തിരുവനന്തപുരം: കോണ്‍ഗ്രസ് വിട്ട് മുസ്ലിം ലീഗ് ഒറ്റയ്ക്ക് മത്സരിച്ചാൽ കോണ്‍ഗ്രസിനേക്കാൾ കൂടുതൽ സീറ്റ് ലീഗിന് ലഭിക്കുമെന്ന് എൽഡിഎഫ് കണ്‍വീനർ ഇ.പി. ജയരാജൻ. ലീഗിന് മൂന്നാം സീറ്റ് കോണ്‍ഗ്രസ് നിഷേധിച്ചതിൽ ലീഗിന് കടുത്ത അതൃപ്തിയുണ്ട്. കോണ്‍ഗ്രസിനുള്ളിലെ ആർഎസ്എസ് മനസുകാരാണ് ലീഗിന് മൂന്നാം സീറ്റ് നിഷേധിച്ചത്. കോണ്‍ഗ്രസിന്റെ ചവിട്ടും കുത്തുമേറ്റ് മുന്നണിയിൽ തുടരാനാണ് ലീഗിന്റെ തീരുമാനമെങ്കിൽ അണികൾ പ്രതികരിച്ച് തുടങ്ങുമെന്നും ഇ.പി. ജയരാജൻ പറഞ്ഞു. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
Read MoreDay: March 2, 2024
ബംഗളൂരുവിൽ വിജയാഘോഷത്തിനിടെ പാക് അനുകൂല മുദ്രാവാക്യം; വ്യാപാരി അറസ്റ്റിൽ
ബംഗളൂരു: രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കോൺഗ്രസ് എംപി സയദ് നസീർ ഹുസൈന്റെ വിജയാഘോഷത്തിനിടെ അനുയായികൾ വിധാൻസൗധയിൽ പാക്ക് അനുകൂല മുദ്രാവാക്യം മുഴക്കിയെന്ന് ആരോപിച്ചുള്ള കേസിൽ ഹാവേരിയിൽനിന്ന് ഒരാളെ അറസ്റ്റ് ചെയ്തു. ബയദഗിയിലെ മുളകു വ്യാപാരിയായ മുഹമ്മദ് ഷാഫി നാഷിപുഡിയെയാണ് അറസ്റ്റ് ചെയ്തത്. ഹാവേരി ബിജെപി ഘടകം നൽകിയ പരാതിയെ തുടർന്നാണ് അറസ്റ്റ്. അതേസമയം, പാക്ക് മുദ്രാവാക്യം വിളിച്ചെന്ന ബിജെപി ആരോപണം ഇനിയും തെളിഞ്ഞിട്ടില്ലെന്നും ഇയാളുടെ ശബ്ദ സാന്പിളുകൾ പരിശോധിച്ചുവരികയാണെന്നും പോലീസ് പറഞ്ഞു. മുദ്രാവാക്യ വിവാദത്തെച്ചൊല്ലിയുള്ള ബിജെപി-കോൺഗ്രസ് വാക്പോര് തുടരുകയാണ്. ഇതുസംബന്ധിച്ച ഫോറൻസിക് ലാബ് റിപ്പോർട്ട് സർക്കാർ മനഃപൂർവം പുറത്തുവിടുന്നില്ലെന്നു പ്രതിപക്ഷ നേതാവ് ആർ. അശോക ആരോപിച്ചു. അന്തിമ റിപ്പോർട്ട് പുറത്തുവന്നിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി ജി. പരമേശ്വര വ്യക്തമാക്കി. കർശന നടപടിയുണ്ടാകും വരെ പ്രതിഷേധം തുടരാനാണു ബിജെപി തീരുമാനം. സർക്കാരിനെ പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് ബിജെപി പ്രതിനിധി സംഘം ഗവർണർ താവർചന്ദ് ഗെലോട്ടിനെയും സമീപിച്ചിരുന്നു.
Read Moreഭർത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം ഇറങ്ങിത്തിരിച്ചു: പിന്നാലെ കുഞ്ഞിനെ കൊന്ന് ഓടയിൽ തള്ളി; അമ്മ അടക്കം നാലുപേർ അറസ്റ്റിൽ
മലപ്പുറം: പതിനൊന്നുമാസം പ്രായമുള്ള ആണ്‍കുഞ്ഞിനെ കൊലപ്പെടുത്തി ഓടയില്‍ തള്ളിയ കേസില്‍ നാലുപേർ അറസ്റ്റിൽ. കുഞ്ഞിന്റെ അമ്മ തമിഴ്നാട് നെയ് വേലി സ്വദേശി ശ്രീപ്രിയ(22) കാമുകന് നെയ് വേലി സ്വദേശി ജയസൂര്യ(22) ഇയാളുടെ മാതാപിതാക്കളായ കുമാര്‍(46) ഉഷ(41) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കാമുകനും ഇയാളുടെ പിതാവും ചേര്‍ന്നാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നും നാലാംപ്രതി ഉഷ ഇതിന് കൂട്ടുനിന്നെന്നും കുഞ്ഞിന്റെ മൃതദേഹം ശ്രീപ്രിയയാണ് ബാഗിലാക്കി ഉപേക്ഷിച്ചതെന്നും പോലീസ് വ്യക്തമാക്കി. ശ്രീപ്രിയയും പതിനൊന്ന് മാസം പ്രായമുള്ള ആണ് കുഞ്ഞും മൂന്ന് മാസം മുൻപാണ് തിരൂരിലെത്തുന്നത്. ആദ്യ ഭർത്താവ് മണിപാലനെ ഉപേക്ഷിച്ച യുവതി കാമുകൻ ജയസൂര്യനൊപ്പം വരികയായിരുന്നു. ഇവർ തിരൂരിൽ പലയിടങ്ങളിലായി വാടകയ്ക്ക് താമസിച്ചിരുന്നു. കുഞ്ഞിനെ ഒഴിവാക്കുന്നതിനായി കൊന്നതിന് ശേഷം മൃതദേഹം ബാഗിലാക്കി തൃശൂർ റെയിൽ വേ സ്റ്റേഷന് സമീപത്തെ ഓടയിൽ ഇവർ ഉപേക്ഷിച്ചു. പദ്ധതി പ്രകാരം എല്ലാം കൃത്യമായി ചെയ്തു മടങ്ങുന്ന…
Read Moreകേരളത്തിന് മൂന്നാം വന്ദേഭാരത് പരിഗണനയിൽ
കൊല്ലം: സംസ്ഥാനത്തിനു മൂന്നാമതൊരു വന്ദേഭാരത് എക്സ്പ്രസ് കൂടി റെയിൽവേ ബോർഡിന്റെ പരിഗണനയിൽ. സാങ്കേതിക തടസങ്ങൾ ഒന്നുമില്ലെങ്കിൽ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനു മുമ്പു വന്ദേഭാരതിന് അനുമതി ലഭിച്ചേക്കുമെന്നാണ് സൂചനകൾ. ചെന്നൈയിലെ പെരമ്പൂർ ഇന്റഗ്രൽ കോച്ച് ഫാക്ടറി (ഐസിഎഫ്) യിൽനിന്ന് ദക്ഷിണ റെയിൽവേയ്ക്ക് അനുവദിച്ച പുതിയ വന്ദേ ഭാരത് എറണാകുളത്തുനിന്ന് ബംഗളൂരുവിലേക്ക് സർവീസ് നടത്തും എന്നാണ് റെയിൽവേ വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം ഐസിഎഫ് വന്ദേ ഭാരത് തീവണ്ടികൾ ആറ് സോണുകൾക്കായി അനുവദിച്ചിരുന്നു. ദക്ഷിണ റെയിൽവേയിലെ ഏറ്റവും തിരക്കേറിയ റൂട്ടുകളിലൊന്നായ എറണാകുളത്ത് നിന്ന് ബെംഗളൂരുവിലേക്ക് സർവീസ് നടത്തുന്നതിന്റെ അവസാന വട്ട കാര്യങ്ങളിലേക്ക് റെയിൽവേ കടക്കുന്നു എന്നാണ് ഒടുവിൽ ലഭിക്കുന്ന സൂചനകൾ. തൃശൂർ, പാലക്കാട്, കോയമ്പത്തൂർ, ഈറോഡ്, സേലം എന്നിവ ആയിരിക്കും സ്റ്റോപ്പുകൾ എന്നാണ് വിവരം. ഇപ്പോൾ സംസ്ഥാനത്ത് സർവീസ് നടത്തുന്ന രണ്ട് വന്ദേഭാരത് സർവീസുകൾക്കും വൻ സ്വീകാര്യതയാണ് യാത്രക്കാരിൽ നിന്നു…
Read Moreഅമേരിക്കയിൽ ടെക്സാസിനെ വിഴുങ്ങി കാട്ടുതീ; രണ്ടു മരണം
യുഎസ്: അമേരിക്കയിൽ നാശം വിതച്ച് കാട്ടുതീ പടരുന്നു. ടെക്സാസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കാട്ടുതീയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഉണങ്ങിയ പുല്ലും ഉയർന്ന താപനിലയും ശക്തമായ കാറ്റുമാണ് തീ ആളിപ്പടരാൻ കാരണമായത്. നിരവധി ആളുകളെ സുരക്ഷിതമായ ഇടത്തേക്കു മാറ്റിയിട്ടുണ്ട്. നാല് ദിവസം തുടർച്ചയായി പടർന്നു പിടിക്കുന്ന കാട്ടുതീ ഏറ്റവും അധികം ബാധിച്ചത് വടക്കൻ മേഖലകളെയാണ്. റിപ്പോർട്ടുകൾ പ്രകാരം ഇതുവരെ രണ്ട് പേർ കാട്ടുതീയിൽപ്പെട്ട് മരിച്ചതായാണു സൂചന. വീടുകൾക്കും ജീവനോപാധികൾക്കും ഭീഷണിയാണ് കാട്ടുതീ. ടെക്സാസിലെ ഒരു ദശലക്ഷത്തിലധികം ഏക്കർ കത്തിനശിച്ചു. ഒക് ലഹോമയിലേക്ക് തീ വ്യാപിച്ചുകൊണ്ടിരിക്കുകയാണ്.
Read Moreപൊള്ളുന്ന വെയിലല്ലേ…
എം.ജി. കലോത്സവത്തിൽ കുച്ചിപ്പുടി മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർഥി പൊള്ളുന്ന വെയിലിൽ തലയിൽ ഷാളിട്ട് അമ്മയോടൊപ്പം വേദിയിലേക്ക്. -അനൂപ് ടോം.
Read Moreമലയാളി ഐഎസ് ഭീകരന് അഫ്ഗാനില്‍ പിടിയിൽ
മലപ്പുറം: മലയാളി ഐഎസ് ഭീകരന് അഫ്ഗാനിസ്ഥാനില്‍ പിടിയിൽ. മലപ്പുറം ഉള്ളാട്ടുപാറ സ്വദേശി സനവുള്‍ ഇസ് ലാം ആണ് പിടിയിലായതെന്നാണു പുറത്തുവരുന്ന റിപ്പോർട്ട്. അഫ്ഗാന് ഏജന്‍സികളാണ് അറസ്റ്റ് ചെയ്തത്. നിലവില്‍ സനവുള്‍ ഇസ് ലാം ഉള്ളത് കാണ്ഡഹാര്‍ ജയിലിലാണ്. തജിക്കിസ്ഥാന്‍ വഴിയാണ് ഇയാള്‍ അഫ്ഗാനിലെത്തിയത്. ഇസ് ലാമിക് സ്റ്റേറ്റ് ഓഫ് ഖൊറാസാന്റെ ഭാഗമാകാനാണ് ഇയാള്‍ അഫ്ഗാനിലെത്തിയതെന്നു റിപ്പോർട്ടുകളിൽ പറയുന്നു. എന്നാൽ, ഇന്ത്യയിലെ അന്വേഷണ ഏജൻസികളോ വിദേശകാര്യ മന്ത്രാലയമോ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണങ്ങൾ ഒന്നും നൽകിയിട്ടില്ല. ഇസ് ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ളതെന്ന് സംശയിക്കുന്ന ഇന്ത്യാക്കാരായ 14 പേരെ 2014 നുശേഷം അറസ്റ്റ് ചെയ്യുകയോ കൊലപ്പെടുത്തുകയോ ചെയ്തിട്ടുണ്ടെന്നും അഫ്ഗാനിൽനിന്നുള്ള വാര്‍ത്തകളിൽ പറയുന്നു.
Read Moreഎസ്എഫ്ഐയുടെ ക്രൂര മർദനത്തിൽ അരയ്ക്കു താഴെ നാഡീ വ്യവസ്ഥയ്ക്കും കാലുകളിലെ പേശീ വ്യൂഹത്തിനും ബലക്ഷയമുണ്ടായി, കുടുംബ ജീവിതം ഒഴിവാക്കേണ്ടി വന്നു; ഞാൻ ജീവിക്കുന്ന ഒരു രക്തസാക്ഷി; കുറിപ്പുമായി ചെറിയാൻ ഫിലിപ്
തിരുവനന്തപുരം: എഴുപതുകളിൽ കെഎസ്യു നേതാവായിരുന്നപ്പോൾ എസ്എഫ്ഐ യുടെ ക്രൂരമായ പീഡനത്തിന് നിരന്തരം ഇരയായ ജീവിക്കുന്ന രക്തസാക്ഷിയാണ് താനെന്ന കുറിപ്പുമായി ചെറിയാന് ഫിലിപ്പ് രംഗത്ത്. യൂണിവേഴ്സിറ്റി കോളജിൽ പഠിക്കുമ്പോഴാണ് കോളജിന്റെ രണ്ടാം നിലയിൽ നിന്നും എസ്എഫ്ഐക്കാർ തന്ന താഴേക്ക് വലിച്ചെറിഞ്ഞെന്നും ഇത് നട്ടെല്ലിനും സുഷുമ്നാകാണ്ഢത്തിനും ഗുരുതരമായ ക്ഷതമുണ്ടാകാൻ കാരണമായെന്നും ചെറിയാൻ ഫിലിപ്പ് പറഞ്ഞു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം…ഞാൻ ജീവിക്കുന്ന ഒരു രക്തസാക്ഷി: ചെറിയാൻ ഫിലിപ്പ്എഴുപതുകളിൽ കെഎസ്യു നേതാവായിരുന്നപ്പോൾ എസ്എഫ്ഐ യുടെ ക്രൂരമായ പീഡനത്തിന് നിരന്തരം ഇരയായ ഒരു ജീവിക്കുന്ന രക്തസാക്ഷിയാണ് ഞാൻ. യൂണിവേഴ്സിറ്റി കോളജിൽ പഠിക്കുമ്പോഴാണ് കോളജിന്റെ രണ്ടാം നിലയിൽ നിന്നും എസ്എഫ്ഐക്കാർ എന്നെ താഴേക്ക് വലിച്ചെറിഞ്ഞത്. നട്ടെല്ലിനും സുഷുമ്നാകാണ്ഢത്തിനും ഗുരുതരമായ ക്ഷതമുണ്ടായതിനെ തുടർന്ന് അരയ്ക്കു താഴെ നാഡീ വ്യവസ്ഥയ്ക്കും കാലുകളിലെ പേശീ വ്യൂഹത്തിനും ക്രമേണ ബലക്ഷയമുണ്ടായി. അതുകൊണ്ടാണ് കുടുംബ…
Read More‘മത്സരിക്കാം പക്ഷേ, കെപിസിസി അധ്യക്ഷസ്ഥാനം വിടില്ല’; നിലപാട് വ്യക്തമാക്കി കെ. സുധാകരൻ; വയനാട്ടിൽ മത്സരിക്കണമോയെന്ന് രാഹുലിന് തീരുമാനിക്കാം
തിരുവനന്തപുരം: കണ്ണൂർ ലോക്സഭ സീറ്റിൽ മത്സരിച്ചാലും കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് തുടരണമെന്നാണ് തന്റെ ആഗ്രഹമെന്ന് സ്ക്രീനിംഗ് കമ്മിറ്റിയിൽ നിലപാട് വ്യക്തമാക്കി കെ. സുധാകരൻ. സംസ്ഥാനത്തെ സീറ്റ് ചർച്ചയുമായി ബന്ധപ്പെട്ട നേതാക്കൾ അഭിപ്രായങ്ങൾ വ്യക്തമാക്കവെയാണ് സുധാകരനും തന്റെ നിലപാട് വ്യക്തമാക്കിയത്. സുധാകരനെ ലോക്സഭയിലേക്ക് വിട്ട് പകരം കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് പുതിയ ആളിനെ കൊണ്ടുവരുന്നതിനെക്കുറിച്ചുള്ള അഭിപ്രായങ്ങൾ പാർട്ടിയിൽ ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് സുധാകരൻ തന്റെ നിലപാട് സ്ക്രീനിംഗ് കമ്മിറ്റിയിൽ വ്യക്തമാക്കിയത്. സുനിൽ കനഗോലു തയാറാക്കിയ റിപ്പോർട്ടിൽ ചർച്ച വേണമെന്നാണ് സ്ക്രീനിംഗ് കമ്മിറ്റിയിൽ ഉയർന്ന് വന്ന പൊതുവികാരം. അതേസമയം വയനാട് ലോക്സഭ മണ്ഡലത്തിലെ സീറ്റിന്റെ കാര്യത്തിൽ തീരുമാനം രാഹുൽ ഗാന്ധിക്ക് വിട്ടു. ആലപ്പുഴയിൽ കെ.സി. വേണുഗോപാൽ മത്സരിക്കണമെന്ന് കോണ്‍ഗ്രസിലെ ഒരു വിഭാഗം നേതാക്കൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ വേണുഗോപാൽ രാജ്യസഭയിൽ തുടരണമെന്നാണ് ഹൈക്കമാന്‍ഡിന്റെ അഭിപ്രായമെന്നാണ് ലഭിക്കുന്ന വിവരം.
Read Moreസിദ്ധാർഥന്റെ മരണം; മുഖ്യപ്രതി സിന്‍ജോ കൊല്ലത്ത് പിടിയില്‍; കേസിലെ മിക്കപ്രതികളും കൊല്ലത്ത്; പ്രതികൾക്കായി അരിച്ചു പെറുക്കി പോലീസ്
കല്‍പ്പറ്റ: പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ രണ്ടാം വര്‍ഷ ബിവിഎസ് സി വിദ്യാര്‍ഥി ജെ.എസ്. സിദ്ധാര്ഥന് ആള്‍ക്കൂട്ട വിചാരണയെത്തുടര്‍ന്ന് ജീവനൊടുക്കിയ സംഭവത്തില്‍ ഉള്‍പ്പെട്ട കേസിലെ മുഖ്യപ്രതി സിന്‍ജോ ജോണ്സണ് പോലീസ് പിടയിലായി. കൊല്ലം കരുനാഗപ്പള്ളിയിലെ ബന്ധുവീട്ടില്‍ നിന്നാണ് പ്രത്യേക അന്വേഷണ സംഘം ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. ഇയാള്‍ക്കെതിരേ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. ഗൂഡാലോചനയ്ക്ക് നേതൃത്വം നല്കിയതും ആള്‍ക്കൂട്ട വിചാരണയ്ക്കുള്ള പദ്ധതി ആസൂത്രണം ചെയ്തതും ഇയാളാണെന്ന് അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. മറ്റു വിദ്യാര്‍ഥികളെ ഭീഷണിപ്പെടുത്തി സംഭവം പുറത്തറിയാതിരിക്കാന്‍ നേതൃത്വം നല്കിയതും ഇയാളാണ്. കൊല്ലം ജില്ലയിലാണ് മിക്ക പ്രതികളും ഉള്ളതെന്നതിനാല്‍ കഴിഞ്ഞ ഏതാനും ദിവസമായി പ്രത്യേക അന്വേഷണസംഘം കൊല്ലം ജില്ല കേന്ദ്രീകരിച്ച് അന്വേഷണം നടത്തിവരികയായിരുന്നു. പ്രതികളുടെയും ബന്ധുക്കളുടെയുമെല്ലാം വീടുകളില്‍ പോലീസ് അരിച്ചുപെറുക്കിയിരുന്നു. ഇന്നു രാവിലെ നാലുപ്രതികള്ശക്കതിരേ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. ആദ്യം തയറാക്കിയ 12 പേരുടെ പ്രതിപ്പട്ടികയിലുള്ള നാലുപേര്‍ക്കെതിരേയാണ് ലുക്കൗട്ട്…
Read More