രാ​ഹു​ൽ ഗാ​ന്ധി വ​യ​നാ​ട്ടി​ൽ: കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളെ കാ​ണു​ന്നു

പു​ൽ​പ്പ​ള​ളി: വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളെ കാ​ണാ​ൻ രാ​ഹു​ൽ ഗാ​ന്ധി എം​പി വ​യ​നാ​ട്ടി​ലെ​ത്തി. ക​ണ്ണൂ​രി​ൽ നി​ന്ന് റോ​ഡു​മാ​ർ​ഗ​മാ​ണ് രാ​വി​ലെ ഏ​ഴേ മു​ക്കാ​ലോ​ടെ രാ​ഹു​ൽ പ​ട​മ​ല​യി​ലെ​ത്തി​യ​ത്.

ബേ​ലൂ​ർ മ​ഖ്ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട അ​ജീ​ഷി​ന്‍റെ വീ​ട്ടി​ലാ​ണ് രാ​ഹു​ൽ ആ​ദ്യ​മെ​ത്തി​യ​ത്. ഇ​രു​പ​ത് മി​നി​റ്റോ​ളം അ​ദ്ദേ​ഹം വീ​ട്ടു​കാ​രു​മാ​യി സം​സാ​രി​ച്ചു. അ​തേ​സ​മ​യം, അ​ജീ​ഷി​ന്‍റെ വീ​ട്ടി​ൽ ​നി​ന്ന് സ​ന്ദ​ർ​ശ​നം ക​ഴി​ഞ്ഞി​റ​ങ്ങി​യ രാ​ഹു​ലി​നോ​ട് സം​സാ​രി​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

തു​ട​ർ​ന്ന് രാ​ഹു​ലു​മാ​യി പ്ര​ദേ​ശ​വാ​സി സം​സാ​രി​ക്കു​ക​യും ആ​ന​യെ പി​ടി​ക്കാ​ത്ത​തി​ലു​ള്ള പ്ര​തി​ഷേ​ധം അ​റി​യി​ക്കു​ക​യും ചെ​യ്തു. ആ​വ​ശ്യ​ത്തി​ന് ചി​കി​ത്സ കി​ട്ടാ​നു​ള്ള സം​വി​ധാ​ന​മി​ല്ലെ​ന്നും രാ​ഹു​ലി​നെ പ്ര​ദേ​ശ​വാ​സി അ​റി​യി​ച്ചു. 

ക​ഴി​ഞ്ഞ ദി​വ​സം കാ​ട്ടാ​ന​യു​ടെ ച​വി​ട്ടേ​റ്റു മ​രി​ച്ച പി.​വി. പോ​ളി​ൻ്റെ പാ​ക്ക​ത്തെ വീ​ടും രാ​ഹു​ൽ സ​ന്ദ​ർ​ശി​ക്കും. ക​ടു​വ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ക​ഴി​ഞ്ഞ ഡി​സം​ബ​റി​ൽ കൊ​ല്ല​പ്പെ​ട്ട മൂ​ട​ക്കൊ​ല്ലി സ്വ​ദേ​ശി പ്ര​ജീ​ഷി​ൻ്റെ വീ​ടും അ​ദ്ദേ​ഹം സ​ന്ദ​ർ​ശി​ക്കു​ന്ന​താ​ണ്.

ക​ൽ​പ്പ​റ്റ​യി​ൽ പി​ഡ​ബ്യൂ​ഡി റ​സ്റ്റ് ഹൌ​സി​ൽ ജി​ല്ലാ ഭ​ര​ണ​കൂ​ട​വു​മാ​യി നി​ല​വി​ലെ സ്ഥി​തി​ഗ​തി​ക​ൾ രാ​ഹു​ൽ ഗാ​ന്ധി വി​ല​യി​രു​ത്തും. ഭാ​ര​ത് ജോ​ഡോ ന്യാ​യ് യാ​ത്ര​ക്ക് ചെ​റി​യ ഇ​ട​വേ​ള ന​ല്‍​കി​യാ​ണ് രാ​ഹു​ല്‍ വ​യ​നാ​ട്ടി​ല്‍ എ​ത്തി​യ​ത്.

Related posts

Leave a Comment