നടൻ, സംവിധായകൻ എന്നീ നിലകളിൽ ശ്രദ്ധേയനായ ദിലീഷ് പോത്തൻ നായകനായി എത്തുന്ന പുതിയ ചിത്രമാണ് ‘മനസാ വാചാ’. റീലീസിനൊരുങ്ങുന്ന ചിത്രത്തിന്റെ ടീസർ ഇപ്പോൾ പുറത്ത് വന്നു. ഇതുവരെ കണ്ടിട്ടില്ലാത്ത ലുക്കിലും ഗെറ്റപ്പിലുമാണ് ദിലീഷ് പോത്തനെ മനസാ വാചായുടെ ടീസറിൽ കാണാൻ കഴിയുന്നത്. ധാരാവി ദിനേശ് എന്നൊരു കള്ളൻ കഥാപാത്രമായാണ് അദ്ദേഹം ചിത്രത്തിലെത്തുന്നത്. നേരത്തെ പുറത്തു വന്ന പ്രമോ സോംഗും സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. ജാസി ഗിഫ്റ്റ് പാടിയ ഗാനം ട്രെൻഡിംഗ് ആയിരുന്നു. നവാഗതനായ ശ്രീകുമാർ പൊടിയനാണ് മനസാ വാചായുടെ സംവിധായകൻ. മിനി സ്ക്രീനിലെ നിരവധി കോമഡി പ്രോഗ്രാമുകളിലൂടെ ശ്രദ്ധ നേടിയൊരാളാണ് ശ്രീകുമാർ പൊടിയൻ. മജീദ് സയ്ദ് തിരക്കഥ രചിച്ച ഈ ചിത്രം ഫെബ്രുവരി 23ന് തിയറ്ററുകളിലെത്തും. ഇതൊരു ഫൺ എന്റർടെയ്നർ സിനിമയാണ്. സ്റ്റാർട്ട് ആക്ഷൻ കട്ട് പ്രൊഡക്ഷൻസാണ് ചിത്രം നിർമിക്കുന്നത്. ഒനീൽ കുറുപ്പാണ് സഹനിർമാതാവ്.…
Read MoreDay: February 7, 2024
എന്നെ കൊല്ലാം, ക്രൂശിക്കാം, വെറുക്കാം, പക്ഷേ നിങ്ങൾ ഇഷ്ടപ്പെടുന്ന ആരെയെങ്കിലും രക്ഷിക്കൂ’: പൂനം പാണ്ഡെ
വ്യാജ മരണവാർത്ത പ്രചരിപ്പിച്ചതിന് വിമർശനം നേരിടുന്നതിനിടെ വൈകാരികമായ കുറിപ്പുമായി നടി പൂനം പാണ്ഡെ. തന്നെ വെറുത്താലും വിമർശിക്കുന്നവർ അവരുടെ പ്രിയപ്പെട്ടവരെ രക്ഷിക്കണമെന്ന് താരം പറഞ്ഞു. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് നടിയുടെ പ്രതികരണം. സെർവിക്കൽ കാൻസറിനെക്കുറിച്ചുള്ള ബോധവത്കരണത്തിന്റെ ഭാഗമായി ഒരു കുറിപ്പും താരം പോസ്റ്റ് ചെയ്തു. ഇന്ത്യയിൽ രജിസ്റ്റർ ചെയ്ത സെർവിക്കൽ കാൻസർ രോഗികളുടെ എണ്ണവും മരണപ്പെട്ടവരുടെ കണക്കും കുറിപ്പിലുണ്ട്. സെർവിക്കൽ കാൻസറിന്റെ ഭീകരത വെളിവാക്കുന്ന പോസ്റ്റാണിത്. നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ഇത് പങ്കുവയ്ക്കണമെന്നും പൂനം പാണ്ഡേ പറയുന്നു. എന്നെ കൊല്ലാം, ക്രൂശിക്കാം, വെറുക്കാം, പക്ഷേ നിങ്ങൾ ഇഷ്ടപ്പെടുന്ന ആരെയെങ്കിലും രക്ഷിക്കൂ’, ബോധവത്കരണ പോസ്റ്റിനൊപ്പം നടി കുറിച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തുടർച്ചയായി സാമൂഹിക മാധ്യമത്തിലൂടെ സെർവിക്കൽ കാൻസറിനെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കുകയാണ് നടി. സെർവിക്കൽ കാൻസറിനെക്കുറിച്ചുള്ള ആളുകളുടെ അഭിപ്രായവും നടി പങ്കുവയ്ക്കുന്നുണ്ട്. സെര്‍വിക്കല്‍ കാന്‍സര്‍ ബാധിച്ച് പൂനം പാണ്ഡെ മരിച്ചുവെന്ന് അവരുടെ…
Read Moreആദ്യം ‘ഹൈ റിച്ച് ‘ ഇപ്പോൾ ‘ഹൈ പുവർ’; വഞ്ചിക്കപ്പെടാന്‍ മലയാളി ജീവിതങ്ങള്‍ ഇനിയും ബാക്കി
സാക്ഷരതയിൽ മാത്രമല്ല, പറ്റിക്കപ്പെടലിലും മലയാളികൾ മുന്നിലെന്ന് തെളിയിക്കുകയാണ് കേരളത്തിലെ മണിചെയിൻ തട്ടിപ്പുകൾ. കോടിക്കണക്കിന് രൂപയാണ് മലയാളികൾക്ക് മണിചെയിനിലൂടെ നഷ്ടമായിരിക്കുന്നത്. ആട്, മാഞ്ചിയം, നാനോ എക്സല്‍, കാമധേനു, ബിഗ് മാര്‍ക്, പേള്‍സ് അഗ്രോടെക്, എന്‍ മാര്‍ട്ട്, ബെസ്റ്റ് വെഞ്ച്വര്‍, പെന്വേള്ഡ്, ഹെഡ്ര, ആര്‍എംപി, ബിസിയര്, ജിബിജി പിന്നെ ഹൈറിച്ചും. ഇനിയും വഞ്ചിക്കപ്പെടാന്‍ മലയാളി ജീവിതങ്ങള്‍ ബാക്കി. രാജ്യത്തുതന്നെ തട്ടിപ്പുകളുടെ പ്രധാന ഇരകൾ മലയാളികള്തന്നെയാണെന്നതാണ് വസ്തുത. കാശ് കവർന്നെടുത്ത മണിചെയിനുകള്‍ നാനോ എക്സലായിരുന്നു 2021ൽ ഏറ്റവും കൂടുതല്‍ തുക തട്ടിയെടുത്ത മണിചെയിന്‍ കമ്പനി. കേരളത്തില്‍നിന്ന് 358 കോടിരൂപ ഇവര്‍ തട്ടിയെടുത്തെന്ന് സംസ്ഥാന സര്‍ക്കാര്‍തന്നെ സമ്മതിച്ചിരുന്നു. മണിചെയിന്‍ കമ്പനികള്‍ കേരളത്തില്‍നിന്ന് തട്ടിയെടുത്തത് എത്ര കോടിയാണെന്ന് കൃത്യമായി കണക്കാക്കാന്‍ സാധിക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ അന്ന് ഹൈക്കോടതിയില്‍ സത്യവാങ്മൂലവും നല്‍കിയിരുന്നു. കാമധേനു ബിസിനസ് ഫോര്‍ച്യൂണ്‍, ബിക് മാര്‍ക്, പേള്‍സ് അഗ്രോടെക്, എന്‍ മാര്‍ട്ട്, ബെസ്റ്റ്…
Read Moreസഞ്ചാരികൾക്കൊരു സന്തോഷ വാർത്ത; ഇറാനിലേക്ക് ഇന്ത്യക്കാര്‍ക്ക് ഇനി വിസ വേണ്ട
ടെഹറാൻ: ഇറാന് സന്ദര്‍ശിക്കാന്‍ ഇന്ത്യന്‍ വിനോദസഞ്ചാരികള്‍ക്ക് ഇനി വിസ വേണ്ട. ഇറാന്റെ വിസ നയത്തില്‍ മാറ്റം വരുത്തിയാണ് ഇന്ത്യന്‍ പൗരന്മാര്ക്ക് വിസയില്ലാതെ രാജ്യത്തേക്ക് പ്രവേശിക്കാന്‍ അനുമതി നല്‍കിയത്. ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനും ആഗോള ഇടപെടല്‍ വര്‍ധിപ്പിക്കുന്നതിനുമാണ് ഈ മാറ്റം. ഈ മാസം നാലു മുതല്‍ പുതിയ നയം പ്രാബല്യത്തില്‍ വന്നു. വിസാരഹിത പ്രവേശനത്തിനായി ചില മാര്‍ഗനിര്‍ദേശങ്ങളും ഇറാന് പ്രഖ്യാപിച്ചിട്ടുണ്ട്. സാധാരണ പാസ്പോര്ട്ടുകള് കൈവശമുള്ള വ്യക്തികള്‍ക്ക് ആറു മാസത്തിലൊരിക്കല്‍ വിസയില്ലാതെ രാജ്യത്തേക്ക് പ്രവേശിക്കാന്‍ അനുവദിക്കും. പരമാവധി 15 ദിവസം വരെ ഇവര്‍ക്ക് ഇറാനില്‍ തുടരാം. ടൂറിസം ആവശ്യങ്ങള്‍ക്കായി ഇറാനിലെത്തുന്ന വ്യക്തികള്‍ക്ക് മാത്രമേ വിസ രഹിത പ്രവേശനം ബാധകമാകൂ.
Read Moreസ്ക്രീനിംഗ് ടെസ്റ്റുകളോട് വിമുഖത വേണ്ട
ഇന്ന് ലോകം അഭിമുഖീകരിക്കുന്ന പൊതുജനാരോഗ്യ പ്രശ്നങ്ങളിൽ മുന്നിൽ നിൽക്കുന്നത് ജീവിതശൈലീരോഗങ്ങളാണ്. അനഭിലഷണീയ ആഹാരരീതികൾ, വ്യായാമമില്ലയ്മ, പുകയില, മദ്യം, മയക്കുമരുന്ന് എന്നിവയുടെ ഉപയോഗം, മാനസിക പിരിമുറുക്കം തുടങ്ങിയ പുതിയ കാലത്തിന്റെ പ്രത്യേകതകൾ നമുക്ക് നൽകിക്കൊണ്ടിരിക്കുന്ന പകർച്ചേതര വ്യാധികളിൽ ഏറ്റവും മുന്നിൽ കാൻസറും ഉണ്ട്. ആ വിപത്തിൽ നിന്നുള്ള മോചനത്തിനായി ഒത്തൊരൊരുമിച്ചുള്ള പ്രവർത്തനം ആവശ്യമായിരിക്കുന്നു. പ്രായ-ലിംഗ ഭേദമില്ലാതെ താരതമ്യേന സങ്കീർണതകൾ കുറഞ്ഞവ മുതൽ മാസങ്ങളോ വർഷങ്ങളോ രോഗം കൊണ്ടു നടന്നിട്ടും ഒരിക്കൽപോലും എന്തെങ്കിലും രോഗലക്ഷണങ്ങൾ പ്രകടമാകാത്ത തരം കാൻസറുകൾ വരെ ഉണ്ട്. കാൻസർ ബാധിക്കുന്നതിനു പ്രായ വ്യത്യാസമോ ലിംഗ വ്യത്യാസമോ വർഗ വർണ വ്യത്യാസങ്ങളോ ഇല്ല . ശരീരത്തിന്റെ ഏതുഭാഗത്തെയും കാൻസർ ബാധിക്കാം. ലളിതമായ പരിശോധനകൾ കൊണ്ട് പല കാൻസറുകളും കണ്ടുപിടിക്കാൻ കഴിയും. സ്ക്രീനിംഗ് ടെസ്റ്റുകൾ ലളിതമായ സ്ക്രീനിംഗ് ടെസ്റ്റുകളിലൂടെ എളുപ്പത്തിൽ കണ്ടു പിടിക്കാവുന്ന അനേകം തരം കാൻസറുകൾ ഉണ്ട്.…
Read Moreപാക്കിസ്ഥാനിൽ ആരുമാകാം… പൊതുതെരഞ്ഞെടുപ്പ് വ്യാഴാഴ്ച
ഇസ്ലാമാബാദ്: പാക്കിസ്ഥാനിൽ നാളെ പൊതുതെരഞ്ഞെടുപ്പ് നടക്കും. അക്രമസംഭവങ്ങൾ നടക്കുന്നതിനാൽ സുരക്ഷാസേന കടുത്ത ജാഗ്രതയിലാണ്. സിന്ധ്, ബലൂചിസ്ഥാൻ പ്രവിശ്യകളിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ സംഭവങ്ങളിൽ ഒട്ടേറെ പേർ കൊല്ലപ്പെട്ടിരുന്നു. മുൻ വിദേശകാര്യമന്ത്രി ബിലാവൽ സർദാരി ഭൂട്ടോയുടെ പാക്കിസ്ഥാൻ പിപ്പീൾസ് പാർട്ടി (പിപിപി)യുടെയും ജയിലിൽ കഴിയുന്ന മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പിടിഐ പാർട്ടിയുടെയും സ്ഥാനാർഥികളും പ്രവർത്തകരും ആക്രമണത്തിനിരയായി. അടുത്ത പ്രധാനമന്ത്രിയാകുമെന്നു പ്രതീക്ഷിക്കപ്പെടുന്ന പിഎംഎൽ-എൻ നേതാവ് നവാസ് ഷരീഫിനെതിരേ മത്സരിക്കുന്ന പിടിഐ സ്വതന്ത്ര ഡോ. യാസ്മിൻ റഷീദിനെതിരേ ഇന്നലെ തീവ്രവാദക്കുറ്റം ചുമത്തി. ലാഹോറിലെ എൻഎ-130 മണ്ഡലത്തിൽ മത്സരിക്കുന്ന ഷരീഫ് പരാജയപ്പെടാനുള്ള സാഹചര്യത്തിലാണു നടപടിയെന്ന് പിടിഐ ആരോപിച്ചു.
Read More‘കൊല്ലുമെടാ പട്ടികളെ’; പാമ്പും നായകളും നേര്‍ക്കുനേര്‍, വൈറലായി വീഡിയോ
തെരുവ്; അതൊരുത്തന്റേയും സ്വന്തമല്ലെന്ന ഭാവത്തിലാണ് ഒരു പാമ്പ് ഇഴഞ്ഞുനീങ്ങിയത്. എന്നാല്‍ ഇത് ഞങ്ങളെ ഏരിയ എന്ന നിലയിലായിരുന്നു ചില നായകള്‍. പിന്നീട് നടന്നത് പൊരിഞ്ഞ പോരാട്ടം. സംഭവം അങ്ങ് ഉത്തര്‍പ്രദേശിലാണ്. ഇവിടുത്തെ ശ്രാവസ്തി ജില്ലയിലെ ഒരു ഗ്രാമത്തിലെ വഴിയിലൂടെ പാമ്പൊരെണ്ണം ഇഴഞ്ഞ് പോവുകയായിരുന്നൂ ആരെയും ഉപദ്രവിക്കേണ്ട എന്ന തീരുമാനത്തിലായിരുന്നു പാമ്പെന്ന് തോന്നുന്നു. കാരണം തന്നെ കണ്ട് ഞെട്ടിയ സ്ത്രീയെ അധികം പേടിപ്പിക്കാതെ അത് യാത്ര തുടർന്നു. എന്നാല്‍ പാമ്പിന്റെ ഈ കൂസലില്ലായ്മ അവിടുള്ള ചില നായകള്ക്കത്ര പിടിച്ചില്ല. അവര്‍ കുരച്ചും കൊണ്ട് ചാടി എത്തി. എന്നാല്‍ ചാടുന്ന പോലെ അവ പിന്നോട്ടും മറുന്നു. ഒന്നിന് പിറകെ മറ്റൊന്നായി നായകള്‍ വന്നപ്പോഴും പാമ്പ് മെെന്‍ഡ് ചെയ്തില്ല. ഇതില്‍ നാണക്കേട് തോന്നിയതുകൊണ്ടാകാം നായകള്‍ കുരയുടെ വോളിയം കൂട്ടി. ഇതോടെ പാമ്പും സ്വല്പം കലിപ്പിലായി അത് ഫണം വിടര്‍ത്തി ഒന്ന് നിന്നു.…
Read Moreമുൻ ചിലിയൻ പ്രസിഡന്റ് ഹെലികോപ്റ്റർ തകർന്നു മരിച്ചു
സാന്റിയോഗോ: ചിലിയുടെ മുൻ പ്രസിഡന്റും വ്യവസായിയുമായ സെബാസ്റ്റ്യൻ പിനേര (74) ഹെലികോപ്റ്റർ അപകടത്തിൽ മരിച്ചു. സാന്റിയാഗോയുടെ തെക്ക്, പ്രശസ്തമായ അവധിക്കാല സ്ഥലമായ ലാഗോ റാങ്കോയിലായിരുന്നു അപകടം. അപകടസമയം സെബാസ്റ്റ്യൻ പിനേര ഉൾപ്പെടെ നാലുപേരാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്. ഇതിൽ മൂന്നുപേരും രക്ഷപ്പെട്ടു. സെബാസ്റ്റ്യൻ പിനേരയുടെ മൃതദേഹം സൈന്യമാണു കണ്ടെടുത്തത്. 2010 മുതൽ 2014 വരെയും പിന്നീട് 2018 മുതൽ കഴിഞ്ഞ വർഷം വരെയും ചിലിയെ നയിച്ച യാഥാസ്ഥിതിക രാഷ്ട്രീയക്കാരനായിരുന്നു പിനേര. ചിലിയിലെ അതിസമ്പന്നരിൽ ഒരാളാണ്.
Read Moreഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക്… കള്ളന്മാർ ഇവിടെയുണ്ട്; വൈറലായി യുവതിയുടെ പോസ്റ്റ്
രാമക്ഷേത്ര ഉദ്ഘാടനത്തിന് പിന്നാലെ അയോധ്യയിൽ ദിനംപ്രതി തിരക്കേറി വരികയാണ്. പലതരത്തിലാണ് ഭക്തി ടൂറിസം ഇവിടെ ശക്തി പ്രാപിക്കുന്നത്. സമൂഹ മാധ്യമങ്ങളിൽ ഭക്തരിൽ നിന്ന് പലതരത്തിലുള്ള പിടിച്ചുപറികൾ നടക്കുന്നതായുള്ള കുറിപ്പുകൾ പ്രചരിച്ചിരുന്നുണ്ട്. 10 രൂപയ്ക്ക് ഒരു ചായയും ബ്രഡ്ഡും നൽകണമെന്നാണ് സർക്കാർ അയോധ്യയിലെ ഹോട്ടലുകൾക്ക് നൽകിയ നിർദേശം. എന്നാൽ തനിക്ക് കഴിഞ്ഞ ദിവസം രണ്ട് കഷ്ണം ബ്രഡ്ഡിനും ചായയക്കും കൂടി 250രൂപ ആയെന്ന് പറഞ്ഞ് ഒരു ഭക്തൻ രംഗത്തെത്തിയിരുന്നു. തുടർന്ന് വാരണാസിയിൽ നിന്നും മറ്റൊരു മോഷണ വാർത്തയും വന്നു. തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ സാറ എന്ന യുവതിയാണ് ഇക്കാര്യം തുറന്നുപറഞ്ഞിരിക്കുന്നത്. ‘അവസാനം ഇതെഴുതാനുള്ള ധൈര്യം സംഭരിച്ചു. എന്റെ ഐഫോൺ 13 വാരണാസി നയി സരക് ചൗക്കിൽ നിന്ന് (കാശി വിശ്വനാഥിനും ദശശ്വമേധ് ഘട്ടിനും സമീപം) നിന്ന് പോക്കറ്റ് അടിച്ചു. ഇതിന്റെ സിസിടിവിയിൽ ദൃശ്യം കൈയിലുണ്ട്. അതിന്റെ ലൊക്കേഷനും…
Read Moreപഴയ മീനാക്ഷി തന്നെയല്ലേയിത്; താരത്തിന്റെ പുതിയ ലുക്കിന് നേരെ വിമർശനം
ടെലിവിഷൻ പരിപാടികളിലൂടെ അവതാരകയായി തിളങ്ങി ഇപ്പോൾ മലയാളസിനിമയിൽ നിരവധി കഥാപാത്രങ്ങൾ തേടിയെത്തിയ നടിയാണ് മീനാക്ഷി രവീന്ദ്രൻ. ചെറുതും വലുതുമായ വേഷങ്ങൾ ചെയ്ത് മീനാക്ഷി ഇപ്പോൾ സിനിമയിൽ സജീവമാകാനുള്ള തിരക്കിലാണ്. നസ്ലിനും മമിതയും പ്രധാനവേഷത്തിലെത്തുന്ന പ്രേമലു എന്ന ചിത്രത്തിന്റെ ട്രെയിലർ ലോഞ്ചിനെത്തിയ താരത്തിന്റെ വസ്ത്രധാരണമാണ് ഇപ്പോൾ വിമർശനങ്ങളിൽ നിറയുന്നത്. പിസ്ത ഗ്രീൻ നിറത്തിലുള്ള ബോഡി കോൺ വസ്ത്രമണിഞ്ഞാണ് താരം ചടങ്ങിൽ എത്തിയത്. ഡീപ്പ് വി നെക്ക് ഗൗണിനൊപ്പം ഹൈസ്ലിറ്റാണ് നൽകിയത്. വസ്ത്രത്തിന്റെ പുറകിലും സ്ട്രാപ്പുകൾ നൽകിയിട്ടുണ്ട്. ഇതാണ് വിമർശനങ്ങൾ അധികമാകാൻ കാരണമായത്. വീട്ടുകാർ ഇതൊന്നും കാണുന്നില്ലേയെന്നും കുറച്ചുകൂടി മാന്യമായ വസ്ത്രങ്ങൾ ധരിച്ചുകൂടെയെന്നുമാണ് ചോദ്യങ്ങളിൽ ഭൂരിഭാഗവും വരുന്നത്. മോഡേൺ വസ്ത്രങ്ങൾ ധരിക്കാൻ ഒരുപാട് ഇഷ്ടമാണെന്നും വിമർശനങ്ങളെ നേരിടാൻ അമ്മയാണ് പഠിപ്പിച്ചതെന്നും മീനാക്ഷി നേരത്തെ പല അഭിമുഖങ്ങളിലും വ്യക്തമാക്കിയിരുന്നു.
Read More