റോം: അഞ്ചു ദിവസത്തിനിടെ ബയേണ്‍ മ്യൂണിക്കിന് രണ്ടാമത്തെ തോൽവി. ബുണ്ടസ് ലിഗ ഫുട്ബോളിൽ ബയേർ ലെവർകൂസനോട് തോറ്റതിനു പിന്നാലെ യുവേഫ ചാന്പ്യൻസ് ലീഗ് പ്രീക്വാർട്ടറിന്റെ ആദ്യപാദത്തിൽ ബയേണ്‍ എവേ മത്സരത്തിൽ ലാസിയോയോട് 1-0ന് തോറ്റു. സ്വന്തം ഗ്രൗണ്ടിൽ നടന്ന ആദ്യപാദ പ്രീക്വാർട്ടറിൽ പാരീസ് സെന്റ് ജെർമയിൻ മറുപടിയില്ലാത്ത രണ്ടു ഗോളിന് റയൽ സോസിദാദിനെ പരാജയപ്പെടുത്തി. രണ്ടാം പകുതിയിൽ കിലിയൻ എംബപ്പെയും (58’) ബ്രാഡ്ലി ബാർകോളയും (70’) നേടിയ ഗോളുകളാണ് പിഎസ്ജിക്കു ജയമൊരുക്കിയത്. ഇതോടെ എംബാപ്പെ ചാന്പ്യൻസ് ലീഗിൽ തുടർച്ചയായ 10 ഹോം മത്സരങ്ങളിൽ സ്കോർ ചെയ്യുന്ന ആദ്യ കളിക്കാരനായി.
Read MoreDay: February 16, 2024
ഇന്ത്യ- ഖത്തർ ബന്ധത്തിന് കരുത്തേറുന്നെന്ന് മോദി
ദോഹ: ഇന്ത്യ ഖത്തർ ബന്ധം കൂടുതൽ കരുത്തുള്ളതാകുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭാവിമേഖലകളിലെ സഹകരണത്തിലേക്കാണ് ഇരുരാജ്യങ്ങളും ഉറ്റുനോക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. വധശിക്ഷയ്ക്കുവിധിക്കപ്പെട്ട ഇന്ത്യൻ നാവികരുടെ മോചനത്തിന് പ്രധാനമന്ത്രി നന്ദി പറഞ്ഞു. ഖത്തർ അമീറുമായുള്ള ചർച്ച മികച്ചതായിരുന്നു. വിവിധ മേഖലകളിലെ സഹകരണം ശക്തമാക്കാനുള്ള വഴികൾ ചർച്ച ചെയ്തതായി അദ്ദേഹം കൂട്ടിച്ചേർത്തു. വ്യാപാരം, നിക്ഷേപം, ഊർജം, ബഹിരാകാശം, സാംസ്കാരികം തുടങ്ങിയ മേഖലകളിലെ സഹകരണം വർധിപ്പിച്ച് ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുക എന്നതിൽ ഊന്നിയായിരുന്നു ചർച്ചകളെന്ന് മോദി എക്സിൽ കുറിച്ചു. കഴിഞ്ഞ ദിവസം രാത്രി ദോഹയിലെത്തിയ മോദി, ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ അൽതാനിയുമായി കൂടിക്കാഴ്ച നടത്തി. വ്യാപാരം, നിക്ഷേപം, ഊർജം, ധനകാര്യം, സാങ്കേതിക വിദ്യ തുടങ്ങിയ മേഖലകളിൽ ഉഭയകക്ഷി സഹകരണം വിപുലീകരിക്കുന്നത്…
Read Moreടേക്ക് ഓഫിന് മുമ്പ് പലതവണ ടോയിലറ്റിൽ പോയി; യുവതിയെ വിമാനത്തിൽ നിന്ന് ഇറക്കിവിട്ടു
വിമാനം പറന്നുയരുന്നതിന് തൊട്ടുമുൻപായി പലതവണ ടോയിലറ്റിൽ പോയെന്ന കാരണത്താൽ തന്നെ യാത്ര ചെയ്യാൻ അനുവദിച്ചില്ലെന്ന പരാതിയുമായി യുവതി. കനേഡിയൻ വിമാനക്കമ്പനിയായ വെസ്റ്റ് ജെറ്റ് എയർലൈൻസിനെതിരെ ജോവാന ചിയു എന്ന യുവതിയാണ് ആരോപണവുമായി രംഗത്തെത്തിയത്. മെക്സിക്കോയിലാണ് സംഭവം. ടേക്ക് ഓഫിന് മുമ്പ് വളരെയധികം നേരം വാഷ്റൂമിൽ പോയതിന് വിമാനത്തിൽ നിന്ന് ഇറക്കി വിട്ടെന്നാണ് യുവതിയുടെ പരാതി. വാഷ് റൂമിൽ തനിക്ക് വയറിന് പ്രശ്നം ഉള്ളത് കൊണ്ടാണ് പോകേണ്ടി വന്നതെന്നും ജോവാന എക്സിൽ കുറിച്ചു. മെക്സികോയില്‍ നിന്നും ‘വെസ്റ്റ് ജെറ്റി’ന്റെ വിമാനത്തില്‍ കയറിയപ്പോഴാണ് തനിക്ക് മോശം പെരുമാറ്റം നേരിടേണ്ടി വന്നതെന്നും യുവതി വ്യക്തമാക്കി. തന്നെ വിമാനത്തിൽ നിന്ന് പുറത്തിറക്കുന്നതിനിടെ തന്റെ പണമെല്ലാം കൂടെ യാത്ര ചെയ്യുന്നവരുടെ കൈവശമായിപ്പോയെന്നും വിമാനത്താവളത്തിൽ നിന്ന് ഹോട്ടലിലേക്ക് പോകാനുള്ള ടാക്സി നിരക്ക് നൽകാൻ പോലും വെസ്റ്റ്ജെറ്റ് സൂപ്പർവൈസർ വിസമ്മതിച്ചതായും ജോവാന ആരോപിച്ചു. അതേസമയം, താൻ പൊട്ടിക്കരഞ്ഞപ്പോൾ…
Read Moreഖാൻ യൂനിസിലെ ആശുപത്രിയിൽ ഇസ്രേലി സേനയുടെ റെയ്ഡ്
റാഫ: തെക്കന്‍ ഗാസയിലെ ഖാൻ യൂനിസ് നഗരത്തിലെ നാസർ ആശുപത്രിയിൽ റെയ്ഡ് നടത്തി ഇസ്രേലി സേന. ഇന്നലെ രാവിലെ ഇസ്രേലി സേനയുടെ വെടിവയ്പിൽ ഒരു രോഗി കൊല്ലപ്പെട്ടു. ആറു പേർക്കു പരിക്കേറ്റു. ആശുപത്രിയിൽ അഭയം തേടിയിരുന്ന ആയിരങ്ങളോട് ഒഴിഞ്ഞുപോകാൻ ബുധനാഴ്ച ഇസ്രേലി സേന ഉത്തരവിട്ടിരുന്നു. ആശുപത്രിയിൽനിന്ന് നിരവധി ഹമാസ് ഭീകരനെ പിടികൂടിയതായും ഇസ്രേലി സേന അറിയിച്ചു.
Read Moreറഷ്യയിലെ ബെൽഗോരോദിൽ മിസൈൽ ആക്രമണം, ആറു പേർ കൊല്ലപ്പെട്ടു
കീവ്: റഷ്യൻ നഗരമായ ബെൽഗോരോദിൽ മിസൈൽ ആക്രമണത്തിൽ ആറു പേർ കൊല്ലപ്പെട്ടു. 18 പേർക്കു പരിക്കേറ്റു. യുക്രെയ്ൻ അതിർത്തിയിലാണ് ബെൽഗോരോദ്. കൊല്ലപ്പെട്ടവരിൽ ഒരു കുട്ടിയും ഉൾപ്പെടുന്നു. ഒരു ഷോപ്പിംഗ് സെന്ററിലും സ്കൂൾ സ്റ്റേഡിയത്തിലും ആണ് ആക്രമണമുണ്ടായത്. യുക്രെയ്ന്റെ 14 മിസൈലുകൾ തകർത്തുവെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. യുക്രെയ്ൻ അതിർത്തിയിൽനിന്ന് 40 കിലോമീറ്റർ മാത്രം അകലെയുള്ള ബെൽഗോരോദ് നിരന്തരം ആക്രമണത്തിനിരയാകുന്നു.
Read Moreനിയമം മനുഷ്യന്റെ നന്മയ്ക്കുവേണ്ടിയായിരിക്കണം; ആരാധനാലയങ്ങളിലെ ശബ്ദനിയന്ത്രണം ക്ഷേത്രകലാകാരൻമാരുടെ ജോലി നഷ്ടമാകുന്ന അവസ്ഥയെന്ന് വെള്ളാപ്പള്ളി
ചേര്‍ത്തല: രാത്രികാലത്ത് ശബ്ദനിയന്ത്രണത്തിന്റെ പേരില്‍ പോലീസ് ആരാധനാലയങ്ങളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളില്‍ യാഥാര്‍ഥ്യം ഉള്‍ക്കൊണ്ടുള്ള ഇളവുകളനുവദിക്കണമെന്ന് വെള്ളാപ്പള്ളി നടേശന് പറഞ്ഞു. നിയമങ്ങളും ചട്ടങ്ങളും പാലിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണ്. എന്നാല്‍, ഇതുനടപ്പാക്കുന്നതു മനുഷ്യന്റെ നന്മയ്ക്കുവേണ്ടിയായിരിക്കണം. നിലവിലെ സാഹചര്യങ്ങള്‍ മനസിലാക്കിയുള്ള ഇളവുകളാണ് വേണ്ടത്. ഇക്കാര്യത്തില്‍ ഭരണനേതൃത്വവും രാഷ്ട്രീയ നേതൃത്വവും ഇടപെടലുകള്‍ നടത്തണമെന്നും അദ്ദേഹം പറഞ്ഞു.നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ ക്ഷേത്ര ജീവനക്കാരുടെയും കാലകാരന്മാരുടെയും തൊഴില്‍ നഷ്ടമാകുന്ന സ്ഥിതിയാണ്. ഇക്കാര്യങ്ങള്‍ മനസിലാക്കിയുള്ള തുടര്‍നപടികളാണ് പ്രതീക്ഷിക്കുന്നത്. ആരാധാനാലയങ്ങള്‍ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കു പ്രാധാന്യം നല്‍കണമെന്നും വെള്ളാപ്പള്ളി നടേശന് പറഞ്ഞു.
Read Moreമൃഗശാലയിലെ വേലി ചാടിക്കടന്ന യുവാവിനെ സിംഹം കടിച്ചുകൊന്നു; സംഭവം സിംഹത്തിനൊപ്പം സെൽഫി എടുക്കാൻ ശ്രമിക്കവെ
തിരുപ്പതി: മൃഗശാലയിലെ സിംഹക്കൂടുള്ള വേലിക്കകത്ത് സെൽഫിയെടുക്കാൻ കയറിയ യുവാവിനെ സിംഹം കടിച്ചുകൊന്നു. തിരുപ്പതി ശ്രീ വെങ്കിടേശ്വര സുവോളജിക്കൽ പാർക്കിലാണ് സംഭവം. രാജസ്ഥാൻ സ്വദേശി പ്രഹ്ലാദ് ഗുജ്ജാർ(34) ആണ് സിംഹത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. വ്യാഴാഴ്ച വൈകിട്ടാരുന്നു സംഭവം. മൃഗശാലയിലെ 12 അടി ഉയരമുള്ള വേലിക്കകത്താണ് മൂന്ന് സിംഹങ്ങളെ താമസിപ്പിച്ചിരുന്നത്. സന്ദർശകർക്ക് ഇതിന് പുറത്തുനിന്ന് സിംഹങ്ങളെ കാണാനേ അനുവാദമുള്ളൂ. എന്നാൽ സെൽഫിയെടുക്കാനായി പ്രഹ്ലാദ് സിംഹങ്ങളെ പാർപ്പിച്ച ഈ വേലി ചാടിക്കടക്കുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഇയാൾ അകത്തുകടന്നതിന് പിന്നാലെ ആൺസിംഹം ആക്രമിച്ചു. പ്രഹ്ലാദിന്റെ കഴുത്തിനാണ് കടിയേറ്റത്. തുടർന്ന് 100 മീറ്ററോളം ഇയാളെ സിംഹം വലിച്ചിഴച്ചു. വാച്ചർമാർ അലാറം മുഴക്കിയതിന് പിന്നാലെ പരിചാരകർ എത്തിയാണ് സിംഹത്തെ കൂട്ടിനുള്ളിലേക്ക് തിരികെ കയറ്റിയത്. പിന്നീട് പോലീസ് സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടത്തിന് അയച്ചു. പ്രഹ്ലാദിന്റെ പക്കൽ ഉണ്ടായിരുന്ന രേഖകളിൽ നിന്നാണ് ഇയാൾ രാജസ്ഥാൻ സ്വദേശിയാണെന്ന് മനസിലായത്.…
Read Moreമികച്ച ക്ഷീരകർഷകൻ മാത്രമല്ല, മികച്ച ക്ഷീര സഹകാരിയും; സർക്കാരിന്റെ രണ്ട് അവാർഡുകൾ സ്വന്തമാക്കി ഷൈൻ
തൊടുപുഴ: സംസ്ഥാനത്തെ മികച്ച ക്ഷീര കർഷകനുള്ള പുരസ്കാരത്തിനു പിന്നാലെ സംസ്ഥാന ക്ഷീരസഹകാരി അവാർഡും കെ.ബി.ഷൈനിന്. അണക്കരയിൽ സംഘടിപ്പിക്കുന്ന സംസ്ഥാന ക്ഷീരകർഷക സംഗമത്തോടനുബന്ധിച്ചാണ് ഉടുന്പന്നൂർ കുറുമുള്ളാനിയിൽ ഷൈനിനെ തേടി സംസ്ഥാന പുരസ്കാരമെത്തിയത്. മന്ത്രി ജെ.ചിഞ്ചുറാണി തിരുവനന്തപുരത്താണ് അവാർഡ് പ്രഖാപിച്ചത്. ഈ സാന്പത്തിക വർഷം മിൽമയ്ക്ക് ഏറ്റവും കൂടുതൽ പാൽ നൽകിയ കർഷകനെന്ന നിലയ്ക്കാണ് പുരസ്കാരം. സംസ്ഥാന ക്ഷീരവികസനവകുപ്പ് നൽകുന്ന ഏറ്റവും വലിയ ബഹുമതിയാണ് ഇത്. അണക്കരയിൽ നടത്തുന്ന സംസ്ഥാന ക്ഷീരസംഗമത്തോടനുബന്ധിച്ച് കാഷ് അവാർഡും പ്രശസ്തി പത്രവും നൽകും. ഈ സാന്പത്തിക വർഷത്തിൽ 7,20,312.4 ലിറ്റർ പാലാണ് ഇളംദേശം ബ്ലോക്കിലെ അമയപ്ര ക്ഷീരസംഘത്തിൽ അളന്നത്. പ്രതിദിനം 2100 ലിറ്റർ പാൽ അളക്കുന്നുണ്ട്. നിലവിൽ 230 കറവപ്പശുക്കളും 55 കിടാരികളും രണ്ട് കന്നുക്കുട്ടികളും രണ്ട് എരുമകളും ഈ യുവകർഷകന്റെ ഡയറിഫാമിലുണ്ട്. പ്രതിദിനം 2600 ലിറ്റർ പാൽ ഇദ്ദേഹം ഫാമിൽ നിന്നും ഉത്പാദിപ്പിക്കുന്നുണ്ട്.…
Read Moreമമ്മൂട്ടി പൊളിച്ചു, ഇത് മകന്റെ കരിയർ ബ്രേക്ക്; ‘ഭ്രമയുഗം’ കണ്ട ശേഷം ഹരിശ്രീ അശോകൻ
അർജുൻ അശോകന്റെ കരിയറിലെ മികച്ച പ്രകടനമാണ് ‘ഭ്രമയുഗ’ത്തിലേതെന്ന് ഹരിശ്രീ അശോകൻ. സിനിമ കണ്ട ശേഷം മകന്റെ അഭിനയം കണ്ട് അത്ഭുതം തോന്നിയെന്നും മമ്മൂട്ടിയുടെ വ്യത്യസ്ത കഥാപാത്രങ്ങൾ തിരഞ്ഞെടുക്കാനുള്ള മനസിനെ സമ്മതിക്കണമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ‘തീർച്ചയായിട്ടും മകന്റെ ബ്രേക്ക് തന്നെയാണ്. മമ്മൂക്കയ്ക്കൊപ്പം അവന് നിൽക്കാൻ പറ്റില്ല. എല്ലാവരും നന്നായി അഭിനയിച്ചിട്ടുണ്ട്. മൂന്നോ നാലോ കഥാപാത്രങ്ങളെ വച്ച് ഇത്രയും ഗംഭീരമായ പടം ഉണ്ടാക്കുക എന്ന് പറഞ്ഞാൽ ഭയങ്കര സംഭവമാണ്. ഓരോന്ന് പ്രത്യേകിച്ച് എടുത്ത് പറയേണ്ടതില്ല. എല്ലാം ഗംഭീരമായി ചെയ്തിട്ടുണ്ട്. അർജുനെ ഓർത്ത് അഭിമാനം തോന്നുന്നു. ഇത്രയും നല്ലൊരു വേഷം ഗംഭീരമായിട്ട് ചെയ്തതിൽ എനിക്ക് അത്ഭുതം തോന്നുകയാണ്. കൊടുത്ത വേഷം നന്നായി ചെയ്തു. മകൻ മാത്രമല്ല എല്ലാവരും നന്നായി ചെയ്തു. സംവിധാനവും തിരക്കഥയും സംഭാഷണവും പൊളിച്ചു. ആർട് ഒക്കെ ഗംഭീരം. മൂന്നോ നാലോ ആളുകളെ വച്ച് ഇങ്ങനെയൊരു ബ്രഹ്മാണ്ഡ ചിത്രം…
Read Moreകടുത്ത ആശങ്കയാണ് സാർ; വർധിച്ചു വരുന്ന വന്യജീവി ആക്രമണം; പ്രധാനമന്ത്രിക്ക് കത്തെഴുതി ഷോൺ ജോർജ്
കോട്ടയം: വർധിച്ചുവരുന്ന വന്യജീവി ആക്രമണത്തിൽ ആശങ്കയറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി ഷോൺ ജോർജ്. വന്യജീവി ആക്രമണം ഭയന്നു കർഷകർ കൃഷി അവസാനിപ്പിക്കുകയാണ്. കഴിഞ്ഞ എട്ടു വർഷത്തിനിടെ 909 മനുഷ്യജീവനുകളാണ് വന്യജീവി ആക്രമണങ്ങളിൽ പൊലിഞ്ഞത്. 60,000 ആക്രമണങ്ങളിൽ 7,492 പേർക്ക് പരിക്കേറ്റിട്ടുണ്ട്. എന്നാൽ, പരിക്കുകൾക്കും മരണങ്ങൾക്കുമുള്ള നഷ്ടപരിഹാരം തുച്ഛമാണ്. തുക ലഭിക്കുന്നതിനു കാലതാമസം നേരിടേണ്ടി വരുന്നതും വെല്ലുവിളിയാണ്. കാലാവസ്ഥാ വ്യതിയാനവും വന്യജീവി ആക്രമണവും കർഷകർക്കു നിരാശയാണ് നൽകുന്നത്. മലയോര മേഖലയിലെ ജനങ്ങളെ രക്ഷിക്കുന്നതിനും മനുഷ്യജീവനും അവരുടെ സ്വത്തുക്കളും കൃഷിഭൂമികളും സംരക്ഷിക്കുന്നതിനും നടപടി സ്വീകരിക്കണമെന്നും ഷോൺ ജോർജ് കത്തിൽ ചൂണ്ടിക്കാട്ടി.
Read More