ഓപ്ര വിൻഫ്രെ ഷോയിൽ പ്രത്യക്ഷപ്പെട്ടതിന് ശേഷമാണ് സയാമീസ് ഇരട്ടകളായ അബിയും ബ്രിട്ടാനി ഹെൻസലും കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. ഇപ്പോഴിതാ ഇവർ വിവാഹിതരായെന്ന വാർത്തയാണ് പുറത്തുവരുന്നത്. 2021 -ൽ യുഎസ് ആർമി വെറ്ററൻ ജോഷ് ബൗളിംഗുമായിട്ടാണ് ഇരട്ടകളിൽ ഒരാളായ അബിയുടെ വിവാഹം കഴിഞ്ഞിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ ഇപ്പോൾ വിവാഹത്തിൻ്റെ വീഡിയോകൾ വൈറലാവുകയാണ്. വീഡിയോയിലും ചിത്രങ്ങളിലും ബൗളിംഗിനൊപ്പം ഇരട്ടകളെ വിവാഹവസ്ത്രത്തിൽ കാണാം. ചാര നിറത്തിലുള്ള ഒരു സ്യൂട്ടാണ് ബൗളിംഗ് ധരിച്ചിരിക്കുന്നത്. തന്റെ ഫേസ്ബുക്ക് പേജിലും ഇരട്ടകൾക്കൊപ്പം ഐസ്ക്രീം കഴിക്കുന്നതും ഒരുമിച്ച് യാത്ര ചെയ്യുന്നതുമായ ചിത്രങ്ങൾ ബൗളിംഗ് പങ്കുവച്ചിട്ടുണ്ട്. അബിയും ബ്രിട്ടാനിയും ഇപ്പോൾ അഞ്ചാം ക്ലാസ് അധ്യാപകരാണെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. തങ്ങളുടെ സ്വകാര്യ ജീവിതത്തെ കുറിച്ച് കൂടുതൽ കാര്യങ്ങൾ പരസ്യമാക്കാൻ ഇവർ താൽപര്യപ്പെടുന്നില്ല. അതുകൊണ്ടാണ് വിവാഹ വാർത്തപോലും പുറത്ത് എത്താൻ ഇത്രയും വൈകിയതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ടിഎൽസി പരമ്പരയായ ‘എബി ആൻഡ്…
Read MoreDay: March 30, 2024
ആടുജീവിതം കണ്ട് കണ്ണുകൾ നിറഞ്ഞില്ലെങ്കിൽ ചങ്കൊന്ന് പിടഞ്ഞില്ലെങ്കിൽ ധൈര്യമായി ഉറപ്പിക്കാം ഹൃദയമില്ലെന്ന്; നാദിർഷാ
ആടുജീവിതത്തെ പ്രശംസിച്ച് നാദിർഷ. സിനിമ കണ്ടിറങ്ങി ഹൃദയാഹാരിയായ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് താരം. ആടുജീവിതം കണ്ടു കഴിഞ്ഞ് നിങ്ങളുടെ കണ്ണുകൾ നിറഞ്ഞില്ലെങ്കിൽ ചങ്കൊന്ന് പിടഞ്ഞില്ലെങ്കിൽ ധൈര്യമായി ഉറപ്പിക്കാം ഹൃദയമില്ല എന്ന് നാദിർഷ പറഞ്ഞു. ഫേസ്ബുക്കിലാണ് താരത്തിന്റെ കുറിപ്പ്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം… കണ്ട്,കണ്ണുകൾ നിറഞ്ഞില്ലെങ്കിൽ ചങ്കൊന്ന് പിടഞ്ഞില്ലെങ്കിൽ ധൈര്യമായി ഉറപ്പിക്കാം ഹൃദയമില്ലെന്ന് അഭിമാനം എന്നാണ് നാദിർഷ കുറിച്ചത്. പ്രശസ്ത എഴുത്തുകാരൻ ബെന്യാമിന്റെ നോവലായ ആടുജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. മാർച്ച് 28 നാണ് ചിത്രം തിയേറ്ററുകളിൽ എത്തിയത്. സൗദി അറേബ്യയിലേക്ക് ജോലി തേടി പോകുന്ന നജീബ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ പൃഥ്വി അവതരിപ്പിക്കുന്നത്. കഥാപാത്രത്തിനായി താരം ശാരീരികമായി വരുത്തിയ മാറ്റങ്ങൾ വളരെയേറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ഓസ്കാർ അവാർഡ് ജേതാക്കളായ എ. ആർ. റഹ്മാൻ സംഗീതവും റസൂൽ പൂക്കുട്ടി ശബ്ദമിശ്രണവും നിർവഹിക്കുന്നു. അമല പോൾ, ജിമ്മി ജീൻ ലൂയിസ് (ഹോളിവുഡ്…
Read Moreസാന്പത്തിക വർഷാവസാനം; ശമ്പളവും പെൻഷനും നൽകാൻ പണമില്ല; നക്ഷത്രമെണ്ണി സർക്കാർ
തിരുവനന്തപുരം: സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ ഇനി രണ്ടു ദിവസം ബാക്കി നിൽക്കെ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി നേരിട്ട് സംസ്ഥാനം. സർക്കാരിനെ കാത്തിരിക്കുന്നത് വന്‍ബാധ്യതയാണ്. ഏപ്രില്‍ ഒന്ന് മുതല്‍ ശമ്പളവും പെന്‍ഷനും നല്‍കാനുള്ള തുക ഇതുവരേയും സമാഹരിക്കാൻ സാധിച്ചിട്ടില്ല. 5000 കോടിയാണ് ശമ്പളവും പെന്‍ഷനും നൽകുന്നതിന് വേണ്ടത്. ഇതിനു പുറമേ 1800 കോടി രൂപ രണ്ടു മാസത്തെ ക്ഷേമപെന്‍ഷനായി കണ്ടെത്തണം. ബില്ലുകള്‍ മാറി നല്‍കാനും ഇന്നും നാളെയുമായി ആറായിരം കോടിയിലധികം രൂപയാണ് വേണ്ടത്. തുക എങ്ങനെ സമാഹകരിക്കും എന്നതില്‍ ഇന്ന് തീരുമാനമുണ്ടാകും. അതേസമയം ക്ഷേമപെന്ഷന് നല്‍കാനുള്ള കണ്‍സോര്‍ഷ്യം പരാജയമെന്നാണ് ധനവകുപ്പിന്റെ വിലയിരുത്തല്‍.
Read More12 മണിക്കൂർ നീണ്ട പോരാട്ടം; സൊമാലിയൻ കടൽക്കൊള്ളക്കാരെ കീഴടക്കി ഇന്ത്യൻ നാവികസേന; 23 പാക്കിസ്ഥാൻ ജീവനക്കാരെ മോചിപ്പിച്ചു
ന്യൂഡല്‍ഹി: അറബിക്കടലില്‍ സൊമാലിയൻ കടല്‍ക്കൊള്ളക്കാരെ നേരിട്ട് ഇന്ത്യന്‍ നാവികസേന. കടൽകൊള്ളക്കാർ പിടിച്ചെടുത്ത ഇറാനിയൻ മത്സ്യബന്ധന ബോട്ട് മോചിപ്പിച്ചു. 12 മണിക്കൂർ നീണ്ടുനിന്ന പോരാട്ടത്തിന് ഒടുവിലാണ് ലക്ഷ്യത്തിലെത്തിയത്. കപ്പലിലെ 23 പാക്കിസ്ഥാൻ ജീവനക്കാരേയും നാവികസേന മോചിപ്പിച്ചു. ഒമ്പത് സായുധരായ കടല്‍ക്കൊള്ളക്കാരടങ്ങുന്ന സംഘം ഇറാനിയന്‍ കപ്പലില്‍ കയറിയതായുള്ള റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് വെള്ളിയാഴ്ച രാത്രിയാണ് ഇന്ത്യന്‍ നാവികസേന ഓപ്പറേഷനിലേര്‍പ്പെട്ടത്. സമുദ്ര സുരക്ഷയ്ക്കായി അറബിക്കടലില്‍ വിന്യസിച്ച ഐഎന്‍എസ് സുമേധ, ഐഎന്‍എസ് ത്രിശൂല്‍ എന്നീ പടക്കപ്പലുകളാണ് ദൗത്യത്തില്‍ ഏര്‍പ്പെട്ടിരുന്നത്. അല്‍ കംബാര്‍ എന്ന ഇറാനിയന്‍ കപ്പലായിരുന്നു കടല്‍ക്കൊള്ളക്കാര്‍ ഹൈജാക്ക് ചെയ്തിരുന്നത്. തന്ത്രപരമായ ദൗത്യത്തിനൊടുവില്‍ കടല്‍ക്കൊള്ളക്കാര്‍ കീഴടങ്ങാന്‍ തയാറായതായി നാവികസേന അറിയിച്ചു.
Read Moreഅടിച്ചാൽ തിരിച്ചടിക്കും: ബസിൽ തമ്മിലടിച്ച് കണ്ടക്ടറും യാത്രക്കാരിയും; വീഡിയോ വൈറലാകുന്നു
ബസ് കണ്ടക്ടറും യാത്രക്കാരിയും തമ്മിൽ തല്ലുന്ന ഒരു ഞെട്ടിക്കുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്. ബംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷൻ (ബിഎംടിസി) ബസ് കണ്ടക്ടർ ഹൊന്നപ്പ നാഗപ്പ അഗസറിനെ 24 കാരിയായ തൻസുല ഇസ്മായിൽ പീർസാഡെ എന്ന വനിതാ യാത്രക്കാരിയുമായുള്ള വാക്കേറ്റത്തെ തുടർന്ന് സസ്പെൻഡ് ചെയ്യുകയും അറസ്റ്റ് ചെയ്യുകയും ചെയ്തതായി റിപ്പോർട്ടുകൾ പറയുന്നു. മാർച്ച് 26 ചൊവ്വാഴ്ച ബിലേകഹള്ളിയിൽ നിന്ന് ശിവാജിനഗറിലേക്കുള്ള പതിവ് യാത്രയ്ക്കിടെയാണ് സംഭവം. യാത്രക്കാരിയും കണ്ടക്ടറും തമ്മിലുള്ള വാക്ക് തർക്കമാണ് സംഭവങ്ങളുടെ തുടക്കം. ഇത് ഒടുവിൽ കൈയേറ്റത്തിൽ അവസാനിച്ചു. ടിക്കറ്റ് നൽകുന്നതിനെച്ചൊല്ലിയായിരുന്നു തർക്കമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പോലീസിൽ മൊഴി രേഖപ്പെടുത്തുന്നതിനിടെ, യുവതി ബില്ലേക്കഹള്ളിയിൽ ബസിൽ കയറി സൗജന്യ യാത്രയ്ക്ക് ടിക്കറ്റ് തേടിയെന്ന് ഹൊന്നപ്പ പറഞ്ഞു. ജെപി നഗറിലെ ജംബു സവാരി ദിനെയിലെ ഡിപ്പോ 34-ലാണ് കണ്ടക്ടർ ഹൊന്നപ്പ. A Bengaluru Metropolitan Transport Corporation(BMTC)…
Read Moreതെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയോ? സിഎഎ പ്രതിഷേധ കേസുകൾ പിൻവലിക്കാനുള്ള തീരുമാനം; സര്‍ക്കാരിനു നോട്ടീസയച്ച് തെരഞ്ഞെടുപ്പ് കമ്മിഷൻ
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയാണോ കേസുകള്‍ പിന്‍വലിച്ചത്. സിഎഎ പ്രതിഷേധ കേസുകൾ പിൻവലിക്കാനുള്ള കേരള സർക്കാരിന്റെ തീരുമാനത്തില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടീസ്. ഇത് സംബന്ധിച്ച് എത്രയും പെട്ടെന്ന് വിശദീകരണം നൽകണമെന്നാണ് നോട്ടീസിൽ അറിയിച്ചിരിക്കുന്നത്. ശനിയാഴ്ച സർക്കാർ വിശദീകരണം നൽകുമെന്നാണ് വിവരം. സംസ്ഥാനത്ത് സിഎഎ പ്രതിഷേധവുമായി ബന്ധപ്പെട്ട് സർക്കാർ എടുത്ത കേസുകൾ പിൻവലിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചിരുന്നു. സിഎഎ വിഷയത്തിൽ പ്രതിഷേധിച്ചവർക്കെതിരേ എടുത്ത ക്രിമിനൽ കേസ് പിൻവലിക്കണമെന്ന് മുസ്ലിം സംഘടനകൾ അടക്കമുള്ളവർ നിരന്തരം ആവശ്യമുയർത്തിയിരുന്നു. 835 കേസുകളിൽ ഗുരുതരമല്ലാത്ത 629 സിഎഎ വിരുദ്ധ പ്രതിഷേധ കേസുകൾ പിൻവലിക്കുമെന്നാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്.
Read Moreമൂന്ന് മാസത്തിനിടെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചത് 7 തവണ; സുരക്ഷാനിര്‍ദേശങ്ങൾ നൽകി ഫയര്‍ഫോഴ്സ്
കോഴിക്കോട്: പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ചുള്ള അപകടം പതിവായ സാഹചര്യത്തെ തുടർന്ന് ജനങ്ങൾക്ക് സുരക്ഷാ നിർദേശവുമായി മുക്കം അഗ്നിരക്ഷാസേന. സ്റ്റേഷൻ പരിധിയിലെ ഏഴ് സ്ഥലങ്ങളിലാണ് കഴിഞ്ഞ മൂന്ന് മാസത്തിനിടെ അപകടങ്ങൾ നടന്നത്. ഭൂരിഭാഗം അപകടങ്ങളും ഗ്യാസ് സിലിണ്ടർ ഉപയോഗിക്കുമ്പോഴുള്ള അശ്രദ്ധമൂലമാണ് സംഭവിക്കുന്നതെന്ന് ഫയർ ഫോഴ്സ് പറഞ്ഞു. മൂന്ന് മാസത്തിനിടെ ഉണ്ടായ ഏഴ് അപകടങ്ങളിലും തലനാരിഴക്കാണ് വീട്ടുകാര്‍ രക്ഷപ്പെട്ടത്. ഏതാനും പേര്‍ക്ക് നിസാര പരിക്കേറ്റിരുന്നു. മനുഷ്യജീവന് അപായം സംഭവിച്ചില്ലെങ്കിലും ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. എല്ലാ സ്ഥലങ്ങളിലും അശ്രദ്ധമായ രീതിയില്‍ പാചകവാതക സിലിണ്ടറുകള്‍ കൈകാര്യം ചെയ്തതാണ് അപകടത്തിന് ഇടയാക്കിയതെന്ന് മുക്കം ഫയര്‍ സ്റ്റേഷന് ഓഫീസര്‍ അബ്ദുല്‍ ഗഫൂര്‍ വ്യക്തമാക്കി. പുതിയ സിലിണ്ടര്‍ ഉപയോഗിക്കുമ്പോള്‍ റെഗുലേറ്റര്‍ കൃത്യമായാണ് ഘടിപ്പിച്ചതെന്ന് ഉറപ്പുവരുത്തണം. സോപ്പ് പത റെഗുലേറ്ററിന് മുകളില്‍ പുരട്ടിയാല്‍ ഇന്ധന ചോര്‍ച്ചയുണ്ടോ എന്നറിയാന്‍ സാധിക്കും. ചോര്‍ച്ചയുണ്ടെങ്കില്‍ വലിയ കുമിളകള്‍ ഉണ്ടാകും. ഇങ്ങനെ…
Read Moreവിനോദയാത്ര പോയ അനുജയെ പാതിരാത്രി വാഹനം തടഞ്ഞ് കാമുകൻ കൂട്ടിക്കൊണ്ടുപോയി; അടൂരിലെ വാഹനാപകടത്തിൽ അടിമുടി ദുരൂഹത; ശാസ്ത്രീയമായ അന്വേഷണത്തിന് ഒരുങ്ങി പോലീസ്
പത്തനംതിട്ട: അടൂര്‍ പട്ടാഴിമുക്കിലെ വാഹനാപകടത്തിലെ ശാസ്ത്രീയമായ അന്വേഷണത്തിന് ഒരുങ്ങി പോലീസ്. മരിച്ച അനുജയുടേയും ഹാഷിമിന്റേയും മൊബൈൽ ഫോണുകളിലെ വിവരങ്ങൾ ഫോറൻസിക് പരിശോധനയിലൂടെ പുറത്തെടുക്കാനുള്ള ശ്രമത്തിലാണ് പോലീസ്. ഇതിനുവേണ്ടി മൊബൈലുകൾ വിദഗ്ധ പരിശോധനകൾക്കായി അയക്കും. ഇരുവരുടേയും സുഹൃത്തുക്കളെ ഇന്നലെ പോലീസ് ചോദ്യം ചെയ്തിരുന്നു. ഹാഷിമിന്റെ മൃതദേഹം ഇന്നലെ രാത്രി തന്നെ സംസ്കരിച്ചു. അനുജയുടെ സംസ്കാരം ഇന്ന് നടക്കും. മരിച്ച തുമ്പമൺ നോർത്ത് ജിഎച്ച്എസ്എസിലെ അധ്യാപികയായ നൂറനാട് സ്വദേശിനി അനുജയും (36) ചാരുമൂട് പാലമേൽ ഹാഷിം മൻസിലില്‍ ഹാഷിമും (35) സുഹൃത്തുക്കളാണ്. ഇരുവരും വർഷങ്ങളായി അടുപ്പത്തിലായിരുന്നു. സ്കൂളിലെ അധ്യാപകരുമായി തിരുവനന്തപുരത്ത് വിനോദയാത്ര കഴിഞ്ഞ് മടങ്ങിവരുന്നതിനിടെ അനുജയെ വാഹനം തടഞ്ഞു നിര്‍ത്തിയാണ് ഹാഷിം കൂട്ടിക്കൊണ്ടുപോയതെന്ന് പോലീസ് വ്യക്തമാക്കി. അമിത വേഗതയില്‍ കാര്‍ ലോറിയില്‍ ഇടിപ്പിച്ചതായാണ് പോലീസ് സംശയിക്കുന്നത്. സംഭവത്തില്‍ ഇരുവരും തത്ക്ഷണം മരിച്ചിരുന്നു. കുളക്കടയിലെത്തിയപ്പോഴാണ് അനുജ സഞ്ചരിച്ച വാഹനത്തിനു മുന്പില് ഹാഷിം…
Read Moreആഘോഷങ്ങൾക്ക് ലഹരികൂട്ടാൻ തെങ്ങിൻപൂക്കുല വാറ്റ്; പാറേക്കോവിൽ ജിജോയുടെ ഒറ്റമൂലീക്ക് ആവശ്യക്കാരെറെ; ലിറ്ററിന് 1500 രൂപ; വാറ്റിന് പൂട്ടിട്ട് എക്സൈസ്
തൃശൂർ: തെങ്ങിൻ പൂക്കുല ചാരായവുമായി രണ്ടു പേരെ എക്സൈസ് പിടികൂടി. തൃശൂർ ചൊവ്വൂർ കല്ലുങ്ങൽ വീട്ടിൽ ഗോപാലന്റെ വീട്ടിൽ നിന്നാണ് 60 ലിറ്റർ ചാരായം ചേർപ്പ് എക്സൈസ് പിടികൂടിയത്. ചൊവ്വൂർ സ്വദേശി പാറക്കോവിൽ ജിജോ മോൻ (40), പുത്തൂർ സ്വദേശി യദുകൃഷ്ണൻ (28) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഒരു ലിറ്ററിന് 1,500 രൂപക്കാണ് ചാരായം വിറ്റിരുന്നത്. 90,000 രൂപയുടെ ചാരായമാണ് പ്രതികളിൽ നിന്നും പിടിച്ചെടുത്തത്. എക്സൈസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരുടെ വീട്ടിൽ പരിശോധന നടത്തിയത്. ഈസ്റ്റർ, വിഷു എന്നീ വിശേഷ ദിവസങ്ങളിലും തെരഞ്ഞെടുപ്പും മുന്നിൽ കണ്ട് വില്പനക്കായി സൂക്ഷിച്ചു വച്ചിരുന്ന ചാരായമാണ് പിടികൂടിയത്. തെങ്ങിൻ പൂക്കുലയും ഔഷധ കൂട്ടും ഇട്ടു വാറ്റിയ വീര്യം കൂടിയ ചാരായമാണ് പ്രതികളിൽ നിന്നും പിടികൂടിയത്.
Read Moreമകൻ പീഡനക്കേസിൽ പിടിയിലായി, മകൾ സെക്സ് റാക്കറ്റിൽ; പോലീസെന്ന വ്യാജേന പണം ആവശ്യപ്പെട്ട് ഭീഷണി കോൾ
ന്യൂഡൽഹി: കോളജിൽ പോയ മക്കളെ പോലീസ് പിടിച്ചെന്ന് പറഞ്ഞ് ഒരു കോൾ വന്നാൽ ആരാണ് ഭയക്കാത്തത്. അതും മക്കളെ ഡൽഹിയിലേക്ക് പഠിക്കുവാനായി വിട്ട മലയാളികളായ രക്ഷിതാക്കൾ. ഡൽഹി പോലീസ് യൂണിഫോമിലുള്ളയാളുടെ പ്രൊഫൈൽ പടമുള്ള നമ്പരുകളിൽ നിന്നാണ് കോൾ വരുന്നത്. പീഡനക്കേസിൽ മകനെയോ സെക്സ് റാക്കറ്റിൽപ്പെട്ട് മകളെയോ പിടികൂടിയെന്നും കേസെടുക്കാതിരിക്കാൻ പണം നൽകണമെന്നുമാണ് ഭീഷണി. എന്നാൽ ഇത്തരത്തിലുള്ള കോളുകൾ കേട്ട് പേടിക്കണ്ട ആവശ്യമില്ല. ഇത് ഡൽഹിയിൽ നിന്നുള്ള ഭീഷണികോളുകളാണ്. സമാനമായ രീതിയിൽ ഡൽഹി എയിംസ് ആശുപത്രി നഴ്സുമാരിൽ അഞ്ചുപേർക്ക് അവരുടെ മക്കൾ കേസിൽപ്പെട്ടന്ന് പറഞ്ഞ് ഭീഷണി കോളുകൾ വന്നിരുന്നു. മകനെ ക്വട്ടേഷൻ സംഘത്തിന്റെ കൂടെ പിടികൂടി, അല്ലെങ്കിൽ പീഡനക്കേസിൽ പിടിയിലായി, മകളെങ്കിൽ സെക്സ് റാക്കറ്റിന്റെ കൂടെ പിടിയിലായി എന്നാണ് വാട്സ് ആപ്പ് കോളിലൂടെ തട്ടിപ്പുകാർ പറയുന്നത്. ഇതോടൊപ്പം ഫോണിലൂടെ ആൺകുട്ടിയോ പെൺകുട്ടിയോ കരയുന്ന ശബ്ദവും ഇവർ കേൾപ്പിക്കും. ഇതോടെ…
Read More