തിരുവില്വാമല: മഴ നനഞ്ഞു കുതിർന്ന് മേൽക്കൂരയുടെ സീലിംഗ് തകർന്നുവീണ തിരുവില്വാമല ഗവ.എൽപി സ്കൂളിലേക്ക് കയറി ചെല്ലുന്പോൾ നവകേരള സദസിൽ വിദ്യാഭ്യാസ മന്ത്രി പറഞ്ഞ വാക്കുകളായിരുന്നു മനസിൽ. കേരളത്തിലെ സ്കൂൾ കെട്ടിടങ്ങൾ കണ്ടാൽ ബാർ ഹോട്ടലാണെന്ന് തെറ്റിദ്ധിച്ച് അവിടേക്ക് ആളുകൾ കയറുമെന്നാണ് ചെറുതുരുത്തിയിൽ നടന്ന നവകേരള സദസിൽ മന്ത്രി പറഞ്ഞത്. ശരിയാണ്, തകർന്നുവീണ മേൽക്കൂരയും ചുറ്റുപാടും കാണുന്പോൾ ഒരടി നടന്ന ബാർ ഹോട്ടൽ പോലുണ്ടായിരുന്നു! ബലക്ഷയം മൂലം കെട്ടിടത്തിന്റെ മേൽക്കൂര ആകെ നശിച്ച അവസ്ഥയിലായിരുന്നു. മേൽക്കൂര മാത്രം വീണത് ഭാഗ്യം കൊണ്ടാണെന്നും ഇനിയും ഇത്തരം അപകടങ്ങൾക്ക് സാധ്യതയേറെയാണെന്നും രക്ഷിതാക്കളും നാട്ടുകാരും ചൂണ്ടിക്കാട്ടുന്നു. അധികാരികളുടെ തികഞ്ഞ അവഗണനയാണ് സ്കൂളിനോടെന്നും വിമർശനമുയർന്നു. 250 ലധികം കുട്ടികൾ പഠിക്കുന്ന സ്കൂളാണിത്. കഴിഞ്ഞ ദിവസം സംഭവിച്ച പോലുള്ള അപകടത്തിന് ഇനിയും സാധ്യതയുണ്ടെന്നാണ് രക്ഷിതാക്കൾ ആശങ്കപ്പെടുന്നത്. കഴിഞ്ഞ ദിവസം നിയോജക മണ്ഡലത്തിലെ വിവിധ സ്കൂളുകളുടെ കെട്ടിട…
Read MoreDay: January 6, 2024
ഗോവയിൽ വൈക്കം സ്വദേശിയുടെ മരണം കൊലപാതകമെന്നു കുടുംബം; പരാതിനൽകി
വൈക്കം: വൈക്കം സ്വദേശിയായ യുവാവിനെ ഗോവ ബീച്ചിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ കുടുംബം തലയോലപ്പറമ്പ് പോലീസിൽ പരാതി നൽകി. യുവാവിന്റെ മരണം കൊലപാതകമാണെന്ന് ആരോപിച്ചാണു പരാതി. മറവൻതുരുത്ത് കടൂക്കരയിൽ സന്തോഷ്-ബിന്ദു ദന്പതികളുടെ മകൻ സഞ്ജയ് സന്തോഷിന്റെ (20) മൃതദേഹമാണ് വ്യാഴാഴ്ച പുലർച്ചെ ഗോവയിലെ ബീച്ചിൽ കണ്ടെത്തിയത്. പുതുവത്സരം ആഘോഷിക്കാനായി സഞ്ജയും രണ്ട് സുഹൃത്തുക്കളുമാണ് ഗോയിൽപോയത്. സഞ്ജയിനൊപ്പമുണ്ടായിരുന്ന സുഹൃത്തുക്കളായ കൃഷ്ണദേവ് , ജയകൃഷ്ണൻ എന്നിവരിൽനിന്ന് പോലീസ് വി വരങ്ങൾ ശേഖരിച്ച് അന്വേഷണം ആരംഭിച്ചു. ഗോവയിൽ നടന്ന ഡിജെ പാർട്ടിയിൽ സഞ്ജയ് ഡാൻസ് ചെയ്യുന്ന വീഡിയോ ദൃശ്യം പോലീസിനു ലഭിച്ചിരുന്നു. ഈ വീഡിയോ ദൃശ്യത്തിൽ ഒരാൾ സഞ്ജയിനെ വിളിച്ചുകൊണ്ടുപോകുന്നതു കാണാം. തുടർന്നാണ് സഞ്ജയിനെ കാണാതായത്. ക്രൂരരമായ മർദനത്തെത്തുടർന്നാണു മകൻ മരണപ്പെട്ടതെന്നും അവിടെനിന്നു ലഭിച്ച വിവരങ്ങൾ അത്തരത്തിലുള്ള സൂചനകളാണ് നൽകുന്നതെന്നും പിതാവ് സന്തോഷ് പറയുന്നു. സഞ്ജയിന്റെ പക്കലുണ്ടായിരുന്ന പണവും മൊബൈലും കവർന്ന…
Read Moreസംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി; അധിക വിഭവ സമാഹരണത്തിന് ധനവകുപ്പ്
കൊച്ചി: സംസ്ഥാനത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ അധിക വിഭവ സമാഹരണത്തിന് ധനവകുപ്പ്. ഇതിന്റെ ഭാഗമായി 14 അംഗ വിദഗ്ധ സമിതിയെ നിയോഗിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി. സംസ്ഥാന ധനമന്ത്രിയാണ് സമിതിയുടെ അധ്യക്ഷന്‍. ജെഎന്‍യു പ്രഫ. ഡോ. സി.പി. ചന്ദ്രശേഖര്‍, 13-ാം ധനകാര്യ കമ്മീഷന് അംഗം ഡോ. ഇന്ദിര രാജരാമന്, നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പബ്ലിക് ഫിനാന്‍സ് ആന്‍ഡ് പോളിസിയിലെ ഡോ. പിങ്കി ചക്രബര്‍ത്തി, മുംബൈ ഇന്ദിരഗാന്ധി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡവലപ്മെന്റ് റിസര്‍ച്ച് പ്രഫ. ഡോ. അഷിമ ഗോയല്‍, ഫെഡറല്‍ ബാങ്ക് റിട്ട. ചെയര്മാന് സി.ബാലഗോപാല്‍, ടെക്നോപാര്‍ക്ക് ഫൗണ്ടര്‍ സിഇഒ ജി. വിജയരാഘവന്, യുഎന്‍ഇപി ക്രൈസിസ് മാനേജ്മെന്റ് ഓപ്പറേഷന്‍സ് മാനേജര്‍ ഡോ. മുരളി തുമ്മാരുകുടി, ഐഐഎംകെ ഡയറക്ടര്‍ ഡോ.ദേബാശിഷ് ചാറ്റര്‍ജി, എംഐഡിഎസ് ഡയറക്ടര്‍ ഡോ.സുരേഷ് ബാബു, സെന്റര്‍ ഫോര്‍ ഡവല്മെന്റ് സ്റ്റഡീസ് ഡയറക്ടര്‍ ഡോ. സി. വീരമണി,…
Read Moreറൈഫിളിൽ ഉന്നംപിടിച്ച് യോഗി ആദിത്യനാഥ്
ലഖ്നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് റൈഫിൾ എടുത്ത് ഉന്നംപിടിക്കുന്ന ദൃശ്യങ്ങൾ സോഷ്യമീഡിയയിൽ വൈറൽ. ലഖ്നൗവിൽ നടന്ന “നോ യുവർ ആർമി’ ഫെസ്റ്റിവലിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. സൈനികരോടു സംസാരിക്കുകയും റൈഫിൾ എടുത്ത് ഉന്നംപിടിക്കുകയും ചെയ്യുന്ന ദൃശ്യങ്ങൾ ഇന്നലെ ഉച്ചയ്ക്കാണു സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. ഇതിനോടകം ലക്ഷക്കണക്കിന് ആളുകൾ ദൃശ്യങ്ങൾ കണ്ടുകഴിഞ്ഞു. വാർത്താ ഏജൻസിയായ എഎൻഐ ആണ് വീഡിയോ എക്സിൽ പങ്കുവച്ചത്. മൂന്നു ദിവസം നീളുന്ന “നോ യുവർ ആർമി’ ഫെസ്റ്റിവലിൽ ടാങ്കുകളും പീരങ്കികളും തോക്കുകളും ഉൾപ്പെടെ ഇന്ത്യൻ സൈന്യം ഉപയോഗിക്കുന്ന വിവിധ ആയുധങ്ങൾ പ്രദർശിപ്പിക്കുന്നുണ്ട്. ഇന്ത്യൻ സൈന്യത്തെ അറിയാൻ യുവാക്കൾക്കുള്ള അവസരമാണിതെന്ന് യോഗി ആദിത്യനാഥ് വ്യക്തമാക്കി. ജനുവരി 15ന് ലഖ്നൗവിൽ നടക്കുന്ന ആർമി ഡേ പരേഡിന്റെ മുന്നോടിയായാണ് “നോ യുവർ ആർമി’ ഫെസ്റ്റിവൽ നടക്കുന്നത്.
Read Moreബംഗ്ലാദേശിൽ ട്രെയിനിനു തീയിട്ടു; 5 മരണം; നിരവധിപ്പേർക്ക് പരിക്ക്; തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള നീക്കമെന്നു സംശയം
ധാക്ക: ബംഗ്ലാദേശിന്റെ തലസ്ഥാനമായ ധാക്കയിലെ ഗോപിബാഗ് പ്രദേശത്ത് പാസഞ്ചർ ട്രെയിനിന് അക്രമികൾ തീയിട്ടു. തീപിടിത്തത്തിൽ അഞ്ചു പേർ മരിച്ചു. നിരവധിപ്പേർക്ക് പരിക്കേറ്റു. പടിഞ്ഞാറൻ നഗരമായ ജെസോറിൽനിന്നു ധാക്കയിലേക്ക് വരികയായിരുന്ന ബെനാപോൾ എക്സ്പ്രസിൽ ഇന്നലെ രാത്രി ഒന്‍പതോടെയാണു തീപിടിത്തമുണ്ടായത്. രാത്രി 10.20ഓടെ തീ നിയന്ത്രണ വിധേയമാക്കി. അക്രമികൾ തീയിട്ടതിനെ തുടർന്നു ട്രെയിനിന്റെ നാല് കോച്ചുകളിലേക്കു തീ പടരുകയായിരുന്നു. കത്തുന്ന ട്രെയിനിൽനിന്ന് ആളുകളെ പുറത്തെടുക്കാൻ നാട്ടുകാർ ഓടിയെത്തിയെങ്കിലും തീ പെട്ടെന്നു പടർന്നു. നാല് കോച്ചുകൾ പൂർണമായും കത്തിനശിച്ചു. ധാക്കയിലെ ബംഗ്ലാദേശിലെ ഏറ്റവും പ്രധാനപ്പെട്ട തുറമുഖമായ ബെനാപോളുമായി ബന്ധിപ്പിക്കുന്ന പ്രധാന ട്രെയിനിനുനേരെയാണ് ആക്രമണമുണ്ടായത്. ഇതിലെ യാത്രക്കാരിൽ പലരും ഇന്ത്യൻ പൗരന്മാരാണെന്നാണു വിവരം.ബംഗ്ലാദേശിൽ പൊതുതെരഞ്ഞെടുപ്പിന് രണ്ടു ദിവസം മാത്രം ശേഷിക്കെയാണു രാജ്യത്തെ ഞെട്ടിച്ച സംഭവം. ക്രമസമാധാനപാലനത്തിനായി ബംഗ്ലാദേശിലുടനീളം സൈന്യത്തെ വിന്യസിച്ചു. പ്രതിപക്ഷം തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ചതുമായി ബന്ധപ്പെട്ടു നടക്കുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായുള്ള തീവയ്പ്പാണോ നടന്നതെന്ന്…
Read Moreകോണ്‍ഗ്രസില്‍ കൂടിയാലോചനകളില്ല; കെ. മുരളീധരന്
കോഴിക്കോട്: കോണ്‍ഗ്രസില്‍ കൂടിയാലോചനകള്‍ നടക്കുന്നില്ലെന്ന് കെ. മുരളീധരന് എംപി. കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും കൂടിയാലോചനയ്ക്കു തയാറാകണമെന്നും മുരളീധരന് പറഞ്ഞു. മത്സരിക്കുന്നെങ്കില്‍ വടകരയില്‍ തന്നെ മത്സരിക്കുമെന്നു സ്വകാര്യ ചാനലിനു നല്കിയ അഭിമുഖത്തിൽ മുരളീധരൻ പറഞ്ഞു.കോണ്‍ഗ്രസിനകത്തെ പ്രശ്നങ്ങള്‍ക്കു കാരണം കൂടിയാലോചന ഇല്ലാത്തതാണ്. തരൂര്‍ തരംഗം എന്നൊന്നില്ല.കോണ്‍ഗ്രസ് തലപ്പത്ത് ഇരിക്കാന്‍ തരൂര്‍ പറ്റില്ലെന്നു പറഞ്ഞത് അതിനുള്ള പരിചയം ഇല്ലാത്തതുകൊണ്ടാണ്. സംസ്ഥാനത്ത് ഇത്രയും മോശമായ പോലീസ് സേന ഉണ്ടായിട്ടില്ലെന്നും ഭരണ കക്ഷി എംഎല്‍എയ്ക്കുപോലും രക്ഷ ഇല്ലാത്ത അവസ്ഥയാണിപ്പോഴെന്നും മുരളീധരന് പറഞ്ഞു.
Read Moreന്യൂനപക്ഷവോട്ടുകൾ ലക്ഷ്യം; മലബാറില്‍ പുതിയ ചുവടുവച്ച് സിപിഎം
കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്ത് കൂടുതല്‍ ന്യൂനപക്ഷവോട്ടുകളിലേക്ക് ലക്ഷ്യം വച്ച് സിപിഎം. കഴിഞ്ഞ തവണ സംപൂജ്യരായിപോയ മലബാറില്‍ ഇത്തവണ നേട്ടമുണ്ടാക്കാന്‍ ന്യൂനപക്ഷവോട്ടുകള്‍ കൂടുതല്‍ ലഭിച്ചേതീരുവെന്നാണ് സിപിഎം കരുതുന്നത്. രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിച്ചാലുണ്ടാകുന്ന ന്യൂനപക്ഷ വോട്ടുകളുടെ കേന്ദ്രീകരണം മുന്നില്‍ക്കണ്ട് അസംതൃപ്തരായ ലീഗ്, സമസ്ത നേതാക്കളെ ഒപ്പം കൂട്ടാനാണ് ശ്രമം. ഇടത് അനുകൂല ന്യൂനപക്ഷ സംഘടനകളുടെ നേതൃത്വത്തില്‍ പുതിയ കൂട്ടായ്മയ്ക്ക് പി.ടി.എ. റഹിം എംഎല്‍എ, മുസ് ലിം ലീഗ് സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറിയായിരിക്കേ നടപടി നേരിട്ട് പാര്‍ട്ടിയില്‍നിന്നു പുറത്തായ കെ.എസ്. ഹംസ, ഐഎന്‍എല്‍ നേതാവ് പ്രഫ. എ.പി.അബ്ദുല്‍ വഹാബ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പുതിയ നീക്കം.ഒരു സ്ഥിരംസമിതിയായി രൂപീകരിച്ചിട്ടില്ലെങ്കിലും ഇതിനായുള്ള നീക്കങ്ങള്‍ സജീവമായി നടക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി പത്തോളം പേര് ഉള്‍പ്പെട്ട താത്കാലിക സമിതിക്ക് കഴിഞ്ഞ ദിവസം രൂപം നല്കി. സമിതിയുടെ ഔദ്യോഗിക പ്രഖ്യാപന സമ്മേളനം ഉടന്‍ ഉണ്ടാകും.…
Read Moreകിഫ്ബി മസാല ബോണ്ട് കേസ്; തോമസ് ഐസക്കിനെ വിടാതെ ഇഡി
കൊച്ചി: കിഫ്ബി മസാല ബോണ്ട് കേസില്‍ മുന്‍ ധനമന്ത്രി തോമസ് ഐസക്കിന് വീണ്ടും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) നോട്ടീസ്. 12 ന് ചോദ്യം ചെയ്യലിനായി കൊച്ചിയിലെ ഇഡി ഓഫീസില്‍ ഹാജരാകാനാണ് നിര്‍ദേശം. നോട്ടീസ് അയക്കുന്നത് നേരത്തെ ഹൈക്കോടതി തടഞ്ഞിരുന്നു. വ്യക്തിഗത വിവരങ്ങള്‍ ചോദിച്ചെന്ന തോമസ് ഐസക്കിന്റെ ഹര്‍ജിയിലായിരുന്നു ഈ നടപടി. ഇഡി തനിക്ക് തുടര്‍ച്ചയായി സമന്‍സ് അയക്കുകയാണെന്നും അനാവശ്യ രേഖകള്‍ ഹാജരാക്കണമെന്ന് ആവശ്യപ്പെടുന്നുവെന്നും കേസിന്റെ പിന്നില്‍ രാഷ്ട്രീയ താത്പര്യമാണെന്നുമായിരുന്നു തോമസ് ഐസക്കിന്റെ വാദം. ബന്ധുക്കളുടെ അടക്കം 10 വര്‍ഷത്തെ മുഴുവന്‍ സാമ്പത്തിക ഇടപാടിന്റെ രേഖകള്‍ ഹാജരാക്കണമെന്നും സമന്‍സില്‍ അവശ്യപ്പെട്ടിരുന്നു. ഇതെല്ലാം ചോദ്യം ചെയ്തായിരുന്നു തോമസ് ഐസക്ക് ഹൈക്കോടതിയെ സമീപിച്ചത്. തുടര്‍ന്ന് തോമസ് ഐസക്കിന് സമന്‍സ് അയക്കുന്നത് നിര്‍ത്തിവെക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. അതേസമയം കേസില്‍ അന്വേഷണവുമായി ഇഡിക്ക് മുന്നോട്ട് പോകാമെന്നും കോടതി വ്യക്തമാക്കിയിരുന്നു. തോമസ് ഐസക്കിന് വീണ്ടും പുതിയ…
Read Moreരാജസ്ഥാനിൽ മന്ത്രിയെ ആദരിക്കുന്നതിനിടെ വേദി തകർന്ന് നാല് പേർക്കു പരിക്ക്
ജയ്പുർ: രാജസ്ഥാനിൽ മന്ത്രി ഹീരാലാൽ നഗറിനെ ആദരിക്കാനായി നിർമിച്ച വേദി തകർന്നു നാല് ബിജെപി പ്രവർത്തകർക്കു പരിക്കേറ്റു. മന്ത്രിസ്ഥാനം ലഭിച്ചതിനുശേഷം ആദ്യമായി തന്റെ മണ്ഡലത്തിൽ എത്തിയതായിരുന്നു ഹീരാലാൽ. സൻഗോഡ് ഗായത്രി സർക്കിളിലാണ് വേദി ഒരുക്കിയിരുന്നത്. പതിനഞ്ചുപേരെ ഉൾക്കൊള്ളാൻ കഴിയുന്ന വേദിയിലേക്കു 40 ഓളം പേർ കയറിയതായി പറയുന്നു. മന്ത്രിയെ ഹാരമണിയിക്കുന്നതിനിടെ വേദി തകർന്നു മന്ത്രിയും പാർട്ടി പ്രവർത്തകരും താഴെ വീണു. സംഭവത്തിനു പിന്നാലെ പരിപാടി റദ്ദാക്കി. ജയ്വീർ സിംഗ്, മഹേന്ദ്ര ശർമ, മനോജ് ശർമ, ചന്ദ്ര പ്രകാശ് സോണി എന്നിവർക്കാണു പരിക്കേറ്റത്. വീഴ്ചയിൽ തനിക്കു വലിയ പരിക്കുകളില്ലെന്നും പേശീവേദനയുണ്ടെന്നും മന്ത്രി പറഞ്ഞു.
Read Moreയുപിയിൽ തലയ്ക്ക് ഒരു ലക്ഷം പ്രഖ്യാപിച്ച കുറ്റവാളി ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു
വാരണാസി: ഉത്തർപ്രദേശ് തലയ്ക്ക് ഒരു ലക്ഷം രൂപ വിലയിട്ട കുറ്റവാളി പോലീസുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച രാവിലെ സുൽത്താൻപുർ ജില്ലയിലാണു സംഭവം. നിരവധി കേസുകളിൽ പ്രതിയായ വിനോദ് കുമാർ ഉപാധ്യായ് ആണു കൊല്ലപ്പെട്ടതെന്ന് പോലീസ് വ്യക്തമാക്കി. സ്പെഷൽ ടാസ്ക് ഫോഴ്സുമായുണ്ടായ ഏറ്റുമുട്ടലിലാണു പ്രതി കൊല്ലപ്പെട്ടത്. ഏറ്റുമുട്ടലിൽ പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്നു മരണം സ്ഥിരീകരിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഗോരഖ്പുർ, ബസ്തി, സന്ത് കബീർ നഗർ, ലഖ്നോ എന്നീ പോലീസ് സ്റ്റേഷനുകളിലായി 35 ഗരുതരകേസുകളാണ് ഇയാൾക്കെതിരേ രജിസ്റ്റർ ചെയ്തിട്ടുള്ളത്. തുടർന്ന് 2023 സെപ്റ്റംബറിൽ ഉപാധ്യായെ പിടിച്ചുനൽകുന്നവർക്ക് പോലീസ് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു
Read More