പ​ട്ടാ​പ്പ​ക​ലി​നെ പാ​തി​രാ​ത്രി​യാ​ക്കും; അ​ത്യ​പൂ​ർ​വ സൂ​ര്യ​ഗ്ര​ഹ​ണത്തിനായി ലോകം കാത്തിരിക്കുന്നൂ

അ​ത്യ​പൂ​ർ​വ സൂ​ര്യ​ഗ്ര​ഹ​ണ​ത്തി​നു സാ​ക്ഷി​യാ​കാ​നൊ​രു​ങ്ങി ലോ​കം. പ​ക​ൽ സ​മ​യ​ത്ത് രാ​ത്രി​പോ​ലെ ഇ​രു​ട്ടു​പ​ര​ക്കു​ന്ന സൂ​ര്യ​ഗ്ര​ഹ​ണം ഏ​പ്രി​ൽ എ​ട്ടി​നാ​ണ് ദൃ​ശ്യ​മാ​കു​ക. എ​ന്നാ​ൽ ഇ​ന്ത്യ​യി​ൽ ഗ്ര​ഹ​ണം കാ​ണാ​ൻ സാ​ധി​ക്കു​ക​യി​ല്ല. വ​ട​ക്കേ അ​മേ​രി​ക്ക​യു​ടെ ചി​ല ഭാ​ഗ​ങ്ങ​ളി​ലാ​കും സൗ​ര​വി​സ്മ​യം.

7.5 മി​നി​റ്റ് വ​രെ ഗ്ര​ഹ​ണം നീ​ണ്ടു​നി​ൽ​ക്കു​മെ​ന്നാ​ണു ക​ണ​ക്കു​കൂ​ട്ട​ൽ. ക​ഴി​ഞ്ഞ 50 വ​ർ​ഷ​ത്തെ ഏ​റ്റ​വും ദൈ​ർ​ഘ്യ​മേ​റി​യ കാ​ല​യ​ള​വാ​യി​രി​ക്കും ഇ​തെ​ന്നും ക​രു​ത​പ്പെ​ടു​ന്നു. പ​സ​ഫി​ക് സ​മു​ദ്ര​ത്തി​ന് മു​ക​ളി​ൽ 2150ൽ ​മാ​ത്ര​മാ​ണ് ഇ​തു​പോ​ലെ ദൈ​ർ​ഘ്യ​മേ​റി​യ സൂ​ര്യ​ഗ്ര​ഹ​ണം ഇ​നി ദൃ​ശ്യ​മാ​കൂ. അ​താ​യ​ത് 126 വ​ർ​ഷം കാ​ത്തി​രി​ക്ക​ണം!

ഭാ​ഗി​ക​സൂ​ര്യ​ഗ്ര​ഹ​ണ​ങ്ങ​ൾ ഭൂ​മി​യി​ൽ സാ​ധാ​ര​ണ​മാ​ണെ​ങ്കി​ലും ശ​രാ​ശ​രി 100 വ​ർ​ഷ​ത്തി​ലൊ​രി​ക്ക​ൽ മാ​ത്ര​മേ ഒ​രു പ്ര​ദേ​ശ​ത്ത് സ​മ്പൂ​ർ​ണ സൂ​ര്യ​ഗ്ര​ഹ​ണം ദൃ​ശ്യ​മാ​കൂ.

ച​ന്ദ്ര​ൻ സൂ​ര്യ​നെ പൂ​ർ​ണ​മാ​യും മ​റ​യ്ക്കു​ക​യും കൊ​റോ​ണ എ​ന്ന​റി​യ​പ്പെ​ടു​ന്ന സൂ​ര്യ​ന്‍റെ ബാ​ഹ്യ​വ​ല​യം മാ​ത്രം ദൃ​ശ്യ​മാ​കു​ക​യും ചെ​യ്യു​മ്പോ​ഴാ​ണ് സ​മ്പൂ​ർ​ണ സൂ​ര്യ​ഗ്ര​ഹ​ണം സം​ഭ​വി​ക്കു​ന്ന​ത്. മെ​ക്സി​ക്കോ​യി​ൽ​നി​ന്ന് അ​മേ​രി​ക്ക​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലൂ​ടെ ക​ട​ന്ന് കാ​ന​ഡ​യി​ലേ​ക്കു വ്യാ​പി​ക്കു​ന്ന​താ​ണ് ഏ​പ്രി​ൽ എ​ട്ടി​ലെ സ​മ്പൂ​ർ​ണ സൂ​ര്യ​ഗ്ര​ഹ​ണം.

Related posts

Leave a Comment