കണ്ണൂർ: രാഷ്ട്രീയ സാന്പത്തിക വിദഗ്ധനും കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ ഭർത്താവുമായ ഡോ. പരകാല പ്രഭാകർ പങ്കെടുക്കുന്ന കണ്ണൂരിലെ സിപിഎമ്മുമായി ബന്ധപ്പെട്ട പരിപാടിയെക്കുറിച്ച് വിവരങ്ങൾ തേടി കേന്ദ്ര രഹസ്യാന്വേഷണ ബ്യൂറോ. കണ്ണൂരിലെത്തുന്ന ഇദ്ദേഹം സിപിഎം നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. കണ്ണൂർ ജവഹർ ഓഡിറ്റോറിയത്തിൽ ഒൻപതിനാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. സേവ് പബ്ലിക് സെക്ടർ ഫോറം ജില്ലാ കൺവൻഷനിൽ “വർത്തമാനകാല ഇന്ത്യ, ആവർത്തിക്കുന്ന നുണക്കഥകൾ, പറയാത്ത സത്യങ്ങൾ’ എന്ന വിഷയത്തിലാണു പ്രഭാഷണം. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗം ഡോ. പി.കെ. ബിജുവാണ് സെമിനാർ ഉദ്ഘാടനം ചെയ്യുന്നത്. ബിഎസ്എൻഎൽ, എൽഐസി, ബാങ്ക്, പോസ്റ്റൽ, പെൻഷൻകാർ, കേന്ദ്ര സർക്കാർ ജീവനക്കാർ എന്നിവരുടെ കോ-ഓഡിനേഷൻ കമ്മിറ്റിയാണ് സെമിനാർ നടത്തുന്നത്. മോദിക്കെതിരേ കടുത്ത വിമർശനങ്ങൾ ഉയർത്തിയ ഡോ. പരകാല പ്രഭാകറിന് കനത്ത സുരക്ഷ ഒരുക്കാനാണ് നിർദേശം. അടുത്തിടെ പബ്ലിഷ് ചെയ്ത ഇദ്ദേഹത്തിന്റെ “ദി ക്രൂക്ക്ഡ് ടിംബർ ഓഫ്…
Read MoreDay: December 7, 2023
ഇന്ത്യൻ വംശജ മീരാ ചന്ദിന് സിംഗപ്പുരിന്റെ പരമോന്നത കലാ പുരസ്കാരം
സിംഗപ്പുർ: ഇന്ത്യൻ വംശജയായ എഴുത്തുകാരി മീരാ ചന്ദ് ഉൾപ്പെടെ മൂന്നു പേർക്ക് സിംഗപ്പുരിന്റെ പരമോന്നത കലാപുരസ്കാരമായ കൾച്ചറൽ മെഡലിയൻ ലഭിച്ചു. നോവലിസ്റ്റ് സൂചെൻ ക്രിസ്റ്റീൻ ലിം, മലയ് നർത്തകൻ ഉസ്മാൻ അബ്ദുൾ ഹമീദ് എന്നിവരാണു പുരസ്കാരം ലഭിച്ച മറ്റു രണ്ടു പേർ. പ്രസിഡന്റ് താർമൻ ഷൺമുഖരത്നത്തിൽനിന്ന് മൂവരും അവാർഡ് ഏറ്റുവാങ്ങി. 80,000 സിംഗപ്പുർ ഡോളറാണ് സമ്മാനത്തുക. മീരാ ചന്ദിന്റെ ‘ദ പെയ്ന്റഡ് കേജ്’ (1986) ബുക്കർ പുരസ്കാരപട്ടികയിൽ ഇടം നേടിയ നോവലാണ്. മീരയുടെ പിതാവ് ഇന്ത്യക്കാരനും അമ്മ സ്വിറ്റ്സർലൻഡുകാരിയുമാണ്. 1962ൽ ഭർത്താവിനൊപ്പം ജപ്പാനിലെത്തി. 1971ൽ ഇന്ത്യയിലേക്കു മടങ്ങി. തുടർന്നാണ് സാഹിത്യരചന ആരംഭിച്ചത്.
Read Moreദിലീപിന് ഇന്ന് നിർണായക ദിനം; നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാർഡ് ചോർന്നതിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഇന്ന് വിധി
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയ്ക്കും നടൻ ദിലീപിനും ഇന്ന് നിര്‍ണായക ദിനം. മെമ്മറി കാര്‍ഡിലെ വിവരങ്ങൾ ചോർന്നതിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. അന്വേഷണം കോടതി മേല്‍നോട്ടത്തില്‍ വേണമെന്ന് അതിജീവിത ആവശ്യപ്പെട്ടിട്ടുണ്ട്. വിചാരണ കോടതിയുടെ കസ്റ്റഡിയിലിരിക്കെ മെമ്മറി കാർഡിലെ വിവരങ്ങൾ ചോർന്നു എന്ന് ആരോപിച്ചാണ് അതിജീവിത അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. കഴിഞ്ഞ വര്‍ഷം നല്കിയ ഹര്‍ജിയിൽ ജസ്റ്റിസ് കെ ബാബുവിന്റെ ബെഞ്ചാണ് ഇന്ന് വിധി പറയുന്നത്. മെമ്മറ കാർഡ് പരിശോധിച്ചത് ആരാണെന്ന് അറിയണമെന്നും അതിലുള്ള തന്റെ സ്വകാര്യ ദൃശ്യങ്ങൾ പുറത്തു വരുമോ എന്ന് തനിക്ക് ഭയമുണ്ടെന്നും അതിനാലാണ് ഇക്കാര്യത്തില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെടുന്നതെന്ന് അതിജീവിത പറഞ്ഞു. മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തണമെന്ന് സര്‍ക്കാർ കോടതിയെ അറിയിച്ചിരുന്നു. എന്നാൽ വിചാരണ നീട്ടി കൊണ്ടുപോകാനാണ് നടിയുടെ ശ്രമം എന്നാണ് ദിലീപിന്റെ വാദം.…
Read Moreലഷ്കർ ഭീകരൻ ഹൻസ്ല അദ്നാൻ കറാച്ചിയിൽ കൊല്ലപ്പെട്ടു
കറാച്ചി: ഉധംപുർ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ ലഷ്കർ-ഇ-തൊയ്ബ ഭീകരൻ ഹൻസ്ല അദ്നാൻ പാക്കിസ്ഥാനിലെ കറാച്ചിയിൽ വെടിയേറ്റു കൊല്ലപ്പെട്ടു. മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനായ ഹാഫീസ് സയീദിന്റെ ഉറ്റ അനുയായിയാണ് അദ്നാൻ. വീടിനു വെളിയിലാണ് ശനിയാഴ്ച രാത്രി അദ്നാനു വെടിയേറ്റത്. ശരീരത്തിൽ നാലു വെടിയുണ്ടകളേറ്റ അദ്നാനെ പാക് സൈന്യം കറാച്ചിയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ചൊവ്വാഴ്ച മരിച്ചു. ഈയിടെയാണ് അദ്നാൻ റാവൽപിണ്ടിയിൽനിന്നു കറാച്ചിയിലേക്കു പ്രവർത്തനകേന്ദ്രം മാറ്റിയത്. കാഷ്മീരിലെ ഉധംപുരിൽ ബിഎസ്എഫ് സൈനികവ്യൂഹത്തിനു നേർക്ക് 2015ൽ നടന്ന ആക്രമണത്തിന്റെ മുഖ്യ സൂത്രധാരനായിരുന്നു അദ്നാൻ. അന്ന് രണ്ട് ബിഎസ്എഫ് ജവാന്മാർ കൊല്ലപ്പെട്ടിരുന്നു. 2016ൽ കാഷ്മീരിലെ പാംപോർ മേഖലയിൽ സിആർപിഎഫ് സംഘത്തിനു നേർക്കുണ്ടായ ആക്രമണം ആസൂത്രണം ചെയ്തതും അദ്നാൻ ആയിരുന്നു. എട്ടു സിആർപിഎഫ് ജവാന്മാരാണ് അന്നു കൊല്ലപ്പെട്ടത്. പാക് സൈന്യത്തിന്റെയും പാക് ചാരസംഘടനയുടെയും പിൻബലത്തിലാണ് അദ്നാൻ ഇന്ത്യാവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയിരുന്നത്.
Read Moreബന്ദികളായ സ്ത്രീകളെ ഹമാസ് അതിക്രൂര പീഡനത്തിനിരയാക്കി; ഭയാനകം, ലോകം അപലപിക്കണം: ബൈഡൻ
ജറൂസലെം: ഹമാസ് ഭീകരർ വിട്ടയച്ച 110 ബന്ദികളിൽ പത്തു വൃദ്ധസ്ത്രീകൾ ലൈംഗികപീഡനത്തിനിരയായതായി വെളിപ്പെടുത്തൽ. ബന്ദികളെ പരിശോധിച്ച ഡോക്ടറാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പുരുഷന്മാരായ ബന്ദികളും കടുത്ത പീഡനത്തിനിരയായിട്ടുണ്ടെന്നും ഇവർക്ക് വിദഗ്ധ കൗൺസലിംഗ് നൽകിവരികയാണെന്നും ഡോക്ടർ വ്യക്തമാക്കി. ഹമാസ് വിട്ടയച്ച ഏതാനും ബന്ദികളും ബന്ദികളാക്കപ്പെട്ടവരുടെ ബന്ധുക്കളും ചൊവ്വാഴ്ച ടെൽ അവീവിൽ ഇസ്രേലി യുദ്ധ കാബിനറ്റ് മന്ത്രിമാരുമായി നടത്തിയ കൂടിക്കാഴ്ചയിലും ഹമാസ് നടത്തിയ ലൈംഗിക ക്രൂരതകൾ വിവരിച്ചു. ബന്ദികളായ സ്ത്രീകളെ ഭീകരർ മാറിമാറി പീഡനത്തിനിരയാക്കിയെന്നും ശരീരം കുത്തിമുറിച്ച് രസിച്ചെന്നും വധിച്ച സ്ത്രീകളുടെ മൃതദേഹങ്ങളെ അതിനിന്ദ്യമായി അവഹേളിച്ചെന്നും മോചിതയായ ഒരു ബന്ദി ആരോപിച്ചു. പുരുഷന്മാരെയും ഭീകരർ ക്രൂരപീഡനത്തിനിരയാക്കി. ഭക്ഷണമായി ഒരു റൊട്ടിക്കഷണം മാത്രം നൽകിയും കുടിക്കാൻ വെള്ളം നൽകാതെയും അവർ ദ്രോഹിച്ചതായി അവർ കൂട്ടിച്ചേർത്തു. ഒക്ടോബർ എഴിന് ഇസ്രയേലിലേക്ക് അതിക്രമിച്ചു കടന്ന ഭീകരർ സ്ത്രീകളെയും പെൺകുട്ടികളെയും അതിക്രൂരമായ ലൈംഗികപീഡനത്തിനിരയാക്കിയതായുള്ള തെളിവുകൾ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു.…
Read Moreഇരയെ വിവാഹം ചെയ്തു സന്തോഷത്തോടെ കുടുംബജീവിതം നയിക്കുന്നു; പ്രതിക്കെതിരേയുള്ള കേസ് നടപടികള്‍ അവസാനിപ്പിച്ചു
കൊച്ചി: ഇരയെ വിവാഹം ചെയ്തതിനാല്‍ പ്രതിക്കെതിരേയുള്ള കേസിലെ തുടര്‍നടപടികള്‍ ഹൈക്കോടതി അവസാനിപ്പിച്ചു. പോക്സോ നിയമപ്രകാരം 2018ല്‍ തിരൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ നടപടികളാണ് ജസ്റ്റീസ് പി. ഗോപിനാഥ് അവസാനിപ്പിച്ചത്. 14 വയസുള്ള കുട്ടിയെ ദുരുപയോഗം ചെയ്യാന്‍ ശ്രമിച്ചെന്നായിരുന്നു 24കാരനെതിരായ പരാതി. തിരൂര്‍ ഫാസ്റ്റ് ട്രാക്ക് കോടതിയില്‍ ഇതുസംബന്ധിച്ച കേസ് നിലനില്‍ക്കുകയായിരുന്നു. കഴിഞ്ഞവര്‍ഷം പെണ്‍കുട്ടിക്ക് വിവാഹപ്രായമായതോടെ ഇരുവരും വീട്ടുകാരുടെ സമ്മതത്തോടെ വിവാഹിതരായി. വിവാഹം പഞ്ചായത്തില്‍ രജിസ്റ്റര്‍ ചെയ്തു. തുടര്‍ന്നാണു കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. ഇരുവരും സന്തോഷത്തോടെ കുടുംബജീവിതം നയിക്കുന്ന സാഹചര്യം കണക്കിലെടുത്ത് കേസിലെ നടപടികള്‍ കോടതി റദ്ദാക്കി.
Read Moreഇന്ത്യ മതേതര ജനാധിപത്യ രാജ്യമാണ്;നാസർ ഫൈസിക്കെതിരെ വിമര്‍ശനവുമായി മന്ത്രി അഹമ്മദ് ദേവര്‍കോവില്‍
സമസ്ത നേതാവ് നാസര്‍ ഫൈസി കൂടത്തായിക്കെതിരെ വിമര്‍ശനവുമായി മന്ത്രി അഹമ്മദ് ദേവര്‍കോവിൽ. മിശ്ര വിവാഹത്തെക്കുറിച്ചുള്ള വിവാദ പ്രസ്താവനയിലാണ് മന്ത്രിയുടെ പ്രതികരണം. നാസര്‍ ഫൈസി പുറപ്പെടുവിക്കുന്ന ഉത്തരവുകള്‍ എല്ലാവരും അനുസരിക്കണമെന്ന് നിര്‍ബന്ധം പിടിക്കരുത്. ഇന്ത്യ ഒരു മതേതര ജനാധിപത്യ രാജ്യമാണ്. ഇഷ്ടമുള്ള മതം തെരഞ്ഞെടുക്കുന്നതിനും വിശ്വസിക്കുന്നതിനും ഏതൊരു പൗരനും സ്വാതന്ത്ര്യമുണ്ടെന്ന് മന്ത്രി പറഞ്ഞു. മതപണ്ഡിതനെന്ന നിലയില്‍ നാസര്‍ ഫൈസിക്ക് വിശ്വാസികള്‍ക്കായി ഉത്തരവുകള്‍ പുറപ്പെടുവിക്കാൻ അവകാശമുണ്ട്. എന്നാൽ ആ ഉത്തരവുകളെല്ലാം തന്നെ മറ്റുള്ളവർ അനുസരിക്കണമെന്ന് നിര്‍ബന്ധം പിടിക്കരുതെന്നും മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പ്രതികരിച്ചു. എസ്എഫ്ഐയും ഡിവൈഎഫ്ഐയും പ്രവർത്തകർ മുസ്ലിം പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി മിശ്ര വിവാഹം നടത്തുന്നു. പാർട്ടി ഓഫീസുകളിലും പത്ര ഓഫീസുകളിലും പാർട്ടി നേതാക്കൻമാരുടെ പിൻബലത്തിൽ എസ്എഫ്ഐയും ഡിവൈഎഫ്ഐയും മുസ്ലിം പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി അമുസ്ലിംങ്ങൾക്ക് കല്യാണം കഴിച്ചു കൊടുക്കുന്നുവെന്നാണ് നാസര്‍ ഫൈസി കൂടത്തായി പറഞ്ഞത്. ഒരു ഹിന്ദു ഒരു മുസ്ലിം…
Read Moreകമ്പനികൾ ലാഭം ‘കറക്കുന്നു’..! ക്ഷീരസാന്ത്വനം പദ്ധതിയിൽനിന്നു പശു പുറത്ത്
കോട്ടയം: ക്ഷീരകർഷകർക്കും കന്നുകാലികള്‍ക്കും ഇന്‍ഷ്വറന്‍സ് പരിരക്ഷ നൽകിയിരുന്ന ക്ഷീരസാന്ത്വനം പദ്ധതി പൊളിച്ചെഴുതി സർക്കാർ. ഇൻഷ്വറൻസ് കന്പനികൾക്ക് അനുകൂലമായി മാറ്റിയ പദ്ധതി കർഷകർക്ക് ആകർഷകമല്ലാതായി. പദ്ധതിയിൽനിന്ന് കന്നുകാലികളെ പുറത്താക്കി ക്ഷീരകർഷകന് മാത്രമായി ചുരുക്കി. പശു ചത്താൽ 50,000 രൂപ വരെയും ഗർഭിണി ആകാതെ വരികയോ അകിടുവീക്കം വരികയോ ചെയ്താൽ 25,000 രൂപ വരെയും കർഷകന് ലഭിക്കുമായിരുന്നു. എന്നാൽ ഈ ആനുകൂല്യം പുതിയ പദ്ധതിയിൽനിന്നും പാടെ നീക്കി. രണ്ടു വർഷമായി ക്ഷീരസാന്ത്വനം പദ്ധതി നിർത്തിവച്ചിരിക്കുകയായിരുന്നു. പദ്ധതി നടത്തിപ്പിൽ കന്പനികൾക്ക് വലിയ നഷ്ടം ഉണ്ടാകുന്നെന്ന കാരണത്താലായിരുന്നു നിർത്തലാക്കിയത്. അടുത്തിടെയാണ് പദ്ധതി വീണ്ടും ആരംഭിച്ചത്. നേരത്തേ ഏതൊരു ക്ഷീരകർഷനും കുടുംബത്തിനും പദ്ധതിയിൽ അംഗമാകാൻ സാധിക്കുമായിരുന്നു. ഇപ്പോൾ ക്ഷീര സഹകരണ സംഘങ്ങളിൽ നിശ്ചിത അളവ് പാൽ നൽകുന്ന ക്ഷേമനിധി അംഗത്വമുള്ള കർഷകർക്ക് മാത്രമായി ഇൻഷ്വറൻസ് ചുരുക്കി. പദ്ധതിയിൽ ചേരാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും അംഗത്വം നൽകിയിരുന്നപ്പോൾ…
Read Moreസ്ത്രീധനത്തിനായി സമ്മർദം ചെലുത്തി; കഴിയുന്നത്ര നൽകാമെന്ന് പറഞ്ഞിട്ടും റുവൈസ് വഴങ്ങിയില്ല; ഒളിവിൽ കഴിഞ്ഞ കൊല്ലംകാരൻ ഡോക്ടറെ പൊക്കി തിരുവനന്തപുരം പോലീസ്
തിരുവനന്തപുരം: സ്ത്രീധനത്തിനായി ഡോ. റുവൈസ് സമ്മര്‍ദം ചെലുത്തിയെന്ന് മരിച്ച ഷഹന യുടെ സഹോദരന് ജാസിം നാസ്. കഴിയുന്നത്ര പണം നല്‍കാമെന്ന് സമ്മതിച്ചിട്ടും റുവൈസ് വഴങ്ങിയില്ലെന്നും സഹോദരന്റെ വെളിപ്പെടുത്തൽ. റുവൈസിന്റെ പിതാവാണ് സ്ത്രീധനം ആവശ്യപ്പെട്ടത്. അച്ഛനെ ധിക്കരിക്കാനാവില്ലെന്ന് റുവൈസ് പറഞ്ഞു. റുവൈസിനെ ഇഷ്ടപ്പെട്ടിരുന്നതിനാല്‍ ബന്ധത്തില്‍നിന്ന് പിന്മാറാൻ ഷഹനയ്ക്ക് പ്രയാസമായിരുന്നു. ഇതിനിടെ ഷഹനയ്ക്കുമേല് സ്ത്രീധനം ആവശ്യപ്പട്ടുകൊണ്ട് നിരന്തരം സമ്മര്‍ദം ചെലുത്തി. രജിസ്റ്റര്‍ വിവാഹം നടത്തികൊടുക്കാന്‍ പോലും തങ്ങള്‍ തയാറായിരുന്നു. എന്നാൽ പണമാണ് വലുതെന്ന് റുവൈസ് പറഞ്ഞെന്നും ജാസിം പറഞ്ഞു. യുവ ഡോക്ടര്‍ ഷഹനയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഇന്ന് രാവിലെയാണ് റുവൈസിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്. ഉയര്‍ന്ന സ്ത്രീധനം നല്‍കാത്തതിന്റെ പേരില്‍ വിവാഹാലോചനയില്‍ നിന്ന് പിന്മാറിയതിലെ നിരാശയാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് ഷഹനയുടെ മാതാവും സഹോദരിയും പോലീസിന് മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇയാള്‍ക്കെതിരേ പോലീസ് കേസെടുത്തിരുന്നു.ആത്മഹത്യാപ്രേരണ,…
Read More