കൊച്ചി: ഫുട്ബോളിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള പരിശീലനം ഉറപ്പാക്കുന്നതിന് സ്പാനിഷ് മുന്‍ താരം ആന്ദ്രെ ഇനിയേസ്റ്റയുടെ നേതൃത്വത്തിലുള്ള അക്കാദമിയുടെ സേവനം കേരളത്തിലും. കേരള ഫുട്ബോൾ അസോസിയേഷനും (കെഎഫ്എ) സൂപ്പര്‍ ലീഗ് കേരളയും ചേർന്നാണ് ആന്ദ്രെ ഇനിയേസ്റ്റ സ്കൗട്ടിംഗുമായി സഹകരിച്ച് പുതിയ പരിശീലനപദ്ധതി തുടങ്ങുന്നത്. ഇതിന്റെ ഭാഗമായി സ്കൗട്ടിംഗിലെ പരിശീലകരായ ഇബ്രാഹിം ഡിയാഗോ ഇല്മൗണ്ടവാര്, കാര്‍ലോസ് ഗാര്‍ഷിയ മാര്‍ട്ടിനെസ്, നെസ്റ്റര്‍ ആന്‍ഡ്രസ് സെറില്ലോ, പ്രാബലോ ഫോണ്ട് പ്രടെര എന്നിവര്‍ കേരളത്തിലെത്തി. സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ ഇവർ പരിശീലനം നൽകും. കേരളത്തിന്റെ മഹത്തായ ഫുട്ബോള്‍ പാരമ്പര്യം വീണ്ടെടുക്കുക, അതിനെ അടിത്തട്ടില്‍നിന്നും ആഗോളതലത്തിലേക്കുയര്ത്തുക, സംസ്ഥാനത്ത് അന്താരാഷ്ട്ര നിലവാരമുള്ള ഫുട്ബോള്‍ അക്കാദമി പടുത്തുയര്‍ത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ് സഹകരണമെന്ന് കെഎഫ്എ പ്രസിഡന്റ് നവാസ് മീരാനും സൂപ്പര്‍ ലീഗ് കേരള സിഇഒ മാത്യു ജോസഫും പറഞ്ഞു. സംസ്ഥാനത്തെ 30,000ത്തിലധികം കുട്ടികളെ ലക്ഷ്യമിടുന്നതാണ് പ്രോജക്ട് ഗെയിം ചെയ്ഞ്ചര്‍…
Read MoreDay: November 23, 2023
നി മുയലാണോ? പിക്കാച്ചു-തീം ഹെൽമെറ്റിനോട് പോലിസിന്റെ പ്രതികരണം ഇങ്ങനെ; വൈറലായി വീഡിയോ
ഹെൽമറ്റ് ധരിക്കുന്നത് റോഡ് സുരക്ഷാ മാനദണ്ഡങ്ങളുടെ അനിവാര്യ ഘടകമാണ്. ഇരുചക്ര വാഹനമോടിക്കുന്നയാളുടെ മാത്രമല്ല, പിന്നിലിരിക്കുന്നയാളുടെയും സുരക്ഷ ഉറപ്പാക്കുന്നതിന് ഹെൽമറ്റ് ധരിക്കുന്നു. ഡിസൈൻ, നിറം, വലിപ്പം എന്നിവയിൽ വ്യത്യസ്തമായ ഹെൽമെറ്റുകളുമായി പലരും വരുന്നു. ഇതിനിടയിൽ, പിക്കാച്ചു തീം ഹെൽമെറ്റുമായി ഒരാളെ അടുത്തിടെ കണ്ടെത്തി. സോഷ്യൽ മീഡിയയിൽ വൈറലാകുന്ന വീഡിയോയിൽ ഒരാൾ നിർത്തിയിട്ടിരിക്കുന്ന ബൈക്കിന് സമീപം നിൽക്കുന്നത് കാണാം. ഒരു പോലീസ് ഉദ്യോഗസ്ഥൻ അവനോട് സംസാരിക്കുന്നുണ്ട്. ഹെൽമെറ്റിനോട് പ്രതികരിച്ച്, പോലീസുകാരൻ അവനോട് ചോദിക്കുന്നു, “ഖർഗോഷ് ഹോ? (നിങ്ങൾ ഒരു മുയലാണോ?) ആളുകൾ ഇത് കേട്ട് ചിരിക്കുന്നത് വീഡിയോയിൽ കാണാം. ഹെൽമെറ്റിൽ എന്താണ് ഉള്ളതെന്ന് ചോദിക്കുമ്പോൾ “കോയി ഹെൽമെറ്റ് നഹി ലഗാ എന്നും പറഞ്ഞു. കൂടാതെ ഹെൽമെറ്റിന്റെ ക്യാമറയിലേക്കും സവിശേഷതകളിലേക്കും ചൂണ്ടിക്കാണിക്കുന്നു. എവിടെ നിന്നാണ് വീഡിയോ പകർത്തിയതെന്ന് വ്യക്തമല്ല. ഷെയർ ചെയ്തതിന് ശേഷം വീഡിയോ ആയിരത്തിലധികം ലൈക്കുകളും ഒരു ലക്ഷം വ്യൂസും…
Read Moreശബരിമലയിൽ ഭക്തർക്ക് വീണ്ടും പാമ്പ് കടിയേറ്റു; ദർശനത്തിനെത്തിയ ആറു വയസുകാരിയെ പാമ്പ് കടിച്ചു
പത്തനംതിട്ട: മണ്ഡലകാലത്ത് അയ്യനെ കണ്ട് തൊഴുതു മടങ്ങാൻ ഭക്തരുടെ തിരക്കാണ്. ദിവസവും ലക്ഷക്കണത്തിന് ആളുകളാണ് ശബരിമലയിൽ എത്തുന്നത്. ശബരിമലയിൽ ദർശനത്തിനെത്തിയ ആറു വയസ്സുകാരിക്ക് പാമ്പുകടിയേറ്റു. കാട്ടാക്കട സ്വദേശിനിയാണ് കുട്ടി. സ്വാമി അയ്യപ്പൻ റോഡിലെ ഒന്നാം വളവിലായിരുന്നു സംഭവം. നടതുറന്ന് ഏഴ് ദിവസത്തിനുള്ളിൽ രണ്ടാമത്തെ സംഭവമാണിത്. കുട്ടിക്ക് ഉടൻ തന്നെ ആൻറി സ്നാക്ക് വെനം നൽകി കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി. കുട്ടിയുടെ ആരോഗ്യസ്ഥിതിയിൽ പ്രശ്നമില്ല. മരക്കൂട്ടത്ത് ചന്ദ്രാനന്ദൻ റോഡിൽ മലപ്പുറം സ്വദേശിയായ സജിത്തിന്(40) ചൊവ്വാഴ്ച പാമ്പുകടിയേറ്റിരുന്നു. പിന്നെയും പാമ്പിനെ ഇതേ സ്ഥലത്ത് കണ്ടതായി കച്ചവടക്കാർ വനവകുപ്പിനെ അറിയിച്ചിരുന്നു.
Read Moreലോകകപ്പ് യോഗ്യത; വിജയക്കുതിപ്പ് തുടർന്ന് ഉറുഗ്വെ
മോണ്ടെവിഡിയോ: ലോകകപ്പ് ലാറ്റിനമേരിക്കൻ യോഗ്യത റൗണ്ടിൽ വിജയക്കുതിപ്പ് തുടർന്ന് ഉറുഗ്വെ. ബൊളീവിയയെ ഏകപക്ഷീയമായ മൂന്നു ഗോളിന് ഉറുഗ്വെ പരാജയപ്പെടുത്തി. ഇരട്ടഗോൾ നേടിയ ഡാർവിൻ നൂനസാണ് ഉറുഗ്വെയുടെ വിജയശില്പി. മത്സരത്തിന്റെ 15-ാം മിനിറ്റിൽ നൂനസിലൂടെ ഉറുഗ്വെ ലീഡ് നേടി. ഫകുണ്ടോ പെല്ലിസ്ട്രിയുടെ പാസ് അനായാസം വലയിലെത്തിച്ചായിരുന്നു നൂനസിന്റെ ഗോൾനേട്ടം. 39-ാം മിനിറ്റിൽ ഉറുഗ്വെയുടെ കോർണർ കിക്ക് തടയാനുള്ള ശ്രമത്തിനിടെ ബൊളീവിയ സെൽഫ് ഗോൾ വഴങ്ങി. 71 ാം മിനിറ്റിൽ തകർപ്പൻ ഹെഡറിലൂടെ നൂനസ് വീണ്ടും ലക്ഷ്യംകണ്ടപ്പോൾ ബൊളീവിയയുടെ പതനം പൂർണം. കഴിഞ്ഞ മത്സരത്തിൽ അർജന്റീനയെ എതിരില്ലാത്ത രണ്ടു ഗോളിനു തകർത്ത ഉറുഗ്വെ ലോകകപ്പ് ലാറ്റിനമേരിക്കൻ യോഗ്യത റൗണ്ട് പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്താണ്. മറ്റൊരു മത്സരത്തിൽ ഇക്വഡോർ ചിലിയെ ഒരു ഗോളിനു പരാജയപ്പെടുത്തി. പെറു-വെനസ്വേല മത്സരം ഓരോ ഗോളടിച്ച് സമനിലയിൽ പിരിഞ്ഞു.
Read Moreകനേഡിയൻ പൗരന്മാർക്കുള്ള ഇ-വീസ ഇന്ത്യ പുനരാരംഭിച്ചു
ഒട്ടാവ/ന്യൂഡൽഹി: കാനഡയിൽ ഖാലിസ്ഥാൻ വിഘടനവാദി നേതാവിന്റെ കൊലപാതകത്തിൽ ഇന്ത്യക്കു പങ്കുണ്ടെന്ന ആരോപണത്തെത്തുടർന്ന് താറുമാറായ ഇന്ത്യ-കനേഡിയൻ നയതന്ത്രബന്ധം സാധാരണനിലയിലേക്കു മടങ്ങുന്നു. കനേഡിയൻ പൗരന്മാർക്കുള്ള ഇ-വീസ സേവനം ഇന്ത്യ പുനരാരംഭിച്ചത് മഞ്ഞുരുകലിന്റെ സൂചനയായി വിലയിരുത്തപ്പെടുന്നു. എൻട്രിവിസ, ബിസിനസ് വീസ, മെഡിക്കൽ വീസ എന്നിവയ്ക്കൊപ്പം കോൺഫറൻസ് വീസയും കഴിഞ്ഞ 26 മുതലാണ് അനുവദിച്ചു തുടങ്ങിയത്. ഖാലിസ്ഥാനി വിഘടനവാദി നേതാവ് ഹർദീപ് സിംഗ് നിജ്ജാറിനെ ജൂൺ 18നാണ് ബ്രിട്ടീഷ് കൊളംബിയയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കൊലപാതകത്തിൽ ഇന്ത്യൻ ഏജന്റുമാർക്ക് പങ്കുണ്ടെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ആരോപിച്ചതാണ് നയതന്ത്രബന്ധം തകരാറിലാക്കിയത്. ട്രൂഡോയുടെ ആരോപണം അതിശക്തമായി നിഷേധിച്ച ഇന്ത്യ കനേഡിയൻ പൗരന്മാർക്കുള്ള വീസ താത്കാലികമായി നിർത്തിവയ്ക്കുകയാണെന്നു പ്രഖ്യാപിക്കുകയും ചെയ്തു.
Read Moreരാഹുൽ ഗാന്ധിക്കും വാട്ട്സ്ആപ്പ് ചാനൽ; ആദ്യ ദിവസം തന്നെ ചേർന്നത് 4 മില്യൺ ഫോളോവേഴ്സ്
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും വാട്സ്ആപ്പ് ചാനലിൽ. ഡൽഹി പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അരവിന്ദർ സിംഗ് ലൗലി ബുധനാഴ്ചയാണ് രാഹുൽ ഗാന്ധിയുടെ വാട്ട്സ്ആപ്പ് ചാനൽ ആരംഭിച്ചത്. 42 ലക്ഷം പേർ ഇതിനകം ചാനലിൽ ചേർന്നു. ഡിപിസിസി ഓഫീസിൽ നിന്ന് കോൺഗ്രസ് പ്രവർത്തകരുടെയും ജില്ലാ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുമാരുടെയും സാന്നിധ്യത്തിലായിരുന്നു ചാനൽ ആരംഭിച്ചത്. കോൺഗ്രസിന്റെ നയങ്ങളിൽ വിശ്വസിക്കുന്നവർക്ക് ചാനൽ വഴി രാഹുൽ ഗാന്ധിയുടെ പോസ്റ്റുകൾ നേരിട്ട് കാണാമെന്നും അരവിന്ദർ സിംഗ് ലൗലി പറഞ്ഞു. ബിജെപിയും സഖ്യകക്ഷികളും വ്യാജവാർത്തകൾ പ്രചരിപ്പിക്കാൻ സോഷ്യൽ മീഡിയ ദുരുപയോഗം ചെയ്യുമ്പോൾ രാഹുൽ ഗാന്ധിയുടെ വാട്സ്ആപ്പ് ചാനൽ പ്രത്യാഘാതങ്ങളെ ഭയക്കാതെ സത്യം പറയുമെന്നും ലവ്ലി പറഞ്ഞു. രാഹുൽ ഗാന്ധിയുടെ വിവിധ പ്രവർത്തനങ്ങളിലേക്ക് നേരിട്ട് പ്രവേശനം ലഭിക്കുന്നതിന് പൊതുജനങ്ങൾക്കും റസിഡന്റ്സ് വെൽഫെയർ അസോസിയേഷനുകൾ പോലുള്ള പൗര സംഘടനകൾക്കും ചാനലിൽ ചേരാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. जननायक…
Read Moreഞാൻ കണ്ട കുട്ടികൾ തണലത്താണ് നിന്നത്; കുട്ടികളെ ഇതിനായി സ്കൂളിൽ നിന്ന് ഇറക്കേണ്ട; പിണറായി വിജയൻ
കണ്ണൂർ: നവകേരള സദസിന് മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും പോകുന്ന വാഹനം കടന്നു പോകുന്ന വഴിയിൽ പൊരി വെയിലത്ത് സ്കൂൾ കുട്ടികളെ നിർത്തിയതിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കുട്ടികളെ പുറത്തിറക്കി നിർത്തുന്നത് ഗുണകരമല്ല. എന്നാൽ ഞാൻ കണ്ട കുട്ടികൾ തണലത്താണ് നിന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കുട്ടികളെ പ്രത്യേക സമയത്ത് ഇതിനായി സ്കൂളിൽ നിന്ന് ഇറക്കേണ്ടന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചമ്പാട് എൽപി സ്കൂളിലെ കുട്ടികളെയാണ് നവകേരള സദസിന് മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും പോകുന്ന വാഹനം കടന്നു പോകുന്ന വഴിയിൽ പൊരി വെയിലത്ത് നിർത്തി മുദ്രാവാക്യം വിളിപ്പിച്ചത്. ഇതിന്റെ വീഡിയോ പുറത്തു വന്നിരുന്നു. ഇതിനെ എതിർത്ത് കെഎസ്യു രംഗത്തെത്തിയിരുന്നു. സംഭവത്തിൽ ചമ്പാട് എൽപി സ്കൂള്‍ പ്രഥമാധ്യാപകനും ജീവനക്കാർക്കുമെതിരേ നടപടിയാവശ്യപ്പെട്ട് എംഎസ്എഫ് ബാലാവകാശ കമ്മിഷന് പരാതിനല്‍കി.
Read Moreഗാസയിൽ വെടിനിർത്തൽ ഇന്നു പ്രാബല്യത്തിൽ
ജറുസലെം: ഇസ്രയേൽ-ഹമാസ് വെടിനിർത്തൽ പ്രാദേശിക സമയം ഇന്നു രാവിലെ പത്തിനു നിലവിൽ വരും. ഹമാസ് ബന്ദികളാക്കിയവരെയും ഇസ്രയേൽ ജയിലിലുള്ള പലസ്തീൻകാരെയും മോചിപ്പിക്കുന്നത് ഇന്നാരംഭിക്കും. നാലു ദിവസത്തേക്കാണു വെടിനിർത്തലിനു ധാരണയായിട്ടുള്ളത്. ഹമാസ് തടങ്കലിലാക്കിയ 50 പേരെയും ഇസ്രയേൽ ജയിലുകളിലുള്ള 150 പേരെയുമാണു മോചിപ്പിക്കുക. വെടിനിർത്തലിനെ ലോകനേതാക്കൾ സ്വാഗതം ചെയ്തു. ശരിയായ ദിശയിലുള്ള സുപ്രധാന നടപടി എന്നാണ് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് വിശേഷിപ്പിച്ചത്. ദീർഘകാല വെടിനിർത്തൽ വേണമെന്നു ലോകനേതാക്കൾ ആവശ്യപ്പെട്ടു. ലബനനിലെ ഹിസ്ബുള്ള തീവ്രവാദികളും വെടിനിർത്തൽ പ്രഖ്യാപിച്ചു. ഹിസ്ബുള്ളയുമായി ഇസ്രയേൽ ചർച്ച നടത്തിയിരുന്നില്ല. ഖത്തറിന്റെയും അമേരിക്കയുടെയും മധ്യസ്ഥതയിലാണ് ഇസ്രയേൽ-ഹമാസ് താത്കാലിക വെടിനിർത്തലും ബന്ദിമോചനത്തിനുള്ള നടപടികളും സാധ്യമായത്. ഈജിപ്റ്റും മധ്യസ്ഥതയ്ക്കു സഹകരിച്ചു. ഇസ്രയേൽ-ഹമാസ് ധാരണയുടെ ഭാഗമായി നാലു ദിവസവും ഭക്ഷണവും മറ്റ് അവശ്യവസ്തുക്കളുമായും 200 ലോറികൾ ഈജിപ്ത്തിലെ റാഫ ക്രോസിംഗിലൂടെ ഗാസയിലേക്ക് അനുവദിക്കും. നാലു വീതം ഇന്ധന, പാചകവാതക…
Read Moreയൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പ്; നടൻ തല അജിത്തിന്റെ തല വെച്ച് വ്യാജ ഐഡി കാർഡ്
പത്തനംതിട്ട: യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവാദങ്ങൾ പുകയുമ്പോൾ വീണ്ടുമിതാ കേസിൽ നിർണായക തെളിവ്. സംഘടനാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തമിഴ് നടൻ അജിത് കുമാറിന്റെ പേരിൽ വ്യാജ തിരിച്ചറിയൽ കാർഡ് ഉണ്ടാക്കിയെന്ന് പോലീസ് കണ്ടെത്തൽ. താരത്തിന്റെ ഫോട്ടോ പതിച്ച തിരിച്ചറിയൽ രേഖയാണ് ഉണ്ടാക്കിയിരിക്കുന്നത്. സംഭവത്തിൽ കസ്റ്റഡിയിലെടുത്ത അഭി വിക്രത്തിന്റെ ഫോണിലാണ് വ്യാജ തിരിച്ചറിയൽ രേഖ കണ്ടത്. പണം നൽകിയാണ് വ്യാജ ഐഡി കാർഡുകൾ യൂത്ത് കോൺഗ്രസ് പ്രവർത്തകർ നിർമിച്ചത്. ആയിരത്തിലേറെ കാര്‍ഡുകള്‍ വ്യാജമായി തയാറാക്കിയെന്നും മൊഴിയുണ്ട്. വ്യാജകാര്‍ഡുകള്‍ നിര്‍മിച്ചത് അടൂരിലെ മുന്‍ പ്രസ് ജീവനക്കാരനായ വികാസ് കൃഷ്ണ എന്ന ആളാണെന്ന് പോലീസ് പറഞ്ഞു. എന്നാൽ കാർഡിലുള്ള വിവരങ്ങൾ നൽകിയത് മറ്റ് പ്രതികളാണ് കാർഡ് നിർമിച്ചു കൊടുക്കുക മാത്രമാണ് വികാസ് കൃഷ്ണ ചെയ്തതെന്നും മൊഴി ലഭിച്ചു. വോട്ടിംഗിന് ഈ കാർഡ് ഉപയോഗിച്ചിട്ടുണ്ടോ എന്ന് കണ്ടെത്തണമെങ്കിൽ യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പ്…
Read Moreമുഖ്യമന്ത്രി പറഞ്ഞ”ജീവൻ രക്ഷാപ്രവർത്തനം’… നാലു ഡിവൈഎഫ്ഐക്കാർ അറസ്റ്റിൽ
പഴയങ്ങാടി: മുഖ്യമന്ത്രിക്കു നേരേ എരിപുരത്ത് കരിങ്കൊടി വീശിയ യൂത്ത് കോൺഗ്രസ് പ്രവർത്തകനെ മർദിച്ച സംഭവത്തിൽ പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം വധശ്രമക്കേസ് ചുമത്തിയ നാലു ഡിവൈഎഫ്ഐ പ്രവർത്തകർ പോലീസ് സ്റ്റേഷനിൽ കീഴടങ്ങി. ഡിവൈഎഫ്ഐ ബ്ലോക്ക്, മേഖലാ ഭാരവാഹികളായ ചെറുതാഴത്തെ അമൽബാബു (24), കടന്നപ്പള്ളിയിലെ പി. ജിതിൻ (28), അടുത്തിലയിലെ ഇ.കെ.അനുവിന്ദ് (26), മണ്ടൂരിലെ കെ.മുഹമ്മദ് റമീസ് (24) എന്നിവരാണ് വധശ്രമത്തിന് കേസെടുത്തതിനു പിന്നാലെ സ്റ്റേഷനിൽ കീഴടങ്ങിയത്. പയ്യന്നൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. കല്യാശേരി മണ്ഡലം നവകേരള സദസ് കഴിഞ്ഞു മടങ്ങവേ മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച വാഹനത്തിനു നേരേ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഗൂഢാലോചന നടത്തി വധിക്കാനായി ആക്രമിച്ചെന്നാണു കേസ്. പരിയാരം സിഐ നളിനാക്ഷനാണ് കേസ് അന്വേഷിക്കുന്നത്. യൂത്ത് കോൺഗ്രസ് പ്രവർത്തകനെ ഡിവൈഎഫ്ഐ പ്രവർത്തകർ മർദിച്ചതു സംബന്ധിച്ച് “ബസിനു…
Read More