അ​മേ​രി​ക്ക​യി​ൽ ടെ​ക്സാ​സി​നെ വി​ഴു​ങ്ങി കാ​ട്ടു​തീ; ര​ണ്ടു മ​ര​ണം

യു​എ​സ്: അ​മേ​രി​ക്ക​യി​ൽ നാ​ശം വി​ത​ച്ച് കാ​ട്ടു​തീ പ​ട​രു​ന്നു. ടെ​ക്സാ​സി​ന്‍റെ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ കാ​ട്ടു​തീ​യാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ഉ​ണ​ങ്ങി​യ പു​ല്ലും ഉ​യ​ർ​ന്ന താ​പ​നി​ല​യും ശ​ക്ത​മാ​യ കാ​റ്റു​മാ​ണ് തീ ​ആ​ളി​പ്പ​ട​രാ​ൻ കാ​ര​ണ​മാ​യ​ത്.

നി​ര​വ​ധി ആ​ളു​ക​ളെ സു​ര​ക്ഷി​ത​മാ​യ ഇ​ട​ത്തേ​ക്കു മാ​റ്റി​യി​ട്ടു​ണ്ട്. നാ​ല് ദി​വ​സം തു​ട​ർ​ച്ച​യാ​യി പ​ട​ർ​ന്നു പി​ടി​ക്കു​ന്ന കാ​ട്ടു​തീ ഏ​റ്റ​വും അ​ധി​കം ബാ​ധി​ച്ച​ത് വ​ട​ക്ക​ൻ മേ​ഖ​ല​ക​ളെ​യാ​ണ്.

റി​പ്പോ​ർ​ട്ടു​ക​ൾ പ്ര​കാ​രം ഇ​തു​വ​രെ ര​ണ്ട് പേ​ർ കാ​ട്ടു​തീ​യി​ൽ​പ്പെ​ട്ട് മ​രി​ച്ച​താ​യാ​ണു സൂ​ച​ന. വീ​ടു​ക​ൾ​ക്കും ജീ​വ​നോ​പാ​ധി​ക​ൾ​ക്കും ഭീ​ഷ​ണി​യാ​ണ് കാ​ട്ടു​തീ. ടെ​ക്സാ​സി​ലെ ഒ​രു ദ​ശ​ല​ക്ഷ​ത്തി​ല​ധി​കം ഏ​ക്ക​ർ ക​ത്തി​ന​ശി​ച്ചു. ഒ​ക് ല​ഹോ​മ​യി​ലേ​ക്ക് തീ ​വ്യാ​പി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.

 

Related posts

Leave a Comment