യൂ​ത്ത് കോ​ൺ​ഗ്ര​സ് തെ​ര​ഞ്ഞെ​ടു​പ്പ്; ന​ട​ൻ ത​ല അ​ജി​ത്തി​ന്‍റെ ത​ല വെ​ച്ച് വ്യാ​ജ ഐ​ഡി കാ​ർ​ഡ്

പത്തനംതിട്ട: യൂ​ത്ത് കോ​ൺ​ഗ്ര​സ് തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദ​ങ്ങ​ൾ പു​ക​യു​മ്പോ​ൾ വീ​ണ്ടു​മി​താ കേ​സി​ൽ നി​ർ​ണാ​യ​ക തെ​ളി​വ്. സം​ഘ​ട​നാ തെര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​മി​ഴ് ന​ട​ൻ അ​ജി​ത് കു​മാ​റി​ന്‍റെ പേ​രി​ൽ വ്യാ​ജ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് ഉ​ണ്ടാ​ക്കി​യെ​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്ത​ൽ.

താ​ര​ത്തി​ന്‍റെ ഫോ​ട്ടോ പ​തി​ച്ച തി​രി​ച്ച​റി​യ​ൽ രേ​ഖ​യാ​ണ് ഉ​ണ്ടാ​ക്കി​യി​രി​ക്കു​ന്ന​ത്. സം​ഭ​വ​ത്തി​ൽ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത അ​ഭി വി​ക്ര​ത്തി​ന്‍റെ ഫോ​ണി​ലാ​ണ് വ്യാ​ജ തി​രി​ച്ച​റി​യ​ൽ രേ​ഖ ക​ണ്ട​ത്. പ​ണം ന​ൽ​കി​യാ​ണ് വ്യാ​ജ ഐ​ഡി കാ​ർ​ഡു​ക​ൾ യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ നി​ർ​മി​ച്ച​ത്.

ആ​യി​ര​ത്തി​ലേ​റെ കാ​ര്‍​ഡു​ക​ള്‍ വ്യാ​ജ​മാ​യി ത​യാ​റാ​ക്കി​യെ​ന്നും മൊ​ഴി​യു​ണ്ട്. വ്യാ​ജ​കാ​ര്‍​ഡു​ക​ള്‍ നി​ര്‍​മി​ച്ച​ത് അ​ടൂ​രി​ലെ മു​ന്‍ പ്ര​സ് ജീ​വ​ന​ക്കാ​ര​നാ​യ വി​കാ​സ് കൃ​ഷ്ണ എ​ന്ന ആ​ളാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. എ​ന്നാ​ൽ കാ​ർ​ഡി​ലു​ള്ള വി​വ​ര​ങ്ങ​ൾ ന​ൽ​കി​യ​ത് മ​റ്റ് പ്ര​തി​ക​ളാ​ണ് കാ​ർ​ഡ് നി​ർ​മി​ച്ചു കൊ​ടു​ക്കു​ക മാ​ത്ര​മാ​ണ് വി​കാ​സ് കൃ​ഷ്ണ ചെ​യ്ത​തെ​ന്നും മൊ​ഴി ല​ഭി​ച്ചു.

വോ​ട്ടിംഗിന് ഈ ​കാ​ർ​ഡ് ഉ​പ​യോ​ഗി​ച്ചി​ട്ടു​ണ്ടോ എ​ന്ന് ക​ണ്ടെ​ത്ത​ണ​മെ​ങ്കി​ൽ യൂ​ത്ത് കോ​ൺ​ഗ്ര​സ് തി​ര​ഞ്ഞെ​ടു​പ്പ് രേ​ഖ​ക​ൾ ല​ഭി​ക്ക​ണ​മെ​ന്ന് അ​ന്വേ​ഷ​ണ സം​ഘം പ​റ​ഞ്ഞു.

 

 

Related posts

Leave a Comment