നേമം: കോവളം എംഎൽഎ എം. വിൻസെന്റിന് കാറപകടത്തിൽ പരിക്കേറ്റു. കാർ ഡിവൈഡറിൽ ഇടിച്ചു കയറി ആണ് അപകടം. അപകടത്തിൽ എംഎൽഎ ഉൾപ്പെടെ രണ്ട് പേർക്കാണ് പരിക്കേറ്റത്. ഇന്ന് പുലർച്ചെ 4.50 ന് നേമം പ്രാവച്ചമ്പലം ജംഗ്ഷനിലായിരുന്നു അപകടം. നരുവാമൂട് ഭാഗത്തുനിന്നു വന്ന സ്കൂട്ടർ യാത്രക്കാരിയെ രക്ഷപ്പെടുത്തുവാൻ ശ്രമിക്കവെ ബാലരാമപുരത്തുനിന്നു വരികയായിരുന്ന കാർ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ എംഎൽഎയുടെ കാലിനും കൈക്കും നിസാര പരിക്കേറ്റു. കൂടെ ഉണ്ടായിരുന്ന ഷാജി എന്നയാൾക്കും പരിക്കേറ്റു. ഇരുവരെയും ബാലരാമപുരത്തേ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടശേഷം സ്കൂട്ടർ യാത്രക്കാരി നിറുത്താതെ പോയി. ബാലരാമപുരം ബസ് സ്റ്റോപ്പിൽ നിൽക്കുകയായിരുന്ന ഷാജിയെ കാറിലേക്ക് വിളിച്ചു കയറ്റുകയായിരുന്നുവെന്ന് എം. വിൻസെന്റ് പറഞ്ഞു. സംഭവത്തെ തുടർന്ന് നേമം പോലീസ് സ്ഥലത്ത് എത്തി മേൽ നടപടി സ്വീകരിച്ചു.
Read MoreDay: February 7, 2024
അയ്യോ കാലനല്ലേ… പോലീസാണേ… പോത്തിന്റെ പുറത്തേറി പട്രോളിംഗ് നടത്തുന്ന പോലീസുകാർ
ഹൈന്ദവ വിശ്വാസപ്രകാരം പോത്തിനെ മരണത്തിന്റെ ദേവനായ കാലന്റെ വാഹനമായാണ് കണക്കാക്കുന്നത്. ആയുസ് തീരുന്ന സമയം യമലോകത്തേക്ക് കൊണ്ടുപോകാൻ കാലൻ പോത്തിന്റെ പുറത്ത് കയറി എത്തുന്നു എന്നാണ് വിശ്വാസം. എന്നാൽ പോത്തിന്റെ പുറത്ത് കയറി പട്രോളിംഗിന് ഇറങ്ങിയിരിക്കുകയാണ് പോലീസ്. അങ്ങ് ബ്രസീലിലാണ് സംഭവം. ബോബ് മാര്‍ലിയുടെ പ്രശസ്തമായ ബഫല്ലോ സോള്‍ജിയേഴ്സ് എന്ന ഗാനത്തെ അനുസ്മരിച്ച് ഈ പോലീസ് സംഘം ഇന്ന് “ബഫല്ലോ സോൾജിയേഴ്സ്” (Buffalo Soldiers) എന്ന് അറിയപ്പെടുന്നു. ബ്രസീലിലെ മറാജോ ദ്വീപിലെ പോലീസാണ് വളഞ്ഞ് കയറിയ കൊമ്പകളുള്ള കൂറ്റൻ പോത്തിനെ പട്രോളിംഗിനായി ഉപയോഗിക്കുന്നത്. കാര്‍ യാത്ര സാധ്യമല്ലാത്ത വിദൂര ഗ്രാമങ്ങളിലാണ് പോലീസ് ഇത്തരത്തില്‍ പോത്തിന്റെ പുറത്ത് പട്രോളിംഗിനെത്തുന്നത്. കുതിരയ്ക്ക് പകരം പട്രോളിംഗിനായി പോത്തിനെ ഉപയോഗിക്കുന്ന ലോകത്തിലെ ഏക പോലീസ് വകുപ്പും മറാജോ ദ്വീപിലെ പോലീസ് വകുപ്പാണ്. ഏകദേശം ഒരു നൂറ്റാണ്ട് മുൻപ് ഫ്രഞ്ച് ഇന്തോ – ചൈനയിലെ…
Read Moreവലിയ വൈദ്യുതി പ്രതിസന്ധി ഉണ്ടാകും; ഉപഭോക്താക്കൾ സ്വയം നിയന്ത്രിക്കണം; കെ. കൃഷ്ണൻകുട്ടി
തിരുവനന്തപുരം: ഉപഭോക്താക്കൾ സ്വയം നിയന്ത്രിച്ചില്ലെങ്കിൽ സംസ്ഥാനത്ത് വലിയ വൈദ്യുതി പ്രതിസന്ധി നേരിടേണ്ടിവരുമെന്നു വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി. വേനൽ കടുക്കുന്ന സാഹചര്യത്തിൽ പ്രതിസന്ധി കൂടുതൽ രൂക്ഷമാകും. തിരക്കുള്ള സമയങ്ങളിൽ വൈദ്യുതി ഉപഭോഗം കുറച്ചാൽ മാത്രമേ പ്രതിസന്ധിയെ മറികടക്കാൻ കഴിയൂ. ഇതിന് പൊതുജനങ്ങളുടെ പിന്തുണ വേണമെന്നും ഉപഭോക്താക്കൾ സ്വയം നിയന്ത്രിക്കണമെന്നും മന്ത്രി പറഞ്ഞു. മഴക്കുറവും ജലലഭ്യതക്കുറവും വൈദ്യുതി മേഖലയിൽ നിലവിൽത്തന്നെ പ്രതിസന്ധി ഉണ്ടാക്കുന്ന പശ്ചാത്തലത്തിലാണു മന്ത്രിയുടെ മുന്നറിയിപ്പ്. വൈദ്യുതി ഉപഭോഗത്തിന്റെ 30 ശതമാനം മാത്രമാണ് സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്നത്. ബാക്കി പുറത്തുനിന്നു വാങ്ങുകയാണ്. സംസ്ഥാനത്ത് ഹൈഡ്രോ ഇലക്ട്രിക് പ്രോജക്ടുകൾ ആരംഭിക്കാൻ താല്പര്യം ഉണ്ടെങ്കിലും എതിർപ്പുകളാണ് വിലങ്ങുതടിയാകുന്നത് എന്നും മന്ത്രി പറഞ്ഞു.
Read Moreകെഎസ്ആർടിസി വിജിലൻസിന്റെ ചുമതല വീണ്ടും എം. ഷാജിക്ക്
ചാത്തന്നൂർ: കെഎസ്ആർടിസിയിലെ വിജിലൻസ് വിഭാഗം എക്സിക്യൂട്ടിവ് ഡയറക്ടറുടെ അധിക ചുമതല വീണ്ടും എം. ഷാജിക്ക്. കെഎസ്ആർടിസിയിലെ ഫിനാൻഷൽ അഡ്വൈസർ ആൻഡ് ചീഫ് ഫിനാൻസ് ഓഫീസറാണ് എം. ഷാജി. മുമ്പും വിജിലൻസ് എക്സിക്യൂട്ടീവ് ഡയറക്ടറുടെ ചുമതല അദ്ദേഹം നിർവഹിച്ചിട്ടുണ്ട്. ഇടത്തരം ജീവനക്കാരുടെയും കീഴ്ത്തട്ട് ജീവനക്കാരുടെയും പേരിൽ അച്ചടക്കനടപടികൾ സ്വീകരിക്കാനുള്ള ചുമതലയും അദ്ദേഹത്തിനുണ്ട്. വിജിലൻസ് വിഭാഗം എക്സിക്യൂട്ടിവ് ഡയറക്ടറുടെ ചുമതലയും ദക്ഷിണമേഖല എക്സിക്യൂട്ടീവ് ഡയറക്ടറുമായിരുന്ന എ. അനിൽകുമാറിനെ ഗതാഗതമന്ത്രി കെ. ബി. ഗണേശ് കുമാർ അദ്ദേഹത്തിന്റെ പേഴ്സണൽ സ്റ്റാഫിൽ ഉൾപ്പെടുത്തി.അസിസ്റ്റൻഡ് പ്രൈവറ്റ് സെക്രട്ടറിയായാണ് അനിൽകുമാറിനെ നിയമിച്ചിട്ടുള്ളത്. മാനേജ്മെന്റ് തലത്തിൽ ഉന്നത ബിരുദധാരിയും ദിർഘനാളായി കെഎസ്ആർടിസിയിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്ന അനിൽകുമാറിന്റെ ഈ മേഖലയിലെ പരിചയ സമ്പത്ത് വിനിയോഗിക്കുകയാണ് മന്ത്രിയുടെ ലക്ഷ്യം. പ്രദീപ് ചാത്തന്നൂർ
Read Moreഓടുന്ന ട്രെയിനില്‍ കയറാന്‍ ശ്രമിക്കവേ അപകടം; റെയില്‍വേ ഉദ്യോഗസ്ഥന് മരിച്ചു
പയ്യന്നൂര്‍: സ്റ്റേഷനില്‍നിന്ന് ഓടിത്തുടങ്ങിയ ട്രെയിനില്‍ കയറാൻ ശ്രമിക്കവേ വീണു പരിക്കേറ്റ റെയില്‍വേ ഉദ്യോഗസ്ഥന് മരിച്ചു. പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനിലെ റിസര്‍വേഷന്‍ ക്ലര്‍ക്ക് ചത്തീസ്ഗഡ് സ്വദേശിയും മംഗളൂരുവിലെ താമസക്കാരനുമായ കുര്യാക്കോസ് എക്ക (48) യാണ് മരിച്ചത്. റിസര്‍വേഷന്‍ കൗണ്ടറിലെ ജോലി കഴിഞ്ഞ് താമസസ്ഥലമായ മംഗളൂരുവിലേക്ക് പോകുന്നതിനായി കോയമ്പത്തൂര്‍-മംഗളൂരു ട്രെയിനില്‍ കയറുന്നതിനിടെ ഇന്നലെ വൈകുന്നേരം നാലോടെയായിരുന്നു അപകടം. സ്റ്റേഷനില്‍നിന്നു പുറപ്പെട്ട ട്രെയിനില്‍ ഓടിക്കയറാന്‍ ശ്രമിക്കുന്നതിനിടെ പിടിവിട്ട് താഴെ വീഴുകയായിരുന്നു. കൈ അറ്റുപോയ ഇയാളുടെ ശരീരത്തിലും പരിക്കുകളുണ്ടായിരുന്നു. ട്രെയിന്‍ നിര്‍ത്തിയാണ് ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയില്‍ കുടുങ്ങിയ കുര്യാക്കോസിനെ പുറത്തെത്തിച്ചത്. തുടർന്ന് കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചു. ചികിത്സക്കിടെ രാത്രി മരണം സംഭവിച്ചു.
Read Moreപിഎഫ് ലഭിച്ചില്ല; കൊച്ചിയിലെ പിഎഫ് ഓഫീസില്‍ ആത്മഹത്യക്ക് ശ്രമിച്ചയാള്‍ മരിച്ചു
കൊച്ചി: പ്രോവിഡന്റ് ഫണ്ട് (പിഎഫ്) ലഭിക്കാത്തതില്‍ മനംനൊന്ത് കൊച്ചിയില്‍ പിഎഫ് ഓഫീസില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചയാള്‍ മരിച്ചു. തൃശൂര്‍ പേരാമ്പ്ര പണിക്കവളപ്പില്‍ ശിവരാമ(69)നാണ് ഇന്ന് പുലര്‍ച്ചെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് കലൂരിലെ പിഎഫ് ഓഫീസിലെത്തിയ ശിവരാമന് ബാത്ത്റൂമില്‍ കയറി വിഷം കഴിക്കുകയായിരുന്നു. അവശനിലയില്‍ കണ്ടെത്തിയ ഇദേഹത്തെ ഉടന്‍ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ഇന്ന് പുലര്‍ച്ചെയോടെ മരണത്തിന് കീഴടങ്ങി. കാന്‍സര്‍ രോഗിയായ ശിവരാമന് അപ്പോളോ ടയേഴ്സിലെ കരാര്‍ ജീവനക്കാരനായിരുന്നു. ഒമ്പതു വര്‍ഷം മുമ്പാണ് സര്‍വീസില്‍നിന്ന് വിരമിച്ചത്. 80,000 രൂപയായിരുന്നു ശിവരാമന് കിട്ടാനുണ്ടായിരുന്നു. ഇതിനായി ആവശ്യപ്പെട്ട എല്ലാ രേഖകളും സമര്‍പ്പിച്ച് പല തവണ പിഎഫ് ഓഫീസില്‍ കയറിയിറങ്ങിയിട്ടും നീതി ലഭിച്ചില്ലെന്ന് ഇദേഹത്തിന്റെ സഹോദരി ഭര്‍ത്താവ് സുകുമാരന്‍ പറഞ്ഞു. കാന്‍സര്‍ ചികിത്സയ്ക്കായി വലിയ തുക ശിവരാമന് ആവശ്യമായി വന്നിരുന്നു. ഇനിയാര്‍ക്കും ഇങ്ങനെ ഒരു ദുരവസ്ഥ ഉണ്ടാകരുതെന്നും ബന്ധുക്കള്‍ പറഞ്ഞു. എറണാകുളം…
Read Moreവിവാഹവാഗ്ദാനം നല്കി ലോഡ്ജിൽ എത്തിച്ച് പീഡിപ്പിച്ചു; പ്രവാസിയായ യുവാവിനും കൂട്ടാളിക്കുമെതിരേ കേസ്
പഴയങ്ങാടി : വിവാഹ വാഗ്ദാനം നല്കി യുവതിയെ വിവിധ സ്ഥലങ്ങളിലെ ലോഡ്ജുകളിലും മറ്റും കൊണ്ടുപോയി പീഡിപ്പിച്ചശേഷം വഞ്ചിച്ച പ്രവാസിയായ യുവാവിനും കൂട്ടാളിക്കുമെതിരേ കോടതി നിർദേശ പ്രകാരം പോലീസ് കേസെടുത്തു. കണ്ണപുരം സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന 38 കാരിയുടെ പരാതിയിലാണ് മാട്ടൂൽ മടക്കര സ്വദേശി കെ.വി പ്രശാന്ത്, ചെറുകുന്നിലെ പോള രാജേഷ് എന്നിവർക്കെതിരേ കണ്ണപുരം പോലീസ് കേസെടുത്തത്. വിവാഹ വാഗ്ദാനം നൽകി യുവതിയെ 2022 മാർച്ച് മൂന്ന് മുതൽ കഴിഞ്ഞ വർഷം ഡിസംബർ 22 വരെയുള്ള കാലയളവിൽ പറശിനിക്കടവ്, എരിപുരം. പയ്യന്നൂർ തുടങ്ങിയ സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പരാതി. യുവാവ് വിവാഹവാഗ്ദാനത്തിൽനിന്നു പിൻമാറിയതോടെയാണ് പരാതിയുമായി യുവതി കോടതിയിലും പോലീസിലും സമീപിച്ചത്. സംഭവത്തിൽ രണ്ടാം പ്രതി ഗൂഢാലോചന നടത്തി ഒന്നാം പ്രതിക്ക് ഒത്താശ ചെയ്തു കൊടുത്തുവെന്നും പരാതിയിൽ പറയുന്നു. കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.
Read More‘വളപട്ടണം പ്രഭാകർ ദാസ് വധം മൃഗീയം’; കോടതിയിൽ മൃതദേഹത്തിന്റെ ചിത്രം ഉയർത്തിക്കാട്ടി പ്രോസിക്യൂഷൻ
തലശേരി: വളപട്ടണം ഗ്രീൻ വുഡ് പ്ലൈവുഡ് ഫാക്ടറി ഉടമ ഒഡീഷ സ്വദേശി പ്രഭാകർ ദാസിനെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തുകയും തടയാൻ ചെന്ന ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിക്കുകയും വീട് കൊള്ളയടിക്കുകയും ചെയ്ത കേസിൽ പ്രോസിക്യൂഷൻ വാദം പൂർത്തിയായി. കേസിന്റെ വിചാരണ പൂർത്തിയായതിനെ തുടർന്നുള്ള പ്രോസിക്യൂഷൻ വാദമാണ് ഇന്നലെ തലശേരി അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജ് എ.വി. മൃദുല മുമ്പാകെ പൂർത്തിയായത്. പ്രതിഭാഗം വാദം 15 ന് നടക്കും. വീട്ടിൽ അതിക്രമിച്ച് കയറിയ അഞ്ചംഗ സംഘം പ്രഭാകർ ദാസിന്റെ കൈയും കാലും പ്ലാസ്റ്റിക് കയറു കൊണ്ട് കെട്ടിയശേഷം മൃഗീയമായി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പ്രോസിക്യൂഷനു വേണ്ടി ഹാജരായ ഡിസ്ട്രിക്ട് ഗവൺമെന്റ് പ്ലീഡർ കെ. അജിത്ത് കോടതിയിൽ പറഞ്ഞു. കൈകാലുകൾ ബന്ധിച്ച് കുടൽമാല പുറത്തായ നിലയിലായിരുന്നു മൃതദേഹം ഉണ്ടായിരുന്നത്. വാദത്തിനിടയിൽ പ്ലാസ്റ്റിക് കയറു കൊണ്ട് കൈകാലുകൾ ബന്ധിച്ച് കുടൽ മാല പുറത്തായ നിലയിലുള്ള മൃതദേഹത്തിന്റെ ചിത്രം…
Read Moreപാലത്തിനു മുകളിൽ ഗ്യാസ് ടാങ്കർ മറിഞ്ഞു; ഡ്രൈവർ ഉൾപ്പെടെ 9 പേർക്ക് പരിക്ക്
പഴയങ്ങാടി: കണ്ണൂർ പഴയങ്ങാടി പാലത്തിനു മുകളിൽ ഗ്യാസ് ടാങ്കർ ലോറി മറിഞ്ഞു. മംഗലാപുരത്തുനിന്നു പാചകവാതകവുമായി വരികയായിരുന്ന ടാങ്കർ ആണ് നിയന്ത്രണം വിട്ട് മൂന്ന് വാഹനങ്ങളിൽ ഇടിച്ച് മറിഞ്ഞത്. അപകടത്തിൽ ടാങ്കർ ഡ്രൈവർ ഉൾപ്പെടെ ഒൻപത് പേർക്ക് പരിക്കേറ്റു. ഗ്യാസ് ചോർച്ച ഇല്ലാത്തത് വൻ ദുരന്തം ഒഴിവാക്കി. പഴയങ്ങാടി വഴി ഗതാഗതം നിരോധിച്ചിരിക്കുകയാണ്. ഇന്നു പുലർച്ച 1.30 ഓടെയായിരുന്നു അപകടം. ടാങ്കർ ലോറി ആദ്യം ടെമ്പോ ട്രാവലറിലാണ് ഇടിച്ചത്. പിന്നീട് കണ്ണൂരിൽനിന്നു പഴയങ്ങാടി ഭാഗത്തേക്ക് വരികയായിരുന്ന കാറിലും എയർപോർട്ടിൽനിന്നു വരിക യായിരുന്ന മറ്റൊരകു കാറിലും ഇടിച്ചു മറിയുകയായിരുന്നു. പരിക്കേറ്റ ടാങ്കർ ഡ്രൈവർ കൊല്ലം സ്വദേശി പ്രശാന്ത് കുമാറിനെ (40 ) പരിയാരം കണ്ണൂർ ഗവ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ട്രാവലറിൽ ഉണ്ടായിരുന്ന എട്ട് പേർക്ക് നിസാര പരിക്ക് പറ്റി. ഇവരെ മെഡിക്കൽ കോളജിൽ പ്രാഥമിക ചികിത്സ നല്കി വിട്ടയച്ചു.…
Read Moreചാലക്കുടി ബ്യൂട്ടിപാർലർ വ്യാജ മയക്കുമരുന്നു കേസ്; നാരായണദാസിന്റെ മറ്റു കേസുകൾ പരിശോധിക്കുന്നു
തൃശൂർ: ചാലക്കുടി ബ്യൂട്ടി പാർലർ വ്യാജ മയക്കുമരുന്നു കേസിൽ ക്രൈംബ്രാഞ്ച് പ്രതിചേർത്ത എറണാകുളം സ്വദേശി നാരായണദാസിനെതിരെയുള്ള മുൻ കേസുകൾ അന്വേഷണസംഘം പരിശോധിക്കുന്നു. ബ്യൂട്ടി പാർലർ ഉടമ ഷീല സണ്ണിക്കെതിരേ പോലീസിന് വ്യാജ വിവരം നൽകിയ നാരായണദാസ് നിരവധി കേസുകളിൽ പ്രതിയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. 28 ലക്ഷത്തിന്റെ വഞ്ചന കേസ് ഇയാൾക്കെതിരെയുണ്ട്. ഇതിൽ ജാമ്യത്തിൽ കഴിയുന്പോഴാണ് ഷീലസണ്ണിയുടെ കേസിൽ ക്രൈംബ്രാഞ്ച് പ്രതി ചേർക്കുന്നത്. ഇപ്പോൾ ഹൈക്കോടതിയിൽ ഇയാൾ തന്നെ പ്രതിയാക്കിയത് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹർജി നൽകിയിട്ടുണ്ട്. ഇയാളുടെ എല്ലാ വിശദാംശങ്ങളും ക്രൈംബ്രാഞ്ച് ശേഖരിച്ചു കഴിഞ്ഞു. എറണാകുളം തൃപ്പൂണിത്തുറ എരൂർ ദർശനം റോഡിലുള്ള ഇയാളുടെ വീട് അന്വേഷണസംഘത്തിന്റെ നിരീക്ഷണത്തിലാണ്. എറണാകുളം വഴക്കാല സ്വദേശി അസ്ലമിനെ 27 ലക്ഷം രൂപ തട്ടിയെടുത്ത് പറ്റിച്ച കേസിൽ 2022 ഡിസംബർ 22 ന് ഇയാൾ ഹൈക്കോടതിയിൽ നിന്ന് ജാമ്യം നേടിയിരുന്നു. ബിസിനസിന് വേണ്ടിയെന്ന പേരിൽ 18 ലക്ഷം…
Read More