ഭോപ്പാൽ: സിനിമയിലും ജീവിതത്തിലും ധാരാളം കുടിയന്മാരെ കണ്ടിട്ടുണ്ട്. അടിച്ചു പിമ്പിരിയായ ചിലരുടെ പ്രകടനങ്ങൾ ചിരി പടർത്തുന്നതായിരിക്കും. മധ്യപ്രദേശിലെ ചിന്ദ്വാര പോലീസ് സ്റ്റേഷനിൽ കഴിഞ്ഞദിവസം ഇതുപോലെ വ്യത്യസ്തനായ ഒരു കുടിയനെ പിടികൂടി. ഈ കുടിയൻ ചില്ലറക്കാരനല്ലെന്നാണു പോലീസിന്റെ വാദം. സംഭവം ഇങ്ങനെ: സ്റ്റേഷനിൽ തൊണ്ടി മുതലായി സൂക്ഷിച്ചിരുന്ന മദ്യം ഒരുദിവസം കാണാതാകുന്നു. ഒന്നും രണ്ടും കുപ്പിയല്ല, 180 മില്ലിയുടെ 60 കുപ്പി മദ്യമാണ് അപ്രത്യക്ഷമായത്. തൊണ്ടിമുതൽ കാണാതായത് പോലീസിനെ വല്ലാതെ കുഴക്കിയെങ്കിലും ഒടുവിൽ ശാസ്ത്രീയ അന്വേഷണത്തിലൂടെ മോഷ്ടാവിനെ കണ്ടെത്തി. കേസിലെ പ്രതി ആരെന്നറിയണ്ടേ.. ഒരു എലി. സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന 60 കുപ്പി മദ്യം എലി കുടിച്ചു തീർക്കുകയോ നശിപ്പിക്കുകയോ ചെയ്തെന്നാണ് പോലീസ് പറയുന്നത്. പ്രതിയെ കണ്ടെത്തിയെന്നു മാത്രമല്ല, പിടികൂടുകയും ചെയ്തു. മൂഷികരാജൻ ഇപ്പോൾ നിയമനടപടി നേരിട്ടുകൊണ്ടിരിക്കുകയാണ്. സ്റ്റേഷനിൽ ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നും കാലപ്പഴക്കം ചെന്ന കെട്ടിടത്തിൽ തൊണ്ടിമുതലുകള്‍ സൂക്ഷിക്കുന്നതു…
Read MoreDay: November 14, 2023
250 വർഷം പഴക്കമുള്ള ചന്ദനക്കുടം മോഷണം പോയി; പരാതിയായപ്പോൾ കുടം തിരികെയെത്തി; തനിയെവന്ന അത്ഭുതസിദ്ധിയിൽ അന്വേഷണം വേണമെന്ന് പൈതൃക സമിതി
ചെങ്ങന്നൂർ: കൊല്ലകടവ് മുസ്ലിം ജമാഅത്തിന്റെ പൈതൃക സ്വത്തായ ചന്ദനക്കുടം കളവുപോയ കേസിലെ പ്രതികളെ പിടികൂടണമെന്ന് പൈതൃക സംരക്ഷണസമിതി ഭാരവാഹികൾ ആവശ്യപ്പെട്ടു. 250 വർഷത്തിനു മുകളിൽ പഴക്കമുള്ളതും പഞ്ചലോഹ നിർമിതവുമായ അമൂല്യമായ ചന്ദനക്കുടം നഷ്ടപ്പെട്ട വിവരം ഇക്കഴിഞ്ഞ ജനുവരി ആറിനാണ് പള്ളി സെക്രട്ടറി വിശ്വാസികളെ അറിയിച്ചിരുന്നത്. അതേത്തുടർന്ന് ജനുവരി 12 നു പള്ളിയിൽനിന്നു വെൺമണി പോലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ, അന്വേഷണം മന്ദഗതിയിലായിരുന്നു. പൈതൃക സംരക്ഷണസമിതി അന്വേഷണം ത്വരിതപ്പെടുത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി, ഡിജിപി, ജില്ലാ പോലീസ് ചീഫ് എന്നിവരെ സമീപിച്ചതിനെത്തുടർന്ന് ജൂലൈ അഞ്ചിനാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. സെപ്റ്റംബർ 23 നു പള്ളി പരിസരത്തെ കാടുവെട്ടിത്തെളിച്ചപ്പോൾ ചന്ദനക്കുടം കണ്ടെത്തി. ഇതിൽ ദുരൂഹതകളുണ്ടെന്നു പൈതൃക സമിതി ആരോപിച്ചു. നല്ല മഴക്കാലമായിരുന്നിട്ടു കൂടി കുടത്തിൽ ഒരു തരി മണ്ണുപോലും പറ്റിപ്പിടിച്ചിരുന്നില്ല. തുടരന്വേഷണത്തിൽ പോലീസ് ഉൽസാഹം കാണിക്കുന്നില്ലെന്നു പൈതൃക സമിതി ആരോപിച്ചു.കുറ്റക്കാരെ കണ്ടെത്തുവാൻ പോലീസിനു…
Read Moreകാപ്പി മുതൽ ലെമൺ റെെസ് വരെ; മണ്ഡല കാലത്ത് തീർഥാടകർക്കായുള്ള ഭക്ഷണത്തിന്റെ വില പുറത്ത്
വൃശ്ചിക മാസം തുടങ്ങാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി. മണ്ഡല കാലത്തിന്റെ ഒരുക്കങ്ങൾ അവസാന ഘട്ടത്തിലെത്തി നിക്കുമ്പോൾ തീർഥാടകർക്കായുള്ള ജില്ലയിലെ വെജിറ്റേറിയൻ ഭക്ഷണ പദാർത്ഥങ്ങളുടെ വില പുറത്തുവിട്ടു. എരുമേലിയിലും ഇടത്താവളങ്ങളിലുമുള്ള വെജിറ്റേറിയൻ ഹോട്ടലുകളിൽ നിശ്ചയിച്ച വിലവിവര പട്ടിക പ്രദർശിപ്പിക്കും. എന്നാൽ ഈ വില ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവ കാലത്തേക്ക് വരെ മാത്രമുള്ളതാണ്. ശബരിമല തീർഥാടകരിൽ നിന്ന് നിശ്ചയിച്ച വിലയെക്കാൾ കൂടുതൽ ഈടാക്കിയാൽ കർശന നടപടി സ്വീകരിക്കും. അധിക തുക ഈടാക്കിയാൽ തീർഥാടകർക്ക് പരാതി നൽകാം. ജില്ലാ സിവിൽ സപ്ലൈ ഓഫീസ്- 0481 2560371, ജില്ലാ ഭക്ഷ്യസുരക്ഷ ഓഫീസ് – 0481 2564677, ജില്ലാ ലീഗൽ മെട്രോളജി ഓഫീസ്- 0481 2582998 എന്നീ നമ്പറുകളിൽ പരാതി നൽകാം. വില വിവരങ്ങൾ 1. കുത്തരി ഊണ് (എട്ടു കൂട്ടം) സോർട്ടെക്സ് റൈസ് 70 രൂപ 2.. ആന്ധ്രാ ഊണ്…
Read Moreശിശു ദിനത്തിൽ കേരളം കാത്തിരുന്ന വിധി;ആലുവയിൽ പിഞ്ചു കുഞ്ഞിനെ കൊന്നു തള്ളിയ നരാധമന് തൂക്കുകയർ
ഇന്ന് ശിസു ദിനം. ശിശുദിനത്തിൽ തന്നെ ആലുവയിൽ പിഞ്ചു കുഞ്ഞിനെ അത്ക്രൂരമായി പീഡിപ്പിച്ചു കൊന്ന നരാധമന് ശിക്ഷ വിധിച്ചു. കേരളത്തെ നടുക്കിയ ആലുവയിൽ അഞ്ച് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ കുറ്റവാളി അസ്ഫാക് ആലത്തിന് വധശിക്ഷ. സംഭവം നടന്ന് 110-ാം ദിവസമാണ് ശിക്ഷാ വിധി. ആകെ 13 കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. ഈ 13 വകുപ്പുകളും പ്രതിക്കെതിരെ തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞിരുന്നു. പോക്സോ വകുപ്പ് പ്രകാരമുള്ള കുറ്റങ്ങൾക്ക് പ്രതിക്ക് ജീവിതാവസാനം വരെ തടവ് ശിക്ഷയാണ് വിധിച്ചിരിക്കുന്നത്. ജ്യൂസ് വാങ്ങിത്തരാമെന്ന് പറഞ്ഞു വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന അതിഥി തൊഴിലാളി കുടുംബത്തിലെ അഞ്ച് വയസുകാരി പെൺകുട്ടിയെ കൊണ്ടു പോയി. എന്നാൽ വാങ്ങി കൊടുത്തത് ജ്യൂസിനു പകരം മദ്യം. മദ്യം കൊടുത്ത് മയക്കി കിടത്തി പിഞ്ചു കുഞ്ഞിനെ ലൈംഗികമായി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തി ആലുവ മാർക്കറ്റിൽ ഉപേക്ഷിക്കുകയായിരുന്നു പ്രതി. സമാന കുറ്റകൃത്യം ഇതിനു…
Read Moreകെ. സുധാകരന് നല്കിയ മാനനഷ്ടക്കേസ്; എം.വി. ഗോവിന്ദനും ദേശാഭിമാനിക്കും സമന്‍സ്
കൊച്ചി: കെപിസിസി പ്രസിഡന്റ് കെ. സുധാകരന് നല്കിയ അപകീര്‍ത്തി കേസില്‍ എം.വി. ഗോവിന്ദന്, പി.പി. ദിവ്യ, ദേശാഭിമാനി പത്രാധിപര്‍ എന്നിവര്‍ക്ക് സമൻസ്. എറണാകുളം സിജെഎം കോടതിയാണ് ഇവർക്ക് സമന്‍സ് അയച്ചത്. ജനുവരി 12ന് കോടതിയിൽ നേരിട്ട് ഹാജരായി മറുപടി നല്‍കാനാണ് നിര്‍ദേശം. മോന്സന് മാവുങ്കലിനെതിരായ പോക്സോ കേസുമായി ബന്ധപ്പെട്ട് ഉന്നയിച്ച ആരോപണത്തിലാണ് കെ. സുധാകരൻ മാനനഷ്ട കേസ് സമര്‍പ്പിച്ചത്. കോടതിയില്‍ ദേശാഭിമാനി പത്രത്തില്‍ വന്ന വാര്‍ത്തയെ തുടര്‍ന്നാണ് പോക്സോ കേസില്‍ കെ. സുധാകരനെതിരെ എം.വി. ഗോവിന്ദന് പരാമര്‍ശം നടത്തുന്നത്. ഇതു ചോദ്യം ചെയ്താണ് സുധാകരന് അപകീര്‍ത്തി കേസ് ഫയല്‍ ചെയ്തത്. പോക്സോ കേസിനാസ്പദമായ സംഭവം നടക്കുമ്പോള്‍ സംഭവസ്ഥലത്ത് സുധാകരനുമുണ്ടായിരുന്നുവെന്നാണ് പരാമര്‍ശം. അതിജീവിത പറഞ്ഞുവെന്ന രീതിയിലാണ് ദേശാഭിമാനി ദിനപത്രത്തില്‍ വാര്‍ത്ത വന്നത്. എം.വി. ഗോവിന്ദന് ഇക്കാര്യം ചൂണ്ടിക്കാട്ടി മാധ്യമങ്ങളോടും പ്രസംഗത്തിലും പരാമര്‍ശം നടത്തി. ഇത് വലിയ വിവാദമായിരുന്നു.
Read Moreആരവിടെ…സിംഹ രാജൻ എഴുന്നള്ളുന്നു… വഴി മാറിക്കോ…നാട്ടിലിറങ്ങിയ കാട്ടിലെ രാജൻ; വെെറലായി വീഡിയോ
മൃഗങ്ങളുടെ വീഡിയോ പലപ്പോഴും സമൂഹ മാധ്യമങ്ങളിൽ വെെറലാകാറുണ്ട്. അത്തരത്തിൽ ഒരു വീഡിയോ ആണിപ്പോൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. കാട്ടിലെ രാജാവെന്നാണ് സിംഹത്തെ വിളിക്കുന്നത്. കാട്ടിലെ രാജൻ നാട്ടിലിറങ്ങിയാൽ എങ്ങനെ ഉണ്ടാകും. പേടിച്ച് നിലവിളിച്ച് ഓടും െല്ലാവരും. കാഴ്ച ബംഗ്ലാവിലെ കൂട്ടിൽ സിംഹം കിടക്കുന്നതി കണ്ടാൽ പോലും പേടിച്ച് കരയുന്നവരാണ് നമ്മൾ. അപ്പോഴാണ് ഇനി നാട്ടിൽ ഇറങ്ങിയാൽ. എന്നാൽ ഇറ്റാലിയന്‍ നഗരമായ ലാഡിസ്പോളിലൂടെ രാത്രിയില്‍ ഒരു സിംഹം നടന്നു പോകുന്ന വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. റോഡിന്റെ ഇരുവശവും ധാരാളം വീടുകള്‍ കാണാം. റോഡ് വിജനമായി കിടക്കുന്നു. അതുവഴിയാണ് സിംഹം കൂളായി നടന്നു പോകുന്നത്. പ്രാദേശിക സർക്കസായ റോണി റോളർ സർക്കസില്‍ നിന്ന് ഒരു വയസുള്ള കിംബ എന്ന ആണ് സിംഹമാണ് നടന്നു പോകുന്നതെന്നാണ് പറയുന്നത്. സിംഹം എങ്ങനെയാണ് കൂട് ചാടി പോയതെന്ന് അറിയില്ലെന്നും അത് പരിശോധിക്കുമെന്നും…
Read Moreനാലാമത് ആരെന്ന ചോദ്യത്തിന് ഉത്തരമായി; അയ്യരുകളിയുമായി അയ്യർ
ഇന്ത്യൻ ബാറ്റിംഗ് ഓർഡറിൽ നാലാം നന്പറിൽ ആരെന്ന ചോദ്യത്തിന് ശ്രേയസ് അയ്യരിലൂടെ ഉത്തരം ലഭിച്ചിരിക്കുകയാണ്. ഈ സ്ഥാനത്തേക്കു പലരെയും പരീക്ഷിച്ചെങ്കിലും ഇവയൊന്നും വിജയിച്ചില്ല. ഈ സ്ഥാനത്തേക്ക് അയ്യർതന്നെ മതിയെന്നു സെലക്ടർമാർ ഉറപ്പിക്കുകയായിരുന്നു. 2017 നവംബറിൽ നടന്ന ശ്രീലങ്കൻ പര്യടനത്തിലാണ് അയ്യർക്ക് ആദ്യമായി ഏകദിന ടീമിലേക്കു വിളി വരുന്നത്. ടീമിൽ അവസരം ലഭിച്ചപ്പോഴൊക്കെ ശരിയായി വിനിയോഗിക്കുകയും ചെയ്തു. ഇതിനിടെ പരിക്കുകൾ വേട്ടയാടി. ഈ വർഷം ആദ്യം പുറത്തിനേറ്റ പരിക്ക് കരിയർ അവസാനിപ്പിക്കാവുന്ന വിധത്തിൽ ഗുരുതരമായിരുന്നു. ഇതിനോടെല്ലാം പടവെട്ടിയാണ് അയ്യർ ലോകകപ്പ് ടീമിലെത്തിയത്. ഫോമിലുണ്ടായിരുന്ന പലരെയും പരിഗണിക്കാതെ അയ്യരെ ലോകകപ്പ് ടീമിൽ ഉൾപ്പെടുത്തിയതു വിവാദമായിരുന്നു. വിമർശനങ്ങളെല്ലാം കാറ്റിൽപ്പറത്തി ശ്രേയസ് ടീമിന്റെ മധ്യനിരയിലെ നെടുംതൂണായിരിക്കുകയാണ്. ഐസിസി 2023 ഏകദിന ലോകകപ്പ് ലീഗ് പോരാട്ടത്തിലെ അവസാന മത്സരത്തിൽ നെതർലൻഡ്സിനെതിരേ പുറത്താകാതെ 94 പന്തിൽ 128 റണ്‍സ് നേടിയ അയ്യർ ലോകകപ്പിലെ ആദ്യ സെഞ്ചുറി…
Read Moreസെവാഗിന് ഹാൾ ഓഫ് ഫെയിം
മുംബൈ: ഇന്ത്യയുടെ വിരേന്ദർ സെവാഗ്, ശ്രീലങ്കയുടെ അരവിന്ദ് ഡിസിൽവ, ഇന്ത്യൻ വനിതാ ടീം മുൻ ക്യാപ്റ്റൻ ഡയാന എഡുൽജി എന്നിവർ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ ഹാൾ ഓഫ് ഫെയിമിൽ. ഐസിസിയുടെ ഹാൾ ഓഫ് ഫെയിമിൽ ഇടംപിടിക്കുന്ന ആദ്യ ഇന്ത്യൻ വനിതാ താരമാണു ഡയാന എഡുൽജി. ഹാൾ ഓഫ് ഫെയിമിൽ ഇടംപിടിക്കുന്ന എട്ടാമത്തെ ഇന്ത്യൻ പുരുഷതാരമാണു സെവാഗ്. സുനിൽ ഗാവസ്കർ, ബിഷൻ സിംഗ് ബേദി, കപിൽ ദേവ്, അനിൽ കുംബ്ലെ, സച്ചിൻ തെണ്ടുൽക്കർ, രാഹുൽ ദ്രാവിഡ്, വിനു മങ്കാദ് എന്നിവരാണു നേരത്തെ ഇതിലെത്തിയവർ. സെവാഗ്, ഡിസിൽവ, ഡയാന എഡുൽജി എന്നിവരെ നാളെ ലോകകപ്പ് സെമി ഫൈനൽ വേദിയായ വാങ്കഡെ സ്റ്റേഡിയത്തിൽ വച്ച് ആദരിക്കും. ആധുനിക ക്രിക്കറ്റിൽ വെടിക്കെട്ട് ബാറ്റിംഗ് ശൈലികൊണ്ടു സ്ഥാനം പിടിച്ച ആളാണ് സെവാഗ്. 2007ലെ ട്വന്റി 20 ലോകകപ്പ്, 2011 ഏകദിന ലോകകപ്പ് കിരീടങ്ങൾ…
Read Moreദുബായ് നീന്തൽ: സുവർണ നേട്ടവുമായി പാലക്കാടിന്റെ ഭാഗ്യ
തൃശൂർ: ദുബായിൽ നടന്ന ഓപ്പണ്‍ ഇന്റർനാഷണൽ മാസ്റ്റേഴ്സ് അത്ലറ്റിക്സിലെ നീന്തൽ ചാന്പ്യൻഷിപ്പിൽ പാലക്കാട് സ്വദേശിനിക്കു സുവർണനേട്ടം. പാലക്കാട് പുന്നെക്കാട് വീട്ടിൽ ശേഖരൻ-തത്ത ദന്പതികളുടെ മകൾ ഭാഗ്യ ശേഖരനാണ് ദുബായിൽ നീന്തൽക്കുളത്തിൽ സ്വർണനേട്ടം കൊയ്തത്. 50 മീറ്റർ, 100 മീറ്റർ ബട്ടർഫ്ളൈ, നൂറു മീറ്റർ ഫ്രീസ്റ്റൈൽ, അന്‍പതു മീറ്റർ ബ്രെസ്റ്റ് സ്ട്രോക്ക് എന്നിവയിലാണ് സ്വർണം നേടിയത്.
Read Moreസമാധാനാന്തരീക്ഷം തകർക്കുന്നു; നേപ്പാളിൽ ടിക് ടോക് നിരോധിക്കുന്നു
കാഠ്മണ്ഡു: ചൈനീസ് ആപ്പായ ടിക് ടോക്ക് നിരോധിക്കാൻ നേപ്പാൾ സർക്കാർ തീരുമാനിച്ചു. സമൂഹത്തിലെ സമാധാനാന്തരീക്ഷം തകർക്കുന്നുവെന്ന കാരണത്താലാണിതെന്ന് ഐടി മന്ത്രി രേഖാ ശർമ അറിയിച്ചു. എന്നാണ് നിരോധനം നടപ്പിലാക്കുകയെന്നു വ്യക്തമാക്കിയില്ല. വിദ്വേഷം പടർത്തുന്ന പോസ്റ്റുകൾ ടിക് ടോക്കിൽ വ്യാപകമാകുന്നതായി ആക്ഷേപമുണ്ട്. ടിക് ടോക്ക് വീഡിയോകളുമായി ബന്ധപ്പെട്ട് നാലു വർഷത്തിനിടെ നേപ്പാളിൽ 1647 സൈബർ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്തു.
Read More