പ്രയാഗ്രാജ്: ഉത്തര്‍പ്രദേശിലേക്കു ബീഫ് കൊണ്ടുപോകുന്നതിനു യാതൊരു നിയമതടസമില്ലെന്നു വ്യക്തമാക്കി അലഹബാദ് ഹൈക്കോടതി. 1955ലെ ഗോവധ നിരോധന നിയമപ്രകാരം ഉത്തര്‍പ്രദേശിനു പുറത്തുനിന്നോ അകത്തുനിന്നോ സംസ്ഥാനത്ത് എവിടേക്കും ബീഫ് കൊണ്ടുപോകുന്നതിനു തടസമില്ല എന്നാണ് ജസ്റ്റീസ് പങ്കജ് ഭാട്യ വ്യക്തമാക്കിയത്. ഗോവധ നിരോധന നിയമം സമഗ്രമായി പരിശോധിച്ചാല്‍ അതിലെവിടെയും ബീഫ് കൊണ്ടുപോകുന്നതു തടയുന്നതിനുള്ള വ്യവസ്ഥ കാണാന്‍ കഴിയില്ലെന്നും നിയമത്തിലെ 5എ വകുപ്പില്‍ പറയുന്ന നിയന്ത്രണം പശുവിനെയോ കാളയെയോ കൊണ്ടുപോകുന്നതിനാണെന്നും കോടതി പറഞ്ഞു. അതും സംസ്ഥാനത്തിനു പുറത്തുനിന്നു സംസ്ഥാനത്തിനകത്തുള്ള ഏതെങ്കിലും സ്ഥലത്തേക്കു കൊണ്ടുപോകുന്നതിനുമാത്രമാണ് നിയന്ത്രണം. ഉത്തര്‍പ്രദേശിനു പുറത്തുനിന്നോ അകത്തുനിന്നോ സംസ്ഥാനത്തെ ഏതു സ്ഥലത്തേക്കും ബീഫ് കൊണ്ടുപോകുന്നതിനെ ഈ നിയമം വിലക്കുന്നില്ലെന്നും ഉത്തരവില്‍ കോടതി പറഞ്ഞു.
Read MoreDay: November 25, 2023
കത്രീനയുടെ ആസ്തി കേട്ടാൽ ഞെട്ടും; താരത്തിന്റ പ്രതിഫലം കേട്ട് കണ്ണ് തള്ളി പ്രേക്ഷകർ
ബോളിവുഡ് സിനിമയിലെ മുന്‍നിര നായികമാരില്‍ പ്രധാനിയാണ് കത്രീന കെയ്ഫ്. നടന് വിക്കി കൗശലുമായിട്ടുള്ള വിവാഹത്തിനുശേഷവും അഭിനയത്തില്‍ സജീവമാണ് താരം. ഏറ്റവും പുതിയതായി നടന് സല്മാന് ഖാനൊപ്പം ടൈഗര്‍ ത്രീ എന്ന സിനിമയിലാണ് കത്രീന നായികയായി അഭിനയിച്ചത്. രാജ്യത്തെ ഏറ്റവും വലിയ താരങ്ങളില്‍ ഒരാളായി മാറിയ കത്രീനയുടെ നിരൂപക പ്രശംസനേടിയ ബ്ലോക്ക്ബസ്റ്റര്‍ ചിത്രങ്ങളുടെ ഒരു പരമ്പരതന്നെയുണ്ടെന്ന് പറയാം. ഇതിലൂടെ ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന നടിമാരില്‍ ഒരാളായി താരം മാറി. കത്രീനയുടെ പുത്തന്‍ സിനിമയുടെ വിജയവുമായി ബന്ധപ്പെട്ട് രസകരമായ ചില വിവരങ്ങളാണ് പുറത്ത് വരുന്നത്. അതില്‍ നടിയുടെ പ്രതിഫലത്തെ സംബന്ധിച്ചും കത്രീനയുടെ ഇതുവരെയുള്ള ആസ്തി എത്രയാണെന്നുമുള്ള കണക്കുകളുമൊക്കെ സൂചിപ്പിച്ചിരിക്കുകയാണ്. ഇന്ത്യയിലെ ഏറ്റവും ധനികയായ നടിമാരില്‍ ഒരാളാണ് കത്രീന കൈഫ്. ഇക്കാര്യം എല്ലാവര്ക്കും അറിയാമെങ്കിലും അവരുടെ ഉടമസ്ഥതയിലുള്ള വസ്തുക്കളെക്കുറിച്ചും ആസ്തി എത്രയാണെന്നുള്ള കൃത്യമായ കണക്കും അധികമാര്‍ക്കും അറിയില്ല. കത്രീനയുടെ…
Read Moreയുദ്ധവിമാനം പറത്താൻ ബസ് ഡ്രൈവറുടെ മകൾ
മീററ്റ്: പരിമിതമായ ജീവിതസാഹചര്യത്തിൽനിന്നു സ്വപ്നംപോലും കാണാൻ സാധിക്കാത്ത ഉയരങ്ങളിൽ എത്തിച്ചേർന്നവർ നമുക്കു ചുറ്റും ധാരാളമുണ്ട്. അവരുടെ കഠിനാധ്വാനത്തിന്റെയും പരിശ്രമങ്ങളുടെയും കഥകൾ മറ്റുള്ളവർക്കു പ്രചോദനമാകാറുമുണ്ട്. ഉത്തർപ്രദേശ് മീററ്റിലെ പല്ലവപുരത്തുനിന്നുള്ള ശ്രുതി സിംഗിന്റെ ജീവിതവും അത്തരത്തിൽ ഒന്നാണ്. ഉത്തര്‍പ്രദേശ് റോഡ് വേയ്സ് കോര്‍പറേഷനില്‍ ഡ്രൈവറായ കെ.പി. സിംഗിന്റെയും സുനിതയുടെയും മകളാണ് ശ്രുതി. തനി നാട്ടിൻപുറത്തുകാരി. എയര്‍ഫോഴ്സിൽ പൈലറ്റാകുകയെന്ന മോഹം ചെറുപ്പത്തിലേ ശ്രുതിയുടെ മനസിൽ കയറി. വെറുതേ സ്വപ്നം കണ്ടിരിക്കാതെ മോഹം സാക്ഷാത്കരിക്കാൻ കഠിനാധ്വാനംതന്നെ നടത്തി. മുടങ്ങാത്ത പഠനത്തോടൊപ്പം പരിശീലനക്ലാസിലും പങ്കെടുത്തു. ആദ്യ രണ്ടുതവണ പ്രവേശനപ്പരീക്ഷ എഴുതിയപ്പോൾ പരാജയമായി. എന്നാൽ, ഈ വര്‍ഷത്തെ എയര്‍ഫോഴ്സ് കോമണ്‍ അഡ്മിഷന് ടെസ്റ്റില്‍ രണ്ടാം റാങ്ക് നേട്ടത്തോടെ ശ്രുതി സേനയിൽ അംഗമായി. അടുത്ത ജനുവരിയില്‍ ഹൈദരാബാദിലെ എയര്‍ഫോഴ്സ് അക്കാഡമിയില്‍ ഈ മിടുക്കിക്കുട്ടി പരിശീലനം ആരംഭിക്കും. യുദ്ധവിമാനം പറത്തുക എന്ന സ്വപ്നം പൂവണിയാൻ പോകുന്നതിന്റെ ത്രില്ലിലാണ് ഇപ്പോൾ…
Read Moreജീവിതകാലം മുഴുവൻ ഒറ്റ ഇണ; മക്കളുടെ കാര്യത്തിൽ അതീവ ശ്രദ്ധാലുക്കൾ;അറിയാം അല്പം കരിമീൻ കുടുംബകാര്യം…
സംസ്ഥാന മത്സ്യമായ കരിമീനുകൾ പൊതുവേ ഏക പത്നി, പതി വൃതക്കാരാണ്. ഒപ്പം നല്ല കുടുംബ ബന്ധവും കാത്തു സൂക്ഷിക്കുന്നു. ആഷാഡ മാസത്തിലെ ചെറുമഴയും ഇളംവെയിലുമുള്ള സമയമാണ് അവരുടെ പ്രണയകാലം. ഇണയെ തേടി കണ്ടു പിടിക്കുന്നതാണു രീതി. പിന്നെ ഇളം വെയിലിന്റെ ചൂടും ചെറുമഴയുടെ കുളിരുമായി ഇണകൾ പുഴകളിലും തോടുകളിലും കുളങ്ങളിലും കായലോരങ്ങളിലുമൊകക്കെ ചുറ്റിത്തിരിയും. ഇതിനിടെ, മുട്ട ഇടാനുള്ള സുരക്ഷിത ഇടം കണ്ടുപിടിക്കുകയും ചെയ്യും. മുട്ടകൾ ഇട്ട ശേഷം അതിന്റെ ആവരണത്തിലുള്ള പശപോലുള്ള ദ്രാവകം കൊണ്ട് നേരത്തെ കണ്ടെത്തിയ സ്ഥലത്ത് ഒട്ടിച്ചുവയ്ക്കും. ജലസസ്യങ്ങളുടെ ഇലകളുടെ അടിയിലോ വെള്ളത്തിൽ നിൽക്കുന്ന തെങ്ങ്, മരക്കുറ്റികൾ, മറ്റു പരുപരുത്ത പ്രതലങ്ങൾ എന്നിവിടങ്ങളിലോ ആണ് സാധാരണ മുട്ടകൾ പറ്റിച്ചു വയ്ക്കുന്നത്. മുട്ടകൾ പറ്റിച്ചശേഷം പെണ് മത്സ്യം കാവൽ നിൽക്കും. മുട്ട തിന്നാനെത്തുന്ന പള്ളത്തി ഉൾപ്പെടെയുള്ള മീനുകളെ തള്ള കരിമീൻ വാലും ചിറകും ഉപയോഗിച്ച് അടിച്ചോടിക്കും.…
Read Moreമരണമില്ലാതെ സെൽവിൻ; മസ്തിഷ്ക മരണം സംഭവിച്ച സെൽവിന്റെ അവയവങ്ങൾ ദാനം ചെയ്തു; വീഡിയോ പങ്കുവെച്ച് മന്ത്രി വീണാ ജോർജ്; ജനങ്ങൾക്ക് വേണ്ടിയൊരു സർക്കാരെന്ന് ആളുകൾ
തിരുവനന്തപുരം: മസ്തിഷ്ക മരണം സംഭവിച്ച സെൽവിൻ ശേഖറിന്റെ അവയവങ്ങളുമായി ഹെലികോപ്റ്റർ കൊച്ചിയിലെത്തി. ആറു പേർക്കാണ് സെൽവിനിലൂടെ പുതുജീവൻ എത്തുന്നത്. കന്യാകുമാരി വിളവിൻകോട് സ്വദേശിയാണ് സെൽവിൻ. സെൽവിന്റെ കണ്ണുകൾ തിരുവനന്തപുരം കണ്ണ് ആശുപത്രിയിലെ രണ്ടു രോഗികൾക്ക് നൽകും. ഒരു വൃക്ക കിംസ് ആശുപത്രിയിലുള്ള രോഗിക്കും ഒരു വൃക്കയും പാൻക്രിയാസും ആസ്റ്റർ മെഡിസിറ്റിയിലെ രോഗികൾക്കുമാണ് നൽകുന്നത്. ലിസി ആശുപത്രിയിൽ ചികിത്സയിലുള്ള 16-കാരൻ ഹരി നാരായണനുവേണ്ടിയാണ് സെൽവിൻ ശേഖറിന്റെ ഹൃദയമെത്തിച്ചത്. സെല്‍വിന്‍ ശേഖറിന്റെ അവയവങ്ങളുമായി ഹെലികോപ്റ്റര്‍ കൊച്ചിയിലേക്ക് യാത്ര തിരിച്ച വീഡിയോ ആരോഗ്യ മന്ത്രി വീണാ ജോർജ് തന്റെ ഫേസ്ബുക്കിൽ പങ്കുവെച്ചു. മസ്തിഷ്ക മരണം സംഭവിച്ച സ്റ്റാഫ് നഴ്സ് കൂടിയായിരുന്ന സെല്‍വിന്‍ ശേഖറിന്റെ അവയവങ്ങളുമായി ഹെലികോപ്റ്റര്‍ കൊച്ചിയിലേക്ക് യാത്ര തിരിച്ചു. ഹൃദയം ലിസി ഹോസ്പിറ്റലിലെ 16 വയസുള്ള രോഗിക്കും ഒരു വൃക്ക കിംസ് ആശുപത്രിയിലെ രോഗിക്കും ഒരു വൃക്കയും പാന്‍ക്രിയാസും ആസ്റ്റര്‍…
Read Moreടാക്സിയിൽ ഫോൺ മറന്നുവച്ച യുവതി ഡ്രൈവറോട് പറഞ്ഞത്…!
ടാക്സിയിലോ ഓട്ടോറിക്ഷയിലോ യാത്രക്കാർ ബാഗോ മറ്റു സാധനങ്ങളോ മറന്നുവച്ചാൽ എന്താണു സംഭവിക്കുക? നല്ല ഡ്രൈവർമാരാണെങ്കിൽ ഉടമയെ കണ്ടെത്തി തരികെ നൽകുകയോ അതല്ലെങ്കിൽ പോലീസ് സ്റ്റേഷനിൽ ഏൽപിക്കുകയോ ചെയ്യും. ഡ്രൈവറുടെ സത്യസന്ധതകൊണ്ടു ബാഗ് തിരികെ ലഭിച്ചാൽ ഉടമ മതിയായ പാരിതോഷികം നൽകുന്നതും നാട്ടുനടപ്പാണ്. എന്നാൽ, തെക്കുകിഴക്കൻ ചൈനയിലെ ഗ്വാങ്ഡോങ് പ്രവിശ്യയിൽ നടന്ന സംഭവം അറിഞ്ഞാൽ “ഇങ്ങനെയുമുണ്ടോ ആളുകൾ’ എന്നു ചിന്തിച്ചു മൂക്കത്തു വിരൽ വച്ചുപോകും. ഗ്വാങ്ഷൂവിനടുത്തുള്ള ചെറിയൊരു നഗരമാണ് ഷാവോക്കിങ്. അവിടേക്കു പോകാൻ ഒരു യുവതി ടാക്സി കാർ വിളിച്ചു. ലക്ഷ്യസ്ഥാനത്ത് യാത്രക്കാരിയെ ഇറക്കിയശേഷം ചാർജും വാങ്ങി ഡ്രൈവർ മടങ്ങി. കുറച്ചു കഴിഞ്ഞപ്പോഴാണ് തന്റെ ഫോൺ കാറിൽ മറന്നുവച്ചെന്നു യുവതി അറിഞ്ഞത്. ഉടൻ ഡ്രൈവറെ വിളിച്ച് തന്റെ ഫോൺ കൊണ്ടുത്തരണമെന്ന് ആവശ്യപ്പെട്ടു. 50 കിലോമീറ്ററോളം ദൂരെയാണു താനുള്ളതെന്നും തിരികെ വരണമെങ്കിൽ ആയിരം രൂപ തരേണ്ടിവരുമെന്നും ഡ്രൈവർ പറഞ്ഞു. എന്നാൽ,…
Read Moreവിഷപ്പാമ്പിനെ ഉപയോഗിച്ച് ഭാര്യയെയും മകളെയും കൊലപ്പെടുത്തിയ കേസ്; പ്രതി അറസ്റ്റിൽ
ഗഞ്ചം: ഭാര്യയേയും രണ്ട് വയസുള്ള മകളേയും മുറിയിലേക്ക് വിഷപ്പാമ്പിനെ വിട്ടയച്ച് കൊലപ്പെടുത്തിയ കേസിൽ യുവാവ് അറസ്റ്റിൽ. ഒഡീഷയിലെ ഗഞ്ചം ജില്ലയിലാണ് സംഭവം. പ്രതിയായ കെ ഗണേഷ് പത്രയും ഭാര്യ കെ ബസന്തി പത്രയും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പ്ലാസ്റ്റിക് പാത്രത്തിൽ മൂർഖൻ പാമ്പിനെ കൊണ്ടുവന്ന് ഭാര്യയും മകളും ഉറങ്ങിക്കിടന്ന മുറിയിലേക്ക് ഇയാൾ തുറന്നുവിട്ടു. തുടർന്ന് പ്രതി മറ്റൊരു മുറിയിൽ കിടന്നുറങ്ങി. പിറ്റേന്ന് രാവിലെ ഇരുവരെയും പാമ്പുകടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പ്രാഥമിക അന്വേഷണത്തിൽ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു. എന്നാൽ യുവതിയുടെ പിതാവിനെ ചോദ്യം ചെയ്തപ്പോൾ ഗണേഷ് പാത്ര ആസൂത്രിതമായി നടത്തിയ കൊലപാതകമാണെന്ന് തെളിഞ്ഞു. 2020 ൽ വിവാഹിതരായ ദമ്പതികൾക്ക് ദേബസ്മിത എന്ന രണ്ട് വയസ്സുള്ള ഒരു മകളുണ്ടായിരുന്നു. സംഭവം നടന്ന് ഒരു മാസത്തിന് ശേഷമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ തെളിവ് ശേഖരിക്കാൻ…
Read Moreട്വന്റി-20 പോരാട്ടത്തിനായി ഇന്ത്യ-ഓസീസ് ടീമുകൾ തലസ്ഥാനത്ത്…
തിരുവനന്തപുരം: ഇന്ത്യ x ഓസ്ട്രേലിയ ട്വന്റി-20 ക്രിക്കറ്റ് പരന്പരയിലെ രണ്ടാം മത്സരത്തിനായി ഇരുടീമും ഇന്നലെ തിരുവനന്തപുരത്ത് എത്തി. ഏകദിന ലോകകപ്പ് ജയത്തിനുശേഷം ട്വന്റി-20 പരന്പരയും നേടി ഇന്ത്യൻ മുറിവിനു നീറ്റൽ കൂട്ടാനാണ് ഓസീസ് ലക്ഷ്യമിടുന്നത്. എന്നാൽ, വിശാഖപട്ടണത്തിലെ ആദ്യ ട്വന്റി-20യിൽ മിന്നും ജയം സ്വന്തമാക്കിയ സൂര്യകുമാർ യാദവിന്റെ ഇന്ത്യൻ സംഘം രണ്ടാം ജയത്തിലൂടെ ലീഡ് വർധിപ്പിക്കാനുള്ള തയാറെടുപ്പിലാണ്. ഇന്നലെ രാത്രി ഏഴോടെ ചാർട്ടേഡ് വിമാനത്തിലാണ് ടീമുകൾ തിരുവനന്തപുരം വിമാനത്താവളത്തിൽ ഇറങ്ങിയത്.ടീം ഇന്ത്യ ഹയാത്ത് റീജൻസിയിലും ഓസീസ് സംഘം വിവാന്ദ ബൈ താജിലുമാണ് തങ്ങുന്നത്. ഇന്ന് ഉച്ചയ്ക്ക് ഒന്നു മുതൽ നാലുവരെ ഓസ്ട്രേലിയയും അഞ്ചു മുതൽ എട്ടു വരെ ഇന്ത്യയും കാര്യവട്ടത്ത് പരിശീലനം നടത്തും. ഞായറാഴച രാത്രി ഏഴിനാണ് മത്സരം. മലയാളി മുൻ ക്രിക്കറ്റർ അനന്തപത്മനാഭനാണ് മത്സരം നിയന്ത്രിക്കുന്നത്.
Read Moreഅണ്ടർ 17 ലോകകപ്പ് ഫുട്ബോൾ; ബ്രസീലിനെ കീഴടക്കി അർജന്റീന സെമിയിൽ
ജക്കാർത്ത: കാൽപ്പന്ത് കളിയിൽ ബ്രസീലിന്റെ സീനിയർ ടീമിനു പിന്നാലെ ജൂണിയർ ടീമിനും അർജന്റീനയോട് തോൽവി. ദക്ഷിണ അമേരിക്കൻ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ബുധനാഴ്ചയാണ് സീനിയർ ടീം അർജന്റീനയോടു തോൽക്കുന്നത്. ഈ പരാജയത്തിന്റെ വേദന തീരും മുന്‍പ് ജൂണിയർ ടീമിനു കനത്ത തോൽവി നേരിട്ടു. ഫിഫ അണ്ടർ 17 ലോകകപ്പിൽ ബ്രസീലിനെ തകർത്ത് അർജന്റീന സെമി ഫൈനലിൽ പ്രവേശിച്ചു. ക്ലോഡിയോ എച്ചെവെറിയുടെ ഹാട്രിക്ക് (28’, 58’,71’) ആണ് അർജന്റീനയ്ക്ക് 3-0ന്റെ മിന്നും ജയമൊരുക്കിയത്. മറ്റൊരു ക്വാർട്ടറിൽ ജർമനി 1-0ന് സ്പെയിനിനെ തോൽപ്പിച്ചു സെമിയിലെത്തി. 64-ാം മിനിറ്റിൽ പാരിസ് ബ്രുണ്ണർ പെനാൽറ്റി വലയിലാക്കിയാണ് ജയം നേടിയത്. കളിയുടെ സർവമേഖലകളിലും സ്പെയിനിനായിരുന്നു ആധിപത്യം. എന്നാൽ, 62-ാം മിനിറ്റിൽ ഹെക്ടർ ഫോർട്ട് വരുത്തിയ ഫൗളാണ് പെനാൽറ്റിക്ക് വഴിയൊരുക്കിയത്.
Read Moreചരിത്രം കുറിച്ച് മിന്നു മണി
മുംബൈ: ഇംഗ്ലണ്ട് വനിതാ എ ടീമിനെതിരായ ട്വന്റി20 ക്രിക്കറ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ വനിതാ എ ടീമിനെ മലയാളി താരം മിന്നു മണി നയിക്കും. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. 29, ഡിസംബര്‍ 1, 3 തീയതികളിലായി മുംബൈ വാംങ്കഡെ സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍. രാജ്യാന്തര ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനാവുന്ന ആദ്യ മലയാളി താരമാണ് മിന്നു. ജൂലൈയില്‍ ബംഗ്ലാദേശിനെരേയായിരുന്നു മിന്നുവിന്റെ സീനിയര്‍ ടീം അരങ്ങേറ്റം. ഇന്ത്യക്കായി നാല് ടി20 മത്സരങ്ങളില്‍ നിന്ന് അഞ്ച് വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. ചൈനയിലെ ഹാങ്ഝൗവില്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടിയ ഇന്ത്യന്‍ വനിതാ ടീം അംഗം കൂടിയായിരുന്നു മിന്നു.
Read More