തൊടുപുഴ: ഓട്ടത്തിനിടയില്‍ തീ പിടിച്ച് ബൈക്ക് പൂര്‍ണമായി കത്തിനശിച്ചു. ഇന്നു രാവിലെ 10.30 ഓടെ തൊടുപുഴ കോലാനി പഞ്ചവടി പാലത്തിനു സമീപമായിരുന്നു സംഭവം. പഞ്ചവടിപാലം പാറയ്ക്കല്‍ യിംസണ്‍ പാപ്പച്ചന്റെ കെഎല്‍-6 35 ജി 9936 നമ്പര്‍ ബൈക്കാണ് കത്തിയത്. രാവിലെ തൊടുപുഴയിലേക്ക് വരികയായിരുന്നു യിംസണ്‍. ഇതിനിടെ വാഹനത്തിന്റെ എന്ജിന് ഭാഗത്തു നിന്നു ചൂട് അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ബൈക്ക് നിര്‍ത്തിയിറങ്ങിയപ്പോള്‍ തീ കത്തുകയായിരുന്നു. സമീപത്തെ കടയില്‍ നിന്നു വെള്ളം വാങ്ങി തീ കെടുത്താന്‍ ശ്രമിക്കുന്നതിനിടെ പെട്രോള്‍ ടാങ്കിലേക്കും തീ പടര്‍ന്ന് ആളിക്കത്തുകയായിരുന്നു. തൊടുപുഴയില്‍ നിന്നു ഫയര്‍ഫോഴ്സ് സംഘം എത്തിയാണ് തീ കെടുത്തിയത്. ബൈക്ക് പൂര്‍ണമായും കത്തി നശിച്ചു.
Read MoreDay: November 27, 2023
പഴയങ്ങാടിയിൽ ലീഗ് നേതാവിന്റെ വീടാക്രമിച്ച 2 പേർ അറസ്റ്റിൽ; വാതിൽ തുറക്കാത്തതിനാൽ, പോലീസ് പറയുന്നതിങ്ങനെ…
പഴയങ്ങാടി: പഴയങ്ങാടി പഴയ ബസ്സ്റ്റാൻഡിന് സമീപമുള്ള മുൻ മാടായി പഞ്ചായത്തംഗവും മുസ്ലിം ലീഗ് നേതാവുമായ പി.എം. ഹനീഫയുടെ വീടിന് നേരേ ആക്രമണം നടത്തിയ രണ്ട് യുവാക്കളെ പഴയങ്ങാടി പോലീസ് അറസ്റ്റ് ചെയ്തു. എരിപുരം സ്വദേശിയും ഹനീഫയുടെ സഹോദരി പുത്രനുമായ പി.എം. ഷഹീൻ (36), സുഹൃത്തായ നെരുവമ്പ്രം സ്വദേശി മുഹമ്മദ് ജിഷാൻ (32) എന്നിവരെയാണ് പഴയങ്ങാടി എസ്ഐ രൂപ മധുസൂദനൻ അറസ്റ്റ് ചെയ്തത്. സമീപങ്ങളിലെ സിസി ടിവി കാമറകളിൽ നടത്തിയ പരിശോധനയിൽ പ്രതികളെ തിരിച്ചറിഞ്ഞാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം പുലർച്ചെ ഒന്നോടെയാണ് ഹനീഫയുടെ വീട്ടിൽ എത്തിയ ഇവർ ആക്രമണം നടത്തിയത്. വീടിന്റെ മുൻ വശത്തെ ജനൽ ഗ്ലാസുകൾ അടിച്ചു തകർക്കുകയും പൂച്ചെട്ടികളും മറ്റും തകർത്തതിനുശേഷം പുറത്തെ സോഫാ സെറ്റുകകൾ നശിപ്പിക്കുകയും വാതിൽ ചവിട്ടിതുറക്കാനുള്ള ശ്രമം നടത്തുകയുംചെയ്തു. പുലർച്ചയോടെ വീട്ടിലിലെത്തിയ രണ്ടംഗ സംഘം കോളിംഗ് ബെൽ അടിച്ചതിനുശേഷം വാതിൽ…
Read Moreഇരുചക്ര വാഹനം ഓടിക്കുമ്പോൾ ഹെല്മറ്റിനോടു വേണം ‘കാതല്‍; കുറിപ്പുമായി കേരള പോലീസ്
കോഴിക്കോട്: മലയാള സിനിമയിലെ പുതിയ തരംഗമായ ‘കാതല്‍’ എന്ന സിനിമയെ അടിസ്ഥാനമാക്കി ബോധവല്കരണത്തിനു ശ്രമിക്കുകയാണു കേരള പോലീസ്. ‘ഇരുചക്ര വാഹനം ഓടിക്കുന്പോൾ ഹെൽമറ്റിനോടു വേണം കാതൽ’ എന്ന കുറിപ്പ് കേരള പോലീസിന്റെ ഫേസ് ബുക്ക് പേജിൽ വൈറലായി. ഹെൽമെറ്റ് എങ്ങനെ ഒഴിവാക്കാം എന്ന് ചിന്തിക്കുന്നവർ ഉണ്ടെന്നും പോലീസിന്റെ കൈയിൽനിന്നു രക്ഷപ്പെടാൻ വേണ്ടിയല്ല, സ്വന്തം ജീവൻ രക്ഷിക്കാൻ വേണ്ടിയാണ് ഹെൽമെറ്റ് ധരിക്കേണ്ടതെന്നും കുറിപ്പിൽ പറയുന്നു. ഹെൽമെറ്റ് വാങ്ങുമ്പോഴും ഉപയോഗിക്കുമ്പോഴും ശ്രദ്ധിക്കേണ്ട കാര്യങ്ങളെപ്പറ്റിയും കുറിപ്പിലുണ്ട്. ഇരുചക്രവാഹനാപകടങ്ങളിൽ പൊതുവെ യാത്രക്കാരുടെ തലയ്ക്കാണു ക്ഷതമേൽക്കുക. തലയോട്ടിക്ക് പൊട്ടൽ സംഭവിക്കുക, തലച്ചോറിനു പരിക്ക് പറ്റുക തുടങ്ങി ഇടിയുടെ ആഘാതത്തിന്റെ തോത് കുറയ്ക്കാൻ ഹെൽമെറ്റ് കൃത്യമായി ധരിക്കുന്നത് എന്തുകൊണ്ടും സഹായകമാണ്. ഹെൽമെറ്റിന്റെ പുറംചട്ടയ്ക്കു താഴെയുളള Shock Absorbing Lining അപകടം നടക്കുമ്പോൾ തലയോട്ടിയിലേൽക്കുന്ന ശക്തമായ ക്ഷതം കുറയ്ക്കാൻ സഹായിക്കുന്നു. മാത്രമല്ല, മസ്തിഷ്കത്തിന് ഗുരുതരമായ പരിക്കു പറ്റാതെയും…
Read Moreകൃഷിമന്ത്രിയുടെ വാക്കിന് പുല്ലുവില;സർവകക്ഷിയോഗ തീരുമാനം കാറ്റിൽപ്പറത്തി മറ്റപ്പള്ളിയിൽ വീണ്ടും മണ്ണെടുപ്പ്
ചാരുംമൂട്: മലകളും കുന്നുകളുമിടിച്ചുനിരത്തി മണ്ണെടുക്കുന്നതിനെതിരേ ശക്തമായ ജനകീയ സമരം നിലനിൽക്കുന്ന പാലമേൽ പഞ്ചായത്തിലെ മറ്റപ്പള്ളിയിൽ വീണ്ടും മണ്ണെടുപ്പ് ആരംഭിച്ചു. ഇതേത്തുടർന്ന് മറ്റപ്പള്ളിയിൽ ജനകീയ പ്രതിഷേധം ശക്തമായി. കരാർ കമ്പനി ജീവനക്കാർ കുന്നിലെത്തി ജെസിബി ഉപയോഗിച്ച് മണ്ണിടിച്ച് ടോറസ് ലോറികളിൽ നീക്കിത്തുടങ്ങി. മണ്ണെടുപ്പു നിർത്തിവയ്ക്കണമെന്ന സർവകക്ഷിയോഗ തീരുമാനം നിലനിൽക്കെയാണ് വീണ്ടും കുന്നിടിക്കൽ. അതേസമയം, മണ്ണെടുപ്പ് സംബന്ധമായി തനിക്ക് സ്റ്റോപ് മെമ്മോ ലഭിച്ചിട്ടില്ലെന്നു കരാറുകാരൻ പറഞ്ഞു. മണ്ണെടുക്കാനുള്ള കോടതി അനുമതി നിലവിലുണ്ട്. കഴിഞ്ഞ 16നാണ് മാവേലിക്കര റസ്റ്റ് ഹൗസിൽ പ്രദേശവാസികൂടിയായ കൃഷി മന്ത്രി പി. പ്രസാദിന്റെ നേതൃത്വത്തിൽ സർവകക്ഷി യോഗം കൂടിയിരുന്നു. ചട്ടങ്ങൾ ലംഘിച്ചാണ് മണ്ണെടുപ്പെന്നു വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ കൂടി പങ്കെടുത്ത യോഗം വിലയിരുത്തിയിരുന്നു. പ്രതിഷേധക്കാരെ പോലീസ് ക്രൂരമായി നേരിട്ടത് അന്വേഷിക്കാനും മണ്ണെടുപ്പ് നിരോധിച്ച് ഉത്തരവിറക്കാനും യോഗം കലക്ടറെ ചുമതലപ്പെടുത്തിയിരുന്നു. ഇക്കാര്യം മന്ത്രി പി. പ്രസാദ് വാർത്താസമ്മേളനത്തിൽ പ്രഖ്യപിക്കുകയും…
Read Moreബൈക്കിലെത്തിയ യുവാവ് മധ്യവയസ്കയുടെ മാല കവര്‍ന്നു
മണിമല: ബൈക്കിലെത്തിയ യുവാവ് മാടക്കട നടത്തുന്ന മധ്യവയസ്കയുടെ സ്വര്‍ണമാല കവര്‍ന്നു. പഴയിടം പാലത്തിനു സമീപം മാടക്കടയും ലോട്ടറിക്കച്ചവടവും നടത്തുന്ന തങ്കമണിയുടെ മാലയാണ് കവര്‍ന്നത്. ഇന്നു രാവിലെ ഏഴിനാണു സംഭവം. ബൈക്കിലെത്തിയ 35 വയസ് തോന്നിക്കുന്ന യുവാവ് തങ്കമണിയോടു മുറുക്കാന്‍ ആവശ്യപ്പെട്ടു. പിന്നാലെ ഒരു ലോട്ടറിയെടുത്തു. സോഡ കുടിച്ചശേഷം വീണ്ടും ഒരു മുറുക്കാന്‍ കൂടി ആവശ്യപ്പെട്ടു. ഈസമയം രണ്ടു പവന്റെ താലിമാല പറിച്ചെടുത്ത് യുവാവ് പഴയിടം പാലം കടന്ന് മണിമല റോഡിലൂടെ കടന്നുകളയുകയായിരുന്നു. മണിമല പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
Read Moreചേറിൽ അകപ്പെട്ട മധ്യവയസ്കന് രക്ഷകനായി യുവാവ്
കോട്ടയം: പാടത്ത് ചേറിൽ അകപ്പെട്ട മധ്യവയസ്കന് രക്ഷയുടെ കരംകൊടുത്തു കരയിലെത്തിച്ച് യുവാവ്. കോതനല്ലൂർ ഓലിക്കൽ ബാബുവിനാണ് (53) കുമാരനല്ലൂർ സ്വദേശി ജെസിൻ (38) രക്ഷകനായത്. ഇന്നലെ രാത്രി 7.30ന് ആയിരുന്നു സംഭവം. കുടമാളൂർ സെന്റ്. അൽഫോൺസ് പള്ളിക്കു സമീപം പാടശേഖരത്തിൽ ചേറിൽ കുടുങ്ങിയ ബാബുവിന് ജെസിന്റെ ഇടപെടലാണ് രക്ഷയായത്. പക്ഷാഘാതം സംഭവിച്ചു കാലിനു സ്വാധീനം നഷ്ടപ്പെട്ട ബാബു ബന്ധുവീട്ടിലേക്കു പോകുംവഴി പാടത്തു വീഴുകയായിരുന്നു. ഇദ്ദേഹത്തിന്റെ നിലവിളികേട്ട് എത്തിയ ജെസിൻ നാട്ടുകാരെ കൂട്ടിയെങ്കിലും ആരും സഹായത്തിനെത്തിയില്ല. ഇതോടെ ജെസിൻ ഫയർഫോഴ്സിനെയും പോലീസിനെയും വിവരം അറിയിക്കുകയായിരുന്നു. ഫയർഫോഴ്സും പോലീസും ചേർന്നു നടത്തിയ പരിശ്രമത്തിനൊടുവിലാണ് ബാബുവിനെ പുറത്തെത്തിക്കാനായത്. വൈകിട്ട് ആറോടെ ഇയാൾ ചേറിൽ വീണതായി കരുതുന്നു. ഒന്നരമണിക്കൂറോളം ഇവിടെ കിടന്നു നിലവിളിച്ചിട്ടും ആരും രക്ഷിക്കാനെത്തിയില്ല. അനാരോഗ്യം മൂലം സംസാരിക്കാൻ ബുദ്ധിമുട്ടുള്ള ആളായിരുന്നു ബാബു. മദ്യപിച്ച് പാടത്തുവീണതാണെന്നുപറഞ്ഞാണ് നാട്ടുകാർ പിന്മാറിയത്. ബന്ധുവീട്ടിലേക്കു എത്തുന്പോൾ…
Read Moreകാപ്പ നിയമം ലംഘിച്ച പ്രതി അറസ്റ്റിൽ
ഏറ്റുമാനൂർ: കാപ്പ നിയമം ലംഘിച്ച പ്രതിയെ ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തു. കുപ്രസിദ്ധ ഗുണ്ടയും നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയുമായ അതിരമ്പുഴ കോട്ടമുറി കൊച്ചുപുരക്കൽ വീട്ടിൽ ആൽബിൻ കെ. ബോബനെ(28)യാണ് അറസ്റ്റ് ചെയ്തത്. ഏറ്റുമാനൂർ, മേലുകാവ്, മരങ്ങാട്ടുപള്ളി സ്റ്റേഷനുകളിലായി കൊലപാതക ശ്രമം, കവർച്ച, അടിപിടി തുടങ്ങി നിരവധി കേസുകളിലെ പ്രതിയാണ് ഇയാൾ. ജില്ലാ പോലീസ് മേധാവി കെ. കാർത്തിക് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കാപ്പ നിയമപ്രകാരം ഒരു വർഷത്തേക്ക് ജില്ലയിൽനിന്ന് ഇയാളെ നാടുകടത്തിയിരുന്നു. എന്നാൽ ഇയാൾ ഈ ഉത്തരവ് ലംഘിച്ച് ജില്ലയിലേക്ക് കടന്നതായി എസ്പിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഏറ്റുമാനൂർ പോലീസ് നടത്തിയ പരിശോധനയിലാണ് ഇയാളെ ഏറ്റുമാനൂരില്‍നിന്ന് പോലീസ് പിടികൂടിയത്. ഏറ്റുമാനൂർ സ്റ്റേഷൻ ഹൗസ് ഓഫീസർ പ്രസാദ് ഏബ്രഹാം വർഗീസ്, സിപിഓമാരായ സജി പി,സി, ഡെന്നി പി. ജോയ്, അനീഷ് വി.കെ, സെയ്ഫുദ്ദീൻ എന്നിവർ ചേർന്നാണ്…
Read Moreപ്രമേഹനിയന്ത്രണം; ഒരു ലക്ഷണവുമില്ലാതെയും പ്രമേഹം!
എല്ലാ പ്രമേഹബാധിതർക്കും സുരക്ഷയും ചികിത്സയും നല്‍കുക (Access to Diabetic Care) പ്രധാനമാണ്. പ്രമേഹസാധ്യതയുള്ളവരെ കണ്ടുപിടിക്കുകയും വേണ്ട നിർദേശങ്ങള്‍ കൊടുത്ത് പ്രമേഹം നിവാരണം ചെയ്യാന്‍ സഹായിക്കുക എന്നതും നമ്മുടെ ലക്ഷ്യമാണ്. പ്രാരംഭ പ്രമേഹം അറിയാൻ രോഗസാധ്യത വളരെ കൂടുതല്‍ പ്രാരംഭ പ്രമേഹം (Pre-Diabetes) ഉള്ള രോഗികള്‍ക്കാണ്. ഹീമോഗ്ലോബിന്‍ A1C (രക്ത പരിശോധന 5. 9 – 6.4%), ഗ്ലൂക്കോസ് ടോളറന്‍സ് ടെസ്റ്റ് (GTT) എന്നീ പരിശോധനകള്‍ ചെയ്താല്‍ പ്രാരംഭ പ്രമേഹം ഉണ്ടോ എന്നറിയാം. പ്രാരംഭ പ്രമേഹമുള്ള എല്ലാവരും പ്രതിരോധ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ ടൈപ്പ് 2 പ്രമേഹം ഉണ്ടാകും. ഇന്ത്യയില്‍ പ്രമേഹബാധിതരില്‍ 96% വും ടൈപ്പ് 2 രോഗക്കാരാണ്. ഭൂമുഖത്തുള്ള ഏതാണ്ട് 600 ദശലക്ഷം പ്രമേഹ രോഗികളില്‍ 10 ദശലക്ഷം ഇന്ത്യയിലാണ് (2023). ചൈനയില്‍ 116 ദശലക്ഷം. കേരളത്തില്‍ നിന്ന് ഈയിടെ പ്രസിദ്ധീകരിച്ച ഒരു കണക്ക് ഭയാനകമാണ് (ICMR).…
Read Moreമാര്‍ത്താണ്ഡനും മഹാറാണിയും
സംവിധായകൻ ജി. മാർത്താണ്ഡന്റെ അഞ്ചാമതു ചിത്രമാണ് ഷൈന്‍ ടോം ചാക്കോ, റോഷന് മാത്യു, ബാലു വർഗീസ് എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ‘മഹാറാണി’. ദൈവത്തിന്റെ സ്വന്തം ക്ലീറ്റസില്‍ സ്വതന്ത്രസംവിധായകനായ അദ്ദേഹം ഒരു ദശകം പിന്നിടുമ്പോള്‍ പുതുതലമുറയിലെ താരങ്ങള്‍ക്കൊപ്പമാണ് രതീഷ് രവിയുടെ തിരക്കഥയിൽ ‘മഹാറാണി’ അണിയിച്ചൊരുക്കിയത്. ഓഡിഷനിലൂടെ തെരഞ്ഞെടുത്ത ലിസബത്ത് ടോമി എന്ന പുതുമുഖവും നിർണായക വേഷത്തി ലെത്തുന്നു. മഹാറാണിയിലേക്ക് എത്തിയത്… ഇഷ്ക് സിനിമയ്ക്കു തിരക്കഥയൊരുക്കിയ രതീഷ് രവി, സുഹൃത്തിന്റെ ജീവിതത്തില്‍ നടന്ന ഒരു സംഭവം എന്നോടു പറഞ്ഞു. പക്ഷേ, മറ്റൊരു സംവിധായകനോടും രതീഷ് ആ കഥ പറഞ്ഞിരുന്നു. അങ്ങനെ ഞങ്ങള്‍ വേറൊരു കഥ പ്ലാന്‍ ചെയ്യുന്നതിനിടെ ആ സംവിധായകനില്‍നിന്ന് ആ കഥ വീണ്ടും എന്റെയടുത്തെത്തി. അതാണു മഹാറാണി. ലോക്ക്ഡൗണ്‍ സമയത്ത് സ്ക്രിപ്റ്റ് റെഡിയായി. പുതുതലമുറയില്‍നിന്നു കഥയ്ക്കിണങ്ങിയ താരങ്ങളെയും കിട്ടി. ഷൈന്‍ ടോം, റോഷൻ മാത്യു… ഷൈനും റോഷനുമായിരുന്നു ആദ്യമേ…
Read Moreഅവൾ എന്നെ നടനാക്കി! പെയിന്റ് പാട്ട താഴെവച്ച കഥ പറഞ്ഞ് പാഷാണം ഷാജി
സാജു എന്നോ സാജു നവോദയ എന്നോ പറഞ്ഞാല്‍ വളരെ പെട്ടെന്ന് ആർക്കും ആളെ മനസിലായെന്നു വരില്ല. എന്നാല്‍, പാഷാണം ഷാജി എന്നു പറഞ്ഞാല്‍ അറിയാത്തവരായി ആരുമുണ്ടാകില്ല. ഒരു ടെലിവിഷന്‍ ചാനലിലെ റിയാലിറ്റി ഷോ കോമഡി ഫെസ്റ്റിവലില്‍ സാജു ചെയ്തൊരു കഥാപാത്രത്തിന്റെ പേരാണ് പാഷാണം ഷാജി. എല്ലാവരെയും പരസ്പരം തല്ലിക്കാന്‍ അപാരമായ മിടുക്കുള്ള ഒരു നാട്ടിന്‍പുറത്തുകാരനായ കഥാപാത്രം. “പത്തു മാസംകൊണ്ട് പാഷാണം ഷാജി ഹിറ്റായി. അതുകൊണ്ടു മാത്രമാണ് എന്റെ ജീവിതം പച്ചപിടിച്ചത്. എനിക്കൊരു ജീവിതം തന്നതു പാഷാണം ഷാജി എന്ന കഥാപാത്രമാണ്. അതുകൊണ്ട് പാഷാണമെന്നോ പാഷാണം ഷാജിയെന്നോ ആരു വിളിച്ചാലും ഞാന്‍ സന്തോഷത്തോടെ വിളികേള്‍ക്കും.”- സാജു പറയുന്നു. സാജു എന്നാണ് എന്റെ യഥാര്‍ഥ പേര്. മനോജ് ഗിന്നസിന്റെ നവോദയ ട്രൂപ്പിനൊപ്പം ചേര്‍ന്നപ്പോള്‍ മനോജ് ഇട്ട പേരാണ് സാജു നവോദയ – സാജു കൂട്ടിച്ചേര്‍ത്തു. കരിങ്കണ്ണന്‍ എന്ന ചിത്രത്തിലൂടെ നായകപദവിയിലേക്കുയര്ന്ന…
Read More