സെവാഗിന് ഹാൾ ഓഫ് ഫെയിം

 

മും​​​​​​ബൈ: ഇ​​​​​​ന്ത്യ​​​​​​യു​​​​​​ടെ വി​​​​​​രേ​​​​​​ന്ദ​​​​​​ർ സെ​​​​​​വാ​​​​​​ഗ്, ശ്രീ​​​​​​ല​​​​​​ങ്ക​​​യു​​​ടെ അ​​​​​​ര​​​​​​വി​​​​​​ന്ദ് ഡി​​​​​​സി​​​​​​ൽ​​​​​​വ, ഇ​​​​​​ന്ത്യ​​​​​​ൻ വ​​​​​​നി​​​​​​താ ടീം ​​​​​​മു​​​​​​ൻ ക്യാ​​​​​​പ്റ്റ​​​​​​ൻ ഡ​​​​​​യാ​​​​​​ന എ​​​​​​ഡു​​​​​​ൽ​​​​​​ജി എ​​​​​​ന്നി​​​​​​വ​​​​​​ർ അ​​​​​​ന്താ​​​​​​രാ​​​​​ഷ്‌​​​​​ട്ര ക്രി​​​​​​ക്ക​​​​​​റ്റ് കൗ​​​​​​ണ്‍​സി​​​​​​ലി​​​​​​ന്‍റെ ഹാ​​​​​​ൾ ഓ​​​​​​ഫ് ഫെ​​​​​​യി​​​​​​മി​​​​​​ൽ. ഐ​​​​​​സി​​​​​​സി​​​​​​യു​​​​​​ടെ ഹാ​​​​​​ൾ ഓ​​​​​​ഫ് ഫെ​​​​​​യി​​​​​​മി​​​​​​ൽ ഇ​​​​​​ടം​​​​​​പി​​​​​​ടി​​​​​​ക്കു​​​​​​ന്ന ആ​​​​​​ദ്യ ഇ​​​​​​ന്ത്യ​​​​​​ൻ വ​​​​​​നി​​​​​​താ താ​​​​​​ര​​​​​​മാ​​​​​​ണു ഡ​​​​​​യാ​​​​​​ന എ​​​​​​ഡു​​​​​​ൽ​​​​​​ജി.

ഹാ​​​​​​ൾ ഓ​​​​​​ഫ് ഫെ​​​​​​യി​​​​​​മി​​​​​​ൽ ഇ​​​​​​ടം​​​​​​പി​​​​​​ടി​​​​​​ക്കു​​​​​​ന്ന എ​​​​​​ട്ടാ​​​​​​മ​​​​​​ത്തെ ഇ​​​​​​ന്ത്യ​​​​​​ൻ പു​​​​​​രു​​​​​​ഷ​​​​​​താ​​​​​​ര​​​​​​മാ​​​​​​ണു സെ​​​​​​വാ​​​​​​ഗ്. സു​​​​​​നി​​​​​​ൽ ഗാ​​​​​​വ​​​​​​സ്ക​​​​​​ർ, ബി​​​​​​ഷ​​​​​​ൻ സിം​​​​​​ഗ് ബേ​​​​​​ദി, ക​​​​​​പി​​​​​​ൽ ദേ​​​​​​വ്, അ​​​​​​നി​​​​​​ൽ കും​​​​​​ബ്ലെ, സ​​​​​​ച്ചി​​​​​​ൻ തെ​​​​​​ണ്ടു​​​​​​ൽ​​​​​​ക്ക​​​​​​ർ, രാ​​​​​​ഹു​​​​​​ൽ ദ്രാ​​​​​​വി​​​​​​ഡ്, വി​​​​​​നു മ​​​​​​ങ്കാ​​​​​​ദ് എ​​​​​​ന്നി​​​​​​വ​​​​​​രാ​​​​​​ണു നേ​​​​​​ര​​​​​​ത്തെ ഇ​​​​​​തി​​​​​​ലെ​​​​​​ത്തി​​​​​​യ​​​​​​വ​​​​​​ർ.

സെ​​​​​​വാ​​​​​​ഗ്, ഡി​​​​​​സി​​​​​​ൽ​​​​​​വ, ഡ​​​​​​യാ​​​​​​ന എ​​​​​​ഡു​​​​​​ൽ​​​​​​ജി എ​​​​​​ന്നി​​​​​​വ​​​​​​രെ നാ​​​​​​ളെ ലോ​​​​​​ക​​​​​​ക​​​​​​പ്പ് സെ​​​​​​മി ഫൈ​​​​​​ന​​​​​​ൽ വേ​​​​​​ദി​​​​​​യാ​​​​​​യ വാ​​​​​​ങ്ക​​​​​​ഡെ സ്റ്റേ​​​​​​ഡി​​​​​​യ​​​​​​ത്തി​​​​​​ൽ വ​​​​​​ച്ച് ആ​​​​​​ദ​​​​​​രി​​​​​​ക്കും.

ആ​​​​​​ധു​​​​​​നി​​​​​​ക ക്രി​​​​​​ക്ക​​​​​​റ്റി​​​​​​ൽ വെ​​​​​​ടി​​​​​​ക്കെ​​​​​​ട്ട് ബാ​​​​​​റ്റിം​​​​​​ഗ് ശൈ​​​​​​ലി​​​​​​കൊ​​​​​​ണ്ടു സ്ഥാ​​​​​​നം പി​​​​​​ടി​​​​​​ച്ച ആ​​​​​​ളാ​​​​​​ണ് സെ​​​​​​വാ​​​​​​ഗ്. 2007ലെ ​​​​​​ട്വ​​​​​​ന്‍റി 20 ലോ​​​​​​ക​​​​​​ക​​​​​​പ്പ്, 2011 ഏ​​​​​​ക​​​​​​ദി​​​​​​ന ലോ​​​​​​ക​​​​​​ക​​​​​​പ്പ് കി​​​​​രീ​​​​​ട​​​​​ങ്ങ​​​​​ൾ ഇ​​​​​​ന്ത്യ​​​​​​ക്കു നേ​​​​​​ടി​​​​​​ത്ത​​​​​​ന്ന​​​​​​തി​​​​​​ൽ വ​​​​​​ലി​​​​​​യ പ​​​​​​ങ്കു​​​​​വ​​​​​ഹി​​​​​ച്ചു.

14 വ​​​​​​ർ​​​​​​ഷ​​​​​​ത്തെ അ​​​​​​ന്താ​​​​​​രാ​​​​​​ഷ്‌​​​​​ട്ര ​ക്രി​​​​​​ക്ക​​​​​​റ്റ് ക​​​​​​രി​​​​​​യ​​​​​​റി​​​​​​ൽ 17,000 റ​​​​​​ണ്‍​സാ​​​​​​ണ് അ​​​​​​ടി​​​​​​ച്ചു​​​​​​കൂ​​​​​​ട്ടി​​​​​​യ​​​​​​ത്. ടെ​​​​​​സ്റ്റി​​​​​​ൽ ര​​​ണ്ടു ത​​​വ​​​ണ ട്രി​​​​​​പ്പി​​​​​​ൾ സെ​​​​​​ഞ്ചു​​​​​​റി എ​​ന്ന അ​​പൂ​​ർ​​വ നേ​​ട്ട​​ത്തി​​നു​​ട​​മ​​യാ​​ണു സെ​​​​​​വാ​​​​​​ഗ്.

Related posts

Leave a Comment