ബാലതാരമായി മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച നടി ദിവ്യ ഉണ്ണി വളരെ പെട്ടന്ന് തന്നെ മലയാളികളുടെ പ്രിയങ്കരിയായി മാറിയിരുന്നു. മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി, ജയറാം, ദിലീപ് തുടങ്ങിയ മുൻനിര നായകന്മാർക്കൊപ്പം താരം നായികയായും സഹോദരിയായും ശ്രദ്ധേയമായ കഥാപാത്രങ്ങൾ അവതരിപ്പിച്ചു. എന്നാൽ ഇതിനിടെ അതുല്യ നടൻ കലാഭവൻ മണിക്കൊപ്പം അഭിനയിക്കില്ലെന്നും നടനെ നിറത്തിന്റെ പേരിൽ അപമാനിച്ചുവെന്ന തരത്തിലുള്ള വാർത്തകൾ ദിവ്യക്കെതിരെ പുറത്തുവന്നിരുന്നു. ഇതിന്റെ പേരിൽ നടി നിരവധി വിമർശനങ്ങൾ നേരിട്ടിട്ടുണ്ട്. ഈ വിഷയത്തിൽ വർഷങ്ങൾക്കിപ്പുറം പ്രതികരണവുമായി എത്തിയിരിക്കുകയാണ് താരം ഇപ്പോൾ. “അതിനെ കുറിച്ച് സംസാരിക്കുന്നില്ല ഞാൻ. കാരണം കമന്റുകൾ തന്നെയാണ്. നമ്മൾ എന്തൊക്കെ പറഞ്ഞാലും അതാരു ജസ്റ്റിഫിക്കേഷൻ പോലെ ആകും. നമ്മൾ ശരിയാണ് അല്ലെങ്കിൽ നമ്മൾ നമ്മളുടെ ഭാഗം പറയുമ്പോലെ ഒക്കെയാവും. അതുകൊണ്ട് അതേ കുറിച്ച് പറയാൻ ഞാൻ താല്പര്യപ്പെടുന്നില്ല. മണിച്ചേട്ടനുമായുള്ള ബന്ധം എന്ന് പറയുന്നത്, ആദ്യത്തെ…
Read MoreDay: February 8, 2024
എന്തൊരു ചൂടാണിത്! മാർച്ച് എത്തും മുമ്പേ വെന്തുരുകി പാലക്കാട്; വേനൽമഴ ലഭിച്ചില്ലെങ്കിൽ ചൂട് 40 ഡിഗ്രിയിൽ എത്തിയേക്കും
പാലക്കാട്: മാർച്ച് മാസത്തിലേക്ക് എത്തുന്നതിന് മുൻപേ വെന്തുരുകി പാലക്കാട്. കാലാവസ്ഥാ നിരീക്ഷകരുടെ വിലയിരുത്തൽ അനുസരിച്ച് ഇടമഴ ലഭിച്ചില്ലെങ്കിൽ അടുത്തമാസത്തോടെ ചൂട് 40 ഡിഗ്രിയിലെത്തുമെന്നാണ് കരുതുന്നത്. തമിഴ്നാട് അതിർത്തിയോട് ചേർന്ന് കിടക്കുന്നതിനാൽ ഒരു മാതിരിപ്പെട്ട ചൂടൊന്നും പാലക്കാട്ടുകാർക്ക് ഏൽക്കുന്നതല്ല. അതേസമയം ഇത്തവണ പാലക്കാട്ടുകാർ ശരിക്കും വിയർത്തു കുളിക്കുകയാണ്. 35 മുതൽ 38 ഡിഗ്രി സെൽഷ്യസിലാണ് കഴിഞ്ഞ 10 ദിവസത്തിലേറെയായി പാലക്കാടിന്റെ താപനില. ഏറ്റവും ചൂട് അനുഭവപ്പെടുന്നത് മുണ്ടൂർ, പട്ടാമ്പി, മലമ്പുഴ എന്നിവടങ്ങളിലാണ്. രാവിലെ 10 മണിയാകുമ്പോഴേക്കും പുറത്തിറങ്ങിയാൽ വെയിലേറ്റ് വാടി കരിഞ്ഞുപോകുന്ന അവസ്ഥയാണ്. ഈ അവസ്ഥ തുടർന്നു കഴിഞ്ഞാൽ ആരോഗ്യ പ്രശ്നങ്ങളും കൂടുന്നതാണ്. ഇങ്ങനെ ചൂട് കൂടിവരികയാണെങ്കിൽ മാർച്ച് പകുതിയോടെ 40 ഡിഗ്രിയിൽ ചൂട് എത്തുമെന്നാണ് വിലയിരുത്തൽ. .
Read More