പാ​ല​ത്തി​നു മു​ക​ളി​ൽ ഗ്യാ​സ് ടാങ്കർ മ​റി​ഞ്ഞു; ഡ്രൈ​വ​ർ ഉ​ൾ​പ്പെടെ 9 പേ​ർ​ക്ക് പ​രി​ക്ക്

പ​ഴ​യ​ങ്ങാ​ടി: കണ്ണൂർ പ​ഴ​യ​ങ്ങാ​ടി പാ​ല​ത്തി​നു മു​ക​ളി​ൽ ഗ്യാ​സ് ടാ​ങ്ക​ർ ലോ​റി മ​റി​ഞ്ഞു. മം​ഗ​ലാ​പു​ര​ത്തുനി​ന്നു പാ​ച​കവാ​ത​ക​വു​മാ​യി വ​രിക​യാ​യി​രു​ന്ന ടാ​ങ്ക​ർ ആ​ണ് നി​യ​ന്ത്ര​ണം വി​ട്ട് മൂ​ന്ന് വാ​ഹ​ന​ങ്ങ​ളി​ൽ ഇ​ടി​ച്ച് മ​റി​ഞ്ഞ​ത്.

അപകടത്തിൽ ടാങ്കർ ഡ്രൈ​വ​ർ ഉ​ൾ​പ്പെടെ ഒൻപത് പേ​ർ​ക്ക് പ​രി​ക്കേറ്റു. ഗ്യാ​സ് ചോ​ർ​ച്ച ഇ​ല്ലാ​ത്ത​ത് വ​ൻ ദു​ര​ന്തം ഒ​ഴി​വാക്കി. പ​ഴ​യ​ങ്ങാ​ടി വ​ഴി ഗ​താ​ഗ​തം നി​രോ​ധി​ച്ചിരിക്കുകയാണ്. ഇ​ന്നു പു​ല​ർ​ച്ച 1.30 ഓ​ടെയാ​യിരുന്നു അ​പ​ക​ടം.

ടാ​ങ്ക​ർ ലോ​റി ആ​ദ്യം ടെ​മ്പോ ട്രാ​വ​ല​റി​ലാണ് ഇ​ടി​ച്ചത്. പി​ന്നീ​ട് ക​ണ്ണൂ​രി​ൽനി​ന്നു പ​ഴ​യ​ങ്ങാ​ടി ഭാ​ഗ​ത്തേ​ക്ക് വ​രിക​യാ​യി​രു​ന്ന കാ​റിലും എ​യ​ർ​പോ​ർ​ട്ടി​ൽനി​ന്നു വരിക യായിരുന്ന മറ്റൊരകു കാ​റിലും ഇ​ടി​ച്ചു മ​റി​യുകയായിരുന്നു.​ പരിക്കേറ്റ ടാങ്കർ ഡ്രൈ​വ​ർ കൊ​ല്ലം സ്വ​ദേ​ശി പ്ര​ശാ​ന്ത് കു​മാ​റിനെ (40 ) പ​രി​യാ​രം ക​ണ്ണൂ​ർ ഗവ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്രവേശിപ്പിച്ചു. ട്രാ​വ​ല​റി​ൽ ഉ​ണ്ടാ​യി​രു​ന്ന എ​ട്ട് പേ​ർ​ക്ക് നി​സാ​ര പ​രി​ക്ക് പ​റ്റി. ഇ​വ​രെ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്രാ​ഥ​മി​ക ചി​കി​ത്സ ന​ല്കി വി​ട്ട​യ​ച്ചു.

അ​പ​ക​ട​ത്തെത്തുട​ർ​ന്ന് പ​ഴ​യ​ങ്ങാ​ടി പാ​പ്പി​നി​ശേ​രി കെ​എ​സ്ടി​പി റോ​ഡി​ൽ ഗ​താ​ഗ​തം പൂ​ണ​മാ​യും ത​ട​സപ്പെട്ട നി​ല​യി​ലാ​ണ്. ഉ​ച്ച​യോ​ടെ മം​ഗ​ലാ​പു​ര​ത്തുനി​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ എ​ത്തി ടാങ്കറിൽനി​ന്നു പാ​ച​കവാ​ത​കം മ​റ്റൊ​രു വാ​ഹ​ന​ത്തി​ലേ​ക്ക് മാ​റ്റി​യാ​ൽ മാ​ത്ര​മേ ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ക്കാ​ൻ ക​ഴി​യൂ. പ​ഴ​യ​ങ്ങാ​ടി, പ​യ്യ​ന്നൂ​ർ, പെ​രി​ങ്ങോം, പ​രി​യാ​രം ക​ണ്ണ​പു​രം തു​ട​ങ്ങിയ സ്റ്റേ​ഷ​നു​ക​ളി​ലെ പോ​ലീ​സ് സം​ഘം സ്ഥ​ല​ത്ത് ക്യാ​മ്പ് ചെ​യ്യു​ന്നു​ണ്ട്. പ​യ്യ​ന്നൂ​രി​ൽനി​ന്നു​ള്ള അഗ്നിരക്ഷാ സേനയും സ്ഥ​ല​ത്തുണ്ട്.

Related posts

Leave a Comment