പ്രമേഹനിയന്ത്രണം; ഒ​രു ല​ക്ഷ​ണ​വു​മി​ല്ലാ​തെ​യും പ്ര​മേ​ഹം!

എ​ല്ലാ പ്ര​മേ​ഹബാധിതർ‍​ക്കും സു​ര​ക്ഷ​യും ചി​കി​ത്സ​യും ന​ല്‍​കു​ക (Access to Diabetic Care) പ്രധാനമാണ്. പ്ര​മേ​ഹ​സാ​ധ്യ​ത​യു​ള്ളവരെ ക​ണ്ടുപി​ടി​ക്കു​ക​യും വേ​ണ്ട നിർദേശ​ങ്ങ​ള്‍ കൊ​ടു​ത്ത് പ്ര​മേ​ഹം​ നി​വാ​ര​ണം ചെ​യ്യാന്‍ സ​ഹാ​യി​ക്കു​ക എന്നതും ​നമ്മുടെ ലക്ഷ്യമാണ്.

പ്രാ​രം​ഭ പ്ര​മേ​ഹം അറിയാൻ

രോ​ഗ​സാ​ധ്യ​ത വ​ള​രെ കൂ​ടു​ത​ല്‍ പ്രാ​രം​ഭ പ്ര​മേ​ഹം (Pre-Diabetes) ഉ​ള്ള രോ​ഗി​ക​ള്‍​ക്കാ​ണ്. ഹീ​മോ​ഗ്ലോ​ബി​ന്‍ A1C (ര​ക്ത പ​രി​ശോ​ധ​ന 5. 9 – 6.4%), ഗ്ലൂ​ക്കോ​സ് ടോ​ള​റ​ന്‍​സ് ടെസ്റ്റ് (GTT) എ​ന്നീ പ​രി​ശോ​ധ​ന​ക​ള്‍ ചെ​യ്താ​ല്‍ പ്രാ​രം​ഭ പ്ര​മേ​ഹം ഉ​ണ്ടോ എ​ന്ന​റി​യാം.

പ്രാ​രം​ഭ പ്ര​മേ​ഹ​മു​ള്ള എ​ല്ലാവരും പ്ര​തി​രോ​ധ​ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചി​ല്ലെ​ങ്കി​ല്‍ ടൈ​പ്പ് 2 പ്ര​മേ​ഹ​ം ഉ​ണ്ടാ​കും. ഇ​ന്ത്യ​യി​ല്‍ പ്ര​മേ​ഹബാധിത​രില്‍ 96% വും ​ടൈ​പ്പ് 2 രോ​ഗ​ക്കാ​രാ​ണ്. ഭൂ​മു​ഖ​ത്തു​ള്ള ഏ​താ​ണ്ട് 600 ദ​ശ​ല​ക്ഷം പ്ര​മേ​ഹ രോ​ഗി​ക​ളി​ല്‍ 10 ദ​ശ​ല​ക്ഷം ഇ​ന്ത്യ​യി​ലാ​ണ് (2023). ചൈ​ന​യി​ല്‍ 116 ദ​ശ​ല​ക്ഷം.

കേ​ര​ള​ത്തി​ല്‍ നി​ന്ന് ഈ​യി​ടെ പ്ര​സി​ദ്ധീ​ക​രി​ച്ച ഒ​രു ക​ണ​ക്ക് ഭ​യാ​ന​ക​മാ​ണ് (ICMR). പ്ര​മേ​ഹ​രോ​ഗ നി​ര​ക്ക് 24.7% വും ​പ്രാ​രം​ഭ പ്ര​മേ​ഹ​രോ​ഗ നി​ര​ക്ക് 14.1% വും ​ആ​ണ് (Pre-Diabet es). ഇ​വ​ര്‍​ക്കെ​ല്ലാം ഭാ​വി​യി​ല്‍ പ്ര​മേ​ഹ​രോ​ഗം വ​രു​മെ​ന്നു​ള്ള​തു​കൊ​ണ്ട് പ്ര​മേ​ഹ​രോ​ഗ നി​വാ​ര​ണ​ത്തി​നു വേ​ണ്ടി ഈ ​ഗ്രൂ​പ്പി​ല്‍ പെ​ട്ട​വ​ർക്കു പ്രത്യേക പരിഗണന നല്കേണ്ടതു പ്രധാന മാണ്.

നിയന്ത്രണങ്ങളിലൂടെ

പ്രാ​രം​ഭ പ്ര​മേ​ഹ​ബാധിത​രു​ടെ ഭ​ക്ഷ​ണം, വ്യാ​യാ​മം, മു​ത​ലാ​യ​വ നി​യ​ന്ത്രി​ച്ചാ​ല്‍, മ​രു​ന്നു​ക​ള്‍ കൂ​ടാ​തെ ത​ന്നെ പ്ര​മേ​ഹ​രോ​ഗ സ്ഥി​തി​യി​ലേ​ക്കു​ള്ള പ്ര​യാ​ണം കു​റ​യ്ക്കാ​നോ നി​യ​ന്ത്രി​ക്കാനോ പ​രി​പൂ​ര്‍​ണ​മാ​യി ഇ​ല്ലാ​താ​ക്കാ​​നോ സാ​ധി​ക്കും. പ്രീ​ഡ​യ​ബ​റ്റി​സും ടൈ​പ്പ് 2 ഡ​യ​ബ​റ്റി​സും ജീ​വി​ത​ശൈ​ലി രോ​ഗ​ങ്ങ​ളാ​ണ്.

പ്ര​മേ​ഹബാധിതരി​ല്‍ 70%വും ​സാ​മ്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം നി​ല്‍​ക്കു​ന്ന രാ​ജ്യ​ങ്ങ​ളി​ലാ​ണ്. 140 കോ​ടി ജ​ന​ങ്ങ​ള്‍ നി​വ​സി​ക്കു​ന്ന ആ​ഫ്രി​ക്ക​ന്‍ ഭൂ​ഖ​ണ്ഡ​ത്തി​ലെ 86% പ്ര​മേ​ഹ രോ​ഗി​ക​ള്‍​ക്കും രോ​ഗ ചി​കി​ത്സ​യ്ക്കും രോ​ഗാ​ന​ന്ത​ര ഭ​വി​ഷ്യ​ത്തു​ക​ളു​ടെ ചി​കി​ത്സ​ക​ള്‍​ക്കും വേ​ണ്ടി അ​ന്യ​രാ​ജ്യ​ങ്ങ​ളെ ആ​ശ്ര​യി​ക്കേ​ണ്ടി വ​രു​ന്ന ഗ​തി​കേ​ടാ​ണി​പ്പോ​ൾ.

പ്ര​മേ​ഹസാ​ധ്യ​ത​യു​ണ്ടോ എ​ന്ന​റി​യാ​ന്‍ താ​ഴെപ്പ​റ​യു​ന്ന ഗ്രൂ​പ്പി​ല്‍ പെ​ട്ട​വ​ര്‍​ക്ക് രോ​ഗ​മു​ണ്ടോ എ​ന്ന പ​രി​ശോ​ധ​ന അ​ത്യാ​വ​ശ്യ​മാ​ണ്. ദു​ര്‍​മേ​ദ​സ്, പ്രമേഹ മുള്ള കുട്ടികൾ‍, ഗ​ര്‍​ഭ​ധാ​ര​ണ സ​മ​യ​ത്ത് പ്ര​മേ​ഹ​രോ​ഗ​മു​ണ്ടാ​യി​രു​ന്ന​വ​ര്‍, സ്റ്റി​റോ​യ്ഡ്, മാ​ന​സി​ക​രോ​ഗ ഗു​ളി​ക​ക​ള്‍ എ​ന്നി​വ തു​ട​ര്‍​ച്ച​യാ​യി ക​ഴി​ക്കു​ന്ന​വ​ര്‍, ലൈം​ഗി​ക ഉ​ദ്ധാ​ര​ണ​മി​ല്ലാ​യ്മ ഉ​ള്ള​വ​ര്‍, മു​റി​വു​ക​ള്‍ ഉ​ണ​ങ്ങാ​ന്‍ താ​മ​സ​മു​ള്ള​വ​ര്‍, കൂ​ടെ​ക്കൂ​ടെ സാം​ക്ര​മി​ക രോ​ഗ​ങ്ങ​ള്‍ വ​രു​ന്ന​വ​ര്‍… കൃത്യമായ ഇടവേളകളിൽ ര​ക്ത പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്തി പ്രാ​രം​ഭ പ്രമേഹം (Pre-Diabetes) ഉ​ണ്ടോ എ​ന്ന് മ​ന​സി​ലാ​ക്കി​യാ​ല്‍ സ​മൂ​ഹ​ത്തി​ല്‍ പ്ര​മേ​ഹ രോ​ഗ നിരക്ക് കു​റ​യ്ക്കാ​മെ​ന്നു​ള്ള കാ​ര്യ​ത്തി​ല്‍ യാ​തൊ​രു സം​ശ​യ​വു​മി​ല്ല.

ഭ​ക്ഷ​ണനി​യ​ന്ത്ര​ണം, വ്യാ​യാ​മം

പ​ല​രി​ലും ഒ​രു ല​ക്ഷ​ണ​വു​മി​ല്ലാ​തെ​യും പ്ര​മേ​ഹം ഉ​ണ്ടാ​കാം. പി​ന്നെ, പ്രാ​രം​ഭ പ്ര​മേ​ഹ (Pre-diabetes) രോ​ഗി​ക​ളു​ടെ കാ​ര്യം പ​റ​യേ​ണ്ട​തി​ല്ല​ല്ലോ. പ്രാ​രം​ഭ പ്ര​മേ​ഹ​മു​ള്ള​വ​രി​ല്‍ ത​ന്നെ ഭ​ക്ഷ​ണ നി​യ​ന്ത്ര​ണം കൊ​ണ്ടും വ്യാ​യാ​മം കൊ​ണ്ടും രോ​ഗം മാ​റ്റാ​നുമാവും.

വി​വ​ര​ങ്ങ​ൾ: ഡോ. കെ.പി. പൗലോസ് പ്രിൻസിപ്പൽ കൺസൾട്ടന്‍റ്, ജനറൽ മെഡിസിൻ, എസ് യു ടി ഹോസ്പിറ്റൽ, തിരുവനന്തപുരം

Related posts

Leave a Comment