കൊച്ചി: പെരുമ്പാവൂരിൽ യുവാവ് വീട്ടിൽക്കയറി വെട്ടിപ്പരിക്കേൽപ്പിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്ന പെൺകുട്ടി മരിച്ചു. രായമംഗലം സ്വദേശിനി അൽക്ക അന്ന ബിനു (19) ആണ് മരിച്ചത്. സെപ്റ്റംബർ അഞ്ചിനായിരുന്നു സംഭവം. പെൺകുട്ടിയെ വെട്ടിയെ ബേസിൽ എന്ന യുവാവ് അന്ന് തന്നെ വീടിനുള്ളിൽ തൂങ്ങി മരിച്ചിരുന്നു. ഇരുവരും മുൻപ് പ്രണയത്തിലായിരുന്നുവെന്നാണ് പോലീസിന് ലഭിച്ച വിവരം. പെൺകുട്ടി ബന്ധത്തിൽ പിന്മാറിയതിന്റെ പകയാണ് ആക്രമണത്തിന് കാരണമായത്. തലയ്ക്ക് വെട്ടേറ്റ പെൺകുട്ടിക്ക് രണ്ട് തവണ ശസ്ത്രക്രിയ നടത്തിയെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല. സംഭവ ദിവസം ഉച്ചയ്ക്ക് 12 ഓടെ പെൺകുട്ടിയുടെ വീട്ടിൽ ആയുധവുമായി കടന്ന യുവാവ് ആക്രമണം അഴിച്ചുവിടുകയായിരുന്നു. പെൺകുട്ടിക്ക് പുറമേ മുത്തശിക്കും മുത്തശനും വെട്ടേറ്റിരുന്നു. പെൺകുട്ടിയുടെ തലയ്ക്കാണ് വെട്ടേറ്റിരുന്നത്. സംഭവത്തിന് പിന്നാലെ പോലീസ് അക്രമിയുടെ വീട്ടിലെത്തിയപ്പോഴാണ് യുവാവ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
Read MoreDay: September 13, 2023
സദാചാരവിരുദ്ധ പ്രവര്‍ത്തനം; ഒമാനിൽ സ്ത്രീകളടക്കം 5 പ്രവാസികള്‍ അറസ്റ്റില്‍
മസ്കത്ത്: ഒമാനില്‍ സദാചാരവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിന് മൂന്ന് സ്ത്രീകള്‍ ഉള്‍പ്പെടെ അഞ്ച് പ്രവാസികളെ അറസ്റ്റ് ചെയ്തു. അൽ ദാഹിറ ഗവര്‍ണറേറ്റിൽ കഴിഞ്ഞ ദിവസം പോലീസ് നടത്തിയ പരിശോധനയിലാണ് അഞ്ച് പ്രവാസികളെ റോയല്‍ ഒമാന്‍ പോലീസ് പിടികൂടിയത്. പൊതുധാർമികതയ്ക്ക് വിരുദ്ധമായ പ്രവൃത്തികൾ ചെയ്തുവെന്ന കേസിലാണ് അറസ്റ്റ്. കൂടാതെ രാജ്യത്തെ വിദേശ കുടിയേറ്റ സ്ഥിരതാമസനിയമം ലംഘിച്ചതിനെതിരേയും ഇവർക്കെതിരേ കേസെടുത്തു. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് അൽ ദഖിലിയ ഗവർണറേറ്റിൽ ഏഷ്യൻ പൗരത്വമുള്ള മൂന്നു സ്ത്രീകളെ സദാചാരവിരുദ്ധ പ്രവർത്തനത്തിന് റോയൽ ഒമാൻ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അതേസമയം, കുവൈറ്റില്‍ നിയമലംഘകരും വിവിധ പ്രദേശങ്ങളില്‍ താമസ മാനദണ്ഡങ്ങൾ ലംഘിച്ചവരുമായ 248 പ്രവാസികളെ പിടികൂടി.
Read Moreലോക്സഭ തെരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകള്‍ ആവശ്യപ്പെടും; കേരള കോണ്‍ഗ്രസ്-എം യോഗം 24ന്
സ്വന്തം ലേഖകന്‍കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ഫലം വിലയിരുത്താനും ലോക്സഭ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങള്‍ക്കുമായി കേരള കോണ്‍ഗ്രസ്-എം ഉന്നതാധികാര സമിതിയോഗം 24ന് കോട്ടയത്ത് ചേരും. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ ഉമ്മന്‍ ചാണ്ടി ഫാക്ടറാണ് പ്രതിഫലിച്ചതെന്നാണ് തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിനു ശേഷം പാർട്ടി ചെയര്മാന് ജോസ് കെ. മാണി പ്രതികരിച്ചത്. പാർട്ടിയുടെ വോട്ടുകള്‍ നഷ്ടപ്പെട്ടിട്ടില്ല. പുതുപ്പള്ളി മണ്ഡലത്തിലെ അയര്‍ക്കുന്നം, അകലക്കുന്നം പഞ്ചായത്തുകളിലാണ് കേരള കോണ്‍ഗ്രസ്-എമ്മിന് നിര്‍ണായക സ്വാധീനമുള്ളത്. ഇവിടെ കഴിഞ്ഞ തവണത്തേക്കാള്‍ വോട്ടുകള്‍ ഇടതു സ്ഥാനാര്‍ഥിക്കു കുറവാണ്. എന്നാല്‍ വോട്ടു കുറഞ്ഞത് കേരള കോണ്‍ഗ്രസ് വോട്ടുകള്‍ നഷ്ടപ്പെട്ടതിനാലാണെന്ന് സിപിഎം ഇതുവരെ പറഞ്ഞിട്ടില്ല.ഈ സാഹചര്യത്തില്‍ തെരഞ്ഞെടുപ്പു ഫലം വിശദമായി ചര്‍ച്ച ചെയ്യാനുള്ള നീക്കത്തിലാണ് കേരള കോണ്‍ഗ്രസ്. സര്‍ക്കാരിനെതിരെയുളള വിധിയെഴുത്തും പുതുപ്പള്ളിയിലുണ്ടായി എന്നാണ് കേരള കോണ്‍ഗ്രസ് എമ്മിന്റെ നിലപാട് എന്നാല്‍ ഇക്കാര്യം പരസ്യമായി പ്രതികരിച്ചില്ലെന്നു മാത്രം. പുതുപ്പള്ളി ഫലത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാരിലും മുന്നണിയിലും ആവശ്യമായ മാറ്റങ്ങള്‍…
Read Moreലണ്ടൻ മെട്രോയിൽ ഷാരൂഖ് ഖാന്റെ ‘ചയ്യ ചയ്യ’യിൽ നൃത്തം ചെയ്യുന്നയാൾ; വൈറലായ് വീഡിയോ
ബോളിവുഡിലെ ഹിറ്റ് ഗാനമായ ‘ചയ്യ ചയ്യ’ 90കളിലെ ഏറ്റവും മികച്ച ഗാനങ്ങളിലൊന്നാണ്. ഷാരൂഖ് ഖാനന്റെ ചുവടുകളും മലൈക അറോറയ്ക്കൊപ്പം ഓടുന്ന ട്രെയിനിന് മുകളിൽ നിന്നുള്ള ശ്രദ്ധമായ നൃത്തവും ഗാനത്തെ നിത്യഹരിതമാക്കി. ഇപ്പോഴിതാ, ലണ്ടനിൽ നിന്നുള്ള ‘ചയ്യ ചയ്യ’യുടെ താളത്തിനൊത്ത് നൃത്തം ചെയ്യുന്ന ഒരാളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. @imjustbesti എന്ന പേജാണ് വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്. ലണ്ടൻ മെട്രോയ്ക്കുള്ളിൽ പാട്ടിന്റെ ഒറിജിനൽ ചുവടുകൾ അനുകരിക്കുന്നയാളെ കാണാം. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് പങ്കിട്ട പോസ്റ്റ് ഇതിനകം 763,000-ലധികം ആളുകൾ കണ്ടു. 32,000-ലധികം ലൈക്കുകളും നേടിക്കഴിഞ്ഞു. വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Read Moreകോട്ടയത്തെ “ടെക്നോളജി പാര്‍ക്ക്’ ഇപ്പോൾ “ആക്രി പാർക്ക്’
കോട്ടയം: കൊച്ചിയും തിരുവനന്തപുരവും മാത്രമല്ല, നമ്മുടെ കോട്ടയവും ഹൈടെക് ആണ്! വെറുതെ പറയുന്നതല്ല, കോട്ടയത്തിനും സോഫ്റ്റ് വെയര്‍ ടെക്നോളജി പാര്‍ക്കുണ്ട്. നഗരഹൃദയത്തില്‍ തന്നെ. പഴയ ബോട്ട് ജെട്ടി റോഡില്‍ കച്ചേരിക്കടവിലാണ് ആരാലും അറിയപ്പെടാത്ത സോഫ്റ്റ് വെയര്‍ ടെക്നോളജി പാര്‍ക്ക്. എന്നാല്‍ ഇവിടെ “ടെക്നോളജി’ക്കു പകരം “ആക്രി’ ആണെന്നു മാത്രം! 1999ല്‍ ഉദ്ഘാടനം ചെയ്തതാണ് ടെക്നോളജി പാര്‍ക്ക്. അന്നു മന്ത്രിയായിരുന്ന പാലോളി മുഹമ്മദ് കുട്ടിയായിരുന്നു ഉദ്ഘാടകന്‍. പക്ഷേ ഇവിടെ സോഫ്റ്റ് വെയര്‍ ടെക്നോളജിയൊന്നും വര്‍ക്കൗട്ടായില്ല. ഇപ്പോള്‍ നഗരസഭയുടെ ഇലക്ട്രിക്കല്‍ വിഭാഗം ഉപയോഗശൂന്യമായ ഇലക്ട്രിക്കല്‍ സാധനങ്ങൾ തള്ളുന്ന കേന്ദ്രമായി മാറ്റിയിരിക്കുകയാണ് ഇവിടം. തെറ്റുപറയരുതല്ലോ, കൃഷി വകുപ്പിന്റെ രണ്ട് ഓഫീസുകള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. രണ്ടു നിലകളിലായി നിര്‍മിച്ച കെട്ടിടത്തിലെ മറ്റ് മുറികളെല്ലാം വെറുതെകിടന്നു നശിക്കുകയാണ്. നഗരസഭയുടെ ഉടമസ്ഥതയിലുള്ള ഇവിടേക്ക് ആരും തിരിഞ്ഞുനോക്കുന്നില്ല. സോഫ്റ്റ്വേര്‍ ടെക്നോളജിയൊന്നും നടന്നില്ലെങ്കിലും മുറികള്‍ സ്വകാര്യവ്യക്തികള്‍ക്ക് വാടകയ്ക്കു നല്കാന്…
Read Moreപ്രകൃതി ഭംഗി കനിഞ്ഞിറങ്ങിയ അരീക്കൽ വെള്ളച്ചാട്ടത്തിൽ ആർത്തുല്ലസിക്കാം
ജോമോൻ പിറവംഎറണാകുളം ജില്ലയിലെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നാണ് പിറവം പാമ്പാക്കുടയിലെ അരീക്കൽ വെള്ളച്ചാട്ടം.സംസ്ഥാനത്തെ വിവിധയിടങ്ങളിൽനിന്നു നിരവധി ആളുകളാണ് അരീക്കൽ വെള്ളച്ചാട്ടം ആസ്വദിക്കുന്നതിന് ഇവിടെ എത്തിച്ചേരുന്നത്. പ്രകൃതി ഭംഗി കനിഞ്ഞിറങ്ങിയ അരീക്കലിൽ 150 അടിയോളം ഉയരത്തിൽ നിന്നും താഴേക്ക് പതിക്കുന്ന ജലം പാറയിടുക്കുകളിൽ തട്ടിതൂകി മഞ്ഞുകണങ്ങൾ പോലെ പതഞ്ഞൊഴുകുന്ന കാഴ്ച ഏറെ മനോഹാരിത നിറഞ്ഞതാണ്. വെള്ളച്ചാട്ടത്തിന്റെ ചുറ്റും ഇടതൂർന്ന് മരങ്ങൾ നിറഞ്ഞു നിൽക്കുന്നതിനാൽ കാനന ഭംഗിയുടെ പ്രതീതി ജനിപ്പിക്കുന്നു. പ്രധാന റോഡിൽ നിന്നു കൽപ്പടവുകൾ ഇറങ്ങി താഴേക്ക് എത്താം. ഇതുമല്ലങ്കിൽ മറ്റൊരു വഴിയിലൂടെയും താഴെ ഭാഗത്ത് എത്തിച്ചേരാം. വെള്ളച്ചാട്ടത്തിൽ നിന്നുമുള്ള വെള്ളം ഒഴുകിപ്പോകുന്ന തോടിന് കുറുകെ സ്ഥാപിച്ച ചെറിയ പാലം ഏറെ മനോഹരമാണ്. ഇതിൽ കയറി നിന്നാൽ വെള്ളച്ചാട്ടം നന്നായി ആസ്വദിക്കാൻ സാധിക്കും. നേരത്തെ ടൂറിസം വകുപ്പിൽ നിന്നും അനുവദിച്ച ഫണ്ടുപയോഗിച്ച് സ്ത്രീകൾക്കു വസ്ത്രം മാറുന്നതിനുള്ള സൗകര്യവും, ശുചി…
Read Moreഈ പെൺകുട്ടി എനിക്കരികിൽ വേണം,എന്റെ കൈ പിടിച്ച് അദ്ദേഹത്തിന് അടുത്തുനിർത്തിച്ചു; തുറന്ന് പറഞ്ഞ് പ്രിയാമണി
ബോക്സ് ഓഫീസിൽ തരംഗം സൃഷ്ടിച്ച് മുന്നേറുകയാണ് ആറ്റ് ലി-ഷാരൂഖ് ചിത്രം ജവാൻ. റിലീസ് ചെയ്ത് നാല് ദിവസത്തിനുള്ളിൽ ആഗോള തലത്തിൽ 531 കോടി രൂപ ജവാൻ കളക്ട് ചെയ്തു. ആദ്യമായാണ് ഒരു ഹിന്ദി ചിത്രം ഇങ്ങനെയൊരു നേട്ടം കൈവരിക്കുന്നത്. നയൻതാരയാണ് നായികവേഷം ചെയ്യുന്നതെങ്കിലും സിനിമയിൽ സ്ത്രീ കഥാപാത്രങ്ങളായി നിരവധിപ്പേരുണ്ട്. ഇവരിൽ ഒരാളാണ് പ്രിയാമണി. നയൻതാര നായികയായ ചിത്രത്തിൽ ദീപിക പദുകോണും അതിഥിതാരമായി എത്തുന്നു. ആക്ഷൻ രംഗങ്ങളിൽ മികച്ച പ്രകടനമാണ് പ്രിയാമണി കാഴ്ച വച്ചത്. ഷാരൂഖ് ഖാനൊപ്പമുള്ള പ്രിയാമണിയുടെ രണ്ടാമത്തെ ചിത്രമാണിത്. നേരത്തെ ചെന്നൈ എക്സ്പ്രസ് എന്ന സിനിമയിൽ ഷാരൂഖിനൊപ്പം ഡാൻസ് നമ്പറിൽ പ്രിയാമണി ചുവട് വച്ചിട്ടുണ്ട്. വർഷങ്ങൾക്കിപ്പുറം വീണ്ടും ഷാരൂഖിനൊപ്പം ജവാനിൽ അഭിനയിച്ചതിന്റെ അനുഭവങ്ങൾ പങ്കുവയ്ക്കുകയാണ് പ്രിയാമണിയിപ്പോൾ. ഒരു ഗാനരംഗത്തിൽ അഭിനയിക്കവെ ഉണ്ടായ സംഭവമാണ് പ്രിയാമണി പങ്കുവച്ചത്. ഷാരൂഖിന് പിന്നിലാണ് താൻ നിന്നിരുന്നത്. ഇത് കണ്ട ഷാരൂഖ്…
Read Moreനിസാരക്കാരനല്ല നിപ… ഒറ്റ തുമ്മലില്‍ രോഗം പിടിപെട്ടത് പത്ത് പേര്‍ക്ക്;
കോഴിക്കോട്: മൂന്നാം തവണയും നിപ സംസ്ഥാനത്തെ ഭീതിയിലാഴ്ത്തുമ്പോള്‍ 2018ന് സമാനമായ സാഹചര്യം പുനഃസൃഷ്ടിക്കപ്പെടുകയായിരുന്നുവെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നു. സംസ്ഥാനത്തെ ആദ്യത്തെ നിപ മരണമെന്ന് സ്ഥിരീകരിച്ച പേരാമ്പ്ര ചങ്ങരോത്ത് സൂപ്പിക്കട വളച്ചുകെട്ടിവീട്ടില്‍ സാബിത്തിന് പഴം തീനി വവ്വാലുകളില്‍നിന്നാണ് നിപ പിടിപെട്ടത്. സാബിത്ത് മേയ് നാലിന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ സിടി സ്കാന്‍ ചെയ്യാന്‍ എത്തിയിരുന്നു. ഇതുവഴിയാണ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ രോഗം പടര്‍ന്നതും മരണം രണ്ടക്കസംഖ്യയിലേക്ക് എത്തിയതും. സ്കാന്‍ ചെയ്യാന്‍ എത്തിയവര്‍ക്ക് മുന്നിലൂടെ സാബിത്തിനെകൊണ്ടുപോയ ആശുപത്രിയിലെ ഇടുങ്ങിയ വഴിയില്‍ നിന്നുമാണ് പത്തോളം പേര്‍ക്ക് രോഗബാധയുണ്ടായത്. ഈ സമയത്ത് സാബിത്ത് നിര്‍ത്താതെ തുമ്മിയിരുന്നു. സാബിത്തിനെ മെഡിക്കല്‍ കോളജില്‍ എത്തിക്കുന്നതിന് മുന്‍പ് പേരാമ്പ്ര ആശുപതിയില്‍ സാബിത്ത് ചികില്‍സ തേടിയിരുന്നു. ഇവിടെ വച്ചാണ് ആരോഗ്യ പ്രവര്‍ത്തക ലിനിക്ക് രോഗം പിടിപെടുന്നതും അവര്‍ മരണപ്പെടുന്നതും. സാബിത്തില്‍ നിന്നാണ് പേരാമ്പ്ര ആശുപത്രിയില്‍ ആ സമയം ഉണ്ടായിരുന്ന…
Read Moreഅവൾ വിത്ത് വിതച്ചു, അതിൽ നിന്ന് ഞാൻ ഒരുപാട് കൊയ്തു
ആളുകൾ കരിഷ്മയുടെ അനിയത്തിയായി എന്നെ തിരിച്ചറിയാൻ തുടങ്ങിയത് എന്നെ സഹായിച്ചെന്ന് തോന്നുന്നു. ആദ്യ സിനിമയുടെ ഷൂട്ടിംഗ് തുടങ്ങിയ സമയത്ത്, 1998 ലോ 99-ലോ ഒക്കെ തന്നെ കരിഷ്മയുടെ സഹോദരി അരങ്ങേറ്റത്തിന് ഒരുങ്ങുന്നു എന്ന് പലരും പറഞ്ഞു തുടങ്ങിയിരുന്നു. അവൾ വിത്ത് വിതച്ചു, അതിൽ നിന്ന് ഞാൻ ഒരുപാട് കൊയ്തു. സെറ്റിൽ അവളോടൊപ്പം എത്തിയതിനാൽ ഒരുപാട് എക്സ്പോഷർ സംഭവിച്ചു. അതിനെല്ലാം ഞാൻ അവൾക്ക് ക്രെഡിറ്റ് നൽകണം. പൂച്ചക്കണ്ണുള്ള നടിമാർക്ക് ഒരിക്കലും വലിയ താരങ്ങളാകാൻ കഴിയില്ലെന്ന് പലരും പറഞ്ഞു, അതുകൊണ്ട് അവളെ കാസ്റ്റ് ചെയ്യരുതെന്ന് പറഞ്ഞു. കപൂർ കുടുംബത്തിൽനിന്നുള്ള ആളെന്ന രീതിയിലുള്ള വിലക്കുകളും അവൾക്കുണ്ടായിരുന്നു. എന്നാൽ അവൾ അതിനെയെല്ലാം തകർത്തു. അവളുടെ സമർപ്പണവും കഠിനാധ്വാനവും കൊണ്ട് അവൾ ഏറെ മുന്നോട്ട് പോയി. -കരീന കപൂർ
Read Moreഅയ്യേ അയ്യേ നാണക്കേട്; ഇതാണോ കേരള പോലീസ്, കള്ളന്മാർപോലും ഇങ്ങനെ ഒറ്റില്ല; ക്രൈംബ്രാഞ്ച് എസ്ഐക്കെതിരേ കള്ളക്കേസ് എടുത്ത സിഐക്കെതിരേ നടപടി വരും
സ്വന്തം ലേഖകൻതൃശൂർ: ആഭ്യന്തരവകുപ്പിനും കേരള പോലീസിനും നാണക്കേടുണ്ടാക്കി തൃശൂരിലെ പോലീസിന്റെ കള്ളക്കളി. സ്വന്തം കൂട്ടത്തിലുള്ള പോലീസുകാരനെ കള്ളക്കേസിൽ കുടുക്കി ഒറ്റിയ സിഐയുടെ നാടകവും കള്ളക്കഥയും പൊളിഞ്ഞതോടെ സിഐയെ സംരക്ഷിക്കാൻ ശ്രമിച്ച ഉന്നത ഉദ്യോഗസ്ഥരും വെട്ടിലായി. പൊതുസ്ഥലത്ത് മദ്യപിച്ചെന്ന കുറ്റം ചുമത്തി ക്രൈം ബ്രാഞ്ച് എസ്ഐക്കെതിരേ നെടുപുഴ സിഐ ചുമത്തിയത് കള്ളക്കേസ് ആണെന്ന് തെളിഞ്ഞു. എസ്ഐയുടെ രക്ത സാമ്പിളുകളുടെ പരിശോധനാ ഫലത്തിൽ എസ്ഐ മദ്യപിച്ചിട്ടില്ലെന്ന് വ്യക്തമായി. ഇതോടെ കള്ളക്കേസെടുത്ത സിഐയും എസ്ഐ കുറ്റം ചെയ്തിട്ടില്ലെന്ന റിപ്പോർട്ട് പൂഴ്ത്തിയ ഉദ്യോഗസ്ഥരും വെട്ടിലായി. വിഷയത്തിൽ മുഖ്യമന്ത്രി നേരിട്ട് ഇടപെട്ട് സംഭവത്തിന്റെ നിജസ്ഥിതി തേടിക്കഴിഞ്ഞു. എസ്ഐയെ കുടുക്കാൻ കള്ള കേസ് മെനഞ്ഞ സിഐക്കെതിരെ കടുത്ത ശിക്ഷാ നടപടി വരുമെന്ന് ഉറപ്പായിട്ടുണ്ട്. സിഐയെ സംരക്ഷിക്കാൻ ശ്രമിച്ചവരും കുടുങ്ങും. കള്ളക്കഥ, തിരക്കഥ, സംഭാഷണം സംവിധാനം നെടുപുഴ സിഐ തൃശൂർ സിറ്റി ക്രൈംബ്രാഞ്ച് എസ്ഐ ആമോദ് പൊതുസ്ഥലത്ത്…
Read More