ചു​ട്ടു​പൊ​ള്ളി കേ​ര​ളം: വെ​ള്ളി​യാ​ഴ്ച വ​രെ ചൂ​ട് ക​ടു​ക്കും; 12 ജി​ല്ല​ക​ളി​ൽ ജാ​ഗ്ര​താ നി​ർ​ദേ​ശം

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വെ​ള്ളി​യാ​ഴ്ച വ​രെ ചൂ​ട് ക​ടു​ക്കു​മെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ്. ശ​രാ​ശ​രി താ​പ​നി​ല​യേ​ക്കാ​ൾ ര​ണ്ടു മു​ത​ൽ മൂ​ന്നു ഡി​ഗ്രി സെ​ൽ​ഷ്യ​സ് ഉ​യ​ർ​ന്ന താ​പ​നി​ല ഈ ​ദി​വ​സ​ങ്ങ​ളി​ൽ അ​നു​ഭ​വ​പ്പെ​ടാ​നാ​ണു സാ​ധ്യ​ത.

വ​യ​നാ​ട്, പ​ത്ത​നം​തി​ട്ട ഒ​ഴി​കെ​യു​ള്ള ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു.കൊ​ല്ലം, പാ​ല​ക്കാ​ട് ജി​ല്ല​ക​ളി​ൽ താ​പ​നി​ല 39 ഡി​ഗ്രി സെ​ൽ​ഷ്യ​സ് വ​രെ​യും ആ​ല​പ്പു​ഴ, കോ​ട്ട​യം, പ​ത്ത​നം​തി​ട്ട, തൃ​ശൂ​ർ, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ ജി​ല്ല​ക​ളി​ൽ 37 ഡി​ഗ്രി വ​രെ​യും തി​രു​വ​ന​ന്ത​പു​രം, എ​റ​ണാ​കു​ളം, മ​ല​പ്പു​റം, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ൽ 36 ഡി​ഗ്രി വ​രെ​യും ചൂ​ട് അ​നു​ഭ​വ​പ്പെ​ടും.

ഇ​വി​ട​ങ്ങ​ളി​ലെ മ​ല​യോ​ര പ്ര​ദേ​ശ​ങ്ങ​ൾ ഒ​ഴി​കെ​യു​ള്ള മേ​ഖ​ല​ക​ളി​ൽ ക​ടു​ത്ത ചൂ​ടി​നൊ​പ്പം അ​സു​ഖ​ക​ര​മാ​യ കാ​ലാ​വ​സ്ഥ​യ്ക്കും സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ എ​ല്ലാ​വ​രും ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നു സം​സ്ഥാ​ന ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി അ​റി​യി​ച്ചു.

Related posts

Leave a Comment