുമല വേട്ടമുക്ക് കൂട്ടാംവിളയിൽ 5 ലക്ഷത്തോളം രൂപയുടെ ലഹരി പദാർത്ഥങ്ങൾ പിടികൂടി. കൂട്ടാംവിള സ്വദേശിയുടെ ഉടമസ്ഥതയിലുള്ള വീട്ടിൽ നിന്നും കച്ചവടത്തിനായി സൂക്ഷിച്ചിരുന്ന ലഹരി പദാർഥങ്ങളാണ് പിടിച്ചെടുത്തത്. 15 ചാക്ക് വരുന്ന നിരോധിത ലഹരിവസ്തുക്കളായ ശംഭു, പാൻ പരാഗ് തുടങ്ങിയ പദാർഥങ്ങളാണ് കണ്ടെടുത്തത്.ബീഹാർ സ്വദേശിയായ മൊജഹിത് മംസൈഡി (59) എന്നയാളാണ് വീട് വാടകയ്ക്ക് എടുത്തിരുന്നത്. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു വിശദമായി ചോദ്യംചെയ്തു. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൂജപ്പുര പോലീസാണ് വീടിനുള്ളിൽ പരിശോധന നടത്തിയത്. ലഹരിപദാർത്ഥങ്ങൾ മൊത്തത്തിൽ എത്തിച്ച ശേഷം ചില്ലറ വില്പന നടത്തുന്നതിനു വേണ്ടിയാണ് ഇവ വീടിനുള്ളിൽ സൂക്ഷിച്ചു വന്നിരുന്നത്.അറസ്റ്റിലായ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
Read Moreഅപർണ ബാലമുരളിയോടു മോശം പെരുമാറ്റം; സദസിലിരുന്നവരുടെ വളിച്ച ചിരി കണ്ട് അവജ്ഞ തോന്നിയെന്ന് പി.കെ. ശ്രീമതി
തിരുവനന്തപുരം: എറണാകുളം ലോ കോളേജിൽ ചലച്ചിത്രതാരം അപർണ ബാലമുരളിക്ക് ഒരു വിദ്യാർഥിയിൽനിന്ന് മോശം പെരുമാറ്റം നേരിടേണ്ടി വന്ന സംഭവത്തിൽ പ്രതികരണവുമായി അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ അധ്യക്ഷ പി.കെ. ശ്രീമതി. താരത്തിനെതിരെ മോശം പെരുമാറ്റം ഉണ്ടായപ്പോൾ സദസിലിരുന്നവരുടെ മുഖത്തെ വളിച്ച ചിരിയും സന്തോഷവും കണ്ടപ്പോൾ അവജ്ഞ തോന്നി എന്ന് പി.കെ. ശ്രീമതി ഫേസ്ബുക്കിൽ കുറിച്ചു. വീഡിയോ കാണാൻ വൈകിയതിനാലാണ് പോസ്റ്റ് വൈകിയത് എന്നും ശ്രീമതി കുറിച്ചു.ചടങ്ങിൽ വേറെ ആരുതന്നെ മുഖ്യാതിഥിയായിരുന്നാലും സ്റ്റേജിൽ വച്ച് കഴുത്തിലൂടെ കൈയി ടാൻ ആർക്കെങ്കിലും ധൈര്യം വരുമോ? പെൺകുട്ടിയോടെന്തും ചെയ്യാം എന്നല്ലേ? കോളജിലെ ഔദ്യോഗിക പരിപാടി അലങ്കോലപ്പെടാതിരിക്കാൻ അപർണ അത്ഭുതപ്പെടുത്തുന്ന ആത്മസംയമനത്തോടെയും ഔചിത്യ ബോധത്തോടെയുമാണ് നിലപാടെടുത്തത്. ശക്തമായി പ്രതികരിക്കാൻ അറിയാത്തത് കൊണ്ടായിരിക്കില്ലല്ലോ അപർണ അപ്പോൾ സൗമ്യമായി പ്രതികരിച്ചത്. എന്നാൽ സദസിലിരുന്നവരുടെയെല്ലാം മുഖത്ത് വിരിഞ്ഞ വളിച്ച ചിരിയും സന്തോഷവും കണ്ടപ്പോൾ അവജ്ഞ തോന്നി. ഒന്ന്…
Read More