അൻപതോളം ബന്ദികളെ മോചിപ്പിക്കാൻ ഹമാസുമായുള്ള കരാറിന് ഇസ്രയേൽ കാബിനറ്റ് അംഗീകാരം നൽകി. ഒക്ടോബർ ഏഴിന് ഗാസയിലേക്ക് തട്ടിക്കൊണ്ടുപോയ ബന്ദികളെ മോചിപ്പിക്കുന്നതിനുള്ള കരാർ ബുധനാഴ്ച രാവിലെ അവസാനിച്ചതായി മാധ്യമ റിപ്പോർട്ടുകൾ പറയുന്നു. ബന്ദികളാക്കിയവരെയെല്ലാം നാട്ടിലെത്തിക്കുന്നതിനും ഹമാസിനെ ഉന്മൂലനം ചെയ്യുന്നതിനും ഗാസയിൽ നിന്ന് ഇസ്രായേൽ രാഷ്ട്രത്തിന് പുതിയ ഭീഷണിയൊന്നും ഉണ്ടാകില്ലെന്ന് ഉറപ്പാക്കുന്നതിനുമായി ഇസ്രായേൽ സർക്കാരും ഐഡിഎഫും സുരക്ഷാ സേനയും യുദ്ധം തുടരുമെന്നും കൂട്ടിച്ചേർത്തു. മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, കരാറിന്റെ ഭാഗമായി 150 പലസ്തീൻ തടവുകാരെ മോചിപ്പിക്കാനും ഗാസയിലേക്ക് അധിക മാനുഷിക സഹായം അനുവദിക്കാനും ഇസ്രയേൽ സമ്മതിച്ചിട്ടുണ്ട്. എന്നാൽ ഇസ്രയേലി പ്രസ്താവനയിൽ ഈ ഘടകങ്ങളെക്കുറിച്ചൊന്നും പരാമർശിച്ചിട്ടില്ല. യുഎസും ഖത്തറും ഇടനിലക്കാരായ ഉടമ്പടി എപ്പോൾ പ്രാബല്യത്തിൽ വരുമെന്ന് വ്യക്തമല്ല. നീണ്ടുനിന്ന ആറ് മണിക്കൂർ യോഗത്തിന് ശേഷം നടന്ന വോട്ടെടുപ്പിന് മുന്നോടിയായി, വെടിനിർത്തൽ അവസാനിച്ചതിന് ശേഷം ഹമാസിനെതിരായ യുദ്ധം പുനരാരംഭിക്കുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ…
Read MoreDay: November 22, 2023
അനധികൃതമായി താമസിക്കുന്നവർക്കെതിരെ കർശന നടപടി; പാകിസ്ഥാനിൽ നിന്ന് പുറത്തായത് നാല് ലക്ഷത്തിലേറെ അഫ്ഗാനികൾ
പാകിസ്ഥാനിൽ അനധികൃതമായ് താമസിക്കുന്ന വിദേശികൾക്കെതിരായ നടപടികൾ കർശനമാക്കിയതിനെ തുടർന്ന്, നാല് ലക്ഷത്തിലധികം അഫ്ഗാനികൾ സ്വന്തം രാജ്യത്തേക്ക് മടങ്ങി. രാജ്യത്ത് അനധികൃതമായ് കടന്നുകൂടിയ അഫ്ഗാൻ അഭയാർഥികൾ തിരികെ പോകണമെന്ന് പാകിസ്ഥാൻ സർക്കാർ അറിയിച്ചു. അഫ്ഗാൻ താലിബാൻ അതിർത്തി കടന്നുള്ള ഭീകരവാദം പ്രോത്സാഹിപ്പിക്കുന്നുണ്ടെന്ന് പാകിസ്ഥാൻ വിമർശിച്ചിരുന്നു. കൂടാതെ പാകിസ്ഥാൻ വിരുദ്ധ ഗ്രൂപ്പുകൾക്ക് അഫ്ഗാൻ താലിബാൻ പിന്തുണ നൽകുന്നതായും പാകിസ്ഥാൻ ആരോപിച്ചു. പാകിസ്ഥാനിൽ മതിയായ രേഖകളില്ലാതെ താമസിക്കുന്ന 1.7മില്യൺ അഫ്ഗാനികൾ ഒക്ടോബർ 31നകം രാജ്യം വിടണമെന്നും അല്ലെങ്കിൽ അറസ്റ്റിലാകുമെന്നും പാകിസ്ഥാൻ സർക്കാർ മുന്നറിയിപ്പ് നൽകിയിരുന്നു. രജിസ്റ്റർ ചെയ്ത 1.4 മില്യൺ അഫ്ഗാൻ അഭയാർഥികൾ ആശങ്കപ്പെടേണ്ടതില്ലെന്നും പാകിസ്ഥാൻ ഉദ്യോഗസ്ഥർ അറിയിച്ചിരുന്നു. എന്നാൽ കുടിയേറ്റക്കാരുടെ രേഖകൾ പരിശോധിക്കാനായി പാക് പോലീസ് നവംബർ 1 മുതൽ വീടുകൾ തോറും കയറിയിറങ്ങുന്നുണ്ട്. അനധികൃതമായി രാജ്യത്ത് താമസമാക്കിയവർക്കെതിരെയാണ് നടപടിയെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
Read More