വയനാട്: കാട്ടാന ആക്രമണത്തെ തുടർന്ന് ചികിത്സയ്ക്കിടെ മരിച്ച പോളിന്റെ കുടുംബം വയനാട് മെഡിക്കൽ കോളജിനെതിരെ വീണ്ടും രംഗത്ത്. മൃതദേഹം വഹിച്ചുള്ള സമരവുമായി മുന്നോട്ട് പോകണമെന്നാണ് കരുതിയതെന്ന് പോളിന്റെ ഭാര്യ സാലി പറഞ്ഞു. തങ്ങൾക്ക് മറ്റെന്തിനെക്കാളും വലുതായിരുന്നു ഭർത്താവിന്റെ ജീവൻ എന്നുപറഞ്ഞശേഷം മാധ്യമങ്ങൾക്ക് മുന്നിൽ അവർ പൊട്ടിക്കരയുകയായിരുന്നു. ‘ഞങ്ങൾ എങ്ങനെയെങ്കിലും ജീവിച്ചുപോയേനെ. മരിച്ചുകഴിഞ്ഞിട്ടു ഞങ്ങൾ വിലപേശി കൊണ്ടു നടക്കേണ്ട കാര്യമില്ല. ഞങ്ങള്ക്കു പണവും സ്വത്തുമൊന്നും വേണ്ട. ഞങ്ങളുടെ ആളെ തിരിച്ചുകിട്ടിയാൽ മതി. പണമൊന്നും അതിനു മുന്നിൽ ഒന്നുമല്ല. ഇവിടുത്തെ മെഡിക്കൽ കോളജ് വെറുതെയാണ്. ഇവിടെ മെഡിക്കൽ കോളജ് ഉണ്ടായിട്ട് എന്തിനാണു കോഴിക്കോട്ടേക്ക് അയച്ചത്? രോഗികളെ നന്നായിട്ടു നോക്കണം. ഡോക്ടർമാർ ഓരോ മിനിറ്റു കൊണ്ട് പത്തുപേരെ നോക്കിവിട്ടാലൊന്നും രോഗം മാറില്ല. വെറുതേ ചീട്ടെഴുതി വിടുകയാണ്’. സാലിയുടെ വാക്കുകൾ ഇങ്ങനെ. ഈ ഗതി മറ്റാർക്കും ഇനി സംഭവിക്കരുതെന്നും പോളിന്റെ മകൾ സോന…
Read MoreDay: February 18, 2024
രാഹുൽ ഗാന്ധി വയനാട്ടിൽ: കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ കാണുന്നു
പുൽപ്പളളി: വന്യമൃഗങ്ങളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ കാണാൻ രാഹുൽ ഗാന്ധി എംപി വയനാട്ടിലെത്തി. കണ്ണൂരിൽ നിന്ന് റോഡുമാർഗമാണ് രാവിലെ ഏഴേ മുക്കാലോടെ രാഹുൽ പടമലയിലെത്തിയത്. ബേലൂർ മഖ്നയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിന്റെ വീട്ടിലാണ് രാഹുൽ ആദ്യമെത്തിയത്. ഇരുപത് മിനിറ്റോളം അദ്ദേഹം വീട്ടുകാരുമായി സംസാരിച്ചു. അതേസമയം, അജീഷിന്റെ വീട്ടിൽ നിന്ന് സന്ദർശനം കഴിഞ്ഞിറങ്ങിയ രാഹുലിനോട് സംസാരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. തുടർന്ന് രാഹുലുമായി പ്രദേശവാസി സംസാരിക്കുകയും ആനയെ പിടിക്കാത്തതിലുള്ള പ്രതിഷേധം അറിയിക്കുകയും ചെയ്തു. ആവശ്യത്തിന് ചികിത്സ കിട്ടാനുള്ള സംവിധാനമില്ലെന്നും രാഹുലിനെ പ്രദേശവാസി അറിയിച്ചു. കഴിഞ്ഞ ദിവസം കാട്ടാനയുടെ ചവിട്ടേറ്റു മരിച്ച പി.വി. പോളിൻ്റെ പാക്കത്തെ വീടും രാഹുൽ സന്ദർശിക്കും. കടുവയുടെ ആക്രമണത്തിൽ കഴിഞ്ഞ ഡിസംബറിൽ കൊല്ലപ്പെട്ട മൂടക്കൊല്ലി സ്വദേശി പ്രജീഷിൻ്റെ വീടും അദ്ദേഹം സന്ദർശിക്കുന്നതാണ്. കൽപ്പറ്റയിൽ പിഡബ്യൂഡി റസ്റ്റ് ഹൌസിൽ ജില്ലാ ഭരണകൂടവുമായി നിലവിലെ സ്ഥിതിഗതികൾ രാഹുൽ ഗാന്ധി വിലയിരുത്തും.…
Read More