എന്‍റമ്മോ എന്ത് വലിയ മീനാ ഇത്…. ചൂണ്ടയിൽ കുടുങ്ങിയ മീനിനെ കണ്ട് കണ്ണ് തള്ളി സോഷ്യൽ മീഡിയ; വൈറലായി വീഡിയോ

ചു​ണ്ട ഇ​ട്ട് മീ​ൻ പി​ടി​ക്കാ​ത്ത​വ​ർ ചു​രു​ക്ക​മാ​ണ്. ചി​ല​പ്പോ​ൾ ദീ​ർ​ഘ നേ​ര​ത്തെ കാ​ത്തി​രി​പ്പി​നൊ​ടു​വി​ലാ​കും ഒ​രു മീ​നെ​ങ്കി​ലും ചൂ​ണ്ട‍​യി​ൽ കു​ടു​ങ്ങു​ന്ന​ത്. ന​ല്ല ക്ഷ​മ വേ​ണം സ​മ​യ​മെ​ടു​ക്കും എ​ന്നു പ​റ​യു​ന്ന​തു പോ​ലെ ചൂ​ണ്ട ഇ​ടു​ന്ന​തി​നും ധാ​രാ​ളം ക്ഷ​മ വേ​ണ്ട കാ​ര്യ​മാ​ണ് . ഒ​രു ത​ര​ത്തി​ൽ മീ​ന്‍ പി​ടി​ത്തം ഒ​രു ഭാ​ഗ്യ​മാ​ണ​ന്ന് വേ​ണ​മെ​ങ്കി​ൽ പ​റ​യാം.

ക​ഴി​ഞ്ഞ​ദി​വ​സം സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ ചൂ​ണ്ട​യി​ടു​ന്നൊ​രു വീ​ഡി​യോ വൈ​റ​ലാ​യി. ര​ണ്ട് യു​വാ​ക്ക​ള്‍ മീ​ന്‍ പി​ടി​ക്കു​ന്ന​താ​ണ് വീ​ഡി​യോ. എ​ഡ് ഹി​ർ​സ്റ്റ്, ഹാ​രി തോ​മ​സ് എ​ന്നീ ര​ണ്ടു ചെ​റു​പ്പ​ക്കാ​രാ​ണ് മീ​ൻ പി​ടി​ക്കു​ന്ന​തി​നാ​യി ഓ​സ്ട്രേ​ലി​യ​യി​ലെ ക്വീ​ൻ​സ്ലാ​ന്‍റി​ലെ പോ​ർ​ട്ട് ഡ​ഗ്ല​സി​ൽ എ​ത്തി​യ​ത്.

ദീ​ർ​ഘ നേ​ര​ത്തെ കാ​ത്തി​രി​പ്പി​നു ശേ​ഷം ഇ​രു​വ​രു​ടേ​യും ചൂ​ണ്ട​യി​ൽ ഒ​രു ഭീ​മാ​കാ​ര​ൻ മ​ത്സ്യം വ​ന്നു​പെ​ട്ടു ഒ​രു മു​ത​ല​യോ​ളം വ​ലു​പ്പ​മു​ള്ള ഒ​രു വ​ലി​യ മീ​നാ​യി​രു​ന്നു അ​ത്. മീ​നി​നെ ക​ര​യ്ക്കെ​ത്തി​ക്കാ​ന്‍ ഇ​രു​വ​രും ന​ന്നാ​യി പ്ര​യാ​സ​പ്പെ​ട്ടു.

ഗോ​ലി​യാ​ത്ത് ഗ്രൂ​പ്പ​ർ എ​ന്ന് അ​റി​യ​പ്പെ​ടു​ന്ന കൂ​റ്റ​ൻ മ​ത്സ്യ​മാ​ണ് ഇ​വ​രു​ടെ ചൂ​ണ്ട​യി​ല്‍ കൊ​രു​ത്ത​ത്. മു​പ്പ​ത് മി​നി​റ്റ് നീ​ണ്ട ത​ങ്ങ​ളു​ടെ അ​ധ്വാ​ന​ത്തെ കു​റി​ച്ചു​ള്ള കു​റി​പ്പോ​ടെ ഇ​ൻ​സ്റ്റാ​ഗ്രാ​മി​ലാ​ണ് മീ​ൻ പി​ടി​ക്കു​ന്ന വീ​ഡി​യോ പ​ങ്കു​വ​ച്ച​ത്. വ​ള​രെ​പെ​ട്ട​ന്ന് ത​ന്നെ വീ​ഡി​യോ വൈ​റ​ലാ​യി. നി​ര​വ​ധി ആ​ളു​ക​ളാ​ണ് യു​വാ​ക്ക​ളെ പ്ര​ശം​സി​ച്ച് രം​ഗ​ത്തെ​ത്തി​യ​ത്. വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.

Related posts

Leave a Comment