മൂവാറ്റുപുഴ: 44-ാമത് ലോക പഞ്ചഗുസ്തി മത്സരത്തില്‍ ഇന്ത്യയ്ക്കായി സ്വര്‍ണം നേടി മൂവാറ്റുപുഴ സ്വദേശിനി. ഖസാക്കിസ്ഥാനില്‍ നടക്കുന്ന ലോക പഞ്ചഗുസ്തി മത്സരത്തിലാണ് മൂവാറ്റുപുഴ സ്വദേശിനിയായ ഫെസി മോട്ടി 80 കിലോ വിഭാഗത്തില്‍ സ്വര്‍ണ മെഡല്‍ നേടിയത്. രാജ്യത്തിന് ലഭിച്ച ഏക സ്വര്ണമെഡലുമാണിത്. ഉത്തര്‍ പ്രദേശിലെ മധുരയില്‍ നടന്ന ദേശീയ പഞ്ചഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ മെഡല്‍ നേടിയാണ് ലോക ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ അര്‍ഹത നേടിയത്. കോഴിക്കോട് നടന്ന മലയാളി മാസ്റ്റേഴ്സ് അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ മാരത്തണില്‍ നേരത്തെ ഫെസി മോട്ടി വിജയിയായിരുന്നു. 50-55 വയസുകാരുടെ ജാവലിന്‍ ത്രോ, ഷോട്ട് പുട്ട്, ഹാമര്‍ത്രോ എന്നീ വിഭാഗങ്ങളിലും ഒന്നാം സ്ഥാനം നേടി സ്വര്‍ണമെഡലുകള്‍ കരസ്ഥമാക്കിയിരുന്നു. വ്യക്തിഗത ചാമ്പ്യന്‍ഷിപ്പും ഫെസിക്കായിരുന്നു. 2017 മുതല്‍ 2019 വരെയും മലയാളി മാസ്റ്റേഴ്സ് അത്ലറ്റിക് ചാമ്പ്യനാണ്. 2020 ല്‍ കോവിഡ് മഹാമാരിയെ തുടര്‍ന്ന് മത്സരം നടന്നില്ല. 2022 ല്‍ ഹൈദരാബാദില്‍…
Read MoreDay: August 31, 2023
മുഖംമൂടി ധരിച്ചെത്തി ജ്വല്ലറിയിൽ മോഷണം; കുരുമുളക് സ്പ്രേ ചെയ്ത് കടയുടമയെ ആക്രമിച്ചു
ജ്വല്ലറിയിൽ ചുറ്റികയുമായി അതിക്രമിച്ച് കയറി മൂന്നംഗ സംഘം കവർച്ച നടത്തി. കാലിഫോർണിയയിലാണ് സംഭവം. ഏകദേശം 500,000 ഡോളർ വിലമതിക്കുന്ന ആഭരണങ്ങളാണ് മോഷണം പോയത്. മോഷണ സംഘം കടയുടമയെ മർദിക്കുകയും ചെയ്തു. കയ്യുറകളും മുഖംമൂടികളും ധരിച്ചെത്തിയ സംഘം ഉച്ചയ്ക്ക് 1:45 ന് കടയിൽ പ്രവേശിച്ചു. തുടർന്ന് കവർച്ചയ്ക്കിടെ കടയുടമയ്ക്ക് നേരെ കുരുമുളക് സ്പ്രേ ചെയ്തു. കടയുടെ മുൻവശത്തെ വാതിൽ തുറക്കുന്നതിനിടെയാണ് കവർച്ചക്കാർ തന്നെ ആക്രമിച്ചതെന്ന് കടയുടമ പറഞ്ഞു. വാതിൽ തുറന്നയുടനെ അയാളുടെ കണ്ണിലും തൊണ്ടയിലും വായിലും കുരുമുളക് സ്പ്രേ ചെയ്തു. പിന്നീട് അയാൾക്ക് കേൾക്കാൻ കഴിഞ്ഞത് അടിച്ചുതകർക്കുന്നതിന്‍റെ ശബ്ദമാണ്. തുടർന്ന് കടയ്ക്കുള്ളിൽ ഉണ്ടായിരുന്ന പാനിക് ബട്ടണിലൂടെ സഹായത്തിനായി പോലീസിനെ വിളിക്കുകയായിരുന്നു.
Read Moreഞാനൊരു മലയാളി, മണ്ണിൻ പോരാളി..! കര്‍ഷകരോട് കാണിച്ചത് അനീതി”; രാഷ്ട്രീയ പാര്‍ട്ടികളുമായി തനിക്ക് ബന്ധമില്ല ; പറഞ്ഞതില്‍ ഉറച്ച് നില്‍ക്കുന്നെന്ന് ജയസൂര്യ
തിരുവനന്തപുരം: ആറ് മാസം മുമ്പ് സംഭരിച്ച നെല്ലിന്റെ വില ഇനിയും കര്‍ഷകര്‍ക്ക് കൊടുക്കാത്തത് അനീതിയല്ലേ. നെല്ല് സംഭരണ വിഷയത്തില്‍ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ച് നില്ക്കുന്നതായി നടന് ജയസൂര്യ. ഒരു മലയാള ദിനപത്രത്തില്‍ എഴുതിയ ലേഖനത്തിലാണ് താരത്തിന്റെ പ്രതികരണം. മന്ത്രി പി.രാജീവ് ക്ഷണിച്ചതനുസരിച്ചാണ് താന്‍ കളമശേരിയിലെ പരിപാടിയില്‍ പങ്കെടുക്കാനെത്തിയത്. വേദിയിലെത്തിയപ്പോള്‍ കൃഷിമന്ത്രി ഇവിടെയുള്ളതുകൊണ്ട് ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു. ആറ് മാസമായി കര്‍ഷകര്‍ക്ക് പണം ലഭിക്കാത്ത വിവരം തനിക്ക് നേരിട്ടോ, സമൂഹമാധ്യമങ്ങള്‍ വഴിയോ മന്ത്രി അറിയിക്കാമായിരുന്നു. എന്നാല്‍ ഇതിന് ഫലം ഉണ്ടാകുമെന്ന് ഉറപ്പില്ല. അതുകൊണ്ടാണ് വിഷയം പൊതുവേദിയില്‍ ഉന്നയിച്ചത്. ആറ് മാസം മുമ്പ് ശേഖരിച്ച നെല്ല് ഇപ്പോള്‍ വിപണിയില്‍ എത്തിയിട്ടുണ്ടാകും. എന്നിട്ടും അതിന്റെ പണം കര്‍ഷകര്‍ക്ക് ലഭിച്ചിട്ടില്ല. ഈ അനീതിക്കെതിരേ കര്‍ഷക പക്ഷത്തുനിന്നാണ് താന്‍ പ്രതികരിച്ചത്. ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുമായി തനിക്ക് ബന്ധമില്ല. പുതിയ തലമുറയില്‍ ആരും കൃഷിക്കാരാകുന്നില്ലെന്നാണ് മന്ത്രി പി.പ്രസാദ്…
Read Moreക്ലാസ് മുറിയിൽ ഹിജാബ് ശരിയായി ധരിച്ചില്ല; 14 വിദ്യാർഥിനികളെ അധ്യാപകൻ മർദിച്ചു
ഹിജാബ് ശരിയായി ധരിക്കാത്തതിന്‍റെ പേരിൽ ഇന്തോനേഷ്യയിൽ സ്കൂൾ അധ്യാപകൻ വിദ്യാർഥിനികളെ മർദിച്ചു. കിഴക്കൻ ജാവ പട്ടണമായ ലമോംഗനിലെ സർക്കാർ ഉടമസ്ഥതയിലുള്ള ജൂനിയർ ഹൈസ്കൂളിലാണ് സംഭവം. സംഭവത്തെ തുടർന്ന് സ്‌കൂൾ വിദ്യാർഥിനികളോടും രക്ഷിതാക്കളോടും മാപ്പ് പറഞ്ഞതായും അധ്യാപകനെ പിരിച്ചുവിട്ടതായും ഹെഡ്മാസ്റ്റർ പറഞ്ഞു. 2021-ൽ ഇന്തോനേഷ്യ സ്‌കൂളിൽ ഹിജാബ് ധരിക്കുന്നത് നിരോധിച്ചിരുന്നുവെങ്കിലും ചില പ്രദേശങ്ങളിൽ മുസ്‌ലിംകളും അമുസ്‌ലിം പെൺകുട്ടികളും കറുത്ത ശിരോവസ്ത്രം ധരിക്കാൻ നിർബന്ധിതരായിരുന്നു. എന്നാൽ സ്കൂൾ പരിസരത്ത് വിദ്യാർത്ഥികൾ ഹിജാബ് ധരിക്കണമെന്ന് നിർബന്ധിച്ചിട്ടില്ലെന്ന് ഹെഡ്മാസ്റ്റർ പറഞ്ഞു. ഇറാനിൽ സമാനമായ ഒരു സംഭവത്തിൽ മഹസ അമിനി എന്ന 21 കാരിയായ മുസ്ലീം സ്ത്രീയെ റോഡിൽ ഹിജാബ് ശരിയായി ധരിക്കാത്തതിന് കസ്റ്റഡിയിൽ സദാചാര പോലീസ് കൊലപ്പെടുത്തിയതായി റിപ്പോർട്ടുകൾ വന്നിരുന്നു. ഇത് മാസങ്ങളോളം രാജ്യത്ത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കി. കഴിഞ്ഞ ദിവസമാണ് ഫ്രഞ്ച് വിദ്യാഭ്യാസ മന്ത്രി സ്കൂൾ വിദ്യാർത്ഥികളുടെ, പ്രത്യേകിച്ച് അബായ ധരിക്കുന്ന…
Read More