പയ്യന്നൂര്‍: ജാതിപ്പേര് വിളിച്ച് അധിക്ഷേപിക്കുകയും സംഘം ചേര്‍ന്ന് മർദിക്കുകയും ചെയ്തെന്ന പരാതിയിൽ 25 പേർക്കെതിരേ പയ്യന്നൂർ പോലീസ് കേസെടുത്തു. കണ്ടോത്ത് വെള്ളൂരിലെ കെ. അഖില്‍കുമാറിന്റെ പരാതിയിൽ വിശോഭ് എന്നയാൾക്കും കണ്ടാലറിയാവുന്ന ഇരുപത്തിയഞ്ചോളം പേർക്കെതിരേയുമാണ് കേസെടുത്തത്. കഴിഞ്ഞ 14ന് രാത്രി ഒൻപതരയോടെ വെള്ളൂരിൽ വിശോഭും സംഘവും തടഞ്ഞു നിർത്തി ഇരുന്പ് കട്ടയും ഇരുന്പ് പൈപ്പുമുപയോഗിച്ച് തലയ്ക്ക് മർദിക്കുകയും ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചെന്നുമാണ് പരാതി. തന്റെ അമ്മ ജെആർപി എന്ന സംഘടനയുടെ പ്രസിഡന്റ് ആയതിലെ വിരോധമാണ് അക്രമത്തിനു പിന്നിലെന്നും പരാതിയിൽ പറയുന്നു. മർദനത്തെ തുടർന്ന് അഖിൽ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.
Read MoreDay: February 17, 2023
നടിയെ ആക്രമിച്ച കേസ്: സമയബന്ധിതമായി വിചാരണ പൂര്‍ത്തിയാക്കണമെന്ന അപേക്ഷയുമായി ദിലീപ് സുപ്രീംകോടതിയിൽ
ന്യൂഡല്‍ഹി: നടി ആക്രമിക്കപ്പെട്ട കേസ് സമയബന്ധിതമായി വിചാരണ പൂര്‍ത്തിയാക്കണമെന്ന ദിലീപിന്റെ അപേക്ഷ വെള്ളിയാഴ്ച സുപ്രീം കോടതിയില്‍. ജസ്റ്റീസ് ദിനേശ് മഹേശ്വരി അധ്യക്ഷനായ ബെഞ്ച് 12-ാം ഇനമായി കേസ് പരിഗണിക്കും. മഞ്ജുവാര്യരേയും കാവ്യാമാധവന്റെ മാതാപിതാക്കളേയും വിസ്തരിക്കാനുള്ള പ്രോസിക്യൂഷന് നീക്കം തടയണമെന്ന് സത്യവാംഗ്മൂലത്തില്‍ ദിലീപ് ആവശ്യപ്പെട്ടു. തെളിവുകളുടെ വിടവ് നികത്താനാണ് പ്രോസിക്യൂഷന് ശ്രമമെന്നാണ് ദിലീപിന്റെ വാദം.എന്നാല്‍ മഞ്ജുവാര്യരെ വിസ്തരിക്കേണ്ടത് അനിവാര്യമാണെന്നും തെളിവുകളുടെ വിടവ് നികത്താനല്ല ഇരയ്ക്ക് നീതി ഉറപ്പാക്കാനാണ് പരിശ്രമിക്കുന്നതെന്നും സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കുന്നു.
Read Moreആകാശിനെ “കാപ്പയിൽ’ കുരുക്കും? കേസുകൾ പരിശോധിക്കാൻ നിർദേശം; ആകാശ് തില്ലങ്കേരി ക്രിമിനൽ സംഘാംഗമെന്ന് എം.വി. ഗോവിന്ദൻ
സ്വന്തം ലേഖകൻ കണ്ണൂർ: ആകാശ് തില്ലങ്കേരിക്കെതിരേ വിവിധ പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത കേസുകൾ പരിശോധിക്കാൻ രഹസ്യാന്വേഷണ വിഭാഗത്തിന് നിർദേശം. കാപ്പ ചുമത്തി നാടു കടത്താനുള്ള നീക്കത്തിന്റെ ഭാഗമായാണ് കേസുകൾ പരിശോധിക്കുന്നതെന്നാണ് സൂചന. സമൂഹ മാധ്യമത്തിലൂടെ സ്ത്രീത്വത്തെ അപമാനിച്ചതായുള്ള പരാതിയിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം ആകാശ് തില്ലങ്കേരിക്കും മറ്റ് രണ്ടുപേർക്കുമെതിരേ മുഴക്കുന്ന് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. കേസിൽ ഒളിവിൽ കഴിയുന്ന പ്രതികളെ കണ്ടെത്താനായി പോലീസ് പ്രത്യേക സ്ക്വാഡും രൂപീകരിച്ചു. മുഴക്കുന്ന് സ്റ്റേഷൻ ഇൻസ്പെക്ടർ രജീഷ് തെരുവത്തുപീടികയുടേയും മട്ടന്നൂർ ഇൻസ്പെ ക്ടർ എം. കൃഷ്ണന്റേയും നേതൃത്വത്തിൽ രണ്ട് സ്ക്വാഡിനാണ് രൂപം നൽകിയിരിക്കുന്നത്. മന്ത്രി എം.ബി. രാജേഷിന്റെ പേഴ്സണൽ സ്റ്റാഫ് അംഗത്തിന്റെ ഭാര്യ നല്കിയ പരാതിയിലാണ് ആകാശ് തില്ലങ്കേരിക്കും ആകാശിന്റെ സഹപ്രവർത്തകരായ ജിജോ, ജയപ്രകാശ് എന്നിവർക്കുമെതിരേ കേസെടുത്തത്. ഡിവൈഎഫ്ഐയുടെ യോഗത്തിൽ ആകാശ് തില്ലങ്കേരിയെ വിമർശിച്ചതിന് സാമൂഹ മാധ്യമത്തിലൂടെ അപമാനിച്ചുവെന്നാണ്…
Read Moreഎന്റെ ഭര്‍ത്താവിനെയും വീട്ടുകാരെയും കണ്ടോളൂ ! എല്ലാവരെയും ഞെട്ടിച്ച് അമൃത…
മലയാളം മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയാണ് അമൃത നായര്‍. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന കുടുംബവിളക്ക് എന്ന സീരിയലിലൂടെയാണ് നടി ആരാധകരുടെ ഇഷ്ടം പിടിച്ചുപറ്റിയത്. ശീതള്‍ എന്ന കഥാപാത്രത്തെയാണ് നടി സീരിയലില്‍ അവതരിപ്പിച്ചത്. സോഷ്യല്‍ മീഡിയയിലും നടി സജീവമാണ്. തന്റെ വിശേഷങ്ങളെല്ലാം അമൃത സോഷ്യല്‍മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. കഴിഞ്ഞ ദിവസം അമൃതയെ കുറിച്ചുള്ള ഒരു ഗോസിപ്പ് സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചിരുന്നു. അമൃത വിവാഹിതയായി എന്നായിരുന്നു പ്രചരിച്ചിരുന്ന വാര്‍ത്തകള്‍. ഷിയാസ് കരീം അടക്കമുള്ളവര്‍ ആശംസ അറിയിച്ച് രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇപ്പോഴിതാ വാര്‍ത്തകളിലെ സത്യാവസ്ഥ തുറന്നുപറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് അമൃത. തന്റെ വിവാഹം കഴിഞ്ഞിട്ടില്ലെന്നും സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചത് സീരിയല്‍ ലൊക്കേഷനില്‍ നിന്നുള്ള ചിത്രമാണെന്നും അമൃത പറയുന്നു. ചിത്രത്തിലുള്ള അജു തോമസ് ഗീതാഗോവിന്ദം എന്ന സീരിയലില്‍ തന്റെ പെയര്‍ ആയി അഭിനയിക്കുന്ന നടനാണെന്നും കളിയായിട്ടാണ് ഷിയാസ് ഇക്ക ഫോട്ടോയ്ക്ക് കമന്റ് ചെയ്തതെന്നും അമൃത വ്യക്തമാക്കി. എന്റെ ഭര്‍ത്താവും വീട്ടുകാരും…
Read Moreജാമ്യത്തിലിറങ്ങി മുങ്ങുന്നവരെ പൊക്കാൻ പ്രത്യേക സംഘം; പോക്സോ കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി പിടിയില്‍
പാലാ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ കോടതിയില്‍നിന്നു ജാമ്യത്തിലിറങ്ങി ഒളിവില്‍ കഴിഞ്ഞിരുന്ന ആളെ പോലീസ് അറസ്റ്റ് ചെയ്തു. പെരുമ്പായിക്കാട് തുണ്ടിയില്‍പറമ്പില്‍ അഫ്സലി (30)നെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്.2022ല്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയും പിന്നീട് ജാമ്യത്തിലിറങ്ങി ഒളിവില്‍ പോവുകയുമായിരുന്നു. ജാമ്യത്തിലിറങ്ങി ഒളിവില്‍ കഴിയുന്ന പ്രതികളെ പിടികൂടുന്നതിനായി പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് തെരച്ചില്‍ ശക്തമാക്കിയതിനെത്തുടർന്നാണ് ഇയാളെ പിടികൂടിയത്.
Read More16 വയസേ ഉള്ളെങ്കിലും മാസം തികയും മുമ്പ് പ്രസവിപ്പിക്കാം ! പോക്സോ കേസില്‍ ഹൈക്കോടതി പറയുന്നതിങ്ങനെ…
പോക്സോ കേസില്‍ ഇരയാക്കപ്പെടുന്ന പെണ്‍കുട്ടികള്‍ക്കുണ്ടാവാന്‍ ഇടയുള്ള മാനസിക സാമൂഹികാഘാതം കണക്കിലെടുത്ത് മാസം തികയും മുമ്പ് പെണ്‍കുട്ടിയെ പ്രസവിപ്പിച്ച് ഗര്‍ഭസ്ഥ ശിശുവിന് സംരക്ഷണം നല്കാന് ഉത്തരവിട്ട് ഹൈക്കോടതി. 29 ആഴ്ച പ്രായം കഴിഞ്ഞ ഗര്‍ഭം അലസിപ്പിക്കാന്‍ സമീപിച്ച പോക്സോ കേസില്‍ മലപ്പുറം സ്വദേശിനിയുടെ ഹര്‍ജിയിലാണ് കേരള ഹൈക്കോടതി ഉത്തരവ്. എന്നാല്‍ ജനിച്ച് 39 മണിക്കൂറിന് ശേഷം കുഞ്ഞ് മരിച്ചു. മാസം തികയും മുമ്പേ ജനിച്ച കുഞ്ഞിന്റെ ശ്വാസകോശം വികസിക്കാത്ത അവസ്ഥയിലാണ് മരണമെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. 17 വയസ് പൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് ബന്ധുക്കള്‍ അറിയുന്നത് വളരെ വൈകിയാണ്. മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കുട്ടിയെ എത്തിക്കുമ്പോള്‍ തന്നെ ബന്ധുക്കള്‍ ഗര്‍ഭഛിദ്രത്തിനായി ഹൈക്കോടതിയേയും സമീപിച്ചു. മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ച് ഗര്‍ഭിണിയുടേയും ഗര്‍ഭസ്ഥ ശിശുവിന്റേയും ആരോഗ്യാവസ്ഥയും ഗര്‍ഭഛിദ്രത്തിനുള്ള സാധ്യതയും ആരാഞ്ഞ കോടതിക്ക് മുന്നില്‍ സ്കാനിങ് അടക്കം ചെയ്ത ശേഷം കുട്ടിക്ക്…
Read Moreകുടിശിക മറച്ചുവച്ച് വാഹന കച്ചവടം; തട്ടിയെടുത്തത് 9 ലക്ഷം രൂപ; തൊടുപുഴക്കാരൻ ബിജുവിനെ കുടുക്കി പോലീസ്
പാലാ: ഫൈനാന്‍സ് കമ്പനിയിലെ സിസി കുടിശികയുള്ള വിവരം മറച്ചുവച്ചു വാഹനം വിറ്റ് ഒമ്പതു ലക്ഷം രൂപ തട്ടിയ കേസില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. തൊടുപുഴ കുടയത്തൂര്‍ സുധീഷ് ഭവനില്‍ ബിജു(53)വിനെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്.ഇയാള്‍ 2022 നവംബറില്‍ പിറവം സ്വദേശിയായ പ്രകാശിനു ഫൈനാന്‍സ് കുടിശികയുള്ള കാര്യം മറച്ചുവച്ചു ലോറി വില്പന നടത്തുകയായിരുന്നു. പിന്നീട് ഈ വാഹനം മൈസൂരില്‍വച്ച് ഫിനാന്‍സ് കമ്പനി പിടിച്ചെടുത്തു. ഇയാളുടെ പരാതിയെത്തുടര്‍ന്ന് പാലാ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ഒളിവില്‍ കഴിഞ്ഞിരുന്ന ബിജുവിനെ പാലക്കാടുനിന്നു പിടികൂടുകയുമായിരുന്നു. ഈ കേസിലെ മറ്റ് പ്രതികളെക്കുറിച്ച് അന്വേഷിച്ചു വരികയാണെന്ന് പോലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Read Moreപൗരന്മാരെ കടക്കെണിയിലാക്കി ഭരണം ആഘോഷമാക്കുന്ന മുഖ്യമന്ത്രി നാടിന് ശാപം; പിണറായി വിജയന് മുഖ്യമന്ത്രിസ്ഥാനം രാജിവയ്ക്കണമെന്ന് പി.സി. ജോര്‍ജ്
കോട്ടയം: കേരളത്തിലെ ഓരോ പൗരനെയും ഒന്നരലക്ഷം രൂപ കടക്കെണിയിലാക്കി ഭരണം ആഘോഷമാക്കി മാറ്റുന്ന മുഖ്യമന്ത്രി നാടിന് ശാപമാണെന്നു പി.സി. ജോര്‍ജ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ശമ്പളം നല്കാന് പണമില്ലാത്തതുകൊണ്ട് സഹകരണ ബാങ്കുകളെ ഉപയോഗപ്പെടുത്താന്‍ ശ്രമം നടത്തുന്ന ധനമന്ത്രിയുടെ ഗതികേട് കേരളം കണ്ടുകൊണ്ടിരിക്കുകയാണ്. കടമെടുക്കുന്ന പണം പ്രത്യുല്പാദന മേഖലയില്‍ ചെലവഴിക്കുന്നതിനു പകരം ആഡംബരങ്ങള്‍ക്കും ഭരണ ധൂര്‍ത്തിനും വേണ്ടി ചെലവാക്കുന്നു. യുഎഇ സ്വര്‍ണക്കള്ളക്കടത്തില്‍ മുഖ്യമന്ത്രിയുടെ പങ്കാളിത്തം വളരെ വ്യക്തമായി തെളിയുന്നുണ്ട്. ശിവശങ്കര്‍ അറസ്റ്റിലായതോടെ മുഖ്യമന്ത്രിയും ഇഡിയുടെ കസ്റ്റഡിയില്‍ ആകാനുള്ള സാധ്യത തള്ളിക്കളയാന്‍ കഴിയില്ലെന്നും ഈ അപമാന ഭാരംകൂടി കേരള ജനതയ്ക്ക് നല്‍കാതെ പിണറായി വിജയന് മുഖ്യമന്ത്രിസ്ഥാനം രാജിവയ്ക്കണമെന്നു പി.സി. ജോര്‍ജ് ആവശ്യപ്പെട്ടു.
Read Moreഇത്രയ്ക്ക് ക്രൂരത ആരോടും പാടില്ല; തീറ്റയില്‍ വിഷം കലര്‍ത്തി നൂറോളം താറാവുകളെ കൊന്ന് സാമൂഹ്യ വിരുദ്ധർ; കണ്ണീര് തോരാതെ കർഷകനും കുടുംബവും
ചങ്ങനാശേരി: തീറ്റയില്‍ വിഷം കലര്‍ത്തി നൂറോളം താറാവുകള്‍ ചത്തു. താറാവ് കൃഷിക്കാരനായ തുരുത്തി പാലത്തിങ്കല്‍ പി.എ. സാബുവിന്റെ ഉടമസ്ഥതയിലുള്ള താറാവുകളെയാണ് സാമൂഹ്യവിരുദ്ധര്‍ വിഷംനല്‍കി കൊന്നൊടുക്കിയത്. വീടിനോടു ചേര്‍ന്നുള്ള ചങ്ങനാശേരി-കോട്ടയം തോട്ടിലാണ് സാബു താറാവിനെ വളര്‍ത്തി സംരക്ഷിക്കുന്നത്. താറാവിന് വിഷം നല്കി കൊന്നൊടുക്കിയതായി ചൂണ്ടിക്കാട്ടി സാബു ചങ്ങനാശേരി പോലീസില്‍ പരാതി നല്കി. ചങ്ങനാശേരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഓര്‍ഡര്‍ അനുസരിച്ച് താറാവുകളെ പിടിക്കാന്‍ ചെന്നപ്പോള്‍ താറാവുകളെ ചത്തനിലയിൽ കാണുകയായിരുന്നു. തുടര്‍ന്ന് ശ്രദ്ധിച്ചപ്പോള്‍ കടവിന്റെ പടികളില്‍ താറാവിന്റെ ഭക്ഷണത്തിനായി ഇട്ടിരുന്ന അരിയില്‍ നിരോധിതമായ വിഷത്തിന്റെ തരികള്‍ കണ്ടെത്തി. വിഷം ഉള്ളില്‍ചെന്ന താറാവുകള്‍ പലതും ഇനി അവശനിലയില്‍ ഉണ്ട്. കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടിയുണ്ടാകണമെന്നും സാബു പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. തുരുത്തി വെറ്ററിനറി ആശുപത്രിയിലെ ഡോ. ടെസിയുടെ നേതൃത്വത്തില്‍ താറാവുകളെ പോസ്റ്റുമോര്‍ട്ടം നടത്തി. താറാവുകളുടെ ഉള്ളില്‍ വിഷം ചെന്നതാണ് കൂട്ടത്തോടെ ചാകാന്‍ കാരണമെന്ന്…
Read MoreCamsurf: Video Chat & Flirt Reviews 2023
That simply just isn’t the fact.Let’s just get that right on the market front and middle. One of the primary reasons we’ve shared our detailed and sincere cam surf review is as a result of we wish to actually perceive what the intent of this video chat site is. Are you the individual who loves to attach with folks from all parts of the world with just one click? CamSurf is a random cams chat website/app that allows users to connect with customers from all elements of the world. This…
Read More