അ​വ​ൾ പ്ര​സ​വാ​വ​ധി എ​ടു​ത്തു ക​ഴി​ഞ്ഞാ​ൽ ത​ന്‍റെ ജോ​ലി​ഭാ​രം കൂ​ടും; ഗ​ർ​ഭി​ണി​യാ​യ സ​ഹ​പ്ര​വ​ർ​ത്ത​ക​യ്ക്ക് കു​ടി​ക്കാ​നു​ള്ള വെ​ള്ള​ത്തി​ൽ വി​ഷം ക​ല​ർ​ത്തി യു​വ​തി

‌ചൈ​ന​യി​ൽ നി​ന്നു​ള്ള ഒ​രു ഞെ​ട്ടി​ക്കു​ന്ന സം​ഭ​വ​മാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ച​ർ​ച്ച​യാ​കു​ന്ന​ത്. ഒ​രു സ്ത്രീ ​ത​ന്‍റെ ഗ​ർ​ഭി​ണി​യാ​യ സ​ഹ​പ്ര​വ​ർ​ത്ത​ക​യു​ടെ കു​ടി​ക്കാ​നു​ള്ള വെ​ള്ള​ത്തി​ൽ വി​ഷം ക​ല​ർ​ത്തി​യി​രി​ക്കു​ക​യാ​ണ്. ചൈ​ന​യി​ലെ ഹു​ബെ​യി​ലാ​ണ് സം​ഭ​വം.

ഹൈ​ഡ്രോ​ള​ജി ആ​ൻ​ഡ് വാ​ട്ട​ർ റി​സോ​ഴ്‌​സ് ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ബ്യൂ​റോ എ​ന്ന സ​ർ​ക്കാ​ർ അ​ഫി​ലി​യേ​റ്റ​ഡ് സ്ഥാ​പ​ന​ത്തി​ൽ ജോ​ലി ചെ​യ്യു​ക​യാ​ണ് ഇ​വ​ർ. ഇ​ത്ത​ര​ത്തി​ലു​ള്ള സ്ഥാ​പ​ന​ങ്ങ​ളി​ൽ ജോ​ലി കി​ട്ടു​ക എ​ന്ന് ക​ഠി​ന​മാ​യ അ​ധ്വാ​നം വേ​ണ്ടു​ന്ന കാ​ര്യ​മാ​ണ്. എ​ന്നാ​ൽ, ഇ​വി​ടു​ത്തെ ജോ​ലി സ​മ്മ​ർ​ദ്ദം ചി​ല്ല​റ​യ​ല്ല എ​ന്നാ​ണ് ഇ​പ്പോ​ഴ​ത്തെ ഈ ​സം​ഭ​വം തെ​ളി​യി​ക്കു​ന്ന​ത്.

ഗ​ർ​ഭി​ണി​യാ​യ സ്ത്രീ ​ഒ​രു ദി​വ​സം വെ​ള്ളം കു​ടി​ക്കാ​നെ​ടു​ത്ത​പ്പോ​ൾ അ​തി​ൽ രു​ചി വ്യ​ത്യാ​സം അ​നു​ഭ​വ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഓ​ഫീ​സി​ലെ വെ​ള്ള​ത്തി​ന്‍റെ പ്ര​ശ്ന​മാ​ണി​ത് എ​ന്നാ​ണ് ആ​ദ്യം അ​വ​ർ ക​രു​തി​യ​ത് അ​ത്. അ​തി​നാ​ൽ, തി​ള​പ്പി​ച്ച ബോ​ട്ടി​ൽ വെ​ള്ള​മാ​ണ് പി​ന്നെ​യ​വ​ർ കു​ടി​ച്ച​ത്. എ​ന്നാ​ൽ, അ​തി​ലും സ​മാ​ന​മാ​യ രു​ചി​വ്യ​ത്യാ​സം അ​നു​ഭ​വ​പ്പെ​ടു​ക​യാ​യി​രു​ന്നു.

സം​ഭ​വി​ക്കു​ന്ന​ത് എ​ന്താ​ണെ​ന്ന് ക​ണ്ടെ​ത്താ​നാ​യി യു​വ​തി ത​ന്‍റെ ഐ​പാ​ഡി​ൽ വീ​ഡി​യോ റെ​ക്കോ​ർ​ഡ് ചെ​യ്യാ​ൻ വ​ച്ചു. എ​ന്നാ​ൽ ഞെ​ട്ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ളാ​ണ് യു​വ​തി​ക്ക് കാ​ണാ​ൻ ക​ഴി​ഞ്ഞ​ത്. ഒ​രു സ​ഹ​പ്ര​വ​ർ​ത്ത​ക വ​ന്ന് വെ​ള്ള​ത്തി​ൽ വി​ഷ​മ ക​ല​ർ​ത്തു​ന്ന​താ​യി​രു​ന്നു സം​ഭ​വം. ഇ​ത് ക​ണ്ട ഉ​ട​ൻ ത​ന്നെ ഗ​ർ​ഭി​ണി​യാ​യ സ്ത്രീ ​പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.

‘സ​ഹ​പ്ര​വ​ർ​ത്ത​ക ഗ​ർ​ഭി​ണി​യാ​ണ് അ​വ​ർ പ്ര​സ​വാ​വ​ധി എ​ടു​ത്തു ക​ഴി​ഞ്ഞാ​ൽ ത​ന്‍റെ ജോ​ലി ഭാ​രം കൂ​ടും, താ​ൻ സ​മ്മ​ർ​ദ​ത്തി​ലാ​കും. ഇ​ത് ഒ​ഴി​വാ​ക്കാ​നാ​ണ് വി​ഷം ക​ല​ർ​ത്തി​യ​ത്’ എ​ന്നാ​ണ് കാ​ര​ണ​മാ​യി യു​വ​തി പ​റ​യു​ന്ന​ത്. സം​ഭ​വം ഗൗ​ര​വ​മാ​ണെ​ന്നും വേ​ണ്ട ന​ട​പ​ടി കൈ​ക്കൊ​ള്ളു​മെ​ന്നു​മെ​ന്ന് അ​റി​യി​ച്ച് സ്ഥാ​പ​ന​വും രം​ഗ​ത്തെ​ത്തി. 

 

Related posts

Leave a Comment