ഒരാഴ്ചയിൽ കൂടുതൽ കെട്ടിനിൽക്കുന്ന വെള്ളത്തിൽ കൊതുക് വളരും. ഈഡിസ് വിഭാഗത്തിലുള്ള കൊതുകുകൾ ശുദ്ധജലത്തിൽ ആണ് വളരുന്നത്. ടെറസിലും പ്ലാസ്റ്റിക് കപ്പുകളിലും പാത്രങ്ങളിലും കരിക്കിൻ തൊണ്ട്, ചിരട്ട, കുപ്പിയുടെ അടപ്പുകൾ, പൊട്ടിയ കുപ്പി കഷണങ്ങൾ, ടയറുകൾ, മുട്ടത്തോട് എന്നിവയിലും റോഡിലും പാടത്തും വെള്ളം കെട്ടിനിൽക്കാതെ ശ്രദ്ധിക്കണം. കൊതുകിന് മുട്ട ഇടാനും വളരാനും വാഴക്കയ്യ്, പൈനാപ്പിൾ, പലതരം ചെടികളുടെ ഇലകൾ വരുന്ന കക്ഷഭാഗത്ത് കെട്ടിനിൽക്കുന്ന അത്രയും വെള്ളം പോലും ധാരാളമാണ്. എവിടെ ഒഴുകാത്ത വെള്ളമുണ്ടോ അവിടെ കൊതുക് വളരും. കെട്ടിനിൽക്കുന്ന വെള്ളത്തിൽഒരാഴ്ചയോളം കെട്ടിനിൽക്കുന്ന വെള്ളത്തിൽ പ്രത്യേകിച്ചും. ഇടയ്ക്കിടെയുള്ള മഴയാണ് കൊതുകിന്റെ സാന്ദ്രത വർധിക്കാൻ കാരണം. ഫ്രിഡ്ജിന്റെ പുറകിലെ ട്രേ, എയർകണ്ടീഷൻ വിന്റ് എന്നിവ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ആൾ പാർപ്പില്ലാത്ത വീടുകളിൽ ടെറസ്, ജലസംഭരണികൾ എന്നിവ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. കൊതുകിനെ തുരത്താൻ* കെട്ടിക്കിടക്കുന്ന വെള്ളത്തിൽ പുകയില കഷായം, സോപ്പുലായനി , വേപ്പെണ്ണ…
Read MoreDay: March 26, 2024
ജസ്ന തിരോധാനക്കേസ്: തുടരന്വേഷണ ഹര്‍ജി കോടതിയിൽ
കോട്ടയം: ജസ്ന തിരോധാനക്കേസില്‍ സിബിഐ സമര്‍പ്പിച്ച അന്തിമ റിപ്പോര്‍ട്ട് തള്ളി തുടരന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടുള്ള ജസ്നയുടെ അച്ഛന്റെ ഹര്‍ജി തിരുവനന്തപുരം സിജെഎം കോടതി ഇന്നു പരിഗണിക്കും. ജസ്നയുടെ തിരോധാനവുമായി ബന്ധപ്പെട്ടു പല കാര്യങ്ങളും സിബിഐ അന്വേഷിച്ചിട്ടില്ലെന്നും ജസ്നയെ കാണാതായ സ്ഥലത്തോ, ജസ്നയുടെ സുഹൃത്തിനെപ്പറ്റിയോ, അന്വേഷണം നടത്തിയില്ലെന്നും പരാതിയിൽ പറയുന്നു. എന്നാല്‍ വിശദമായ അന്വേഷണം നടത്തിയിട്ടുണ്ടെന്നാണ് സിബിഐ വാദം. ഹര്‍ജിയില്‍ സിബിഐ ഇന്ന് വിശദീകരണം സമര്‍പ്പിക്കും. തിരോധാനത്തിനു പിന്നില്‍ തീവ്രവാദ സംഘങ്ങള്‍ക്കു പങ്കുണ്ടെന്നതിനോ മതപരിവര്‍ത്തനം നടത്തിയതിനോ തെളിവില്ല. ജസ്ന മരിച്ചെന്നും കണ്ടെത്താനായിട്ടില്ല എന്നും റിപ്പോര്‍ട്ടിലുണ്ട്. അതിനാല്‍ ജസ്നയെ കണ്ടെത്താനായില്ല എന്ന നിഗമനത്തില്‍ സിബിഐ നല്കുന്ന വിശദീകരണ റിപ്പോര്‍ട്ട് കേസില്‍ നിര്‍ണായകമാണ്. 2018 മാർച്ച് 22നാണ് പത്തനംതിട്ട മുക്കൂട്ടുതറ സ്വദേശിനി ജസ്നയെ കാണാതാകുന്നത്.
Read Moreവില താഴ്ത്താന്‍ റബര്‍ ബോര്‍ഡ് നീക്കം; ഏപ്രില്‍ രണ്ടാം വാരത്തോടെ ചെറുകിട കര്‍ഷകര്‍ ടാപ്പിംഗ് പുനഃരാരംഭിക്കും
കോട്ടയം: റബര്‍ ഉത്പാദനം നാമമാത്രമായിരിക്കെയും വിദേശവില കുറഞ്ഞു എന്ന കാരണത്താല്‍ റബര്‍ ബോര്‍ഡ് ആഭ്യന്തര വില ഇടിച്ചു. വിദേശവില 228 രൂപ വരെ ഉയര്ന്നതിനുശേം 212 രൂപയിലേക്ക് താഴ്ന്നു. ഇതിന്റെ ചുവടുപിടിച്ച് 188 രൂപ വരെ ഉയര്‍ന്ന ആഭ്യന്തര വില 180 രൂപയിലേക്ക് റബര്‍ ബോര്‍ഡ് താഴ്ത്തി. കഴിഞ്ഞയാഴ്ച കോട്ടയം മാര്‍ക്കറ്റില്‍ 500 ടണ്ണില്‍ താഴെയാണു ഷീറ്റ് ലഭിച്ചത്. പെസഹ, ദുഖഃവെള്ളി ചടങ്ങുകളുടെ പശ്ചാത്തലത്തല് ഈ ആഴ്ചത്തെ വ്യാപാരം നാളെ അവസാനിക്കും. ചരക്കു വരവു കുറഞ്ഞതിനാല്‍ നിലവില്‍ ആഭ്യന്തര വില 200 രൂപയ്ക്ക് മുകളില്‍ എത്തേണ്ടതാണ്. ചിലയിടങ്ങളില്‍ വേനല്‍മഴ ലഭിച്ചതിനാല്‍ ഏപ്രില്‍ രണ്ടാം വാരത്തോടെ ചെറുകിട കര്‍ഷകര്‍ ടാപ്പിംഗ് പുനഃരാരംഭിക്കും. ഉത്പാദനം മെച്ചപ്പെടുന്ന സാഹചര്യത്തില്‍ വില വീണ്ടും ഇടിയും. ഷേഡ്, പ്ലാസ്റ്റിക്, പശ എന്നിവ വാങ്ങാന്‍ സബ്സിഡി അനുവദിക്കുന്ന സ്കീം ഇക്കൊല്ലമുണ്ടാകുമോ എന്നതും വ്യക്തമല്ല. നിലവിലെ സാഹചര്യത്തില്‍…
Read Moreക്ഷേത്ര പരിപാടികാണാനെത്തിയ യുവാവ് മൈതാനത്ത് കിടന്നുറങ്ങി; തലയിലൂടെ മിനിബസ് കയറിയിറങ്ങി ദാരുണാന്ത്യം
ചാത്തന്നൂർ: ക്ഷേത്രത്തോട് ചേ ർന്നുള്ള മൈതാനത്ത് ഉറങ്ങി കിടക്കവേ തലയിലൂടെ മിനി ബസ് കയറി യുവാവ് മരിച്ചു. കണ്ണനല്ലൂർ ചേരിക്കോണം തെക്കതിൽ (കുളങ്ങരതൊടിയിൽ ) വീട്ടിൽ രാജുവിന്റെയും പൊന്നമ്മയുടെ മകൻ രാജീവ് (28) ആണ് മരിച്ചത്. ഇന്ന് പുലർച്ചേ ഒന്നരയോടെയായിരുന്നു അപകടം. കണ്ണനല്ലൂർ ധർമ്മശാസ്താ ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി ക്ഷേത്രത്തിൽ മെഗാ ഷോ നടന്നുകൊണ്ടിരിക്കുകയായിരുന്നു. ഇത് കാണാനെത്തിയ രാജീവ് തൊട്ടടുത്തുള്ള മൈതാനത്തിൽ പോയി കിടന്നുറങ്ങി. മൈതാനത്ത് പാർക്ക് ചെയ്തിരുന്ന മിനി ബസ് മുന്നോട്ട് എടുത്തപ്പോൾ ഒരു വികലാംഗന്റെ മുച്ചക്ര വാഹനത്തിൽ തട്ടി. ഇതറിഞ്ഞ് ക്ഷേത്രത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് അവിടേയ്ക്ക് വരുന്നത് കണ്ട് മിനി ബസ് ഡ്രൈവർ വീണ്ടും വാഹനം എടുത്തപ്പോഴാണ് രാജീവിന്റെ തലയിലൂടെ വീൽ കയറിയിറങ്ങിയത്. അപകട സ്ഥലത്തുവച്ചുതന്നെ മരിച്ചതായാണ് വിവരം. മൃതദേഹം കൊട്ടിയത്തെ സ്വകാര്യാശുപത്രിലെത്തിച്ചു. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. മേസ്തിരി പണിക്കാരനായിരുന്നു. കണ്ണനല്ലൂർ…
Read Moreഡീസൽ ചെലവ് കുറയ്ക്കാൻ ഡിപ്പോകൾക്ക് ടാർഗറ്റ്; ഒരു ലിറ്ററിന് 4.69 കിലോമീറ്റർ ഓടി ഹരിപ്പാട് ഡിപ്പോ ഒന്നാം സ്ഥാനത്ത്
ചാത്തന്നൂർ: ഒരു ലിറ്റർ ഡീസലിന് പരമാവധി ദൂരം (കെഎംപിഎൽ) ലക്ഷ്യം വച്ച് കെഎസ്ആർടിസി ദക്ഷിണ മേഖലയിലെ ഡിപ്പോകൾക്ക് ടാർഗറ്റ് നിശ്ചയിച്ചു . തിരുവനന്തപുരം, കൊല്ലം ,പത്തനംതിട്ട, കോട്ടയം ആലപ്പുഴ ജില്ലയിലെ ഡിപ്പോകൾക്കാണ് ടാർഗറ്റ്. ഏപ്രിൽ ഒന്നു മുതൽ ഇത് നിലവിൽ വരും. ഹരിപ്പാട്, ഡിപ്പോയ്ക്കാണ് കെ എം പി എൽ ഏറ്റവും കൂടുതൽ. ഒരു ലിറ്ററിന് 4.69 കിലോമീറ്റർ ബസ് ഓടിക്കുകയാണ് ലക്ഷ്യം. ആലപ്പുഴ, മുല്ലപ്പള്ളി ഡിപ്പോകൾ രണ്ടാം സ്ഥാനത്താണ്. 4.57 കിലോമീറ്ററാണ് ഇവരുടെ ലക്ഷ്യം. കോന്നി ഡിപ്പോ 4.54 കിലോമീറ്റർ. ഏറ്റവും കുറവ് പൂവാർ ഡിപ്പോയ്ക്കാണ്. ലിറ്ററിന് 3.87 കിലോമീറ്റർ. തൊട്ടടുത്ത് വെള്ളറടെയാണ്. 3.93. വിഴിഞ്ഞത്തിന് 4.01 ആണ് ലക്ഷ്യം. കഴിഞ്ഞ വർഷവും ഇത്തരത്തിൽ ടാർഗറ്റ് നിശ്ചയിച്ചിരുന്നു. ചില ഡിപ്പോകൾക്ക് ചില മാസങ്ങളിൽ ലക്ഷ്യം നേടാനായി. പത്തനാപുരം, മല്ലപ്പള്ളി, ആര്യനാട് എന്നീ ഡിപ്പോകളാണ് ഇതിൽ മുന്നിൽ.…
Read Moreസംസ്ഥാന അധ്യക്ഷന്‍ വയനാട്ടില്‍; ബിജെപി ദേശീയനേതാക്കള്‍ ചുരം കയറിയെത്തും; കെ. സുരേന്ദ്രൻ
കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ദേശീയശ്രദ്ധ ആകര്‍ഷിച്ച വയനാട്ടിൽ പ്രചാരണത്തിനു ബിജെപിയുടെ ദേശീയ നേതാക്കൾ ചുരം കയറി എത്തും. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ പ്രചാരണത്തിന് കൊഴുപ്പുകൂട്ടാന്‍ അമിത് ഷാ ഉള്‍പ്പെടെയുള്ള നിരവധി ദേശീയ നേതാക്കളാണ് എത്തുക. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രചാരണ ഇടങ്ങള്‍ ഏതൊക്കെ എന്ന കാര്യത്തില്‍ തീരുമാനമായി വരുന്നതേയുള്ളു. കെ. സുരേന്ദ്രനെ വയനാട്ടില്‍ സ്ഥാനാര്‍ഥി ആക്കിയതിലൂടെ രാഹുല്‍ ഗാന്ധിയുടെ അനായാസ വിജയത്തിനു തടയിടുകയാണു ബിജെപി ലക്ഷ്യംവയ്ക്കുന്നത്. നിലവിൽ ഏഴുശതമാനമുള്ള വോട്ട് വിഹിതം ഇരട്ടിയാക്കിയാല്‍ അത് സുരേന്ദ്രവിജയമായി നേതൃത്വം കാണും.ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ കണ്ണില്‍ തൃശൂര്‍ കഴിഞ്ഞാല്‍ ഏറ്റവും മത്സര ശ്രദ്ധ ആകര്‍ഷിക്കുന്ന മണ്ഡലമായി വയനാട് ഇതിനകം മാറിക്കഴിഞ്ഞു. കേന്ദ്രമന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ എത്തുമ്പോള്‍ സമീപ മണ്ഡലമായ വടകരയിലും കോഴിക്കോട്ടും അതിന്റെ നേട്ടമുണ്ടാകുമെന്ന് ബിജെപി കരുതുന്നു. കെ. സുരേന്ദ്രന്റെ അടുത്ത അനുയായിയായ പ്രഫുല്‍ കൃഷ്ണയാണ് വടകരയില്‍ ബിജെപിയുടെ…
Read Moreപട്ടാപ്പകലിനെ പാതിരാത്രിയാക്കും; അത്യപൂർവ സൂര്യഗ്രഹണത്തിനായി ലോകം കാത്തിരിക്കുന്നൂ
അത്യപൂർവ സൂര്യഗ്രഹണത്തിനു സാക്ഷിയാകാനൊരുങ്ങി ലോകം. പകൽ സമയത്ത് രാത്രിപോലെ ഇരുട്ടുപരക്കുന്ന സൂര്യഗ്രഹണം ഏപ്രിൽ എട്ടിനാണ് ദൃശ്യമാകുക. എന്നാൽ ഇന്ത്യയിൽ ഗ്രഹണം കാണാൻ സാധിക്കുകയില്ല. വടക്കേ അമേരിക്കയുടെ ചില ഭാഗങ്ങളിലാകും സൗരവിസ്മയം. 7.5 മിനിറ്റ് വരെ ഗ്രഹണം നീണ്ടുനിൽക്കുമെന്നാണു കണക്കുകൂട്ടൽ. കഴിഞ്ഞ 50 വർഷത്തെ ഏറ്റവും ദൈർഘ്യമേറിയ കാലയളവായിരിക്കും ഇതെന്നും കരുതപ്പെടുന്നു. പസഫിക് സമുദ്രത്തിന് മുകളിൽ 2150ൽ മാത്രമാണ് ഇതുപോലെ ദൈർഘ്യമേറിയ സൂര്യഗ്രഹണം ഇനി ദൃശ്യമാകൂ. അതായത് 126 വർഷം കാത്തിരിക്കണം! ഭാഗികസൂര്യഗ്രഹണങ്ങൾ ഭൂമിയിൽ സാധാരണമാണെങ്കിലും ശരാശരി 100 വർഷത്തിലൊരിക്കൽ മാത്രമേ ഒരു പ്രദേശത്ത് സമ്പൂർണ സൂര്യഗ്രഹണം ദൃശ്യമാകൂ. ചന്ദ്രൻ സൂര്യനെ പൂർണമായും മറയ്ക്കുകയും കൊറോണ എന്നറിയപ്പെടുന്ന സൂര്യന്റെ ബാഹ്യവലയം മാത്രം ദൃശ്യമാകുകയും ചെയ്യുമ്പോഴാണ് സമ്പൂർണ സൂര്യഗ്രഹണം സംഭവിക്കുന്നത്. മെക്സിക്കോയിൽനിന്ന് അമേരിക്കയിലെ വിവിധ ഭാഗങ്ങളിലൂടെ കടന്ന് കാനഡയിലേക്കു വ്യാപിക്കുന്നതാണ് ഏപ്രിൽ എട്ടിലെ സമ്പൂർണ സൂര്യഗ്രഹണം.
Read Moreഗാസയിൽ അടിയന്തര വെടിനിർത്തൽ വേണമെന്ന് യുഎൻ രക്ഷാസമിതി
ന്യൂയോർക്ക്: ഗാസയിൽ അടിയന്തര വെടിനിർത്തൽ വേണമെന്നും ഹമാസിന്റെ കസ്റ്റഡിയിലുള്ള എല്ലാ ബന്ദികളെയും നിരുപാധികം വിട്ടയയ്ക്കണമെന്നും യുഎൻ രക്ഷാസമിതി. ഇതുസംബന്ധിച്ച് ഇന്നലെ അവതരിപ്പിച്ച പ്രമേയം അമേരിക്ക ഒഴികെയുള്ള നാല് സ്ഥിരാംഗങ്ങളും പത്ത് അംഗരാജ്യങ്ങളും അംഗീകരിച്ചു. ഇതാദ്യമായാണ് ഗാസ യുദ്ധത്തിൽ യുഎൻ രക്ഷാസമിതി പ്രമേയം പാസാക്കുന്നത്. മുന്‍പ് പലതവണ പ്രമേയം കൊണ്ടുവന്നെങ്കിലും അമേരിക്ക വീറ്റോ ചെയ്തതോടെ പരാജയപ്പെടുകയായിരുന്നു. എന്നാൽ, ഇന്നലെ പ്രമേയം അവതരിപ്പിച്ചപ്പോൾ അമേരിക്ക വിട്ടുനിൽക്കുക മാത്രമാണു ചെയ്തത്. ഇതോടെയാണു പ്രമേയം പാസായത്. അമേരിക്കയുൾപ്പെടെ അഞ്ചു സ്ഥിരാംഗങ്ങളും രണ്ടു വർഷത്തിലൊരിക്കൽ തെരഞ്ഞെടുക്കപ്പെടുന്ന പത്ത് അംഗരാജ്യങ്ങളുമാണ് രക്ഷാസമിതിയിലുള്ളത്. അംഗരാജ്യങ്ങളുടെ നേതൃത്വത്തിലാണ് പ്രമേയം അവതരിപ്പിച്ചത്. യുദ്ധത്തിലേർപ്പെട്ടിരിക്കുന്ന ഇസ്രയേലിനോടും ഹമാസിനോടും അടിയന്തരമായി വെടിനിർത്തലിനു തയാറാകണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം എത്രയുംവേഗം എല്ലാ ബന്ദികളെയും നിരുപാധികം വിട്ടയയ്ക്കണമെന്നും ദുരിതമനുഭവിക്കുന്ന ജനതയ്ക്ക് എത്രയുംപെട്ടെന്ന് സഹായമെത്തിക്കേണ്ടതുണ്ടെന്നും ചൂണ്ടിക്കാട്ടി. ഈ പ്രമേയം നടപ്പാക്കുന്നതിൽ പരാജയപ്പെട്ടാൽ അതു മാപ്പർഹിക്കാത്ത കുറ്റമായിരിക്കുമെന്ന് യുഎൻ സെക്രട്ടറി…
Read Moreനയാ പൈസയില്ല.., കൈയിലൊരു നയാ പൈസ ഇല്ല; സാമ്പത്തിക പ്രതിസന്ധി രൂക്ഷം, തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കാശില്ല; കൂപ്പൺ പിരിവുമായി കെപിസിസി
കോട്ടയം: കോൺഗ്രസ് മുമ്പെങ്ങുമില്ലാത്ത വിധം സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ തെരെഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് പണം കണ്ടെത്തുന്നതിന് കൂപ്പൺ പിരിവുമായി കെപിസിസി. കൂപ്പൺ അടിച്ച് ഉടൻ തന്നെ വിതരണം ചെയ്യും. പ്രദേശികാടിസ്ഥാനത്തിലായിരിക്കും പിരിവ് നടത്തുക. പ്രചാരണത്തിനു പോകുന്ന പ്രവർത്തകർക്ക് നാരങ്ങാവെള്ളം കുടിക്കാൻ പോലും പണമില്ലന്ന് പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ പറഞ്ഞു. കൂപ്പൺ അടിച്ച് ബൂത്ത് തലം വരെ നൽകി പണം പിരിക്കാമെന്ന നിർദ്ദേശം നേതാവ് വി. ഡി. സതീശൻ മുന്നോട്ടുവച്ചതായാണ് വിവരം. എഐസിസിയുടെ ബാങ്ക് അക്കൗണ്ടുകൾ കേന്ദ്രം മരവിപ്പിച്ചതോടെ ദേശീയതലത്തിൽ നിന്നും ഫണ്ട് ലഭിക്കില്ല. പിസിസികളും സ്ഥാനാർഥികളും സ്വന്തം നിലയ്ക്ക് പണം കണ്ടെത്തണമെന്നുള്ള എഐസിസി തീരുമാനത്തിനു പിന്നാലെയാണ് കെപിസിസിയുടെ നീക്കം. ഇതിന് പിന്നാലെ ചേർന്ന കെപിസിസി തെരഞ്ഞെടുപ്പ് പ്രചാരണ സമിതി യോഗത്തിലാണ് കൂപ്പൺ അടിച്ച് പണപിരിവ് നടത്തുന്നതിന് തീരുമാനമായത്. സമിതി അധ്യക്ഷൻ രമേശ് ചെന്നിത്തല, വി.…
Read Moreശരീരത്തിൽ സിഗരറ്റ് കൊണ്ട് കുത്തിയ പാടുകള്‍, വാരിയെല്ലുകള്‍ പൊട്ടി, തലയില്‍ രക്തം കട്ട പിടിച്ച നിലയിൽ; രണ്ടര വയസുകാരിയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോർട്ടിൽ കണ്ടെത്തിയത് അച്ഛന്റെ ക്രൂരകൃത്യങ്ങള്‍
മലപ്പുറം: കാളികാവ് ഉദരംപൊയിലിലെ രണ്ടര വയസുകാരി ഫാത്തിമ നസ്റിന്റെ മരണവുമായി ബന്ധപ്പെട്ട് അച്ഛന്റെ ക്രൂരകൃത്യങ്ങള്‍ പുറത്ത്. ക്രൂരമായ മര്‍ദനമാണ് കുഞ്ഞിന്റെ മരണത്തിന് കാരണമായതെന്നു പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തി. കുഞ്ഞിന്റെ ശരീരത്തില്‍ പഴയതും പുതിയതുമായ നിരവധി മുറിവുകളുണ്ട്. കത്തിച്ച സിഗരറ്റ് കൊണ്ട് കുത്തിയ പാടുകള്‍ കുഞ്ഞിന്റെ ശരീരത്തിലുണ്ടെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. മര്‍ദനത്തില്‍ ബോധം പോയ കുഞ്ഞിനെ കട്ടിലിലേക്ക് എറിഞ്ഞതിനെത്തുടർന്നു കുഞ്ഞിന്റെ തലയ്ക്ക് ഗുരുതരമായ പരിക്കേറ്റിരുന്നു. തലയില്‍ രക്തം കട്ട പിടിച്ച നിലയിലാണ്. തലയ്ക്ക് നേരത്തെ മര്‍ദനമേറ്റപ്പോള്‍ സംഭവിച്ച രക്തസ്രാവത്തിന്റെ മുകളില്‍ വീണ്ടും മര്‍ദനമേറ്റത് മരണത്തിന് കാരണമായി. കുഞ്ഞിന്റെ വാരിയെല്ലുകള്‍ പൊട്ടിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കുഞ്ഞ് മരിച്ചശേഷമാണ് ആശുപത്രിയില്‍ എത്തിച്ചത്. സംഭവത്തിൽ അറസ്റ്റിലായ കുഞ്ഞിന്റെ പിതാവ് മുഹമ്മദ് ഫായിസിനെതിരേ പോലീസ് കൊലക്കുറ്റം ചുമത്തി കേസെടുത്തു. സംഭവത്തില്‍ ഫായിസിന്റെ മാതാവ് ഉള്‍പ്പെടെയുള്ളവരെ ചോദ്യം ചെയ്യും. മറ്റാര്‍ക്കെങ്കിലും സംഭവത്തില്‍ പങ്കുണ്ടോ എന്ന കാര്യവും…
Read More