മരിച്ചുവെന്ന തരത്തിൽ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് പങ്കുവച്ചത് പ്രത്യേക ലക്ഷ്യത്തോടെയാണെന്ന വെളിപ്പെടുത്തലുമായി നടിയും മോഡലുമായ പൂനം പാണ്ഡെ. താൻ മരിച്ചിട്ടില്ലെന്നും സെര്‍വിക്കല്‍ കാൻസറിനെക്കുറിച്ചുള്ള ബോധവത്കരണത്തിന്റെ ഭാഗമായാണ് അങ്ങനെയൊരു പോസ്റ്റ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചതെന്നും നടി പറഞ്ഞു. “”എല്ലാവര്ക്കും നമസ്കാരം, ഞാന്‍ ഉണ്ടാക്കിയ ബഹളത്തിന് മാപ്പ്. ഞാന്‍ വേദനിപ്പിച്ച എല്ലാവര്ക്കും മാപ്പ്. സെര്‍വിക്കല്‍ കാന്‍സറിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സൃഷ്ടിക്കുക എന്നതായിരുന്നു എന്റെ ഉദ്ദേശ്യം. എന്റെ മരണത്തെക്കുറിച്ച് വ്യാജവാര്‍ത്ത ഉണ്ടാക്കിയതായിരുന്നു. അതുകൊണ്ട് ഈ രോഗത്തെക്കുറിച്ച് വലിയ ചര്‍ച്ചകള്‍ നടന്നു. ഈ രോഗം പതിയെ കാര്‍ന്നു തിന്നുന്നതാണ്. ഒരുപാട് സ്ത്രീകളുടെ ജീവിതം ഈ രോഗം കവര്‍ന്നിട്ടുണ്ട്. മറ്റു കാന്‍സറിനെപ്പോലെ സെര്‍വിക്കല്‍ കാന്‍സറും തടയാം. എച്ച്പിവി വാക്സിനെടുക്കുക. കൃത്യമായി മെഡിക്കല്‍ പരിശോധന നടത്തുക. സെര്‍വിക്കല്‍ കാന്‍സറിനെക്കുറിച്ച് നമുക്ക് അവബോധം സൃഷ്ടിക്കാം. എല്ലാവരും ഈ ദൗത്യത്തില്‍ പങ്കാളികളാകുക.” പൂനം ലൈവിൽ പറഞ്ഞു. വെള്ളിയാഴ്ച ഉച്ചയോടെയാണ് പൂനം പാണ്ഡേ സെർവിക്കൽ…
Read MoreDay: February 3, 2024
മാവേലി എക്സ്പ്രസിൽനിന്നു തെറിച്ചുവീണു; കൊല്ലം സ്വദേശിയായ യുവാവിനു ഗുരുതര പരിക്ക്
തൃക്കരിപ്പൂർ: ട്രെയിൻ യാത്രയ്ക്കിടെ ഇന്നലെ രാത്രി തെറിച്ചുവീണ കൊല്ലം സ്വദേശിയായ യുവാവിനെ വടക്കേ കൊവ്വലിനടുത്ത് ഗുരുതര പരിക്കോടെ കണ്ടെത്തി. കൊല്ലം കരുനാഗപ്പള്ളി തുണ്ടുവിള സ്വദേശി ലിജോ ഫെർണാണ്ടസിനെ (33) ആണ് തലയ്ക്കും കാലിന്റെ എല്ലിനും പൊട്ടലുകളോടെ കണ്ണൂർ പരിയാരം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നുരാവിലെ നാട്ടുകാർ തൃക്കരിപ്പൂർ അഗ്നിരക്ഷാസേനയിൽ വിവരമറിയിക്കുകയായിരുന്നു. ആദ്യം തൃക്കരിപ്പൂരിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളജിലുമെത്തിച്ചു. ഇന്നലെ രാത്രി മംഗളൂരുവിൽ നിന്നു കൊല്ലത്തേക്കുള്ള യാത്രയ്ക്കിടയിൽ മാവേലി എക്സ്പ്രസ് ട്രെയിനിൽ നിന്നു യുവാവ് വീണതായ വിവരം ലഭിച്ച ഉടൻ പിലിക്കോട് മുതൽ പയ്യന്നൂർ വരെ പാളത്തിനരികിൽ നാട്ടുകാരും പോലീസും മൂന്നു മണിക്കൂറോളം തെരച്ചിൽ നടത്തിയിരുന്നു. രാത്രി ഏഴോടെ ചെറുവത്തൂർ റെയിൽവേ സ്റ്റേഷനിൽ നിർത്തിയതിനുശേഷം യാത്ര തുടർന്ന മാവേലി എക്സ്പ്രസിൽ നിന്നു വീണതായി ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ വിവരം നൽകുകയായിരുന്നു.…
Read Moreകാമുകനൊപ്പം കണ്ടതിന് ശകാരം: കാമുകന്റെ പ്രേരണയിൽ അച്ഛനെതിരെ വ്യാജപീഡനപരാതി; നിരപരാധിയായ പിതാവ് 11 വർഷം ജയിലിൽ
ഭോപ്പാൽ: കാമുകന്റെ പ്രേരണയിൽ മകൾ നൽകിയ വ്യാജബലാത്സംഗ പരാതിയിൽ നിരപരാധിയായ അച്ഛൻ ജയിലിൽ കിടന്നത് 11 വർഷം. ഒടുവിൽ മധ്യപ്രദേശ് ഹൈക്കോടതി ഇയാളെ കഴിഞ്ഞ മാസം വെറുതെ വിട്ടു. പെൺകുട്ടി അച്ഛനെതിരെ 2012 -ലാണ് അന്നത്തെ കാമുകന്റെ നിർദേശപ്രകാരം വ്യാജപീഡന പരാതി നൽകിയത്. മകളെ അച്ഛൻ നേരത്തെ കാമുകനൊപ്പം കണ്ടിരുന്നു. തുടർന്ന് ഇയാൾ ഇക്കാര്യം പറഞ്ഞ് മകളെ ശകാരിച്ചു. മകൾ ഇക്കാര്യം കാമുകനോടും പറഞ്ഞു. പിന്നാലെ അച്ഛനെതിരെ പീഡന പരാതി നൽകാൻ കാമുകൻ പെൺകുട്ടിയോട് ആവശ്യപ്പെടുകയായിരുന്നു. പരാതി നൽകിയാൽ അച്ഛൻ പിന്നെ തങ്ങളുടെ ബന്ധത്തിൽ ഇടപെടാനോ ശകാരിക്കാനോ വരില്ലെന്ന് പറഞ്ഞാണ് ഇയാൾ പെൺകുട്ടിയെ പരാതി നൽകാൻ പ്രേരിപ്പിച്ചത്. 2012 മാർച്ച് 18 -ന് രാത്രി അത്താഴത്തിന് ശേഷം പിതാവ് തന്നെ ലൈംഗികമായി പീഡിപ്പിച്ചു. അന്ന് രാത്രി അമ്മ വീട്ടിലില്ലായിരുന്നു. സംഭവം അമ്മയടക്കം ആരോടെങ്കിലും പറഞ്ഞാൽ കൊന്നുകളയുമെന്ന് അച്ഛൻ…
Read Moreഎസ്എഫ്ഐഒ അന്വേഷണത്തിലൂടെ സത്യം പുറത്തു വരും; മുഖ്യമന്ത്രിയുടെ ഉറക്കം നഷ്ടപ്പെട്ടു; ചിലർ അകത്താകുമെന്ന് പി.സി. ജോർജ്
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന്റെ കന്പനിക്കെതിരെ എസ്എഫ്ഐഒ നടത്തുന്ന അന്വേഷണത്തിലൂടെ സത്യം പുറത്ത് വരുമെന്നും ചിലർ അകത്താകുമെന്നും പി.സി. ജോർജ്. തന്റെ ബിജെപി പ്രവേശനവും മാസപ്പടി കേസുമായി ബന്ധമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് പി.സി.ജോർജ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. തന്റെ മകൻ ഷോണ്‍ ജോർജ് കാരണമാണ് എസ്എഫ്ഐഒ അന്വേഷണം നടത്താൻ ഇടയായത്. ഇതോടെ മുഖ്യമന്ത്രി പിണറായി വിജയന്റെയും മകളുടെയും ഉറക്കം നഷ്ടമായെന്നും അദ്ദേഹം പറഞ്ഞു. പി.സി.ജോർജ്
Read Moreഒരിറ്റ് ജലവും ലഭിച്ചില്ല; കണ്ണീരായി തണ്ണീർ കൊമ്പൻ; പലതവണയായുള്ള മയക്കുവെടിയും അന്ത്യത്തിലേക്കുള്ള ഘടകമായി
കോഴിക്കോട്: മാനന്തവാടിയില്‍നിന്ന് വനം വകുപ്പ് പിടികൂടി കര്‍ണാടകത്തിലെ ബന്ദിപ്പൂര്‍ വനത്തില്‍ തുറന്നുവിട്ട തണ്ണീര്‍ കൊമ്പന് ചരിഞ്ഞത് വെള്ളം കിട്ടാത്തതിനാലാണെന്ന് സൂചന. നിര്‍ജലീകരണമാണ് അന്ത്യത്തിലേക്കു നയിച്ചതെന്നാണ് പ്രാഥമിക വിലയിരുത്തൽ. ഒരുമാസത്തിനിടയില്‍ തന്നെ നല്കിയ അമിത ഡോസിലുള്ള മയക്കുമരുന്നും മരണത്തിനു കാരണമായിട്ടുണ്ടാകാമെന്നാണ് വിദഗ്ധാഭിപ്രായം. ഇന്നു നടക്കുന്ന പോസ്റ്റ്മോര്‍ട്ടത്തിനുശേഷമേ കാര്യങ്ങള്‍ വ്യക്തമാകുകയുള്ളു. മാനന്തവാടിയില്‍ ഇന്നലെ ജനവാസ കേന്ദ്രത്തിലിറങ്ങിയ ആന വെള്ളം കിട്ടാതെ 15 മണിക്കൂറാണ് കഴിഞ്ഞത്. രാവിലെ അഞ്ചരയോടെയാണ് എടവക പഞ്ചായത്തിലെ പായോടുകുന്നില് ആന ആദ്യമെത്തിയത്.പിന്നീട് കബനിയുടെ കൈവഴിയായ മാനന്തവാടി പുഴ നീന്തിക്കടന്ന് നഗരത്തിലെത്തിയ ആനയെ വൈകിട്ടാണ് മയക്കുവെടിവച്ച് കീഴടക്കിയത്. മാനന്തവാടിയിലേക്ക് വന്നവഴി പുഴയില്‍ നിന്നാണ് ആന വെള്ളം കുടിച്ചത്. നഗരത്തില്‍ എത്തിയശേഷം ആനയ്ക്ക് വെള്ളം കിട്ടിയിരുന്നില്ല. ദൗത്യം തീരുന്നതുവരെ ഒരു തുള്ളി വെള്ളവും കിട്ടിയില്ല. വെള്ളക്കെട്ട് ഉണ്ടാകുമെന്നു കരുതി ആന വാഴത്തോട്ടത്തില്‍ പല തവണ പരതിയെങ്കിലും വെള്ളം കിട്ടിയിരുന്നില്ല. വാഴക്കന്നുകള്‍…
Read Moreയുഎസിൽനിന്നു 33,000 കോടിയുടെ സായുധ ഡ്രോണുകൾ വാങ്ങാൻ ഇന്ത്യ
ന്യൂഡൽഹി: സമുദ്രമേഖലയുടെ സുരക്ഷ ശക്തമാക്കാൻ അമേരിക്കയിൽനിന്ന് അതിനൂതന സാങ്കേതികവിദ്യയുള്ള സായുധഡ്രോണുകൾ ഇന്ത്യ വാങ്ങുന്നു. ഏകദേശം നാലു ബില്യണ്‍ ഡോളറിന്റെ ( 33,000 കോടി രൂപ) കരാർ യുഎസ് അംഗീകരിച്ചു. എംക്യു-9ബി ഗാർഡിയൻ ഡ്രോണുകളാണ് ഇന്ത്യ സ്വന്തമാക്കുന്നത്. ഡ്രോണുകളുടെ കൈമാറ്റം സംബന്ധിച്ചുള്ള അറിയിപ്പ് യുഎസ് കോണ്‍ഗ്രസിന് ഡിഫൻസ് സെക്യൂരിറ്റി കോ-ഓപ്പപറേഷൻ ഏജൻസി നൽകിയതായാണ് റിപ്പോർട്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി 2023ൽ നടത്തിയ യുഎസ് സന്ദർശനത്തിനിടയിലാണ് 31 എംക്യു-9ബി സ്കൈ ഗാർഡിയൻ ഡ്രോണുകൾ വാങ്ങുന്നതിനുള്ള താത്പര്യം അറിയിച്ചത്. കരാറിന് യുഎസ് അംഗീകാരം നൽകിയത് ഉഭയകക്ഷി ബന്ധത്തിലെ സുപ്രധാനസംഭവമായാണ് വിലയിരുത്തപ്പെടുന്നത്. നിലവിലെയും ഭാവിയിലെയും പ്രതിരോധഭീഷണികൾ നേരിടാൻ യുഎസിൽനിന്നുള്ള ഡ്രോണുകൾ ഇന്ത്യക്ക് കൂടുതൽ കരുത്തേകുമെന്ന് ഡിഫൻസ് സെക്യൂരിറ്റി കോ-ഓപ്പറേഷൻ ഏജൻസി വ്യക്തമാക്കി. ഡ്രോണ്‍ കൈമാറ്റം യുഎസിന്റെ വിദേശകാര്യനയവും ദേശീയസുരക്ഷയും മുൻനിർത്തിയുള്ള പരിഗണനകൾക്ക് പിന്തുണയേകും. യുഎസ്-ഇന്ത്യ നയതന്ത്രബന്ധം കൂടുതൽ ശക്തമാക്കാനും തങ്ങളുടെ പ്രമുഖ പ്രതിരോധപങ്കാളിയുടെ…
Read Moreഎൽ.കെ.അദ്വാനിക്ക് രാജ്യത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരതരത്ന; അഭിനന്ദനമറിയിച്ച് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: മുതിര്‍ന്ന ബിജെപി നേതാവും മുന്‍ ഉപപ്രധാനമന്ത്രിയുമായ എൽ.കെ.അദ്വാനിക്ക് രാജ്യത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരതരത്ന. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് എക്സ് പ്ലാറ്റ്ഫോമിലൂടെ ഇക്കാര്യം അറിയിച്ചത്. ‘എല്‍.കെ അദ്വാനിജിക്ക് ഭാരതരത്ന നല്കി ആദരിക്കുന്ന കാര്യം അറിയിക്കുന്നതില്‍ വളരെ സന്തോഷമുണ്ട്. ഈ ബഹുമതിയുടെ പശ്ചാത്തലത്തില്‍ അദ്ദേഹത്തെ കണ്ട് സംസാരിക്കുകയും അഭിനന്ദിക്കുകയും ചെയ്തു’എന്ന് മോദി എക്സില്‍ കുറിച്ചു. അദ്വാനിക്കൊപ്പമുള്ള ചിത്രങ്ങളും പ്രധാനമന്ത്രി പങ്കുവച്ചു. ഈ കാലഘട്ടത്തിലെ ഏറ്റവും ആദരണീയനായ രാഷ്ട്രീയ പ്രവർത്തകനാണ് അദ്വാനി. ഇന്ത്യയുടെ വികസനത്തിന് അദ്ദേഹം നൽകിയ സംഭാവനകൾ വലുതാണ്. താഴേത്തട്ടിൽ നിന്നും പ്രവർത്തനം ആരംഭിച്ച് ഇന്ത്യയുടെ ഉപപ്രധാനമന്ത്രിയായി രാജ്യത്തെ സേവിച്ച വ്യക്തിയാണ് അദ്വാനിയെന്നും പ്രധാനമന്ത്രി കുറിച്ചു. I am very happy to share that Shri LK Advani Ji will be conferred the Bharat Ratna. I also spoke to him and…
Read Moreആ വാക്കുകൾ തന്റേതല്ല; രജനീകാന്തിനോടും തമിഴ്മക്കളോടും മാപ്പ് ചോദിച്ച് ധന്യ ബാലകൃഷ്ണ
തമിഴ്നാട്ടിലെ ജനങ്ങളെ ആക്ഷേപിക്കുന്ന തരത്തിൽ പ്രചരിക്കുന്ന പോസ്റ്റ് തന്റേതല്ലെന്ന് വ്യക്തമാക്കി നടി ധന്യ ബാലകൃഷ്ണ. 12 വർഷം മുമ്പ് വ്യക്തത വരുത്തിയ കാര്യമാണ് ഇപ്പോൾ തന്റെ പേരിൽ വീണ്ടും പ്രചരിക്കുന്നതെന്നും ഈ സംഭവത്തിൽ താൻ നിസഹായയാണെന്നും നടി പറയുന്നു. ഐശ്വര്യ രജനികാന്ത് ചിത്രം ലാൽസലാം റിലീസിനൊരുങ്ങുമ്പോൾ ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടി ധന്യ ബാലകൃഷ്ണയുടേത് എന്ന പേരിൽ ഒരു പോസ്റ്റ് സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്. 2012ൽ നടി തമിഴ് ജനതയെ പരിഹസിച്ച് പോസ്റ്റ് പങ്കുവച്ചുവെന്നാണ് സമൂഹ മാധ്യമങ്ങളിലൂടെ ഉയരുന്ന വിമർശനം. 2012 ഐപിഎൽ മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ, ചെന്നൈ സൂപ്പർ കിംഗ്സിനോടു പരാജയപ്പെട്ടതിന് പിന്നാലെയാണ് നടി ധന്യയുടേതെന്നു പറയപ്പെടുന്ന പോസ്റ്റ് സമൂഹ മാധ്യമങ്ങളിൽ വൈറലായത്. ‘‘പ്രിയപ്പെട്ട ചെന്നൈ, നിങ്ങൾ വെള്ളം ചോദിച്ചു, ഞങ്ങൾ അത് നൽകി. നിങ്ങൾ വൈദ്യുതി ചോദിച്ചു, ഞങ്ങൾ അത് നൽകി.…
Read Moreജീബൂട്ടിയിലും ഏദൻ കടലിടുക്കിലും നാവികസേനയെ വിന്യസിക്കുമെന്ന് ഇന്ത്യ
ന്യൂഡൽഹി: അറബിക്കടലിൽ വാണിജ്യക്കപ്പലുകൾക്കു നേരേയുള്ള ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ജിബൂട്ടി, ഏദൻ കടലിടുക്ക്, സോമാലിയയുടെ കിഴക്കൻ തീരം എന്നിവിടങ്ങളിൽ നാവികസേനയെ നിയോഗിക്കുമെന്ന് ഇന്ത്യ. ഏദൻ കടലിടുക്കിലും ആഫ്രിക്കയുടെ കിഴക്കൻ തീരത്തും 2008 മുതൽ നാവികസേനയെ നിയോഗിച്ചിട്ടുണ്ടെന്നും കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് ഭട്ട് ലോക്സഭയിൽ പറഞ്ഞു. ഇവർ ഇതുവരെ 3,440 കപ്പലുകളെയും കാൽ ലക്ഷത്തിലേറെ നാവികരെയും സുരക്ഷിതയാത്രയ്ക്കു സഹായിച്ചു. ഗാസയിൽ ഇസ്രയേലിന്റെ സൈനികനടപടിയോടുള്ള പ്രതികാരമെന്ന നിലയിൽ ഇറാന്റെ പിന്തുണയുള്ള ഹൂതി ഭീകരർ കഴിഞ്ഞ നവംബറിനുശേഷം ചെങ്കടലിൽ ഒട്ടേറെ കപ്പലുകളെയാണ് ആക്രമിച്ചത്. ആഗോള കപ്പൽ ഗതാഗതത്തിനു വലിയ വെല്ലുവിളിയുയരുന്ന സാഹചര്യത്തിൽ ജിബൂട്ടി, അറബിക്കടലിന്റെ വടക്കൻ, മധ്യ മേഖലകളിലെ ഏദൻ കടലിടുക്ക്, സോമാലിയുടെ കിഴക്കൻ തീരം എന്നിവിടങ്ങളിൽ നാവികസേനാ യൂണിറ്റിനെ വിന്യസിക്കും. സുഹൃദ്രാജ്യങ്ങൾക്കൊപ്പം ചേർന്ന് രഹസ്യവിവരങ്ങൾ കൈമാറുന്നതുൾപ്പെടെ മുൻകരുതലുകളും ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
Read Moreവേണമെങ്കിൽ സ്നേഹിച്ചാൽ മതി: പുരുഷന്മാരെ തൃപ്തിപ്പെടുത്താൻ പുരികം ത്രെഡ്ഡ് ചെയ്യില്ല; കടുത്ത നിലപാടുമായി യുവതി
മുഖത്ത് രോമങ്ങളുള്ളതിന്റെ പേരിൽ പരിഹസിക്കപ്പെടുന്ന സ്ത്രീകൾ നിരവധിയാണ്. പലപ്പോഴും സമൂഹത്തിന്റെയോ പുരുഷന്മാരുടെയോ സങ്കല്പത്തിന് അനുസരിച്ച് തങ്ങളുടെ രൂപത്തിൽ മാറ്റം വരുത്താൻ സ്ത്രീകൾ ശ്രമിക്കാറുണ്ട്. എന്നാൽ ഇതിൽ നിന്ന് വ്യത്യസ്തയാവുകയാണ് 31 -കാരിയായ ഈ ഡാനിഷ് യുവതി. തന്നെ പ്രേമിക്കാനോ അല്ലെങ്കിൽ വിവാഹം കഴിക്കാനോ വരുന്ന യുവാക്കളോട് ഒറ്റക്കാര്യം മാത്രമേ കോപ്പൻഹേഗനിൽ നിന്നുള്ള എൽഡിന ജഗൻജാക്കിന് പറയാനുള്ളൂ. മുഖത്ത് കൂട്ടുപുരികമുണ്ട്, മീശപോലെ രോമങ്ങളുണ്ട്. ഇതൊക്കെ അംഗീകരിക്കാനാവുമെങ്കിൽ മാത്രം സ്നേഹിക്കാം. അല്ലാതെ അതൊക്കെ ഇടയ്ക്കിടെ ഷേവ് ചെയ്തോ ട്രിം ചെയ്തോ ഒക്കെ കളയും എന്ന് കരുതി വരണ്ട എന്നാണ്. എൽഡിന ഈ തീരുമാനം എടുത്തത് 2020 മാർച്ചിലാണ്. കൂട്ടുപുരികം ഇനി ത്രെഡ്ഡ് ചെയ്യുന്നില്ല, മുഖത്തെ രോമമൊന്നും ഷേവ് ചെയ്ത് കളയുന്നുമില്ല. ഈ സമൂഹത്തിൽ സ്ത്രീകൾക്ക് അംഗീകാരം കിട്ടണമെങ്കിൽ പുരുഷന്മാരേക്കാൾ കൂടുതൽ കഠിനപ്രയത്നം നടത്തണം. ഒരുപാട് പണവും സമയവും അതിന് വേണ്ടി…
Read More