മട്ടന്നൂർ: സർക്കാർ ജോലിക്കിടെയുള്ള ഒഴിവ് സമയങ്ങളിൽ കൃഷിയിൽ നൂറുമേനി വിളയിച്ചിരിക്കുകയാണ് മട്ടന്നൂർ നഗരസഭയിലെ പരിയാരത്തെ സ്നേഹ തീരത്തെ സി. യൂസഫ്. പപ്പായ കൃഷിയിലാണ് വൻ വിജയം കൈവരിച്ചത്. ഉളിക്കൽ ഗവ.ഹയർസെക്കൻഡറി സ്കൂളിലെ ഓഫീസ് സ്റ്റാഫായ യൂസഫ് ഒഴിവ് സമയങ്ങളിലാണ് കൃഷിയിൽ സമയം കണ്ടെത്തിയത്. വീടിന് സമീപത്തുള്ള സ്ഥലം പാട്ടത്തിനെടുത്താണ് പപ്പായ കൃഷി നടത്തുന്നത്. ചാലോട് കൃഷിഭവനിൽ നിന്നും വാങ്ങിയ റെഡ് ലേഡി ഇനത്തിൽപ്പെട്ട പപ്പായാണ് കൃഷി ചെയ്തത്. നാല് മാസം കൊണ്ട് പപ്പായ കായ്ക്കുകയും ഏഴ് മാസം കൊണ്ട് വിളവെടുക്കാനാകുമെന്നതാണ് ഇതിന്റെ പ്രത്യേകത. ഇരുപത് സെന്റ് സ്ഥലത്ത് നടത്തിയ കൃഷിയിൽ നൂറിലേറെ പപ്പായ തൈകളിൽ നൂറ് മേനിയാണ് വിളഞ്ഞത്. ഒരു തൈയിൽ നിന്നും 50 കിലോ മുതൽ 75 കിലോ വരെ പപ്പായ ലഭിച്ചതായും യൂസഫ് പറഞ്ഞു.പത്ത് വർഷം മുമ്പാണ് യൂസഫ് കൃഷിയിൽ ഇറങ്ങിയത്. തേനീച്ച, മുട്ട…
Read MoreDay: December 16, 2023
മഞ്ചേരി ചെട്ടിയങ്ങാടി ദുരന്തം; മരണപ്പെട്ടവര്‍ക്ക് നാടിന്റെ യാത്രാമൊഴി
മഞ്ചേരി: ചെട്ടിയങ്ങാടിയില്‍ കര്‍ണാടകയില്‍ നിന്നുള്ള ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ച് മരിച്ച അഞ്ചുപേരുടെ മൃതദേഹങ്ങള്‍ വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ കബറടക്കി. ഇന്ന് രാവിലെ ഏഴിന് മഞ്ചേരി ഗവണ്മെന്റ് മെഡിക്കല്‍ കോളജാശുപത്രിയില്‍ ആരംഭിച്ച പോസ്റ്റ്മോര്‍ട്ടം നടപടികള്‍ ഒമ്പതിന് പൂര്‍ത്തിയായി. മരണ വിവരമറിഞ്ഞ് ആശുപത്രി പരിസരത്തും മരിച്ചവരുടെ വീടുകളിലും വന്‍ ജനാവലിയാണ് തടിച്ചു കൂടിയത്. ഓട്ടോ ഡ്രൈവര്‍ പയ്യനാട് തടപ്പറമ്പ് സ്വദേശി പുതുപ്പറമ്പില്‍ അബ്ദുള്‍ മജീദ്(55), ഓട്ടോ യാത്രക്കാരായ പുല്ലൂര്‍ കിഴക്കേത്തല സ്വദേശി മുഹ്സിന(34), സഹോദരി കരുവാരക്കുണ്ട് വെളയൂര്‍ മുഹമ്മദ് റിയാസിന്റെ ഭാര്യ തസ്നീമ(33), മക്കളായ റൈഹ ഫാത്തിമ(4), റിന്‍ഷാ ഫാത്തിമ(12) എന്നിവരാണ് മരിച്ചത്. മുഹ്സിനയുടെ മക്കളായ മുഹമ്മദ് നഷാദ്, ഫാത്തിമ ഹസ, മുഹമ്മദ് അഹ്സാന്, തസ്നീമയുടെ മകളായ മുഹമ്മദ് റിഷാമ (ഒരുമാസം) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഓട്ടോ ഡ്രൈവര്‍ അബ്ദുള്‍ മജീദിന്റെ മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോയ ശേഷം…
Read Moreഇലട്രിക് സ്കൂട്ടറുമായി പാരാഗ്ലൈഡിംഗ്; വൈറലായി വീഡിയോ
സാധാരണ ആളുകള്‍ പാരാഗ്ലൈഡിംഗ് നടത്തുന്നത് പതിവാണ്. എന്നാല്‍ ഇലട്രിക് സ്കൂട്ടറുമായി പാരാഗ്ലൈഡിംഗ് നടത്തുന്ന ഒരു അഭ്യാസിയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. ഹിമാചല്‍പ്രദേശിലെ ബന്ദ്ലാധര് എന്ന വിനോദസഞ്ചാരകേന്ദ്രത്തിലാണ് ഇലക്ട്രിക് സ്കൂട്ടറുമായി ഒരു വിരുതന് പറന്നുയര്‍ന്നത്. കൗതുത കാഴ്ച്ച കണ്ട ആളുകളാണ് സംഭവം ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചത്. അഭ്യാസ പറക്കലിനിടെ അപകടമൊന്നും ഉണ്ടാകാതിരിക്കാനും വാഹനത്തിന്റെ ഭാരം കുറയ്ക്കാനും ഇയാള്‍ വാഹനത്തിന്റെ ബാറ്ററി ഊരിമാറ്റിയിരുന്നു. പഞ്ചാബ് സ്വദേശിയായാ ഹര്‍ഷ് എന്ന യുവാവാണ് കൗതുക കാഴ്ചയൊരുക്കിയത്. പരിശീലനം ലഭിച്ച പാരാഗ്ലൈഡറാണ് ഹര്‍ഷ്. താന്‍ വളരെ അതിശയത്തിലാണെന്നും ഇത് ആദ്യമായിരിക്കും ഒരാള്‍ സ്കൂട്ടറിലിരുന്ന് പാരാഗ്ലൈഡിംഗ് നടത്തുന്നതെന്നും ഹര്‍ഷ് പറഞ്ഞു. വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.
Read More353 കോടി പിടിച്ചെടുത്ത സംഭവം; “കോൺഗ്രസുമായി ബന്ധമില്ല, എല്ലാറ്റിനും കണക്കുണ്ട്’
ന്യൂഡൽഹി: ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ റെയ്ഡിൽ 353 കോടി രൂപയുടെ കള്ളപ്പണം പിടിച്ചെടുത്ത സംഭവത്തിൽ പ്രതികരിച്ച് കോൺഗ്രസ് എംപി ധീരജ് സാഹു. കണ്ടെടുത്ത പണം തന്റെ മദ്യസ്ഥാപനങ്ങളുമായി ബന്ധപ്പെട്ടതാണെന്നും കോൺഗ്രസുമായോ മറ്റേതെങ്കിലും പാർട്ടിയുമായോ യാതൊരു ബന്ധവുമില്ലെന്നും ഝാർഖണ്ഡിൽനിന്നുള്ള രാജ്യസഭാംഗമായ ധീരജ് സാഹു പറഞ്ഞു. “കണ്ടെടുത്ത പണം മദ്യവിൽപനയിൽനിന്നുള്ള പണമാണിത്. ഈ പണമെല്ലാം തന്റേതല്ല. തന്റെ കുടുംബത്തിനും മറ്റ് അനുബന്ധ സ്ഥാപനങ്ങൾക്കും അവകാശപ്പെട്ടതാണ്. എല്ലാറ്റിനും ഞാൻ കണക്ക് തരാം’ ഒരു ദേശീയ മാധ്യമത്തോട് സംസാരിക്കവേ എംപി പറഞ്ഞു.
Read Moreതാമരശേരി ചുരത്തിൽ യുവാവിനെ ആക്രമിച്ച് 68 ലക്ഷവും കാറും കവർന്നു; പിന്നില്‍ കുഴല്പ്പണസംഘമെന്നു സൂചന
കോഴിക്കോട്: താമരശേരി ചുരത്തില്‍ പട്ടാപ്പകല്‍ എട്ടംഗസംഘം കാര്‍ തടഞ്ഞുനിര്‍ത്തി യുവാവിനെ ആക്രമിച്ച് 68 ലക്ഷം രൂപയും മൊബൈല്‍ ഫോണും കാറും കവര്‍ന്നു. ചുരത്തില്‍ ഒമ്പതാംവളവിനു താഴെ ബുധനാഴ്ച രാവിലെ എട്ടിനു നടന്ന സംഭവത്തെക്കുറിച്ച് യുവാവ് പോലീസില്‍ പരാതിപ്പെട്ടത് ഇന്നലെ വൈകിട്ടാണ്. ഇതോടെയാണ് കവര്‍ച്ചയുടെ വിവരം പുറംലോകം അറിഞ്ഞത്. പോലീസില്‍ പരാതി നല്കിയാല് കൊല്ലുമെന്ന് സംഘം ഭീഷണിപ്പെടുത്തിയതിനാലാണു പരാതി നല്കാന് വൈകിയതെന്നാണ് യുവാവിന്റെ വിശദീകരണം. കവര്‍ച്ച ചെയ്യപ്പെട്ടത് കുഴല്പണമാവാമെന്ന സൂചനയാണു പുറത്തുവരുന്നത്. മൈസൂരില്‍നിന്ന് കൊടുവള്ളിയിലേക്ക് വരികയായിരുന്ന കര്‍ണാടക മൈസൂര്‍ ലഷ്കര്‍ മൊഹല്ല സ്വദേശി വിശാല്‍ ദശത് മഡ്കരി (27) യാണ് ആക്രമിക്കപ്പെട്ടത്. മൈസൂരില്‍നിന്ന് ബുധനാഴ്ച പുലര്‍ച്ചെ അഞ്ചിന് കൊടുവള്ളിയിലേക്കു കാര്‍മാര്‍ഗം സഞ്ചരിച്ച വിശാല്‍ രാവിലെ എട്ടോടെയാണ് താമരശേരി ചുരത്തിലെത്തിയത്. ഒമ്പതാംവളവിന് സമീപമെത്തിയപ്പോള്‍ പിറകില്‍ രണ്ട് കാറുകളിലായി പിന്തുടര്ന്നെത്തിയ സംഘം വിശാലിന്റെ വാഹനം തടഞ്ഞിടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. രണ്ട് കാറുകളിലായി…
Read Moreഅവശ്യസാധനങ്ങൾക്കും ഇറച്ചിവിലയിലും പകൽക്കൊള്ള; ജില്ലാഭരണകൂടത്തിന്റെ അനാസ്ഥയെന്ന് ആക്ഷേപം
കോട്ടയം: ജില്ലയില്‍ ഓരോ സ്ഥലത്തും ഓരോ കടയിലും അവശ്യസാധനങ്ങള്‍ക്കു തോന്നിയ വില. അരിക്കും പച്ചക്കറിക്കും മീനിനും ഇറച്ചിക്കുമൊക്കെ വിലയില്‍ ഏകീകരണമില്ല. ഉദ്യോഗസ്ഥരൊന്നാകെ ഒരു മാസമായി നവകേരള സദസ് കെങ്കേമമാക്കാനുള്ള സ്പെഷല്‍ ഡ്യൂട്ടിയിലായിരുന്നു. സദസ് കഴിഞ്ഞതോടെ അവധിയും വിശ്രമവും. ഭക്ഷ്യം, അളവുതൂക്കം, റവന്യൂ തുടങ്ങിയ വകുപ്പുകള്‍ വില ചൂഷണവും തൂക്കം വെട്ടിപ്പും അറിഞ്ഞ മട്ടുകാണിക്കുന്നില്ല. അളവു തൂക്കസാമഗ്രികളുടെ പരിശോധന നടന്നിട്ട് മാസങ്ങളായി. പരിപ്പ്, പയര്‍ ഇനങ്ങള്‍ക്ക് ഹോള്‍സെയില്‍ വിലയേക്കാള്‍ നൂറു രൂപയിലധികം ചിലര്‍ ഈടാക്കുന്നു. പഴം ഇനങ്ങള്‍ക്ക് ഓരോ കടയിലും തോന്നിയ വില. ഒരേയിനം അരിക്ക് അഞ്ചു രൂപയുടെ വില വ്യത്യാസം. കടകളില്‍ സാധനവില എഴുതി പ്രദര്‍ശിപ്പിക്കണമെന്നാണ് നിയമം. പച്ചക്കറി വിലയിലാണ് പ്രധാനമായും കൊള്ള. നിലവിലെ വിലക്കയറ്റത്തിന് കാരണം ജില്ലാഭരണകൂടത്തിന്റെ അനാസ്ഥയാണെന്ന് പരക്കെ ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. പോത്തിറച്ചിക്ക് വില 370 മുതല്‍ 410 വരെ. ഇതര സംസ്ഥാനത്തുനിന്ന് ഇടനിലക്കാര്‍…
Read Moreകാമുകനെ സ്വന്തമാക്കാൻ കുഞ്ഞിനെ കൊലപ്പെടുത്തിയ കേസ്; തെളിവെടുപ്പില്‍ കൂസലില്ലാതെ അശ്വതി
കൊച്ചി: കറുകപ്പിള്ളിയിലെ ലോഡ്ജില്‍ ഒന്നേകാല്‍ മാസം പ്രായമുള്ള ആണ്‍കുഞ്ഞിനെ കൊലപ്പെടുത്തിയ കേസില്‍ കുഞ്ഞിന്റെ സംസ്കാരം ഇന്ന് നടക്കും. പുല്ലേപ്പടി സംഗമോദ്യാനം പൊതു ശ്മശാനത്തിലാണ് സംസ്കാരം നടക്കുക. കുഞ്ഞിന്റെ മൃതദേഹം ഏറ്റെടുക്കാന്‍ ആളില്ലാതെ വന്നതോടെ കൊച്ചി സിറ്റി പോലീസും കൊച്ചി കോര്‍പറേഷനും സംയുക്തമായാണ് സംസ്കാര ചടങ്ങുകള്‍ നടത്തുന്നത്. എറണാകുളം സെന്‍ട്രല്‍ എസിപി സി. ജയകുമാര്‍, എളമക്കര പോലീസ് ഇന്‍സ്പെക്ടര്‍ എസ്.ആര്. സനീഷ്കുമാര്, കൊച്ചി കോര്പറേഷന് പ്രതിനിധികള്‍ എന്നിവര്‍ സംസ്കാര ചടങ്ങില്‍ പങ്കെടുക്കും. കഴിഞ്ഞ മൂന്നിന് പുലര്‍ച്ചെയാണ് കുഞ്ഞ് ദാരുണമായി കൊല്ലപ്പെട്ടത്. നാലിന് പോസ്റ്റുമോര്‍ട്ടം കഴിഞ്ഞ് മൃതദേഹം കളമശേരി മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. കുഞ്ഞിന്റെ അമ്മ എഴുപുന്ന സ്വദേശിനി അശ്വതി ഓമനക്കുട്ടന്റെ ആദ്യ പങ്കാളിയായ കുഞ്ഞിന്റെ പിതാവ് എന്നു പറയുന്ന കണ്ണൂര്‍ സ്വദേശിയുമായി എളമക്കര പോലീസ് ഇന്‍സ്പെക്ടര്‍ ബന്ധപ്പെട്ടിരുന്നു. എന്നാല്‍ കുഞ്ഞിന്റെ മൃതദേഹം ഏറ്റെടുത്ത് സംസ്കാരം നടത്താന്‍ താന്‍ ഒരുക്കമല്ലെന്നും…
Read Moreലുക്കൗട്ട് നോട്ടീസുമായി എന്‍ഐഎ; വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികവും
കൊച്ചി: വിവിധ കേസുകളില്‍ പ്രതികളായ, കേരളത്തിലെ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കായി എന്‍ഐഎ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി. വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്. തൊടുപുഴ ന്യൂമാന്‍ കോളജ് അധ്യാപകനായിരുന്ന പ്രഫ. ടി.ജെ. ജോസഫിന്റെ കൈ വെട്ടിയ കേസിലെ മുഖ്യപ്രതി അശമന്നൂര്‍ നൂലേലി മസ്ജിദിനുസമീപം മുടശേരി വീട്ടില്‍ സവാദ്, പാലക്കാട്ടെ ശ്രീനിവാസന്റെ കൊലപാതകത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന അജ്ഞാതന്‍, വിവിധ ആക്രമണങ്ങള്‍ക്ക് ഗൂഢാലോചന നടത്തിയവര്‍ എന്നിവര്‍ പട്ടികയിലുണ്ട്. പാലക്കാട് പട്ടാമ്പി സ്വദേശി മുഹമ്മദ് മന്‍സൂര്‍, കൂറ്റനാട് സ്വദേശി ഷാഹുല്‍ ഹമീദ്, ഒറ്റപ്പാലം സ്വദേശി മുഹമ്മദലി, എറണാകുളം ആലങ്ങാട് സ്വദേശി മുഹമ്മദ് യാസിര്‍, മലപ്പുറം കൊളത്തൂര്‍ സ്വദേശി പി. ഷഫീക്, കുന്നത്തുനാട് സ്വദേശി എം.എസ്. റഫീക്, പറവൂര്‍ മുപ്പത്തടം സ്വദേശി പി.എ. അബ്ദുള്‍ വഹാബ്, പട്ടാമ്പി സ്വദേശി കെ. അബ്ദുള്‍ റഷീദ്, വൈപ്പിന്‍ എടവനക്കാട് സ്വദേശി ടി.എ. ആയൂബ് എന്നിവര്‍ക്കെതിരേയും ലുക്കൗട്ട് നോട്ടീസുണ്ട്.…
Read Moreകരിമ്പിൻ ജ്യൂസ് യന്ത്രത്തിൽ കുടുങ്ങി ഗുരുതര പരിക്ക്; 16കാരന്റെ കൈ മുറിച്ചുനീക്കി
തലയോലപ്പറമ്പ്: കരിമ്പിൻ ജ്യൂസ് ഉണ്ടാക്കുന്ന യന്ത്രത്തിൽ കൈ കുടുങ്ങിയതിനെത്തുടർന്ന് 16കാരന്റെ ഇടതുകൈയ്ക്കു ഗുരുതര പരിക്ക്. തലയോലപ്പറമ്പ് പൊതി മേഴ്സി ആശുപത്രിയുടെ സമീപം കരിമ്പിൻ ജ്യൂസ് സ്റ്റാൾ നടത്തുന്ന ഉത്തർപ്രദേശ് സ്വദേശി മജേഷി(16) നാണ് ഇന്നലെ വൈകിട്ട് 5.30 ഓടെ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റത്. നിലവിളി കേട്ട് ഓടിയെത്തിയ സമീപത്തെ ഓട്ടോ ഡ്രൈവർമാർ മേഴ്സി ആശുപത്രിയിലെത്തിച്ചു പ്രഥമ ശുശ്രൂഷ നൽകി. വിവരമറിഞ്ഞു സ്ഥലത്തെത്തിയ പഞ്ചായത്ത് അംഗം സജിമോൻ വർഗീസ് വിദഗ്ധ ചികിത്സയ്ക്കായി മജേഷിനെ കോട്ടയം മെഡിക്കൽ കോളജിലെത്തിച്ചു. ഇടതുകൈയുടെ മുട്ടിനു താഴെ കൈപ്പത്തിയോടു ചേർന്ന ഭാഗത്തെ അസ്ഥികൾ തകരുകയും ഞരമ്പുകൾ മുറിഞ്ഞു വേർപെടുകയും ചെയ്തിരുന്നു. കൗമാരക്കാരന്റെ കൈ പരിശോധിച്ച ഡോക്ടർമാരുടെ സംഘം ഗുരുതരാവസ്ഥ കണക്കിലെടുത്ത് ഇടതുകൈ മുട്ടിനു മീതെ മുറിച്ചുനീക്കി. പത്തു ദിവസം മുമ്പാണു പിതാവ് മരണപ്പെട്ട മജേഷ് യുപിയിൽനിന്ന് പൊതിയിലെത്തിയത്.
Read Moreജപ്പാൻ മുത്തശ്ശി ജീവിച്ചത് 116 വർഷം
ജപ്പാൻകാർ ഏറെ സ്നേഹത്തോടെയും ബഹുമാനത്തോടെയും കണ്ടിരുന്ന മുത്തശ്ശി! രണ്ട് ലോകമഹായുദ്ധങ്ങളും ഒന്നിലധികം പകർച്ചവ്യാധികളും അതിജീവിച്ച വനിതാതിലകം. പേര് ഫുസ തത് സുമി. കഴിഞ്ഞ ചൊവ്വാഴ്ച 116ാം വയസിൽ ഈ ലോകത്തുനിന്ന് വിടപറഞ്ഞ അവർക്കു രാജ്യം ഏറെ വേദനയോടെ അന്ത്യാഞ്ജലി അർപ്പിച്ചു. രാഷ്ട്രീയ-സാമൂഹ്യ-സാംസ്കാരിക മേഖലയിലെ പ്രമുഖർ വരെ വിട നൽകാനെത്തി. ജപ്പാനിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയും ലോകത്തിലെ ഏറ്റവും പ്രായം കൂടിയ രണ്ടാമത്തെ സ്ത്രീയുമായിരുന്നു ഒസാക്കയിലെ കാശിവാര നിവാസിയായ ഫുസ തത് സുമി. മുത്തശ്ശിയുടെ ഇഷ്ടഭക്ഷണമായ ബീൻസ്-പേസ്റ്റ് ജെല്ലി കഴിച്ചു വിശ്രമിക്കുമ്പോഴാണ് അപ്രതീക്ഷിതമായി മരണമെത്തിയത്. എഴുപതാം വയസിലുണ്ടായ വീഴ്ചയിൽ തുടയെല്ലിനു പൊട്ടലേറ്റതൊഴികെ കാര്യമായ ആരോഗ്യപ്രശ്നങ്ങളൊന്നും അവസാനകാലംവരെ മുത്തശ്ശിക്കുണ്ടായിരുന്നില്ല. 1907 ഏപ്രിൽ 25നായിരുന്നു തത് സുമിയുടെ ജനനം. ഒസാക്കയിലെ ഒരു കർഷകനാണ് അവരെ വിവാഹം കഴിച്ചത്. ഇവർക്കു മൂന്നു കുട്ടികൾ. 119 വയസിൽ അന്തരിച്ച കനെ തനകയാണ് ജപ്പാനിൽ…
Read More