പറവൂർ: ഗ്രോ ബാഗിൽ കഞ്ചാവ് കൃഷി ചെയ്ത യുവാവിനെ പോലീസ് പിടിയിലായി.പറവൂർ കെടാമംഗലം ദേവസ്വം പറമ്പ് മഞ്ഞനക്കര വീട്ടിൽ സുധീഷ് (34) നെയാണ് പറവൂർ പോലീസ് പിടികൂടിയത്.രഹസ്യ വിവരത്തെ തുടർന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് പതിമൂന്ന് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്. വഴിക്കുളങ്ങരയിൽ ഓട്ടോ വർക്ക്ഷോപ്പ് വാടകയ്ക്കെടുത്ത് നടത്തുകയാണ് ഇയാൾ. വർക്ക് ഷോപ്പിന്റെ വളപ്പിൽ ആളൊഴിഞ്ഞ ഭാഗത്താണ് കഞ്ചാവ് നട്ടു വളർത്തിയത്. മൂന്ന് ഗ്രോ ബാഗുകളിലായി പന്ത്രണ്ട് കഞ്ചാവ് ചെടിയും തറയിൽ ഒരെണ്ണവുമായിരുന്നു നട്ടത്. രണ്ട് മാസം മുമ്പാണ് വിത്ത് പാകിയതെന്ന് ഇയാൾ പോലീസിനോട് പറഞ്ഞു. പതിനെട്ടു സെന്റീമീറ്റർ നീളം വരും തൈകൾക്ക്. നാട്ടിൻ പ്രദേശങ്ങളിൽനിന്നും ഇത്രയും കഞ്ചാവ് ചെടികൾ പിടികൂടുന്നത് ആദ്യമായാണ്. അഞ്ചുവർഷമായി ഇയാൾ വർക്ക്ഷോപ്പ് നടത്തുന്നുണ്ട്. സംഭവത്തെക്കുറിച്ച് പോലീസ് വിശദമായി അന്വേഷണം ആരംഭിച്ചു. ഡിവൈഎസ്പി എം.കെ. മുരളി, ഇൻസ്പെക്ടർ ഷോജോ വർഗീസ് സബ് ഇൻസ്പെക്ടർമാരായ സി.ആർ.…
Read MoreDay: January 6, 2024
പിണറായി സ്തുതികൾ അവസാനിക്കുന്നില്ല: കാരണഭൂതന് ശേഷം മറ്റൊരു പുകഴ്ത്ത് പാട്ടുകൂടി; ട്രോളുകൾ നിറച്ച് സോഷ്യൽ മീഡിയ
ഇന്നീ വിജയൻ.. നാടിന്റെ അജയൻ…അതെ യൂട്യൂബിലും സോഷ്യൽ മീഡിയയിലും പിണറായി വിജയനെ പുകഴ്ത്തിയുള്ള ഈ ഗാനമാണ് ഇപ്പോൾ ട്രെൻഡിംഗിൽ. അന്യഭാഷാ ചിത്രത്തിൽ നായകന്റെ എൻട്രിക്ക് കൊടുത്ത ഗാനം മൊഴിമാറ്റം ചെയ്ത് മലയാളത്തിലെത്തിയതായി തോന്നുമെങ്കിലും ഇത് സംഗതി വേറെയാണ്. പറഞ്ഞുവരുന്നത് മാസായ മുഖ്യനെ തീയിൽ കുരുത്ത കുതിരയോടും കൊടുംകാറ്റിൽ പറക്കുന്ന കഴുകനോടും ഉപമിച്ചിറങ്ങിയ പുകഴ്ത്തുപാട്ടിനെ കുറിച്ചാണ്. വരികൾ കേൾക്കുമ്പോൾ മാസാണെന്ന് തോന്നിയെങ്കിൽ തെറ്റി. സംഭവം ഇപ്പോൾ യൂട്യൂബിലും സോഷ്യൽ മീഡിയയിലും ട്രോളിനുള്ള വകുപ്പാണ് ഒപ്പിച്ച് കൊടുത്തിരിക്കുന്നത്. കേരള സിഎം എന്ന ഗാനം സാജ് പ്രൊഡക്ഷൻ ഹൗസ് എന്ന യുട്യൂബ് ചാനലിലൂടെയാണ് റിലീസായത്. സ്വർണക്കടത്ത് കേസിനെ കുറിച്ചുള്ള സംഭാഷണത്തെ തുടങ്ങി പ്രളയവും കോവിഡുമടക്കം ഗാനത്തിന്റെ ആദ്യ രംഗത്ത് പരാമർശിക്കുന്നുണ്ട്. ഇതൊക്കെ പിണറായിയുടെ മാസിൽ ഉൾപ്പെടുന്നതാണെന്ന് സാരാംശം. എട്ട് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ പിണറായി വിജയന്റെ ചെറുപ്പകാലം മുതൽ കൗമാരം വരെ…
Read Moreഈ വർഷം കൊല്ലപ്പെടാൻ പോകുന്ന ലോക നേതാവ് ആരാണ്, മോദിയും പുട്ടിനും വീണ്ടും അധികാരത്തിൽ വരും; അമേരിക്കൻ ആസ്ട്രോളജർ ജൂഡി ഹെവൻലിയുടെ പ്രവചനങ്ങൾ
ഫ്രാൻസിലെ ഇമ്മാനുവേൽ മാക്രോണിന്റെ വിജയവും പുട്ടിന്റെ ഉക്രൈൻ ആക്രമണവും മുൻകൂട്ടി പ്രവചിച്ച് ശ്രദ്ധയാകർഷിച്ച അമേരിക്കൻ ആസ്ട്രോളജർ ജൂഡി ഹെവൻലി. എല്ലാ വർഷവും തന്റെ വെബ്സൈറ്റിൽ ലോകഗതികൾ പ്രവചിച്ച് രംഗത്ത് വരാറുണ്ട്. ഇത്തവണ തന്റെ വെബ്സൈറ്റിൽ 2024-ൽ ലോകത്ത് സംഭവിക്കുന്ന പ്രവചനങ്ങളുടെ കൂട്ടത്തിൽ ഇന്ത്യയിൽ നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെടുമെന്ന് പ്രവചിക്കുന്നു. ആഗോള പ്രശസ്തിയും സാന്പത്തിക വളർച്ചയും സാങ്കേതിക രംഗത്തെ പരിഷ്കരണങ്ങളും മോദിയ്ക്ക് തുണയാകുമെന്ന് ജൂഡി പ്രവചിക്കുന്നു. ബ്രിട്ടണിൽ സാന്പത്തിക തകർച്ച ഉണ്ടാകുമെന്നും അടുത്ത തെരഞ്ഞെടുപ്പിൽ ലേബർ പാർട്ടി അധികാരത്തിൽ വരുമെന്നും ജൂഡി പ്രവചിക്കുന്നു. ഉക്രൈൻ യുദ്ധവും എണ്ണയ്ക്കു മേലുള്ള വ്ലാദിമീർ പുടിന്റെ പിടിയും യൂറോപ്പിനെ കൂടുതൽ കഷ്ടത്തിലാക്കും. അടുത്ത ശൈത്യകാലത്ത് ഉയർന്ന എണ്ണവില കാരണം യൂറോപ്പ് കഷ്ടപ്പെടും. ഉക്രൈൻ യുദ്ധം തുടർന്നു കൊണ്ടേയിരിക്കും. യുദ്ധത്തിൽ റഷ്യയ്ക്കും ക്ഷീണമുണ്ടാകും. യുക്രൈനിലെ പവർ യൂണിറ്റുകളിൽ റഷ്യ ആക്രമണം നടത്തും.…
Read Moreതിരുവനന്തപുരത്തുകാർക്ക് പ്രിയം ചിക്കൻ വിഭവങ്ങൾ; ഒരൊറ്റ ഉപയോക്താവിൽ നിന്ന് ലഭിച്ചത് 1631 ഓർഡറുകൾ; സ്വിഗ്ഗി റിപ്പോർട്ടിൽ പറയുന്നത്…
തിരുവനന്തപുരം: അത്താഴഭക്ഷണം ഓർഡർ ചെയ്യുന്നതിലാണ് തിരുവനന്തപുരം നഗരത്തിൽ ഏറെ തിരക്കെന്ന് ഇന്ത്യ സ്വിഗ്ഗി റിപ്പോർട്ട് 2023. വൈവിധ്യമാർന്ന ഭക്ഷണങ്ങളിൽ നഗരനിവാസികൾക്ക് താത്പര്യമേറെയെങ്കിലും ഏറ്റവുമധികം പ്രിയം ചിക്കൻ വിഭവങ്ങളോടാണ്. ചിക്കൻ ബിരിയാണി, ചിക്കൻ ഫ്രൈഡ് റൈസ്, ചിക്കൻ ഫ്രൈ എന്നിവയ്ക്കു തൊട്ടുപിന്നിലെ സ്ഥാനങ്ങളിലായി മസാല ദോശ, പൊറോട്ട എന്നിവയുമുണ്ട്. ചോക്കോ ലാവ, കോക്കനട്ട് പുഡ്ഡിംഗ്, പ്രത്യേക ഫലൂഡ ഐസ്ക്രീം, ഫ്രൂട്ട് സാലഡ്, സ്പെഷ്യൽ നെയ്യ് ബോളി എന്നിവയ്ക്കും ആവശ്യക്കാരേറെ. പോയവർഷം തിരുവനന്തപുരത്തെ ഒരൊറ്റ ഉപയോക്താവിൽ നിന്ന് 1631 ഓർഡറുകൾ (പ്രതിദിനം ശരാശരി 4 വീതം ) സ്വിഗ്ഗിക്കു ലഭിച്ചതായി റിപ്പോർട്ടിൽ പറയുന്നു. ഒറ്റത്തവണ ലഭിച്ച ഏറ്റവും ഉയർന്ന ഓർഡർ 18,711 രൂപയുടേതാണ്. കഴിഞ്ഞവർഷം ജനുവരി ഒന്നുമുതൽ നവംബർ 15 വരെയുള്ള കണക്കുകളാണ് റിപ്പോർട്ടിൽ. പുതിയ വിഭവങ്ങൾക്കൊപ്പം പരമ്പരാഗത രുചികളോടുള്ള തിരുവനന്തപുരത്തിന്റെ ഇഷ്ടം സ്വിഗ്ഗിയിലെ ഓർഡറുകളിലൂടെ വ്യക്തമാകുന്നുണ്ടെന്ന് നാഷണൽ ബിസിനസ്…
Read Moreആഗോള മലയാളി പ്രവാസി സംഗമം 18 മുതല്‍ തിരുവല്ലയില്‍
തിരുവല്ല: അഗോള മലയാളി പ്രവാസി സംഗമമായ മൈഗ്രേഷന്‍ കോണ്‍ക്ലേവ് – 2024, 18 മുതല്‍ 21 വരെ തിരുവല്ലയില്‍ നടക്കും. കോണ്‍ക്ലേവില്‍ പങ്കെടുക്കാന്‍ രജിസ്ട്രേഷന് ചെയ്തവരുടെ എണ്ണം അറുപതിനായിരം കടന്നതായി സംഘാടക സമിതി രക്ഷാധികാരി ഡോ: ടി എം തോമസ് ഐസക് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇതില്‍ 12009 പേര് പത്തനംതിട്ടയില്‍ നിന്നും 13007 പേര് കേരളത്തിലെ മറ്റു ജില്ലകളില്‍ നിന്നും 10078 പേര് ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും 27 721 പേര് വിദേശ രാജ്യങ്ങളില്‍ നിന്നുമാണ്. ഒരു ലക്ഷം പേര് ഓണ്‍ലൈനായും 3000 പേര് നേരിട്ടും കോണ്‍ക്ലേവില്‍ സംബന്ധിക്കും. ഓണ്‍ലൈന്‍ രജിസ്ട്രേഷന് ഫീസില്ല. നേരിട്ട് പങ്കെടുക്കുന്നവരില്‍ താമസവും ഭക്ഷണവും വേണ്ടവര്‍ 1000 രൂപ രജിസ്ട്രേഷന് ഫീസായി നല്‍കേണ്ടതുണ്ട്. അല്ലാത്തവര്‍ക്ക് പ്രവേശനം സൗജന്യമാണ്. സ്പോട്ട് രജിസ്ട്രേഷന് കൗണ്ടര്‍ 19 ന് രാവിലെ ഒമ്പതിന് തിരുവല്ല സെന്റ്…
Read Moreസാഭിമാനം സൗരദൗത്യം; ലക്ഷ്യം കണ്ട് ആദിത്യ എൽ1; അക്ഷീണ പരിശ്രമത്തിന്റെ വിജയമെന്ന് പ്രധാനമന്ത്രി
അഹ്മദാബാദ്: ഇന്ത്യയുടെ ആദ്യ സൂര്യപഠന ഉപഗ്രഹം ആദിത്യ എൽ വൺ ലക്ഷ്യസ്ഥാനത്തെത്തി. രാജ്യത്തിന്റെ അഭിമാന ദൗത്യം വൈകുന്നേരം നാലിനും നാലരയ്ക്കും ഇടയിലാണ് ആദിത്യ ഒന്നാം ലഗ്രാഞ്ച് പോയിന്റിന് ചുറ്റുമുള്ള ഹാലോ ഓർബിറ്റിൽ പ്രവേശിച്ചത്. പേടകം ഒന്നാം ലഗ്രാഞ്ച് ബിന്ദുവിൽ (എൽ1) എത്തിയതായി ഐഎസ്ആർഒ സ്ഥിരീകരിച്ചു. ബംഗളൂരുവിലെ ഐഎസ്ആർഒ ട്രാക്കിംഗ് ആൻഡ് ടെലിമെട്രി നെറ്റ്വർക്കിൽനിന്നാണ് പേടകത്തെ നിയന്ത്രിക്കുന്നത്. കഴിഞ്ഞ വർഷം സെപ്റ്റംബർ രണ്ടിന് വിക്ഷേപിച്ച പേടകം 126 ദിവസത്തെ യാത്രയ്ക്കുശേഷമാണ് നിർദിഷ്ട ലക്ഷ്യസ്ഥാനത്തെത്തിയത്. ഒന്നാം ലഗ്രാഞ്ച് പോയിന്റിൽ ഉപഗ്രഹമെത്തിക്കുന്ന നാലാമത്തെ ബഹിരാകാശ ഏജൻസിയാകും ഐഎസ്ആര്‍ഒ. വിജയവാര്‍ത്ത അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യ മറ്റൊരു നാഴികക്കല്ല് സൃഷ്ടിച്ചെന്ന് അദ്ദേഹം പറഞ്ഞു. ശാസ്ത്രജ്ഞന്മാരുടെ അര്‍പ്പണബോധത്തിന്റെ ഫലമാണ് ഇത്. അതുല്യനേട്ടത്തില്‍ രാജ്യത്തിനൊപ്പം താനും ആഹ്ളാദിക്കുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സൂര്യനെക്കുറിച്ച് പഠിക്കാനുള്ള ഏഴ് ഉപകരണങ്ങള്‍ അഥവാ പേലോഡുകള്‍ അടങ്ങുന്നതാണ് ആദിത്യ-എല്‍ വണ്‍ പേടകം. എല്ലാ…
Read Moreപ്രമേഹ നിയന്ത്രണം; തവിടും നാരും അടങ്ങിയ ആഹാരക്രമം
രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് കൂടിയ അവസ്ഥയാണ് പ്രമേഹം. ശരീര പ്രവർത്തനത്തിന് ആവശ്യമായ ഊർജം ലഭിക്കുന്നത് നാം നിത്യേന കഴിക്കുന്ന ഭക്ഷണത്തിലെ അന്നജത്തിൽ നിന്നാണ്. ഭക്ഷണം ദഹിക്കുന്നതോടെ അന്നജം ഗ്ലൂക്കോസായി മാറി രക്തത്തിൽ കലരുന്നു. ഈ ഗ്ലൂക്കോസിനെ ശരീരകലകളുടെ പ്രവർത്തനത്തിനുപയുക്തമായ വിധത്തിൽ കലകളിലേക്ക് എത്തിക്കണമെങ്കിൽ ഇൻസുലിൻ എന്ന ഹോർമോണിന്റെ സഹായം ആവശ്യമാണ്. ഇൻസുലിൻ അളവിലോ ഗുണത്തിലോ കുറവായാൽ ശരീരകലകളിലേക്കുള്ള ഗ്ലൂക്കോസിന്റെ ആഗിരണം കുറയുന്നു. ഇത് രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവുകൂടാൻ കാരണമാകുന്നു. രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് ഒരു പരിധിയിൽ കൂടിയാൽ മൂത്രത്തിൽ ഗ്ലൂക്കോസ് കണ്ടുതുടങ്ങും. ഈ രോഗാവസ്ഥയാണ് പ്രമേഹം. പാരന്പര്യ ഘടകങ്ങൾപാരമ്പര്യ ഘടകങ്ങൾ, പൊണ്ണത്തടി, രക്തക്കുഴലുകളിലെ പ്രശ്നങ്ങൾ, മാനസിക പിരിമുറുക്കം, വൈറസ് മൂലമുള്ള അണുബാധ, ആരോഗ്യകരമല്ലത്ത ഭക്ഷണശീലം എന്നിവ പ്രമേഹത്തിനു കാരണമാകാം. പ്രമേഹ ലക്ഷണങ്ങൾഅമിത വിശപ്പ്, അമിത ദാഹം, ഇടയ്ക്കിടെയുള്ള മൂത്രപ്പോക്ക്, വിളർച്ച, ക്ഷീണം, ശരീരഭാരം കുറയൽ, കാഴ്ചമങ്ങൽ, മുറിവുണങ്ങാൻ…
Read Moreമൈലപ്രയിൽ കടയ്ക്കുള്ളിൽ വ്യാപാരിയെ ശ്വാസം മുട്ടിച്ചുകൊന്ന സംഭവം; രണ്ടു തമിഴ്നാട്ടുകാർ പിടിയിൽ
പത്തനംതിട്ട: മൈലപ്രയിൽ പട്ടാപ്പകൽ കടയ്ക്കുള്ളിൽ കെട്ടിയിട്ടു വ്യാപാരി പുതുവേലില്‍ ജോര്‍ജ് ഉണ്ണൂണ്ണിയെ (73) ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ രണ്ടുപേരെ തമിഴ്നാട്ടില്‍നിന്ന് അന്വേഷണസംഘം പിടികൂടി. മുരുകന്, ബാലസുബ്രഹ്ണ്യം എന്നിവരെയാണ് ഡിവൈഎസ്പി എസ്. നന്ദകുമാറും സംഘവും തെങ്കാശിയില്‍നിന്നു കസ്റ്റഡിയിലെടുത്തത്. ഇവരെ പത്തനംതിട്ടയിലെത്തിച്ചു ചോദ്യം ചെയ്തുവരുന്നു. സംഘത്തിനു വേണ്ട ഒത്താശ ചെയ്തു നല്കിയ പത്തനംതിട്ട സ്വദേശിയായ ഓട്ടോറിക്ഷ ഡ്രൈവറും കേസില്‍ പ്രതിയാകുമെന്നാണു സൂചന. ഇയാളെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. ഓട്ടോറിക്ഷ ഡ്രൈവറില്‍നിന്നു ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിലാണ് തമിഴ്നാട് സ്വദേശികളിലേക്ക് അന്വേഷണം നീണ്ടത്. കഴിഞ്ഞ ഡിസംബര്‍ 30നു പട്ടാപ്പകലാണ് മൈലപ്ര പോസ്റ്റ് ഓഫീസ് പടിക്കല്‍ വ്യാപാരസ്ഥാപനം നടത്തിവന്ന ജോര്‍ജ് ഉണ്ണൂണ്ണിയെ കടയ്ക്കുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഒരാഴ്ചയ്ക്കുശേഷമാണ് പ്രതികളെ പിടികൂടുന്നത്. 30ന് ഉച്ചയ്ക്കുശേഷമാണ് കൊലപാതകം നടന്നത്. ജോര്‍ജിന്റെ കഴുത്തില്‍ കിടന്ന ഒമ്പത് പവൻ സ്വര്‍ണമാല നഷ്ടപ്പെട്ടിരുന്നു. കടയില്‍നിന്നു പണവും നഷ്ടപ്പെട്ടിട്ടുണ്ടാകാമെന്നാണ് കരുതുന്നത്.…
Read Moreകെഎസ്ആർടിസി ബസ് സ്റ്റാൻഡ് അപകടം; നാല് ദിവസമായിട്ടും മരിച്ചയാളെ തിരിച്ചറിഞ്ഞില്ല
കോട്ടയം: കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ അപകടത്തിൽ മരിച്ചയാളെ നാലു ദിവത്തിനു ശേഷവും തിരിച്ചറിഞ്ഞിട്ടില്ല. ബസിന്റെ പിൻചക്രം കയറിയിറങ്ങി മരിച്ച മധ്യവയസ്കനെ തിരഞ്ഞ് ആരും എത്താതാണു പ്രതിസന്ധി. മരിച്ചയാളുടെ പക്കൽനിന്ന് പോലീസിനു തിരിച്ചറിയൽ രേകഖളൊന്നും ലഭിച്ചിട്ടുമില്ല. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് ആളെ തിരിച്ചറിയാൻ പോലീസ് ശ്രമിച്ചിരുന്നെങ്കിലും വിജയിച്ചില്ല. ഇതോടെ മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ബന്ധുക്കളോ സുഹൃത്തുക്കളോ അന്വേഷിച്ചെത്താതിനാൽ നഗരത്തിൽ അലഞ്ഞു തിരിയുന്ന ആളാണോയെന്ന് പോലീസ് പരിശോധിക്കുന്നുണ്ട്. ഇയാളുടെ പക്കൽനിന്ന് ബാഗ് മാത്രമാണു കണ്ടെടുക്കാൻ കഴിഞ്ഞത്. നാല് ഷർട്ടുകളും മൂന്നു കാവി മുണ്ടും പല്ലു തേക്കുന്ന ബ്രഷും തോർത്തുമാണ് ബാഗിൽ ഉണ്ടായിരുന്നത്. തിരിച്ചറിയൽ രേഖകളൊന്നും കണ്ടെത്താനായില്ല. മൊബൈൽ ഫോണും ഉണ്ടായിരുന്നില്ല. പാലായില്‍നിന്നുള്ള കെഎസ്ആര്‍ടിസി ബസിലാണ് ഇയാൾ സ്റ്റാൻഡിലെത്തിയത്. ചൊവാഴ്ച വൈകുന്നേരം 4.45 ഓടെയായിരുന്നു അപകടം. ഇറങ്ങുന്നതിനിടെ കാൽതെറ്റി ബസിന്റെ അടിയിലേക്കുവീണു പിൻചക്രം കയറിയിറങ്ങി തൽക്ഷണം മരണം സംഭവിക്കുകയായിരുന്നു.
Read Moreനിക്ഷേപത്തട്ടിപ്പ്; റോയൽ ട്രാവൻകൂർ ഫാർമേഴ്സ് കമ്പനിക്കെതിരേ 2 കേസ് കൂടി
കണ്ണൂർ: കണ്ണൂർ ആസ്ഥാനമായുള്ള റോയൽ ട്രാവൻകൂർ ഫാർമേഴ്സ് കമ്പനിക്കെതിരേ വീണ്ടും രണ്ട് കേസുകൾ കൂടി. കണ്ണൂരിലെ നിധിൻ, മോഹൻ എന്നിവരുടെ പരാതിയിലാണ് തേർത്തല്ലി സ്വദേശിയായ കന്പനി എംഡി രാഹുൽ ചക്രപാണിയുടെയും ചെയർമാൻ ടോണി, മാനേജർമാരായ സിജോയ്, ഗീതു, ജനറൽ മാനേജർ ഹേമന്ത് എന്നിവർക്കെതിരെയാണ് കണ്ണൂർ ടൗൺ പോലീസ് കേസെടുത്തത്. നിധിൻ കമ്പനിയിൽ മൂന്ന് ലക്ഷം രൂപയും മോഹനൻ 10 ലക്ഷം രൂപയും നിക്ഷേപിച്ചിരുന്നു. കണ്ണൂർ ടീച്ചേഴ്സ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിന് എതിർവശത്തെ റോയൽ ട്രാവൻകൂർ കമ്പനി പ്രവർത്തിക്കുന്നത്. കുറച്ച് കാലമായി സ്ഥാപനത്തിനെതിരേ നിരന്തരം പരാതി ഉയർന്നിരുന്നു. ലക്ഷങ്ങൾ തട്ടിയെടുത്തെന്ന് കാണിച്ച് നിരവധിപേർ പരാതിയും നൽകിയിരുന്നു. നിക്ഷേപകർ പണം തിരികെ ചോദിച്ച് എത്തിയതോടെ ഇന്നലെ രാവിലെ നൂറോളം ജീവനക്കാർ ഓഫീസിൽ പ്രതിഷേധിച്ചിരുന്നു. ഇതേതുടർന്ന് പോലീസ് എത്തി എംഡി രാഹുൽ ചക്രപാണിയെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി കമ്പനിക്ക് 83…
Read More