സ്പാ​​​നി​​​ഷ് മുന്‍ താ​​​രം ഇ​നി​യേ​സ്റ്റ സ്കൗ​ട്ടിം​ഗ് കേ​ര​ള​ത്തി​ൽ

 

കൊച്ചി: ഫു​​​ട്ബോ​​​ളി​​​ൽ അ​​​ന്താ​​​രാ​​ഷ്‌​​ട്ര നി​​​ല​​​വാ​​​ര​​​ത്തി​​​ലു​​​ള്ള പ​​​രി​​​ശീ​​​ല​​​നം ഉ​​​റ​​​പ്പാ​​​ക്കു​​​ന്ന​​​തി​​​ന് സ്പാ​​​നി​​​ഷ് മുന്‍ താ​​​രം ആ​​​ന്ദ്രെ ഇ​​​നി​​​യേ​​​സ്റ്റ​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള അ​​​ക്കാ​​​ദ​​​മി​​​യു​​​ടെ സേ​​​വ​​​നം കേ​​​ര​​​ള​​​ത്തി​​​ലും.

കേ​​​ര​​​ള ഫു​​​ട്ബോ​​​ൾ അ​​​സോ​​​സി​​​യേ​​​ഷ​​​നും (കെ​​​എ​​​ഫ്എ) സൂ​​​പ്പ​​​ര്‍ ലീ​​​ഗ് കേ​​​ര​​​ള​​​യും ചേ​​​ർ​​​ന്നാ​​​ണ് ആ​​​ന്ദ്രെ ഇ​​​നി​​​യേ​​​സ്റ്റ സ്കൗ​​​ട്ടിം​​ഗു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ച്ച് പു​​​തി​​​യ പ​​​രി​​​ശീ​​​ല​​​ന​​പ​​​ദ്ധ​​​തി തു​​​ട​​​ങ്ങു​​​ന്ന​​​ത്.

ഇ​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി സ്കൗ​​​ട്ടിം​​​ഗി​​​ലെ പ​​​രി​​​ശീ​​​ല​​​ക​​​രായ ഇ​​​ബ്രാ​​​ഹിം ഡി​​​യാ​​​ഗോ ഇ​​​ല്മൗ​​​ണ്ട​​​വാ​​​ര്‍, കാ​​​ര്‍​ലോ​​​സ് ഗാ​​​ര്‍​ഷി​​​യ മാ​​​ര്‍​ട്ടി​​​നെ​​​സ്, നെ​​​സ്റ്റ​​​ര്‍ ആ​​​ന്‍​ഡ്ര​​​സ് സെ​​​റി​​​ല്ലോ, പ്രാ​​​ബ​​​ലോ ഫോ​​​ണ്ട് പ്ര​​​ടെ​​​ര എ​​​ന്നി​​​വ​​​ര്‍ കേ​​​ര​​​ള​​​ത്തി​​​ലെ​​​ത്തി. സം​​സ്ഥാ​​ന​​ത്തെ വി​​​വി​​​ധ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ ഇ​​​വ​​​ർ പ​​​രി​​​ശീ​​​ല​​​നം ന​​​ൽ​​​കും.

കേ​​​ര​​​ള​​​ത്തി​​​ന്‍റെ മ​​​ഹ​​​ത്താ​​​യ ഫു​​​ട്ബോ​​​ള്‍ പാ​​​ര​​​മ്പ​​​ര്യം വീ​​​ണ്ടെ​​​ടു​​​ക്കു​​​ക, അ​​​തി​​​നെ അ​​​ടി​​​ത്ത​​​ട്ടി​​​ല്‍നി​​​ന്നും ആ​​​ഗോ​​​ള​​​ത​​​ല​​​ത്തി​​​ലേ​​​ക്കു​​​യ​​​ര്‍​ത്തു​​​ക, സം​​​സ്ഥാ​​​ന​​​ത്ത് അ​​​ന്താ​​​രാ​​ഷ്‌​​ട്ര നി​​​ല​​​വാ​​​ര​​​മു​​​ള്ള ഫു​​​ട്ബോ​​​ള്‍ അ​​​ക്കാ​​​ദ​​​മി പ​​​ടു​​​ത്തു​​​യ​​​ര്‍​ത്തു​​​ക എ​​​ന്നീ ല​​​ക്ഷ്യ​​​ങ്ങ​​​ളോ​​​ടെ​​​യാ​​​ണ് സ​​​ഹ​​​ക​​​ര​​​ണ​​​മെ​​​ന്ന് കെ​​​എ​​​ഫ്എ പ്ര​​​സി​​​ഡ​​​ന്‍റ് ന​​​വാ​​​സ് മീ​​​രാ​​​നും സൂ​​​പ്പ​​​ര്‍ ലീ​​​ഗ് കേ​​​ര​​​ള സി​​​ഇ​​​ഒ മാ​​​ത്യു ജോ​​​സ​​​ഫും പ​​​റ​​​ഞ്ഞു.

സം​​​സ്ഥാ​​​ന​​​ത്തെ 30,000​ത്തി​​​ല​​​ധി​​​കം കു​​​ട്ടി​​​ക​​​ളെ ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​താ​​​ണ് പ്രോജ​​​ക്ട് ഗെ​​​യിം ചെ​​​യ്ഞ്ച​​​ര്‍ പ​​​ദ്ധ​​​തി. സ​​​ര്‍​ട്ടി​​​ഫൈ​​​ഡ് പ്രോ​​​ഗ്രാ​​​മി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി സൂ​​​പ്പ​​​ര്‍ ലീ​​​ഗ് കേ​​​ര​​​ള​​​യു​​​ടെ 50 പ​​​രി​​​ശീ​​​ല​​​ക​​​ർ ഒ​​​മ്പതു മാ​​​സം നീ​​​ണ്ടു​​​നി​​​ല്‍​ക്കു​​​ന്ന 2500 മാ​​​ച്ചു​​​ക​​​ളി​​​ലൂ​​​ടെ പ​​​രി​​​ശീ​​​ല​​​നം ന​​​ൽ​​​കും.

മ​​​ല​​​പ്പു​​​റം, കോ​​​ഴി​​​ക്കോ​​​ട്, തൃ​​​ശൂ​​​ര്‍, എ​​​റ​​​ണാ​​​കു​​​ളം എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ല്‍ ആ​​​ദ്യ​​​ഘ​​​ട്ട​​​ത്തി​​​ല്‍ ഓ​​​പ്പ​​​ണ്‍ ട്ര​​​യ​​​ല്‍​സ് സം​​​ഘ​​​ടി​​​പ്പി​​​ച്ചി​​​ട്ടു​​​ണ്ട്.

Related posts

Leave a Comment