മുഖംമൂടി ധരിച്ചെത്തി ജ്വല്ലറിയിൽ മോഷണം; കുരുമു‍ളക് സ്പ്രേ ചെയ്ത് കടയുടമയെ ആക്രമിച്ചു

 ജ്വല്ലറിയിൽ ചുറ്റികയുമായി അതിക്രമിച്ച് കയറി മൂന്നംഗ സംഘം കവർച്ച നടത്തി. കാലിഫോർണിയയിലാണ് സംഭവം.  ഏകദേശം 500,000 ഡോളർ വിലമതിക്കുന്ന ആഭരണങ്ങളാണ് മോഷണം പോയത്. മോഷണ സംഘം കടയുടമയെ മർദിക്കുകയും ചെയ്തു.

കയ്യുറകളും  മുഖംമൂടികളും ധരിച്ചെത്തിയ സംഘം  ഉച്ചയ്ക്ക് 1:45 ന്  കടയിൽ പ്രവേശിച്ചു. തുടർന്ന് കവർച്ചയ്ക്കിടെ കടയുടമയ്ക്ക് നേരെ കുരുമുളക് സ്പ്രേ ചെയ്തു.

കടയുടെ മുൻവശത്തെ വാതിൽ തുറക്കുന്നതിനിടെയാണ് കവർച്ചക്കാർ തന്നെ ആക്രമിച്ചതെന്ന് കടയുടമ പറഞ്ഞു. 

വാതിൽ തുറന്നയുടനെ അയാളുടെ കണ്ണിലും തൊണ്ടയിലും വായിലും കുരുമുളക് സ്‌പ്രേ ചെയ്തു.  പിന്നീട് അയാൾക്ക്  കേൾക്കാൻ കഴിഞ്ഞത് അടിച്ചുതകർക്കുന്നതിന്‍റെ ശബ്ദമാണ്. തുടർന്ന് കടയ്ക്കുള്ളിൽ ഉണ്ടായിരുന്ന പാനിക് ബട്ടണിലൂടെ സഹായത്തിനായി പോലീസിനെ വിളിക്കുകയായിരുന്നു.

 

 

 

Related posts

Leave a Comment