തിരുവനന്തപുരം: കേന്ദ്രസർക്കാരിൽ നിന്നും കേരളത്തിന് 57800 കോടി രൂപ കിട്ടാനുണ്ടെന്ന് സർക്കാർ പറയുന്നത് പച്ചകള്ളമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഡൽഹിയിൽ നടത്തുന്ന സമരം ജനങ്ങളെ കബളിപ്പിക്കാനാണ്. മുഖ്യമന്ത്രി പിണറായി വിജയനും ബിജെപി സർക്കാരുമായി ഒത്തുകളിയും അന്തർധാരയുമുണ്ട്. മുഖ്യമന്ത്രിക്കെതിരെയും എസ്എഫ്ഐഒയുടെ അന്വേഷണം വേണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. സർക്കാർ ഊതിവീർപ്പിച്ച പല കണക്കുകൾ പറഞ്ഞ് ജനങ്ങളെ കബളിപ്പിക്കുകയാണ്. നിയമസഭയിൽ ഒരു കണക്കും പുറത്ത് മറ്റൊരു കണക്കുമാണ് സർക്കാർ പറയുന്നത്. നിയമസഭയിൽ സർക്കാരിന്റെ കള്ളക്കണക്ക് പ്രതിപക്ഷം പൊളിച്ചടുക്കിയതാണ്. കേന്ദ്രത്തിന്റെ അവഗണന പല ഘടകങ്ങളിൽ ഒന്ന് മാത്രമാണ്. സംസ്ഥാന സർക്കാരിന്റെ ധൂർത്തും കെടുകാര്യസ്ഥതയും മറച്ച് വയ്ക്കാൻ ജനങ്ങളെ കബളിപ്പിക്കുന്ന സമരമാണ് ഇപ്പോൾ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. കർണാടക സർക്കാർ കേന്ദ്രസർക്കാരിനെതിരെ നടത്തിയ സമരത്തെ പിന്തുണയ്ക്കുന്നു. കേന്ദ്രമന്ത്രി വി. മുരളീധരനും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിൽ പല കാര്യങ്ങളിലും അഡ്ജസ്റ്റ്മെന്റ് നടക്കുകയാണ്.…
Read MoreDay: February 8, 2024
പിഎഫ് ഓഫീസില്‍വച്ച് വിഷം കഴിച്ച കാന്‍സര്‍ രോഗി മരിച്ച സംഭവം; പോലീസ് അന്വേഷണം തുടങ്ങി
കൊച്ചി: എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (ഇപിഎഫ് ) തടഞ്ഞുവച്ചതില്‍ മനംനൊന്ത് കൊച്ചിയിലെ പിഎഫ് ഓഫീസിലെത്തി വിഷംകഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച കാന്‍സര്‍ രോഗി മരിച്ച സംഭവത്തില്‍ എറണാകുളം നോര്‍ത്ത് പോലീസ് അന്വേഷണം ആരംഭിച്ചു. അപ്പോളോ ടയേഴ്സിലെ മുന്‍ കരാര്‍ ജീവനക്കാരന് തൃശൂര്‍ പേരാമ്പ്ര പണിക്കവളപ്പില്‍ പി.കെ. ശിവരാമനാണ് (68) ചികിത്സയിലിരിക്കെ ഇന്നലെ പുലര്‍ച്ചെ മരിച്ചത്. 80,000 രൂപയാണ് ശിവരാമന് കിട്ടാനുണ്ടായിരുന്നത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.30ഓടെ കലൂരിലെ പിഎഫ് ഓഫീസിലെത്തിയ ഇയാള്‍ മൂത്രപ്പുരയില്‍ കയറി വിഷം കുടിക്കുകയായിരുന്നു. മരണത്തിന് ഉത്തരവാദി പിഎഫ് ഓഫീസിലെ ഉദ്യോഗസ്ഥരാണെന്ന് ശിവരാമന് എഴുതിയ ആത്മഹത്യക്കുറിപ്പ് പോലീസ് കണ്ടെടുത്തിരുന്നു.അസ്വഭാവിക മരണത്തിനാണ് നിലവില്‍ പോലീസ് കേസ് എടുത്തിരിക്കുന്നത്. വിവരങ്ങള്‍ കിട്ടുന്ന മുറയ്ക്ക് കൂടുതല്‍ വകുപ്പുകള്‍ ചേര്‍ക്കുന്ന കാര്യം പരിഗണിക്കുമെന്ന് എറണാകുളം നോര്‍ത്ത് പോലീസ് പറഞ്ഞു. ശിവരാമന്റെ ആത്മഹത്യ കുറിപ്പില്‍ പിഎഫ് ഓഫീസിലെ ഒരു ജീവനക്കാരനെക്കുറിച്ച് പറയുന്നുണ്ടെങ്കിലും ആ പേരിലുള്ള…
Read Moreഅച്ഛനെ ഒന്ന് പറ്റിക്കാൻ നോക്കിയതാ… മോന് കിട്ടിയതോ എട്ടിന്റെ പണിയും
അച്ഛനിൽനിന്നു പണം കിട്ടാൻ വേണ്ടി തട്ടിക്കൊണ്ടുപോകൽ നാടകം മെനഞ്ഞ യുവാവിനെ പൊക്കി പോലീസ് . ബിഹാറിലെ കൈമൂർ ജില്ലയിലാണു സംഭവം. പരീക്ഷയ്ക്കെന്നു പറഞ്ഞ് വീട്ടിൽനിന്നിറങ്ങിയ യുവാവ് തിരികെ എത്തേണ്ട നേരം കഴിഞ്ഞിട്ടും എത്തിയില്ല. പിന്നാലെ, യുവാവിന്റെ വീട്ടിലേക്ക് ഒരു ഫോൺ കോൾ വന്നു. യുവാവിനെ തട്ടിക്കൊണ്ടുവന്നിരിക്കുകയാണെന്നും വിട്ടുകിട്ടണമെങ്കിൽ രണ്ടു ലക്ഷം രൂപ നൽകണമെന്നുമാണു ഫോണിൽ വിളിച്ചയാൾ പറഞ്ഞത്. പണം മകന്റെ അക്കൗണ്ടിലേക്ക് ഇട്ടാൽ മതിയെന്നും വിളിച്ചയാൾ പറഞ്ഞു. ബന്ധുക്കൾ ഉടൻതന്നെ പോലീസിൽ വിവരമറിയിച്ചു. സംഭവം അന്വേഷിക്കാൻ പോലീസ് ഒരു സ്പെഷൽ ടീമിനെയും നിയോഗിച്ചു. താമസിയാതെ കോൽക്കത്ത റെയിൽവേ സ്റ്റേഷനിൽനിന്നു യുവാവിനെ കണ്ടെത്തി. ചോദ്യം ചെയ്യലിൽ യുവാവ് ഉള്ള കാര്യം വെളിപ്പെടുത്തി. അച്ഛനോടു പഠിക്കാൻ പോകാൻ പണം ചോദിച്ചപ്പോൾ സഹോദരിയുടെ വിവാഹത്തിനു വേണ്ടി മാറ്റിവച്ചിരിക്കുകയാണെന്നു പറഞ്ഞു തന്നില്ലെന്നും അതിനാലാണു തട്ടിക്കൊണ്ടുപോകൽ നാടകം കളിച്ചതെന്നുമായിരുന്നു യുവാവിന്റെ മൊഴി. പോലീസ് താക്കീത്…
Read Moreകണ്ടു… ഇഷ്ടപ്പെട്ടു…എടുക്കുന്നു; ഷോറൂമിൽനിന്നു ബൈക്ക് ട്രയൽ റണ്ണിനു വാങ്ങി യുവാവ് മുങ്ങി
വാഹനം വാങ്ങുന്നതിനു നമ്മൾ ഷോറൂമിലെത്തിയാൽ ട്രയൽ റൺ നോക്കുന്നതിനായി ഉപയോക്താക്കൾക്ക് അധികൃതർ വാഹനം നൽകാറുണ്ട്. ട്രയൽ നോക്കിയ ശേഷം വാഹനം നമ്മൾ തിരിച്ച് ഏൽപ്പിക്കാറുമുണ്ട്. എന്നാൽ തിരിച്ച് കൊടുക്കാതെ വന്നാലുള്ള അവസ്ഥ എന്താകുമെന്ന് ചിന്തിച്ച് നോക്കിയിട്ടുണ്ടോ… കഴിഞ്ഞ ദിവസം ഒരു യുവാവ് ബൈക്ക് വാങ്ങാനെന്ന വ്യാജേന പൊടിക്കുണ്ടിലെ ബൈക്ക് ഷോറൂമിൽ എത്തി. അവിടെ നിന്നു ട്രയൽ റണ്ണിന് കൊണ്ടുപോകുവാണെന്ന് ധരിപ്പിച്ച് ബൈക്കുമായി മുങ്ങി. യൂസ്ഡ് ബൈക്ക് ഷോറൂമിൽനിന്നാണ് കെഎൽ58 എഇ6715 യമഹ ബൈക്കുമായി 26 കാരനായ യുവാവ് മുങ്ങിയത്. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. മയ്യിൽ സ്വദേശിയാണെന്നും പേര് സനിത്ത് എന്നാണെന്നും പറഞ്ഞാണ് യുവാവ് ഷോറൂമിൽ എത്തിയത്. നിരവധി ബൈക്കുകൾ നോക്കിയെങ്കിലും യമഹയുടെ ബൈക്കാണ് യുവാവിന് ഇഷ്ടപ്പെട്ടത്. ഇത് ട്രയൽ റൺ നടത്തണമെന്ന് യുവാവ് ഷോറൂം ഉടമയോട് ആവശ്യപ്പട്ടു. സാധാരണ ഷോറൂമിൽനിന്ന് ആളുകൾ ബൈക്ക് ട്രയൽ റണ്ണിനായി കൊണ്ടുപോകാറുണ്ട്.…
Read Moreമാസപ്പടിക്കേസിൽ വീണയ്ക്ക് നോട്ടീസ് നൽകിയേക്കും; എക്സാലോജികുമായി ബന്ധപ്പെട്ട പരിശോധന ഉടൻ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയ്ക്കെതിരെയുള്ള മാസപ്പടിക്കേസിൽ കേന്ദ്ര ഏജൻസിയായ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിന്റെ (എസ്എഫ്ഐഒ) അന്വേഷണസംഘം വീണ വിജയന് രേഖകൾ ഹാജരാക്കാൻ ഉടൻ നോട്ടീസ് നൽകിയേക്കും. രേഖകൾ പരിശോധിച്ചശേഷം വീണയിൽ നിന്നും വിവരശേഖരണം നടത്തും. സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കേരള വ്യവസായ വികസന കോർപറേഷൻ (കെഎസ്ഐഡിസി) ആസ്ഥാനത്ത് ഇന്നലെ എസ്എഫ്ഐഒ പരിശോധന നടത്തിയിരുന്നു. കരിമണൽ കന്പനിയായ സിഎംആർഎല്ലിന്റെ ആലുവയിലെ ഓഫീസിലും കഴിഞ്ഞ ദിവസം എസ്എഫ്ഐഒ സംഘം പരിശോധന നടത്തുകയും ജീവനക്കാരിൽനിന്നു വിവരങ്ങൾ ശേഖരിക്കുകയും ചെയ്തിരുന്നു. അടുത്തപടിയായി വീണയുടെ കന്പനിയായ എക്സാലോജിക്കിന്റെ രേഖകൾ ഹാജരാക്കണമെന്നാവശ്യപ്പെട്ട് അന്വേഷണ സംഘം ഉടൻ നോട്ടീസ് നൽകുമെന്നാണറിയുന്നത്. രാഷ്ട്രീയപാർട്ടി നേതാക്കൾ, സർക്കാർ ഉദ്യോഗസ്ഥർ, ഉന്നത പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർ കരിമണൽ കന്പനിയിൽനിന്നു മാസപ്പടി വാങ്ങിയിട്ടുണ്ടെന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ പട്ടികയിലുളള മുഴുവൻ പേരെയും എസ്എഫ്ഐഒ സംഘം വിളിച്ച് വരുത്തി മൊഴിയെടുക്കും. അതേ…
Read Moreചുംബനം നൽകി വിവാഹാഭ്യർഥന; പിന്നാലെ ആൾക്കൂട്ടത്തിനിടയിൽ കാമുകന്റെ മുഖത്തടിച്ച് യുവതി
കാമുകന്മാരുടെ വിവാഹാഭ്യർഥനയുടെ വീഡിയോകൾ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്. എന്നാല്‍ ഇപ്പോൾ വൈറലായിരിക്കുന്ന വീഡിയോയ്ക്ക് ഒരു പ്രത്യേകതയുണ്ട്. ആ പ്രത്യേകത തന്നെയാണ് വീഡിയോയെ സാമൂഹിക മാധ്യമങ്ങളില്‍ വേറിട്ട് നിർത്തുന്നത്. സംഭവമെന്തന്നാൽ വിവാഹ അഭ്യാർഥനയ്ക്കായി യഥാർഥ മോതിരം ഉപയോഗിച്ചില്ലന്നതിന്റെ പേരിൽ കാമുകിയുടെ അടി വാങ്ങേണ്ടി വന്നു ഈ കാമുകന്. ആ തല്ല് കണ്ടത് ഒന്നും രണ്ടും പേരല്ല ഒരു സ്റ്റേഡിയം മൊത്തമായിരുന്നു. എക്സിൽ വൈറലായ വീഡിയോയിൽ ഒരു കളി നടക്കുന്ന സ്റ്റേഡിയത്തിലെ ഗ്യാലറിയില്‍ ഇരിക്കുന്ന കാമുകന് ആള്‍ക്കൂട്ടത്തിന് നടുക്ക് നിന്ന് കാമുകിയെ ചുംബിച്ചു. തുടർന്ന് കാമുകൻ തന്റെ കൈയിലുണ്ടായിരുന്ന ചെപ്പ് തുറന്ന് അതിൽ നിന്നും മിഠായി നൽകി വിവാഹാഭ്യർഥന നടത്തി. കാമുകൻ സ്വർണമോതിരത്തിന് പകരമാണ് മധുരം നൽകിയത്. എന്നാൽ ആൾക്കൂട്ടത്തിൽ വച്ച് അപമാനിതയായെന്ന് തോന്നിയ കാമുകി തൊട്ടടുത്ത നിമിഷം അയാളുടെ മുഖത്ത് ആഞ്ഞടിച്ചു. കൂടാതെ തന്റെ കൈയിൽ ഉണ്ടായിരുന്ന പേപ്പർ…
Read Moreവരാന്ന് പറഞ്ഞിട്ടും ചേട്ടൻ വന്നില്ല ; വിവാഹദിവസം വരൻ മുങ്ങി; പരാതിയുമായി വധുവും ബന്ധുക്കളും
വിവാഹത്തിനായി എത്താമെന്ന് പറഞ്ഞ വരനെ കാണാത്തതിനെ തുടർന്ന് വധുവും ബന്ധുക്കളും പോലീസിന്റെ സഹായം തേടിയെത്തി. തലശേരി പൊന്ന്യം സ്വദേശിയായ യുവതിയും ബന്ധുക്കളുമാണ് ഇന്നലെ കേളകം പോലീസിൽ സഹായ അഭ്യർഥനയുമായി എത്തിയത്. ബുധനാഴ്ച രാവിലെ 10 ന് ചോനാട് അമ്പലത്തിൽ വച്ച് വിവാഹം കഴിക്കാം എന്നാണ് വരൻ യുവതിയെയും ബന്ധുക്കളെയും അറിയിച്ചത്. ഇതിനെ തുടർന്ന് യുവതിയും ബന്ധുക്കളും രാവിലെ അമ്പലത്തിൽ എത്തി. പറഞ്ഞ സമയം കഴിഞ്ഞിട്ടും യുവാവിനെ കാണാത്തതിനെ തുടർന്ന് പലതവണ ഫോണിൽ ബന്ധപ്പെട്ടു. എന്നാൽ, ലഭിക്കാത്തതിനെത്തുടർന്നാണ് സ്വദേശം എന്ന് യുവതിയെധരിപ്പിച്ചിരുന്ന കേളകത്ത് യുവതിയും ബന്ധുക്കളും എത്തിയത്. യുവാവിന്റെ ഫോട്ടോ പോലീസിന് കൈമാറുകയും ചെയ്തു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ യുവാവ് തൊണ്ടിയിൽ സ്വദേശി ജോബിഷ് ആണെന്ന് കണ്ടെത്തി. ഈ സമയത്ത് യുവതിയെ ഫോണിൽ ബന്ധപ്പെട്ട് യുവാവ് തനിക്ക് നാലുമണിക്ക് എത്താൻ സാധിക്കു എന്നും പിതാവിനെ സുഖമില്ലാത്തതിനാൽ അടിയന്തരമായി…
Read Moreകോട്ടയം യുഡിഎഫിന്റെ കോട്ടയെന്ന് നാട്ടകം സുരേഷ്, മോദിയുടെ ഗാരന്റിയിൽ താമരവിരിയുമെന്ന് ലിജിൻ; എ.വി.റസൽ ഉറപ്പിച്ചു പറയുന്നതിങ്ങനെ…
കോട്ടയം: റബറില്‍ ജീവിതം ഉലയാന്‍ കാരണക്കാര്‍ ആര്, പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടുന്നതാര് തുടങ്ങി ചൂടേറിയ രാഷ്ട്രീയ ചര്‍ച്ച. ലോക്സഭ തെരഞ്ഞെടുപ്പിനു മുന്നോടിയായി കോട്ടയം പ്രസ് ക്ലബ് സംഘടിപ്പിച്ച സംവാദ പരിപാടിയില്‍ ആരോപണങ്ങളും അവകാശങ്ങളുമായി നേതാക്കള്‍ അണിനിരന്നു. സിപിഎം സെക്രട്ടറി എ.വി. റസല്‍, ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്, ബിജെപി പ്രസിഡന്റ് ജി. ലിജിന്‍ലാല്‍ എന്നിവരാണ് സംവാദത്തിനെത്തിയത്. നേതാക്കള്‍ നിലപാടുകള്‍ അവതരിപ്പിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരുടെ ആദ്യ ചോദ്യം സിപിഎം ജില്ലാ സെക്രട്ടറി റസലിനോടായിരുന്നു. റബര്‍ വിലയിടിവായിരുന്നു വിഷയം. പ്രകടന പത്രികയിലെ ഉറപ്പ് 250 രൂപ എന്തുകൊണ്ട് കര്‍ഷകര്‍ക്ക് കൊടുക്കുന്നില്ല, ക്ഷേമ പെന്ഷന് വിതരണം മുടങ്ങാന്‍ കാരണമെന്ത് തുടങ്ങിയ ചോദ്യങ്ങള്‍. ആസിയാന്‍ കരാറാണ് വിലയിടിനു കാരണമെന്നും കോണ്‍ഗ്രസും ബിജെപിയുമാണ് ഉത്തരവാദിയെന്നും റസല്‍. വാഗ്ദാനം ചെയ്ത 250 രൂപ നല്‍കുമെന്നും ഭരണം ഇനിയും രണ്ടു വര്‍ഷം കൂടിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.റസലിന്റെ…
Read Moreബിജു പ്രഭാകർ കെഎസ് ആർടിസി എംഡി സ്ഥാനത്തുനിന്നു മാറും
ചാത്തന്നൂർ: കെഎസ്ആർടിസി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ബിജു പ്രഭാകർ സിഎംഡിസ്ഥാനം ഒഴിയും. ഈ ചുമതലയിൽനിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് അദ്ദേഹം കത്ത് നൽകി. നിലവിൽ ഗതാഗത വകുപ്പ് സെക്രട്ടറിയാണ് ബിജു പ്രഭാകർ. ഗതാഗത വകുപ്പ് സെക്രട്ടറി പദവിയിൽ നിന്ന് ഒഴിവാകാൻ അദ്ദേഹം സന്നദ്ധതയറിയിച്ചിട്ടുണ്ട്. ഇനി ഒന്നേകാൽ വർഷം കൂടി ബിജു പ്രഭാകറിന് സർവീസ് കാലാവധിയുണ്ട്. ഗതാഗത മന്ത്രിയായി കെ.ബി. ഗണേഷ് കുമാര്‍ ചുമതലയേറ്റതു മുതൽ മന്ത്രിയും സിഎംഡിയും തമ്മിൽ സ്വരച്ചേർച്ചയിലല്ല. ഇലക് ട്രിക് ബസ് വിവാദം നീരസം ഒന്നുകൂടി വർധിപ്പിക്കുകയും ചെയ്തു. അടുത്ത കാലത്തായി നിയമിക്കപ്പെട്ട ജോയിന്റ് മാനേജിംഗ് ഡയറക്ടർ പ്രമോജ് ശങ്കറാണ് കെഎസ്ആർടിസിയിലെ ഭരണം നിയന്ത്രിക്കുന്നത്. അസോസിയേഷൻ ഓഫ് സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് അണ്ടർ ടേക്കിംഗി (എഎസ് ആർ ടിയു ) ന്റെ സമ്മേളനത്തിൽ പങ്കെടുക്കാനായി ഓസ്ട്രേലിയയിൽ പോയിരുന്ന ബിജു പ്രഭാകർ കഴിഞ്ഞ 28-ന് തിരിച്ചെത്തിയിട്ടും…
Read Moreപിഎസ്സി പരീക്ഷാ കേന്ദ്രത്തിലെ ആൾമാറാട്ടം മുഖ്യ ആസൂത്രകൻ ഒളിവിൽ; സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം
തിരുവനന്തപുരം: പൂജപ്പുരയിലെ പിഎസ്സി പരീക്ഷാ കേന്ദ്രത്തിലെ ആൾമാറാട്ടത്തിനു പിന്നിലെ മുഖ്യ ആസൂത്രകൻ നേമം സ്വദേശിയായ അമൽജിത്താണെന്ന് പൂജപ്പുര പോലീസ് വ്യക്തമാക്കി. ഇയാൾ ഒളിവിലാണ്. ഇയാൾക്ക് വേണ്ടി അന്വേഷണം ഊർജിതമാക്കിയെന്ന് പോലീസ് പറഞ്ഞു. ഇന്നലെ രാവിലെ ഏഴരയോടെയാണ് പൂജപ്പുരയിലെ ചിന്നമ്മ മെമ്മോറിയൽ ഗേൾസ് ഹൈസ്കൂളിലെ പരീക്ഷ കേന്ദ്രത്തിൽ നിന്നും പരീക്ഷ എഴുതാനെത്തിയ ഉദ്യോഗാർത്ഥി ഇറങ്ങിയോടിയത്. യൂണിവേഴ്സിറ്റി ലാസ്റ്റ് ഗ്രേഡ് സെർവെന്റ്സ് മെയിൻ പരീക്ഷ കേന്ദ്രത്തിലായിരുന്നു സംഭവം നടന്നത്. ബയോമെട്രിക് സംവിധാനത്തിലൂടെ ഹാൾടിക്കറ്റ് പരിശോധിക്കുന്നതിനിടെയാണ് ഉദ്യോഗാർഥി പരീക്ഷാ കേന്ദ്രത്തിലെ മതിൽ ചാടികടന്ന് രക്ഷപ്പെട്ടത്. അമൽജിത്തിന് വേണ്ടി ആൾമാറാട്ടം നടത്തി പരീക്ഷ എഴുതാനെത്തിയ യുവാവാണ് രക്ഷപ്പെട്ടതെന്ന് പോലീസ് പറഞ്ഞു. റോഡിൽ ബൈക്കിൽ കാത്ത് നിന്നത് അമൽജിത്തായിരുന്നുവെന്നും ഇയാളുടെ വാഹനത്തിലാണ് പരീക്ഷ എഴുതാനെത്തിയ യുവാവ് രക്ഷപ്പെട്ടതെന്നും പോലീസ് പറഞ്ഞു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമാക്കിയതായി പോലീസ് പറഞ്ഞു.
Read More