വേലക്കാരിയെ ഭാര്യ ക്രൂരമായി മര്‍ദ്ദിച്ചു; മരുമകള്‍ ഫിലിപ്പിനോ വേലക്കാരിയെ മര്‍ദ്ദിക്കുക പതിവായിരുന്നെന്ന് അമ്മായിയമ്മയും; ഭാര്യ വേലക്കാരിയെ കൊന്നത് തല ചുമരില്‍ ഇടിപ്പിച്ചെന്ന് നദിം ഇഷാമിന്റെ വെളിപ്പെടുത്തല്‍…

 

കുവൈത്ത് സിറ്റി: ആളില്ലാ അപ്പാര്‍ട്ട്‌മെന്റില്‍ വേലക്കാരിയെ കൊന്ന് ഫ്രീസറില്‍ ഒളിപ്പിച്ചത് തന്റെ ഭാര്യയെന്ന വെളിപ്പെടുത്തലുമായി ലെബനീസ് പൗരന്‍ നാദിര്‍ ഇഷാം അസാഫ്. ഫിലിപ്പീന്‍സുകാരിയായ വേലക്കാരി ജോന്ന ഡനീല ഡെമാഫില്‍സിനെ തന്റെ ഭാര്യയും സിറിയന്‍ പൗരയുമായ മോണാ ഹാസൂണ്‍ പതിവായി മര്‍ദ്ദിക്കുമായിരുന്നെന്നും ഇയാള്‍ പബ്ലിക് പ്രോസിക്യൂട്ടറുടെ ചോദ്യം ചെയ്യലില്‍ വ്യക്തമാക്കി. അതേസമയം മൃതദേഹം ഒളിപ്പിക്കാന്‍ താന്‍ സഹായിച്ചു എന്നും ഇയാള്‍ വ്യക്തമാക്കി.

ജോന്ന മരിക്കുന്ന ദിവസം വീട്ടിലേക്ക് വരുമ്പോള്‍ ഇവരെ ഭാര്യ ക്രൂരമായി മര്‍ദ്ദിക്കുന്നതാണ് കണ്ടത്. വാക്കു തര്‍ക്കത്തിനിടെ ജോനയെ പിടിച്ചു തള്ളിയപ്പോള്‍ തല ഭിത്തിയില്‍ ഇടിച്ചു മരണം സംഭവിക്കുകയായിരുന്നു. മരിച്ചെന്ന് മനസ്സിലായതോടെ പിടിക്കപ്പെടാതിരിക്കാന്‍ മൃതദേഹം ഫ്രീസറില്‍ സൂക്ഷിക്കുക ആയിരുന്നു.

പിന്നീട് വീട്ടു ജോലിക്കാരിയെ കാണാനില്ലെന്ന പരാതി നല്‍കി ദിവസങ്ങള്‍ക്ക് ശേഷം ഇരുവരും കുവൈത്തില്‍ നിന്നും ലബനനിലേക്ക് പോയി. അവിടെ നിന്നും സിറിയയിലേക്കും.

തല ഭിത്തിയിലിടിച്ചാണ് ജോന്നയുടെ മരണം സംഭവിച്ചതെന്ന് പറയുമ്പോഴും ഇവര്‍ ക്രൂരമര്‍ദ്ദനത്തിന് ഇരയായതായാണ് ഓട്ടോപ്സി റിപ്പോര്‍ട്ടില്‍് പറയുന്നത്. വാരിയെല്ലുകള്‍ തകര്‍ക്കപ്പെട്ടിരുന്നു. വാരിയെല്ലുകള്‍ തകര്‍ന്നു.

ആന്തരിക രക്തസ്രാവം ഉണ്ടാവുകയും ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചതവുകള്‍ ഉണ്ടെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ജോന്നയുടെ മരണത്തില്‍ വന്‍ പ്രതിഷേധമാണ് കുവൈറ്റില്‍ ഫിലിപ്പീന്‍സ് സമൂഹം നടത്തുന്നത്. തന്റെ മരുമകള്‍ അത്രിക്രൂരയാണെന്നും ജോന്നയെ ഉപദ്രവിക്കുക പതിവായിരുന്നെന്നും ഇഷാമിന്റെ അമ്മ പറഞ്ഞു.

കുവൈറ്റില്‍ നിന്നും താന്‍ തിരികെ ലെബനനിലേക്ക് പോരാന്‍ കാരണവും ഇത് കണ്ടു നില്‍ക്കാനാവാത്തതിനാലായിരുന്നെന്നും ഇവര്‍ വെളിപ്പെടുത്തി. സിറിയന്‍ തലസ്ഥാനമായ ഡമാസ്‌കസില്‍ വച്ചാണ് പ്രതികള്‍ അറസ്റ്റിലായത്. നാദിര്‍ ഇഷാം ഇപ്പോള്‍ ലെബനന്റെ കസ്റ്റഡിയിലും ഭാര്യ സിറിയുടെ കസ്റ്റഡിയിലുമാണ്.

 

Related posts