ല​ഷ്ക​ർ ഭീ​ക​ര​ൻ ഹൻസ്‌ല അ​ദ്നാ​ൻ ക​റാ​ച്ചി​യി​ൽ കൊ​ല്ല​പ്പെ​ട്ടു

ക​​റാ​​ച്ചി: ഉ​​ധം​​പു​​ർ ഭീ​ക​രാ​​ക്ര​​മ​​ണ​​ത്തി​ന്‍റെ സൂ​​ത്ര​​ധാ​​ര​​നാ​​യ ല​​ഷ്ക​​ർ-​​ഇ-​​തൊ​​യ്ബ ഭീ​​ക​​ര​​ൻ ഹ​​ൻ​​സ്‌ല ​​അ​​ദ്നാ​​ൻ പാ​​ക്കി​​സ്ഥാ​​നി​​ലെ ക​​റാ​​ച്ചി​​യി​​ൽ വെ​​ടി​​യേ​​റ്റു കൊ​​ല്ല​​പ്പെ​​ട്ടു. മും​​ബൈ ഭീ​​ക​​രാ​​ക്ര​​മ​​ണ​​ത്തി​​ന്‍റെ മു​​ഖ്യസൂ​​ത്ര​​ധാ​​ര​​നാ​​യ ഹാ​​ഫീ​​സ് സ​​യീ​​ദി​​ന്‍റെ ഉ​​റ്റ അ​​നു​​യാ​​യിയാ​​ണ് അ​​ദ്നാ​​ൻ.

വീ​​ടി​​നു വെ​​ളി​​യി​​ലാ​​ണ് ശ​​നി​​യാ​​ഴ്ച രാ​​ത്രി അ​​ദ്നാ​​നു വെ​​ടി​​യേ​​റ്റ​​ത്. ശ​​രീ​​ര​​ത്തി​​ൽ നാ​​ലു വെ​​ടി​​യു​​ണ്ട​​ക​​ളേ​​റ്റ അ​​ദ്നാ​​നെ പാ​​ക് സൈ​​ന്യം ക​​റാ​​ച്ചി​​യി​​ലെ ആ​​ശു​​പ​​ത്രി​​യി​​ലെ​​ത്തി​​ച്ചെ​​ങ്കി​​ലും ചൊ​​വ്വാ​​ഴ്ച മ​​രി​​ച്ചു.

ഈ​​യി​​ടെ​​യാ​​ണ് അ​​ദ്നാ​​ൻ റാ​​വ​​ൽ​​പി​​ണ്ടി​​യി​​ൽ​​നി​​ന്നു ക​​റാ​​ച്ചി​​യി​​ലേ​​ക്കു പ്ര​​വ​​ർ​​ത്ത​​ന​​കേ​​ന്ദ്രം മാ​​റ്റി​​യ​​ത്. കാ​​ഷ്മീ​​രി​​ലെ ഉ​​ധം​​പു​​രി​​ൽ ബി​​എ​​സ്എ​​ഫ് സൈ​​നി​​ക​​വ്യൂ​​ഹ​​ത്തി​​നു നേ​​ർ​​ക്ക് 2015ൽ ​​ന​​ട​​ന്ന ആ​​ക്ര​​മ​​ണ​​ത്തി​​ന്‍റെ മു​​ഖ്യ സൂ​​ത്ര​​ധാ​​ര​​നാ​​യി​​രു​​ന്നു അ​​ദ്നാ​​ൻ.

അ​​ന്ന് ര​​ണ്ട് ബി​​എ​​സ്എ​​ഫ് ജ​​വാ​ന്മാ​​ർ കൊ​​ല്ല​​പ്പെ​​ട്ടി​​രു​​ന്നു. 2016ൽ ​​കാ​​ഷ്മീ​​രി​​ലെ പാം​​പോ​​ർ മേ​​ഖ​​ല​​യി​​ൽ സി​​ആ​​ർ​​പി​​എ​​ഫ് സം​​ഘ​​ത്തി​​നു നേ​​ർ​​ക്കു​​ണ്ടാ​​യ ആ​​ക്ര​​മ​​ണം ആ​​സൂ​​ത്ര​​ണം ചെ​​യ്ത​​തും അ​​ദ്നാ​​ൻ ആ​​യി​​രു​​ന്നു.

എ​​ട്ടു സി​​ആ​​ർ​​പി​​എ​​ഫ് ജ​​വാ​ന്മാ​രാ​​ണ് അ​​ന്നു കൊ​​ല്ല​​പ്പെ​​ട്ട​​ത്. പാ​​ക് സൈ​​ന്യ​​ത്തി​​ന്‍റെ​​യും പാ​​ക് ചാ​​ര​​സം​​ഘ​​ട​​ന​​യു​​ടെ​​യും പി​​ൻ​​ബ​​ല​​ത്തി​​ലാ​​ണ് അ​​ദ്നാ​​ൻ ഇ​​ന്ത്യാ​​വി​​രു​​ദ്ധ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ ന​​ട​​ത്തി​​യി​​രു​​ന്ന​​ത്.

Related posts

Leave a Comment