ചൈനയിൽ നിന്നുള്ള ഒരു ഞെട്ടിക്കുന്ന സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ഒരു സ്ത്രീ തന്റെ ഗർഭിണിയായ സഹപ്രവർത്തകയുടെ കുടിക്കാനുള്ള വെള്ളത്തിൽ വിഷം കലർത്തിയിരിക്കുകയാണ്. ചൈനയിലെ ഹുബെയിലാണ് സംഭവം. ഹൈഡ്രോളജി ആൻഡ് വാട്ടർ റിസോഴ്സ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ എന്ന സർക്കാർ അഫിലിയേറ്റഡ് സ്ഥാപനത്തിൽ ജോലി ചെയ്യുകയാണ് ഇവർ. ഇത്തരത്തിലുള്ള സ്ഥാപനങ്ങളിൽ ജോലി കിട്ടുക എന്ന് കഠിനമായ അധ്വാനം വേണ്ടുന്ന കാര്യമാണ്. എന്നാൽ, ഇവിടുത്തെ ജോലി സമ്മർദ്ദം ചില്ലറയല്ല എന്നാണ് ഇപ്പോഴത്തെ ഈ സംഭവം തെളിയിക്കുന്നത്. ഗർഭിണിയായ സ്ത്രീ ഒരു ദിവസം വെള്ളം കുടിക്കാനെടുത്തപ്പോൾ അതിൽ രുചി വ്യത്യാസം അനുഭവപ്പെടുകയായിരുന്നു. ഓഫീസിലെ വെള്ളത്തിന്റെ പ്രശ്നമാണിത് എന്നാണ് ആദ്യം അവർ കരുതിയത് അത്. അതിനാൽ, തിളപ്പിച്ച ബോട്ടിൽ വെള്ളമാണ് പിന്നെയവർ കുടിച്ചത്. എന്നാൽ, അതിലും സമാനമായ രുചിവ്യത്യാസം അനുഭവപ്പെടുകയായിരുന്നു. സംഭവിക്കുന്നത് എന്താണെന്ന് കണ്ടെത്താനായി യുവതി തന്റെ ഐപാഡിൽ വീഡിയോ റെക്കോർഡ്…
Read MoreDay: April 2, 2024
ഇഡി വരുമ്പോൾ മക്കൾ ബിജെപിയിൽ പോകാതെ സിപിഎം സൂക്ഷിച്ചോയെന്ന് ചാണ്ടി ഉമ്മൻ; വെട്ടി തുണ്ടമാക്കിയാലും തന്റെ മക്കൾ ബിജെപിയിൽ പോകില്ലെന്ന് മറിയാമ്മ ഉമ്മൻ
കോട്ടയം: ഇഡിയും സിബിഐയും അന്വേഷിച്ചുവരുമ്പോൾ മക്കൾ ബിജെപിയിൽ പോകാതെ സിപിഎം സൂക്ഷിക്കണമെന്നു ചാണ്ടി ഉമ്മൻ എംഎൽഎ. ഉമ്മൻ ചാണ്ടിയുടെ കുടുംബാംഗങ്ങൾ ബിജെപിയിൽ ചേരുമെന്ന സിപിഎമ്മിന്റെ നുണപ്രചാരണം അവസാനിപ്പിക്കാനാണ് കുടുംബം ഒന്നടങ്കം യുഡിഎഫ് പ്രചരണത്തിന് ഇറങ്ങാൻ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു. നുണ പ്രചരണങ്ങളിലൂടെയും കള്ള വാർത്തകളിലൂടെയും തന്റെ പിതാവിനെ ഇപ്പോഴും സിപിഎം ആക്രമിക്കുകയാണെന്ന് ചാണ്ടി ഉമ്മൻ കുറ്റപ്പെടുത്തി. ഉമ്മൻ ചാണ്ടിയുടെ മക്കൾ ബിജെപിയിൽ പോകുമെന്ന പ്രചാരണത്തിനെതിരെ ഭാര്യ മറിയാമ്മയും രംഗത്ത് വന്നിരുന്നു. വെട്ടി തുണ്ടമാക്കിയാലും തന്റെ മൂന്ന് മക്കളും ബിജെപിയിൽ പോകില്ലെന്നായിരുന്നു മറിയാമ്മ ഉമ്മന്റെ പ്രതികരണം. യുഡിഎഫിന് വേണ്ടി പ്രചാരണത്തിന് കുടുംബം എത്തും. മകൾ അച്ചു ഉമ്മനും പ്രചാരണത്തിന് എത്തുമെന്നും മറിയാമ്മ അറിയിച്ചു.
Read Moreരാജ്യം മുന്നോട്ടു കുതിക്കുകയാണ്, ഭാരതത്തിന്റെ സുവർണകാലമെത്തിയെന്ന് രാം ലല്ല തന്നോട് പറഞ്ഞതായി തോന്നി; നരേന്ദ്ര മോദി
ന്യൂഡൽഹി: അയോധ്യ ശ്രീരാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠാച്ചടങ്ങിനെത്തിയപ്പോൾ ഭാരതത്തിന്റെ സുവർണ കാലമെത്തിയെന്ന് രാം ലല്ല തന്നോട് പറഞ്ഞുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘രാജ്യം മുന്നോട്ടു കുതിക്കുകയാണ്, ഭാരതത്തിന്റെ സുവര്‍ണകാലമെത്തി’ എന്ന് രാം ലല്ല വിഗ്രഹം തന്നോട് പറയുന്നത് പോലെ തോന്നിയെന്നാണ് മോദി പറഞ്ഞിരിക്കുന്നത്. ഒരു അഭിമുഖത്തിലാണ് മോദി ഇക്കാര്യം വ്യക്തമാക്കിയത്. അയോധ്യയിലെ പ്രാണ പ്രതിഷ്ഠാച്ചടങ്ങിനെത്തിയപ്പോൾ എന്തായിരുന്നു തോന്നിയതെന്ന ചോദ്യത്തിന് ആയിരുന്നു ഇങ്ങനെയൊരു മറുപടി നൽകിയത്. ‘അയോധ്യയിലെത്തിയപ്പോള്‍ ഒരോ അടി മുന്നോട്ടുവയ്ക്കുമ്പോഴും ഞാന്‍ രാജ്യത്തിന്റെ പ്രധാനമന്ത്രി എന്ന നിലയിലാണോ അതോ ഒരു സാധാരണ ഇന്ത്യക്കാരനായാണോ ഇവിടെ എത്തിയിരിക്കുന്നത് എന്ന ചിന്ത എന്നില്‍ പിടിമുറുക്കി. രാജ്യത്തെ 140 കോടി ജനങ്ങളെപ്പോലെ വെറും ഒരു സാധാരണ ഭക്തനായാണ് ഞാന്‍ ശ്രീരാമ ക്ഷേത്രത്തിലെത്തിയത്. ആദ്യമായി രാം ലല്ലയുടെ മുഖം കണ്ടപ്പോള്‍ സ്വയം മറന്നുപോയി. ചുറ്റും നില്ക്കുന്ന ആചാര്യന്മാര് എന്താണ് പറയുന്നത് എന്നുപോലും ശ്രദ്ധിക്കാന്‍ കഴിയുന്നുണ്ടായിരുന്നില്ല.…
Read Moreവീട്ടിലിരുന്നു സമ്പാദിക്കാം! സംഭവിക്കുന്നതോ?
ഓണ്‍ലൈനില്‍ പണം തട്ടുന്ന സംഘങ്ങള്‍ ഇരകളെ വീഴ്ത്തുന്ന രീതികളറിഞ്ഞാൽ ആരും അദ്ഭുതപ്പെട്ടുപോകും. തട്ടിപ്പിന്റെ രീതി ആളുകൾക്കു മനസിലായിത്തുടങ്ങി എന്നു കാണുമ്പോൾ പുതിയ തന്ത്രം ഇറക്കും. ക്രെഡിറ്റ് കാര്‍ഡ്, കെവൈസി, ഇന്‍വെസ്റ്റ്മെന്റ്, ക്യൂആര്‍ കോഡ് തട്ടിപ്പുകള്‍, പാര്‍ട്ട് ടൈം ജോബ് സ്കാം, കൊറിയര്‍ സ്കാം, ഓണ്‍ലൈന്‍ ലോട്ടറി, റൊമാന്‍സ് സ്കാം, മാട്രിമോണിയല്‍ സ്കാം, ക്രിപ്റ്റോ കറന്‍സി സ്കാം, ലോണ്‍ ആപ്പ്, സെക്സ്റ്റോര്ഷന് എന്നിങ്ങനെ നീളുന്നു ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകള്‍. ഇത്തരം കാര്യങ്ങളിൽ ശ്രദ്ധയോടെ ഇടപെട്ടില്ലെങ്കിൽ പണം നഷ്ടം മാത്രമല്ല, മാനഹാനിയും സംഭവിച്ചേക്കാം. വീട്ടിലിരുന്ന് സമ്പാദിച്ചാൽ പലപ്പോഴും കാണുന്ന പരസ്യങ്ങളിലൊന്നാണ് “വീട്ടിലിരുന്നു കൂടുതല്‍ പണം സമ്പാദിക്കാം’ എന്നുള്ളത്. വീട്ടമ്മമാരും മറ്റു ചെറുകിട ജോലിയുള്ളവരുമൊക്കെ ഈ പരസ്യത്തിൽ വീഴാറുണ്ട്. ഇങ്ങനെ വരുന്ന പരസ്യങ്ങളിൽ കള്ളനാണയങ്ങളുണ്ട് എന്നോർത്തിരിക്കുക. ജാഗ്രതയോടെ ഇടപെട്ടില്ലെങ്കിൽ ഉള്ള സന്പാദ്യം കൂടി പോകുമെന്നതാണ് പലരുടെയും അനുഭവം. സാമൂഹിക മാധ്യമങ്ങള്‍ വഴിയാണ്…
Read Moreവാണിജ്യ സിലിണ്ടറിന് 31.50 രൂപ കുറഞ്ഞു; പുതിയ വില 1775 രൂപ
കൊച്ചി: രാജ്യത്ത് വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന്റെ വില കുറഞ്ഞു. കൊച്ചിയില്‍ വാണിജ്യ സിലിണ്ടറിന് 31.50 രൂപയാണ് കുറഞ്ഞത്. കൊച്ചിയില്‍ കഴിഞ്ഞ മാസം 1806.50 രൂപയായിരുന്ന വാണിജ്യ സിലിണ്ടറിന്റെ വില ഇതോടെ 1775 രൂപയായി. കഴിഞ്ഞ രണ്ടു മാസവും വാണിജ്യ സിലിണ്ടറിന്റെ വില വര്‍ധിച്ചിരുന്നു. അതേ സമയം ഗാര്‍ഹിക സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല. അന്താരാഷ്ട്ര എണ്ണ വിലയില്‍ വന്ന കുറവ്, നികുതി നയത്തിലെ മാറ്റം, സപ്ലൈ ഡിമാന്‍ഡ് എന്നിവയാണ് സിലിണ്ടര്‍ വിലയില്‍ പ്രതിഫലിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പ് വരാനിരിക്കെയാണ് സിലിണ്ടര്‍ വില കുറച്ചിരിക്കുന്നത്.
Read Moreചുട്ടുപൊള്ളി കേരളം: വെള്ളിയാഴ്ച വരെ ചൂട് കടുക്കും; 12 ജില്ലകളിൽ ജാഗ്രതാ നിർദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ചൂട് കടുക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ശരാശരി താപനിലയേക്കാൾ രണ്ടു മുതൽ മൂന്നു ഡിഗ്രി സെൽഷ്യസ് ഉയർന്ന താപനില ഈ ദിവസങ്ങളിൽ അനുഭവപ്പെടാനാണു സാധ്യത. വയനാട്, പത്തനംതിട്ട ഒഴികെയുള്ള ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.കൊല്ലം, പാലക്കാട് ജില്ലകളിൽ താപനില 39 ഡിഗ്രി സെൽഷ്യസ് വരെയും ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ 37 ഡിഗ്രി വരെയും തിരുവനന്തപുരം, എറണാകുളം, മലപ്പുറം, കാസർഗോഡ് ജില്ലകളിൽ 36 ഡിഗ്രി വരെയും ചൂട് അനുഭവപ്പെടും. ഇവിടങ്ങളിലെ മലയോര പ്രദേശങ്ങൾ ഒഴികെയുള്ള മേഖലകളിൽ കടുത്ത ചൂടിനൊപ്പം അസുഖകരമായ കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ എല്ലാവരും ജാഗ്രത പാലിക്കണമെന്നു സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റി അറിയിച്ചു.
Read More