വ​ലി​യ വൈ​ദ്യു​തി പ്ര​തി​സ​ന്ധി ഉ​ണ്ടാ​കും; ഉപഭോക്താക്കൾ സ്വ​യം നി​യ​ന്ത്രി​ക്കണം; കെ.​ കൃ​ഷ്ണ​ൻ​കു​ട്ടി

തി​രു​വ​ന​ന്ത​പു​രം: ഉ​പ​ഭോ​ക്താ​ക്ക​ൾ സ്വ​യം നി​യ​ന്ത്രി​ച്ചി​ല്ലെ​ങ്കി​ൽ സം​സ്ഥാ​ന​ത്ത് വ​ലി​യ വൈ​ദ്യു​തി പ്ര​തി​സ​ന്ധി നേ​രി​ടേ​ണ്ടി​വ​രു​മെ​ന്നു വൈ​ദ്യു​തി മ​ന്ത്രി കെ.​ കൃ​ഷ്ണ​ൻ​കു​ട്ടി. വേ​ന​ൽ ക​ടു​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​തി​സ​ന്ധി കൂ​ടു​ത​ൽ രൂ​ക്ഷ​മാ​കും.

തി​ര​ക്കു​ള്ള സ​മ​യ​ങ്ങ​ളി​ൽ വൈ​ദ്യു​തി ഉ​പ​ഭോ​ഗം കു​റ​ച്ചാ​ൽ മാ​ത്ര​മേ പ്ര​തി​സ​ന്ധി​യെ മ​റി​ക​ട​ക്കാ​ൻ ക​ഴി​യൂ. ഇ​തി​ന് പൊ​തു​ജ​ന​ങ്ങ​ളു​ടെ പി​ന്തു​ണ വേ​ണ​മെ​ന്നും ഉ​പ​ഭോ​ക്താ​ക്ക​ൾ സ്വ​യം നി​യ​ന്ത്രി​ക്ക​ണ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

മ​ഴ​ക്കു​റ​വും ജ​ല​ല​ഭ്യ​ത​ക്കു​റ​വും വൈ​ദ്യു​തി മേ​ഖ​ല​യി​ൽ നിലവിൽത്തന്നെ പ്ര​തി​സ​ന്ധി ഉ​ണ്ടാ​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണു മ​ന്ത്രി​യു​ടെ മു​ന്ന​റി​യി​പ്പ്. വൈ​ദ്യു​തി ഉ​പ​ഭോ​ഗ​ത്തി​ന്‍റെ 30 ശതമാനം മാ​ത്ര​മാ​ണ് സം​സ്ഥാ​ന​ത്ത് ഉ​ത്പാ​ദി​പ്പി​ക്കു​ന്ന​ത്. ബാ​ക്കി പു​റ​ത്തു​നി​ന്നു വാ​ങ്ങു​ക​യാ​ണ്. സം​സ്ഥാ​ന​ത്ത് ഹൈ​ഡ്രോ ഇ​ല​ക്ട്രി​ക് പ്രോ​ജ​ക്ടു​ക​ൾ ആ​രം​ഭി​ക്കാ​ൻ താ​ല്പ​ര്യം ഉ​ണ്ടെ​ങ്കി​ലും എ​തി​ർ​പ്പു​ക​ളാ​ണ് വി​ല​ങ്ങു​ത​ടി​യാ​കു​ന്ന​ത് എ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

Related posts

Leave a Comment