കേ​ന്ദ്ര ധ​ന​മ​ന്ത്രി​ നി​ർ​മ​ല സീ​താ​രാ​മ​ന്‍റെ ഭർത്താവ് ക​ണ്ണൂ​രി​ൽ സിപിഎം പരിപാടിക്ക്; വി​വ​ര​ങ്ങ​ൾ തേ‌​ടി കേന്ദ്ര ഇ​ന്‍റ​ലി​ജ​ൻ​സ്


ക​ണ്ണൂ​ർ: രാ​ഷ്‌​ട്രീ​യ സാ​ന്പ​ത്തി​ക വി​ദ​ഗ്ധ​നും കേ​ന്ദ്ര ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ന്‍റെ ഭ​ർ​ത്താ​വു​മാ​യ ഡോ. ​പ​ര​കാ​ല പ്ര​ഭാ​ക​ർ പ​ങ്കെ​ടു​ക്കു​ന്ന ക​ണ്ണൂ​രി​ലെ സിപിഎമ്മുമായി ബന്ധപ്പെട്ട പ​രി​പാ​ടി​യെ​ക്കു​റി​ച്ച് വി​വ​ര​ങ്ങ​ൾ തേ​ടി കേ​ന്ദ്ര ര​ഹ​സ്യാ​ന്വേ​ഷ​ണ ബ്യൂ​റോ.

ക​ണ്ണൂ​രി​ലെ​ത്തു​ന്ന ഇ​ദ്ദേ​ഹം സി​പി​എം നേ​താ​ക്ക​ളു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ന്നു​ണ്ട്. ക​ണ്ണൂ​ർ ജ​വ​ഹ​ർ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ഒ​ൻ​പ​തി​നാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

സേ​വ് പ​ബ്ലി​ക് സെ​ക്‌​ട​ർ ഫോ​റം ജി​ല്ലാ ക​ൺ​വ​ൻ​ഷ​നി​ൽ “വ​ർ​ത്ത​മാ​ന​കാ​ല ഇ​ന്ത്യ, ആ​വ​ർ​ത്തി​ക്കു​ന്ന നു​ണ​ക്ക​ഥ​ക​ൾ, പ​റ​യാ​ത്ത സ​ത്യ​ങ്ങ​ൾ’ എ​ന്ന വി​ഷ​യ​ത്തി​ലാ​ണു പ്ര​ഭാ​ഷ​ണം.

സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം ഡോ. ​പി.​കെ. ബി​ജു​വാ​ണ് സെ​മി​നാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന​ത്. ബി​എ​സ്എ​ൻ​എ​ൽ, എ​ൽ​ഐ​സി, ബാ​ങ്ക്, പോ​സ്റ്റ​ൽ, പെ​ൻ​ഷ​ൻ​കാ​ർ, കേ​ന്ദ്ര സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ എ​ന്നി​വ​രു​ടെ കോ-​ഓ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി​യാ​ണ് സെ​മി​നാ​ർ ന​ട​ത്തു​ന്ന​ത്.

മോ​ദി​ക്കെ​തി​രേ ക​ടു​ത്ത വി​മ​ർ​ശ​ന​ങ്ങ​ൾ ഉ​യ​ർ​ത്തി​യ ഡോ. ​പ​ര​കാ​ല പ്ര​ഭാ​ക​റി​ന് ക​ന​ത്ത സു​ര​ക്ഷ ഒ​രു​ക്കാ​നാ​ണ് നി​ർ​ദേ​ശം. അ​ടു​ത്തി​ടെ പ​ബ്ലി​ഷ് ചെ​യ്ത ഇ​ദ്ദേ​ഹ​ത്തി​ന്‍റെ “ദി ​ക്രൂ​ക്ക്ഡ് ടിം​ബ​ർ ഓ​ഫ് ന്യൂ ​ഇ​ന്ത്യ; എ​സെ​യ്സ് ഓ​ൺ എ ​റി​പ്പ​ബ്ലി​ക് ഇ​ൻ ക്രൈ​സ​സ്’ ഈ ​പു​സ്ത​കം മോ​ദി​ക്കെ​തി​രേ ശ​ക്ത​മാ​യ വി​മ​ർ​ശ​നം ഉ​യ​ർ​ത്തി​യി​രു​ന്നു.

സ​മ്പ​ദ് വ്യ​വ​സ്ഥ​യെ​യും മ​റ്റു കാ​ര്യ​ങ്ങ​ളെ​യും കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ൽ പ്ര​ധാ​ന​മ​ന്ത്രി ക​ഴി​വു​കെ​ട്ട​വ​നാ​ണെ​ന്ന് ഡോ. ​പ​ര​കാ​ല പ്ര​ഭാ​ക​ർ അ​ടു​ത്തി​ടെ ഒ​രു അ​ഭി​മു​ഖ​ത്തി​ൽ പ​റ​ഞ്ഞി​രു​ന്നു.

Related posts

Leave a Comment