വി​ല താ​ഴ്ത്താ​ന്‍ റ​ബ​ര്‍ ബോ​ര്‍​ഡ് നീ​ക്കം; ഏ​പ്രി​ല്‍ ര​ണ്ടാം വാ​ര​ത്തോ​ടെ ചെ​റു​കി​ട ക​ര്‍​ഷ​ക​ര്‍ ടാ​പ്പിം​ഗ് പു​നഃ​രാ​രം​ഭി​ക്കും

കോ​ട്ട​യം: റ​ബ​ര്‍ ഉ​ത്പാ​ദ​നം നാ​മ​മാ​ത്ര​മാ​യി​രി​ക്കെ​യും വി​ദേ​ശ​വി​ല കു​റ​ഞ്ഞു എ​ന്ന കാ​ര​ണ​ത്താ​ല്‍ റ​ബ​ര്‍ ബോ​ര്‍​ഡ് ആ​ഭ്യ​ന്ത​ര വി​ല ഇ​ടി​ച്ചു. വി​ദേ​ശ​വി​ല 228 രൂ​പ വ​രെ ഉ​യ​ര്‍​ന്ന​തി​നു​ശേം 212 രൂ​പ​യി​ലേ​ക്ക് താ​ഴ്ന്നു. ഇ​തി​ന്‍റെ ചു​വ​ടു​പി​ടി​ച്ച് 188 രൂ​പ വ​രെ ഉ​യ​ര്‍​ന്ന ആ​ഭ്യ​ന്ത​ര വി​ല 180 രൂ​പ​യി​ലേ​ക്ക് റ​ബ​ര്‍ ബോ​ര്‍​ഡ് താ​ഴ്ത്തി. ക​ഴി​ഞ്ഞ​യാ​ഴ്ച കോ​ട്ട​യം മാ​ര്‍​ക്ക​റ്റി​ല്‍ 500 ട​ണ്ണി​ല്‍ താ​ഴെ​യാ​ണു ഷീ​റ്റ് ല​ഭി​ച്ച​ത്.

പെ​സ​ഹ, ദു​ഖഃ​വെ​ള്ളി ച​ട​ങ്ങു​ക​ളു​ടെ പ​ശ്ചാ​ത്ത​ല​ത്ത​ല്‍ ഈ ​ആ​ഴ്ച​ത്തെ വ്യാ​പാ​രം നാ​ളെ അ​വ​സാ​നി​ക്കും. ച​ര​ക്കു വ​ര​വു കു​റ​ഞ്ഞ​തി​നാ​ല്‍ നി​ല​വി​ല്‍ ആ​ഭ്യ​ന്ത​ര വി​ല 200 രൂ​പ​യ്ക്ക് മു​ക​ളി​ല്‍ എ​ത്തേ​ണ്ട​താ​ണ്. ചി​ല​യി​ട​ങ്ങ​ളി​ല്‍ വേ​ന​ല്‍​മ​ഴ ല​ഭി​ച്ച​തി​നാ​ല്‍ ഏ​പ്രി​ല്‍ ര​ണ്ടാം വാ​ര​ത്തോ​ടെ ചെ​റു​കി​ട ക​ര്‍​ഷ​ക​ര്‍ ടാ​പ്പിം​ഗ് പു​നഃ​രാ​രം​ഭി​ക്കും. ഉ​ത്പാ​ദ​നം മെ​ച്ച​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ വി​ല വീ​ണ്ടും ഇ​ടി​യും. ഷേ​ഡ്, പ്ലാ​സ്റ്റി​ക്, പ​ശ എ​ന്നി​വ വാ​ങ്ങാ​ന്‍ സ​ബ്സി​ഡി അ​നു​വ​ദി​ക്കു​ന്ന സ്കീം ​ഇ​ക്കൊ​ല്ല​മു​ണ്ടാ​കു​മോ എ​ന്ന​തും വ്യ​ക്ത​മ​ല്ല.

നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ല്‍ വി​ദേ​ശ​വി​ല താ​ഴ്ച ആ​ഭ്യ​ന്ത​ര​വി​ല​യെ സ്വാ​ധീ​നി​ക്കു​ന്ന ഘ​ട​ക​മ​ല്ല. റ​ബ​ര്‍ ബോ​ര്‍​ഡി​ന്‍റെ ഷീ​റ്റ് ക​യ​റ്റു​മ​തി നീ​ക്കം വ​ന്‍​പ​രാ​ജ​യ​ത്തി​ല്‍ ക​ലാ​ശി​ച്ച​തോ​ടെ വി​ല ഉ​യ​രാ​നു​ള്ള സാ​ധ്യ​ത പ​രി​മി​ത​മാ​യി. അ​ര ല​ക്ഷം ട​ണ്ണോ​ളം സ്റ്റോ​ക്കു​ണ്ടാ​യി​രി​ക്കെ ഒ​രു ട​ണ്‍ പോ​ലും ക​യ​റ്റു​മ​തി ചെ​യ്യാ​ന്‍ ബോ​ര്‍​ഡി​നു സാ​ധി​ച്ചി​ല്ല.

Related posts

Leave a Comment