ക​രി​മ്പി​ൻ ജ്യൂ​സ് യ​ന്ത്ര​ത്തി​ൽ കു​ടു​ങ്ങി ഗു​രു​ത​ര പ​രി​ക്ക്; 16കാ​ര​ന്‍റെ കൈ ​മു​റി​ച്ചു​നീ​ക്കി

ത​ല​യോ​ല​പ്പ​റ​മ്പ്: ക​രി​മ്പി​ൻ ജ്യൂ​സ് ഉ​ണ്ടാ​ക്കു​ന്ന യ​ന്ത്ര​ത്തി​ൽ കൈ ​കു​ടു​ങ്ങി​യ​തി​നെ​ത്തു​ട​ർ​ന്ന് 16കാ​ര​ന്‍റെ ഇ​ട​തു​കൈ​യ്ക്കു ഗു​രു​ത​ര പ​രി​ക്ക്.

ത​ല​യോ​ല​പ്പ​റ​മ്പ് പൊ​തി മേ​ഴ്സി ആ​ശു​പ​ത്രി​യു​ടെ സ​മീ​പം ക​രി​മ്പി​ൻ ജ്യൂ​സ് സ്റ്റാ​ൾ ന​ട​ത്തു​ന്ന ഉ​ത്ത​ർ​പ്ര​ദേ​ശ് സ്വ​ദേ​ശി മ​ജേ​ഷി(16) നാ​ണ് ഇ​ന്ന​ലെ വൈ​കി​ട്ട് 5.30 ഓ​ടെ അ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​ത്.

നി​ല​വി​ളി കേ​ട്ട് ഓ​ടി​യെ​ത്തി​യ സ​മീ​പ​ത്തെ ഓ​ട്ടോ ഡ്രൈ​വ​ർ​മാ​ർ മേ​ഴ്സി ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു പ്ര​ഥ​മ ശു​ശ്രൂ​ഷ ന​ൽ​കി. വി​വ​ര​മ​റി​ഞ്ഞു സ്ഥ​ല​ത്തെ​ത്തി​യ പ​ഞ്ചാ​യ​ത്ത് അം​ഗം സ​ജി​മോ​ൻ വ​ർ​ഗീ​സ് വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി മ​ജേ​ഷി​നെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ​ത്തി​ച്ചു.

ഇ​ട​തു​കൈ​യു​ടെ മു​ട്ടി​നു താ​ഴെ കൈ​പ്പ​ത്തി​യോ​ടു ചേ​ർ​ന്ന ഭാ​ഗ​ത്തെ അ​സ്ഥി​ക​ൾ ത​ക​രു​ക​യും ഞ​ര​മ്പു​ക​ൾ മു​റി​ഞ്ഞു വേ​ർ​പെ​ടു​ക​യും ചെ​യ്തി​രു​ന്നു.

കൗ​മാ​ര​ക്കാ​ര​ന്‍റെ കൈ ​പ​രി​ശോ​ധി​ച്ച ഡോ​ക്ട​ർ​മാ​രു​ടെ സം​ഘം ഗു​രു​ത​രാ​വ​സ്ഥ ക​ണ​ക്കി​ലെ​ടു​ത്ത് ഇ​ട​തു​കൈ മു​ട്ടി​നു മീ​തെ മു​റി​ച്ചു​നീ​ക്കി. പ​ത്തു ദി​വ​സം മു​മ്പാ​ണു പി​താ​വ് മ​ര​ണ​പ്പെ​ട്ട മ​ജേ​ഷ് യു​പി​യി​ൽ​നി​ന്ന് പൊ​തി​യി​ലെ​ത്തി​യ​ത്.

Related posts

Leave a Comment