ചുണ്ട ഇട്ട് മീൻ പിടിക്കാത്തവർ ചുരുക്കമാണ്. ചിലപ്പോൾ ദീർഘ നേരത്തെ കാത്തിരിപ്പിനൊടുവിലാകും ഒരു മീനെങ്കിലും ചൂണ്ടയിൽ കുടുങ്ങുന്നത്. നല്ല ക്ഷമ വേണം സമയമെടുക്കും എന്നു പറയുന്നതു പോലെ ചൂണ്ട ഇടുന്നതിനും ധാരാളം ക്ഷമ വേണ്ട കാര്യമാണ് . ഒരു തരത്തിൽ മീന്‍ പിടിത്തം ഒരു ഭാഗ്യമാണന്ന് വേണമെങ്കിൽ പറയാം. കഴിഞ്ഞദിവസം സമൂഹ മാധ്യമങ്ങളിൽ ചൂണ്ടയിടുന്നൊരു വീഡിയോ വൈറലായി. രണ്ട് യുവാക്കള്‍ മീന്‍ പിടിക്കുന്നതാണ് വീഡിയോ. എഡ് ഹിർസ്റ്റ്, ഹാരി തോമസ് എന്നീ രണ്ടു ചെറുപ്പക്കാരാണ് മീൻ പിടിക്കുന്നതിനായി ഓസ്ട്രേലിയയിലെ ക്വീൻസ്ലാന്റിലെ പോർട്ട് ഡഗ്ലസിൽ എത്തിയത്. ദീർഘ നേരത്തെ കാത്തിരിപ്പിനു ശേഷം ഇരുവരുടേയും ചൂണ്ടയിൽ ഒരു ഭീമാകാരൻ മത്സ്യം വന്നുപെട്ടു ഒരു മുതലയോളം വലുപ്പമുള്ള ഒരു വലിയ മീനായിരുന്നു അത്. മീനിനെ കരയ്ക്കെത്തിക്കാന്‍ ഇരുവരും നന്നായി പ്രയാസപ്പെട്ടു. ഗോലിയാത്ത് ഗ്രൂപ്പർ എന്ന് അറിയപ്പെടുന്ന കൂറ്റൻ മത്സ്യമാണ് ഇവരുടെ ചൂണ്ടയില്‍…
Read MoreDay: January 31, 2024
കൊടുംചൂടിൽ ഉരുകിയൊലിച്ച് മലയാളികൾ; മനം തണുപ്പിക്കാന്‍ ഡിണ്ടിഗൽ തണ്ണിമത്തന്
മെഡിക്കൽകോളജ്: ജനുവരി മാസത്തിൽ ചൂട് കൂടിയതോടെ മലയാളികളുടെ മനം തണുപ്പിക്കാൻ ഡിണ്ടിഗൽ തണ്ണിമത്തൻ എത്തിത്തുടങ്ങി. തമിഴ്നാട്ടിൽനിന്ന് ഹെവി ലോറികളിലാണ് പ്രധാനമായും തണ്ണിമത്തൻ എത്തുന്നത്. കേരളവുമായി അതിർത്തി പങ്കിടുന്ന കർണാടകത്തിൻ്റെ ഭാഗങ്ങളിൽ നിന്നും വളരെ അപൂർവമായി പാലക്കാട് നിന്നും തണ്ണിമത്തൻ എത്തുന്നുണ്ട്. മൂന്ന് കിലോ മുതൽ 15 കിലോ വരെ തൂക്കം വരുന്ന തണ്ണിമത്തനുകൾ ഇപ്പോൾ വ്യാപകമായിട്ടുണ്ട്. ഒരു കിലോ തണ്ണിമത്തന് 30 രൂപയും തണ്ണിമത്തൻ ജ്യൂസിന് 20 രൂപയുമാണ് വില.ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ പ്രധാനമായും ചൂടുകാലമായതുകൊണ്ട് നഗരത്തിൽ തണ്ണിമത്തൻ സ്റ്റാളുകൾ വ്യാപകമായിട്ടുണ്ട്. സ്റ്റാളുകളിൽ എത്തി മുഴുവൻ തണ്ണിമത്തൻ കൊണ്ടുപോകുന്നതിനേക്കാളും മലയാളികൾക്ക് ഇപ്പോൾ പ്രിയം കൊടുംചൂടിൽ ഉരുകിയൊലിച്ചെത്തുമ്പോൾ ജ്യൂസ് വാങ്ങി കഴിക്കുന്നതാണ്. തിരുവനന്തപുരം നഗരത്തിൽ മെഡിക്കൽ കോളജ്, ഉള്ളൂർ, കുമാരപുരം തുടങ്ങിയ സ്ഥലങ്ങളിലും വട്ടിയൂർക്കാവിൽ മണ്ണറക്കോണം, കുലശേഖരം, മരുതംകുഴി എന്നീ സ്ഥലങ്ങളിലും സ്റ്റാളുകൾ വ്യാപകമായിട്ടുണ്ട്. വർഷങ്ങളായി ചൂടുകാലം…
Read Moreഅഭിനയ ജീവിതത്തിന്റെ 22 വർഷം; സിനിമയിൽ എത്താനായതിൽ വലിയ സന്തോഷം; ജീവിതത്തിലെ തീരാസങ്കടം കലാഭവന്‍ മണിയുടെ വിയോഗം; മനസ് തുറന്ന് ജാഫർ ഇടുക്കി
2002ല്‍ ഓകെ ചാക്കോ കൊച്ചിന് മുംബൈ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ ജാഫര്‍ ഇടുക്കി ഇന്നു മലയാളത്തിൽ തിരക്കുള്ള നടന്മാരില് ഒരാളായി മാറിയിരിക്കുന്നു. അഭിനയജീവിതം 22 വര്‍ഷം പിന്നിടുമ്പോള്‍ ഇരുന്നൂറോളം സിനിമകളില്‍ അഭിനയിച്ചുകഴിഞ്ഞു. ജാഫര്‍ പ്രധാന വേഷത്തിലെത്തിയ, വിഷ്ണു രവി സംവിധാനം ചെയ്ത മാംഗോ മുറി ഈ മാസമാണ് തിയറ്ററുകളിലെത്തിയത്. ക്രിസ്മസ് റിലീസായി തിയറ്ററുകളിലെത്തിയ പാളയം പിസിയിലും ശ്രദ്ധേയ വേഷം ചെയ്തു. മിമിക്രി വേദികളില്‍നിന്നു ഹാസ്യതാരമായി വെള്ളിത്തിരയിലെത്തിയ ജാഫർ സ്വഭാവ വേഷങ്ങളാണിപ്പോൾ കൂടുതലായും ചെയ്യുന്നത്. കൈയൊപ്പ് എന്ന സിനിമയാണ് ജാഫറിന്റെ കരിയറില്‍ വഴിത്തിരിവായതെന്നു പറയാം. പിന്നീടു കെട്ട്യോളാണെന്റെ മാലാഖ, ഇഷ്ക്, ജെല്ലിക്കെട്ട്, അഞ്ചാം പാതിര, ചുരുളി, കേശു ഈ വീടിന്റെ നാഥന്, മലയൻകുഞ്ഞ് തുടങ്ങി ഒരുപിടി സിനിമകളിലെ മികച്ച പ്രകടനം ജാഫറിനെ കൂടുതല്‍ ഉയരങ്ങളിലേക്കെത്തിച്ചു. ജാഫര്‍ ഇടുക്കി രാഷ്ട്രദീപികയോട്. ‘മാംഗോ മുറി’യിലെ കഥാപാത്രംഈ സിനിമ ഞാന്‍ ഇതുവരെ…
Read Moreസിനിമയില്‍ എത്താനായതുതന്നെയാണ് ഏറ്റവും വലിയ സന്തോഷം: അതിനു മുമ്പ് പരാധീനതകളും പരിവട്ടവും മാത്രമായിരുന്നു കൈമുതൽ: ജാഫർ ഇടുക്കി
2002ല്‍ ഒാകെ ചാക്കോ കൊച്ചിന് മുംബൈ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ ജാഫര്‍ ഇടുക്കി ഇന്നു മലയാളത്തിൽ തിരക്കുള്ള നടന്മാരില് ഒരാളായി മാറിയിരിക്കുന്നു. അഭിനയജീവിതം 22 വര്‍ഷം പിന്നിടുമ്പോള്‍ ഇരുന്നൂറോളം സിനിമകളില്‍ അഭിനയിച്ചുകഴിഞ്ഞു. ജാഫര്‍ പ്രധാന വേഷത്തിലെത്തിയ, വിഷ്ണു രവി സംവിധാനം ചെയ്ത മാംഗോ മുറി ഈ മാസമാണ് തിയറ്ററുകളിലെത്തിയത്. ക്രിസ്മസ് റിലീസായി തിയറ്ററുകളിലെത്തിയ പാളയം പിസിയിലും ശ്രദ്ധേയ വേഷം ചെയ്തു. മിമിക്രി വേദികളില്‍നിന്നു ഹാസ്യതാരമായി വെള്ളിത്തിരയിലെത്തിയ ജാഫർ സ്വഭാവ വേഷങ്ങളാണിപ്പോൾ കൂടുതലായും ചെയ്യുന്നത്. കൈയൊപ്പ് എന്ന സിനിമയാണ് ജാഫറിന്റെ കരിയറില്‍ വഴിത്തിരിവായതെന്നു പറയാം. പിന്നീടു കെട്ട്യോളാണെന്റെ മാലാഖ, ഇഷ്ക്, ജെല്ലിക്കെട്ട്, അഞ്ചാം പാതിര, ചുരുളി, കേശു ഈ വീടിന്റെ നാഥന്, മലയൻകുഞ്ഞ് തുടങ്ങി ഒരുപിടി സിനിമകളിലെ മികച്ച പ്രകടനം ജാഫറിനെ കൂടുതല്‍ ഉയരങ്ങളിലേക്കെത്തിച്ചു. ജാഫര്‍ ഇടുക്കി രാഷ്ട്രദീപികയോട്. ‘മാംഗോ മുറി’യിലെ കഥാപാത്രംഈ സിനിമ ഞാന്‍ ഇതുവരെ കണ്ടിട്ടില്ല.…
Read Moreപ്രകൃതിവിരുദ്ധ പീഡനം: ഹോസ്റ്റല്‍ വാര്ഡന് പിടിയില്‍; ഇരയായത് അഞ്ചാം ക്ലാസിലെ ആണ്‍കുട്ടികള്‍
തൊടുപുഴ: ആണ്‍കുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ ഹോസ്റ്റൽ വാര്ഡന് പോലീസ് കസ്റ്റഡിയില്‍. തൊടുപുഴയ്ക്കു സമീപമുള്ള പഞ്ചായത്തിലെ പ്രീമെട്രിക് ട്രൈബല്‍ ബോയ്സ് ഹോസ്റ്റലിലെ അഞ്ചാം ക്ലാസില്‍ പഠിക്കുന്ന അഞ്ച് ആണ്‍കുട്ടികളാണ് ലൈംഗിക അതിക്രമത്തിന് ഇരയായത്. സംഭവത്തില്‍ ഹോസ്റ്റല്‍ വാര്ഡന് കരുനാഗപ്പള്ളി സ്വദേശി രാജീവിനെ (40) ആണ് പോലീസ് കസ്റ്റഡിയിലെടുത്തത്. കൗണ്‍സിലിംഗിനിടയിലാണ് കുട്ടികള്‍ പീഡനവിവരം പുറത്തു പറഞ്ഞത്. കാലങ്ങളായി ഇയാള്‍ കുട്ടികളെ പീഡനത്തിന് വിധേയമാക്കുകയായിരുന്നെന്നാണ് സൂചന. കൂടുതല്‍ വിദ്യാര്ഥികള്ക്കതിരേ ലൈംഗികാതിക്രമം നടത്തിയിരുന്നെന്നും വിവരമുണ്ട്. ഇയാളെ കൂടുതല്‍ ചോദ്യം ചെയ്തു വരികയാണെന്നും പ്രകൃതി വിരുദ്ധ പീഡനം ഉള്‍പ്പെടെയുള്ള പോക്സോ വകുപ്പുകള്‍ ചുമത്തി ഇയാൾക്കെതിരേ കേസെടുക്കുമെന്നും പോലീസ് പറഞ്ഞു.
Read Moreതലശേരി നഗരത്തിൽ തമിഴ്നാട് സ്വദേശികളെ തട്ടിക്കൊണ്ടുപോയി കൊള്ളയടിച്ചു; അഞ്ചംഗസംഘത്തിലെ ഒരാൾ അറസ്റ്റിൽ
തലശേരി: കാറ് വില്പനയുടെ മറവിൽ പട്ടാപ്പകൽ നഗരമധ്യത്തിൽ തമിഴ്നാട് സ്വദേശികളെ തട്ടിക്കൊണ്ടു പോയി 1,65,000 രൂപ കൊള്ളയടിച്ചു. സംഭവത്തിൽ ഉളിക്കൽ മണിപ്പാറ സ്വദേശി ഇർഷാദി (31)നെ തലശേരി ടൗൺ പോലീസ് അറസ്റ്റ് ചെയ്തു.തട്ടിക്കൊണ്ടു പോകാൻ ഉപയോഗിച്ച കാറും പോലീസ് കണ്ടെടുത്തു. അക്രമി സംഘത്തിൽ അഞ്ച് പേരുണ്ടായിരുന്നതായി പോലീസിന് വിവരം ലഭിച്ചു. തമിഴ്നാട് ഈറോഡ് സ്വദേശികളായ സുധാകർ, യോഗരാജ് എന്നിവരാണ് തട്ടിപ്പിനിരയായത്. ഫേസ്ബുക്കിലൂടെ മാരുതി സ്വിഫ്റ്റ് കാർ വില്പനക്കുണ്ടെന്ന് പരസ്യം നൽകിയാണ് തമിഴ്നാട് സ്വദേശികളെ അക്രമി സംഘം ഇന്നലെ രാവിലെ തലശേരിയിലെത്തിച്ചത്. ഇരുവരേയും റെയിൽവെ സ്റ്റേഷനിൽ നിന്നു കാറിൽ കയറ്റി മർദിച്ച് അവശരാക്കി പണം തട്ടിയെടുത്ത ശേഷം മാഹി ഭാഗത്ത് ഇറക്കി വിടുകയായിരുന്നു. അവശ നിലയിൽ സുധാകറും യോഗരാജും തലശേരി പോലീസ് സ്റ്റേഷനിൽ എത്തുകയും പരാതി നൽകുകയുമായിരുന്നു. എസ്ഐ സജേഷ് ജോസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം നടത്തിയ ഊർജിത…
Read Moreകാസർഗോട്ട് 59കാരനെ ഹണിട്രാപ്പില്‍ കുടുക്കി ദമ്പതികൾ; സഹായം ചോദിച്ചെത്തിയ യുവതി തന്നെ ഹോട്ടലിലെത്തിച്ച് നഗ്നചിത്രങ്ങൾ എടുത്തു; നാലുപേരെ കുടുക്കി പോലീസ്
കാസര്‍ഗോഡ്: 59കാരനെ ഹണിട്രാപ്പില്‍ കുടുക്കി അഞ്ചുലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയില്‍ ദമ്പതികള്‍ അടക്കം നാലുപേര്‍ അറസ്റ്റില്‍. കോഴിക്കോട് സ്വദേശികളായ ദില്‍ഷാദ്, ഭാര്യ ലുബ്ന, സിദ്ദിഖ്, ഫൈസല്‍ എന്നിവരെയാണ് മേല്പറമ്പ പോലീസ് അറസ്റ്റ് ചെയ്തത്. കണ്ടാലറിയാവുന്ന മൂന്നുപേര്‍ക്കെതിരേ കൂടി കേസെടുത്തിട്ടുണ്ട്. പ്രതികള്‍ക്കെതിരേ ഐപിസി 384 (പണം തട്ടല്‍), 389 (പണത്തിനായി ഭീഷണിമുഴക്കുക), 342 (അന്യായതടങ്കല്‍), 323 (ശാരീരിക ഉപദ്രവം), 506(1) വകുപ്പുകള്‍ പ്രകാരം കേസെടുത്തു. ഉദുമ മാങ്ങാട് സ്വദേശിയാണ് ഹണിട്രാപ്പിന് ഇരയായത്. ജനുവരി 23നാണ് ലുബ്ന എന്ന യുവതി ഫോണ്‍ വഴി പരിചയപ്പെടുന്നതെന്ന് പരാതിക്കാരന് പറയുന്നു. ചാരിറ്റി രംഗത്ത് പ്രവര്‍ത്തിക്കുന്ന ആളാണ് പരാതിക്കാരന്. വിദ്യാഭ്യാസ ആവശ്യത്തിന് തനിക്ക് ലാപ്ടോപ്പ് വാങ്ങിതരണമെന്നായിരുന്നു യുവതിയുടെ ആവശ്യം. ഇതിനായി 25നു മംഗലാപുരത്ത് പോയി. അവിടെനിന്നു ഹോട്ടല്‍ മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി ലുബ്ന തന്നോടൊപ്പം നഗ്നചിത്രങ്ങളെടുത്തെന്ന് പരാതിയില്‍ പറയുന്നു. പിന്നീട് ഈ ചിത്രങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തിയ…
Read Moreപി. സി. ജോര്‍ജ് ഇനി ബിജെപിയിൽ; ഡല്‍ഹിയിലെത്തി അംഗത്വം സ്വീകരിച്ചു: ജനപക്ഷം ബിജെപിയിൽ ലയിച്ചു
ന്യൂഡൽഹി: ജനപക്ഷം നേതാവും പൂഞ്ഞാര്‍ മുന്‍ എംഎല്‍എയുമായ പി. സി ജോര്‍ജ് ബിജെപിയില്‍ ചേര്‍ന്നു. തന്റെ പാര്‍ട്ടിയായ ജനപക്ഷം ബിജെപിയില്‍ ലയിച്ചു എന്ന് പി. സി. ജോര്‍ജ് വ്യക്തമാക്കി. ജോര്‍ജിന് ഒപ്പം മകനും കോട്ടയം ജില്ലാ പഞ്ചായത്ത് അംഗവുമായ ഷോണ്‍ ജോര്‍ജും ബിജെപി അംഗത്വം സ്വീകരിച്ചു. ബിജെപി ആസ്ഥാനത്തെത്തിയാണ് ഇരുവരും അംഗത്വം സ്വീകരിച്ചത്. ബിജെപി നേതാവ് അനില്‍ ആന്റണി, കേന്ദ്ര മന്ത്രിമാരായ വി. മുരളീധരന്, രാജീവ് ചന്ദ്രശേഖർ എന്നിവർ ചടങ്ങില്‍ പങ്കെടുത്തു. നാളുകളായി ബിജെപി നേതൃത്വവുമായി പി.സി. ജോര്‍ജ് ചര്‍ച്ചകള്‍ നടത്തിവരികയായിരുന്നു. ഇതിന്റെ അന്തിമ ചര്‍ച്ചയ്ക്കായിട്ടാണ് ബിജെപി കേന്ദ്രനേതൃത്വത്തിന്റെ ക്ഷണം സ്വീകരിച്ച് പി.സി. ജോര്‍ജ് ഇന്നലെ ഡല്‍ഹിയിലെത്തിയത്. ഷോണ്‍ ജോര്‍ജിനെ കൂടാതെ ജനപക്ഷം സംസ്ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജ് ജോസഫും കൂടെയുണ്ട്. പത്തനംതിട്ട ലോക്സഭ മണ്ഡലത്തിലെ സ്ഥാനാര്‍ഥിത്വമാണ് ജോര്‍ജിന് ബിജെപി വാഗ്ദാനം ചെയ്തിരിക്കുന്നത്. എന്നാല്‍ സീറ്റ് നിര്‍ബന്ധമില്ലെന്നാണ്…
Read Moreസംസ്ഥാനത്തെ ആദ്യ എഐ തട്ടിപ്പ്: മുഖ്യപ്രതി ‘അന്യന്’ കളിക്കുന്നു
കോഴിക്കോട്: സംസ്ഥാനത്തെ ആദ്യത്തെ ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് (എഐ) ഉപയോഗിച്ച് പണം തട്ടിയ കേസില്‍ കുഴങ്ങി പോലീസ്. കേസിൽ അറസ്റ്റിലായ ഗുജറാത്ത് മെഹസേന സ്വദേശി കൗശൽ ഷായെ ഡല്‍ഹിയിലെത്തി അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നു. കേസിൽ നേരത്തേ അറസ്റ്റിലായ സിദ്ദേഷ് ആനന്ദ് കർവേ, അമ്രിഷ് അശോക് പട്ടീൽ എന്നിവവരെയും പോലീസ് ചോദ്യം ചെയ്തിരുന്നു. എന്നാല്‍ കേസിലെ മുഖ്യപ്രതിയെകുറിച്ച് വ്യത്യസ്ത വിവരങ്ങളാണ് പ്രതികള്‍ നല്‍കുന്നത്. ഇതാണ് പോലീസിനെ കുഴയ്ക്കുന്നത്. മുഖ്യ ആസൂത്രകന്റെ പേര് പർവീൻ എന്നാണോ അതോ പ്രശാന്ത് എന്നാണോ എന്നതിൽ വ്യക്തത വന്നിട്ടില്ല. പർവീൻ എന്നയാളാണ് തട്ടിപ്പിന് നേതൃത്വം നൽകിയതെന്നാണ് സിദ്ദേഷ് ആനന്ദ് കർവേ, അമ്രിഷ് അശോക് പട്ടീൽ എന്നിവര്‍ പോലീസിനോട് പറയുന്നത്. എന്നാൽ ഡൽഹി പോലീസ് രജിസ്റ്റർ ചെയ്ത സൈബർ കേസിൽ അറസ്റ്റിലായി ഡൽഹിയിലെ രോഹിണി ജയിലിൽ റിമാൻഡിൽ കഴിയുന്ന ഗുജറാത്ത് മെഹസേന സ്വദേശി കൗശൽ ഷാ പറയുന്നത്…
Read Moreഅസ്വാഭാവിക മരണത്തിനു കേസ്: ബാങ്ക് ജീവനക്കാരിയുടെ മരണം: ജാതി അധിക്ഷേപ കൊലപാതകമെന്നു പിതാവ്
പഴയങ്ങാടി: അടുത്തില സ്വദേശിനിയും മാടായി കോഴി ബസാർ എസ്ബിഐ ബാങ്ക് ജീവനക്കാരിയുമായ ടി.കെ. ദിവ്യയുടെ മരണത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്. മകളുടെ മരണത്തിൽ ജാതിയമായ അതിക്ഷേപവും അപമാനവും ഗാർഹിക പീഡനവും കാണിച്ച് ഭർത്താവിന് എതിരെയും ഭർതൃമാതാവിനെതിരെയും യുവതിയുടെ പിതാവ് ശങ്കരൻ പഴയങ്ങാടി പോലീസിൽ പരാതി നൽകിയിരുന്നു. ഈ മാസം 25നാണ് ദിവ്യയെ ഭർതൃ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അടുത്തിലയിലെ ഉണ്ണികൃഷ്ണൻ എന്നായാളെ ഒരു വർഷം മുമ്പാണ് ദിവ്യ വിവാഹം കഴിച്ചത്. ഇരുവരുടെയും രണ്ടാം വിവാഹമാണിത്. ആദ്യ വിവാഹത്തിലെ ദിവ്യയുടെ 10 വയസുള്ള മകൻ അമ്മയെ പീഡിപ്പിക്കുന്നതായും നിർബന്ധപൂർവം ഗുളിക കഴിപ്പിക്കുന്നതായും മൊഴി നല്‍കിയിട്ടുണ്ട്. ദിവ്യ ഉണ്ടാക്കുന്ന ഭക്ഷണം താഴ്ന്ന ജാതികാരിയുണ്ടാക്കിയതിനാൽ ഭർത്താവിന്റെ അമ്മ കഴിക്കാറില്ലെന്നും പരാതിയിൽ പറയുന്നു. കേസെടുത്ത അന്വേഷണം ആരംഭിച്ച പഴയങ്ങാടി സിഐ ഇ.എൻ. സന്തോഷ്കുമാർ എസ്ഐ രൂപാ മധുസൂധനൻ തുടങ്ങിയവർ പരാതിക്കാരിൽ…
Read More