കടുത്തുരുത്തി: പ്രവാസി മലയാളിയുടെ ജനന സര്‍ട്ടിഫിക്കറ്റ് തയാറാക്കി കൊടുക്കാന്‍ സഹോദരനില്‍ നിന്നു കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസറെ വിജിലന്‍സ് പിടികൂടി. ഞീഴൂര്‍ വില്ലേജ് ഓഫീസര്‍ കടുത്തുരുത്തി മങ്ങാട് കുറുമുള്ളില്‍ ജോര്‍ജ് ജോണ്‍ (52) ആണ് പിടിയിലായത്. കുറവിലങ്ങാട് സ്വദേശിയായ യുവാവ് കാനഡയില്‍ പോകുന്നതിന് ഞീഴൂര്‍ പഞ്ചായത്തില്‍ ജനനം രജിസ്റ്റര്‍ ചെയ്യുന്നതിന് പാലാ ആര്‍ഡിഒ ഓഫീസില്‍ അപേക്ഷ നല്‍കിയിരുന്നു. അപേക്ഷയില്‍ പരിശോധന നടത്തി അന്വേഷണ റിപ്പോര്‍ട്ട് ആര്‍ഡിഒ ഓഫീസില്‍ സമര്‍പ്പിക്കുന്നതിന് കൈക്കൂലിയായി 1,300 രൂപ യുവാവിന്റെ സഹോദരനില്‍നിന്ന് വില്ലേജ് ഓഫീസര്‍ ആവശ്യപ്പെടുകയായിരുന്നു. വില്ലേജ് ഓഫീസിലെ വൈദ്യുതി കുടിശിക അടയ്ക്കാനെന്ന പേരിലാണ് തുക ആവശ്യപ്പെട്ടതെന്നു പറയുന്നു. പണം നല്കിയെങ്കില് മാത്രമേ റിപ്പോര്‍ട്ട് ആര്‍ഡിഒ ഓഫീസിലേക്ക് അയയ്ക്കൂവെന്ന് വില്ലേജ് ഓഫീസര്‍ പറഞ്ഞതായി പരാതിക്കാരന് പറയുന്നു. ഇതോടെ ഈ വിവരം പരാതിക്കാരന് കോട്ടയം വിജിലന്‍സ് ഓഫീസില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് കിഴക്കന്‍ മേഖല വിജിലന്‍സ്…
Read MoreDay: April 5, 2024
സംഘപരിവാര്‍ ദൂരദര്‍ശനെ രാഷ്ട്രീയ ലാഭത്തിന് വേണ്ടി ഉപയോഗിക്കുന്നത് അംഗീകരിക്കാനാകില്ല; ‘കേരള സ്റ്റോറി’ക്കെതിരേ തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ച് പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: ‘കേരള സ്റ്റോറി’ സിനിമ ദൂരദർശനിൽ സംപ്രേക്ഷണം ചെയ്യുന്നത് വിലക്കണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മിഷന് പ്രതിപക്ഷ നേതാവ് കത്ത് നൽകി. സിനിമ സംപ്രേക്ഷണം ചെയ്യുന്നത് പെരുമാറ്റച്ചട്ട ലംഘനമാണെന്ന് കത്തില്‍ ചൂണ്ടിക്കാട്ടി. സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കുന്ന സിനിമയാണിതെന്നും കത്തില്‍ പറയുന്നു. സിനിമ ദൂരദര്‍ശനില്‍ പ്രദര്‍ശിപ്പിക്കാനുള്ള നീക്കത്തില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ പിന്മാറണമെന്ന് പ്രതിപക്ഷ നേതാവ് നേരത്തേ ആവശ്യപ്പെട്ടിരുന്നു. ചിത്ര പ്രദർശിപ്പിക്കുന്നതിലൂടെ മതേതര സമൂഹത്തിനുള്ളില്‍ ഭിന്നിപ്പുണ്ടാക്കുകയെന്ന തന്ത്രമാണ് സംഘപരിവാര്‍ ഭരണകൂടം നടപ്പാക്കുന്നത്. ഭിന്നിപ്പിന്റെ രാഷ്ട്രീയം കേരളത്തില്‍ ചിലവാകില്ലെന്ന് ബോധ്യമായ സംഘപരിവാര്‍ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ദൂരദര്‍ശനെ രാഷ്ട്രീയ ലാഭത്തിന് വേണ്ടി ഉപയോഗിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും ഇത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ നഗ്നമായ ലംഘനമാണെന്നും സതീശൻ ആരോപിച്ചു.
Read Moreതായ്വാൻ ഭൂകമ്പം; കാണാതായവർക്കായുള്ള തെരച്ചിൽ തുടരുന്നു
തായ്പെയ്: തായ്വാനിലുണ്ടായ ശക്തമായ ഭൂകമ്പത്തിൽ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവർക്കായുള്ള തെരച്ചിൽ തുടരുന്നു. നിരവധിയാളുകളെക്കുറിച്ച് ദിവസങ്ങൾക്കു ശേഷവും വിവരമൊന്നുമില്ല. ഇവർക്കായുള്ള തെരച്ചിൽ രക്ഷാപ്രവർത്തകർ തുടരുകയാണ്. ഭൂകമ്പത്തിൽ ഒൻപത് പേരുടെ മരണമാണ് ഇതുവരെ സ്ഥിരീകരിച്ചിരിക്കുന്നത്. 821 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. രാജ്യത്ത് കാൽനൂറ്റാണ്ടിനിടെയുണ്ടായ അതിശക്തമായ ഭൂകമ്പമാണു കഴിഞ്ഞ ദിവസമുണ്ടായത്. പ്രഭവകേന്ദ്രമായ കിഴക്കൻ തീരനഗരം ഹുവാലിയനിൽ തകർന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾ എസ്കവേറ്റർ ഉപയോഗിച്ച് രക്ഷാപ്രവർത്തകർ നീക്കം ചെയ്തുകൊണ്ടിരിക്കുകയാണ്. ഭൂകമ്പത്തിൽ 48 വീടുകൾക്കു കേടുപാടുകൾ സംഭവിച്ചതായി മേയർ ഹ്സു ചെൻ-വെയ് പറഞ്ഞു. ചില കെട്ടിടങ്ങളുടെ അടിത്തറ ഇളകി ചെരിഞ്ഞനിലയിലാണ്. പലരും ടെന്റുകളിലാണ് അഭയം തേടിയിരിക്കുന്നത്. എന്നാൽ, ഭൂരിപക്ഷം ഹുവാലിയൻ നിവാസികളും സാധാരണ ജീവിതത്തിലേക്കു മടങ്ങിയതായി പ്രാദേശികമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ലോക്കൽ ട്രെയ്നുകൾ സർവീസ് പുനരാരംഭിച്ചിട്ടുണ്ട്. തായ്വാൻ സെമികണ്ടക്ടർ നിർമാണ കമ്പനിയുടെ പ്രവർത്തനങ്ങളും പുനരാരംഭിച്ചതായി തായ്വാൻ സെൻട്രൽ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. 130ഓളം ആളുകൾ…
Read Moreഇറാൻ ജയിലുകൾ കൊലക്കളമാകുന്നുവെന്ന് ആംനെസ്റ്റി ഇന്റർനാഷണൽ
ന്യൂയോർക്ക്: ഇറാനിലെ ജയിലുകൾ കൊലക്കളങ്ങളാകുന്നുവെന്നും കഴിഞ്ഞ വർഷം മാത്രം 853 പേർ ശിരച്ഛേദത്തിനിരയാക്കപ്പെട്ടുവെന്നും രാജ്യാന്തര മനുഷ്യാവകാശ സംഘടനയായ ആംനെസ്റ്റി ഇന്റർനാഷണൽ. വധശിക്ഷകൾക്കു തടയിടാൻ രാജ്യാന്തരതലത്തിലുള്ള ശക്തമായ ഇടപെടൽ ആവശ്യമാണെന്നും അല്ലാത്തപക്ഷം വരുംവർഷങ്ങളിൽ ആയിരങ്ങളെ തൂക്കിലേറ്റാൻ സാധ്യതയുണ്ടെന്നും ആംനസ്റ്റി പറഞ്ഞു. ഇറാൻ അധികാരികൾ അവരുടെ ഭരണകൂടം അനുവദിച്ച കൊലപാതക പരമ്പരകൾ തുടരുകയാണ്. അത് ജയിലുകളെ കൊലക്കളങ്ങളാക്കി മാറ്റി. മുൻവർഷത്തേക്കാൾ 48 ശതമാനം അധികം വധശിക്ഷയാണ് കഴിഞ്ഞ വർഷമുണ്ടായത്. 56 ശതമാനം വധശിക്ഷകളും മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റങ്ങൾക്കാണ് -ആംനസ്റ്റി ഇന്റർനാഷണൽ ചൂണ്ടിക്കാട്ടി. സമൂഹത്തിലുടനീളം ഭയം വളർത്താനും കൂടുതൽ പ്രതിഷേധപ്രകടനങ്ങൾ തടയാനും അധികാരികൾ വധശിക്ഷകൾ ഉപയോഗിക്കുന്നുവെന്ന് ആംനെസ്റ്റി മുന്നറിയിപ്പ് നൽകി. ഈ വർഷം മാർച്ച് 20 വരെ കുറഞ്ഞത് 95 വധശിക്ഷകളെങ്കിലും നടത്തിയിട്ടുണ്ടെന്നും ഇറാന്റെ സ്വഭാവത്തിൽ മാറ്റമൊന്നും ഉണ്ടായിട്ടില്ലെന്നും ആംനസ്റ്റി ചൂണ്ടിക്കാട്ടി. വധശിക്ഷയ്ക്കു വിധേയരാക്കപ്പെട്ടവരുടെ യഥാർഥ സംഖ്യ വളരെ വലുതായിരിക്കുമെന്നും സംഘടന…
Read Moreആരോ തലയ്ക്ക് പുറകിൽ അടിക്കുന്ന പോലെ വേദന, ആദ്യം മൈഗ്രേൻ ആണെന്നു കരുതി എന്നാൽ…ശരണ്യയുടെ ഓർമകളിൽ അമ്മ
സീരിയലുകളിലൂടെയും സിനിമകളിലൂടെയുമെല്ലാം മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിയായിരുന്നു ശരണ്യ ശശി. ബ്രെയിൻ ട്യൂമർ ബാധിച്ച താരം മരണത്തിന് കീഴടങ്ങിയെങ്കിലും ശരണ്യയുടെ മുഖം അത്ര പെട്ടെന്ന് പ്രേക്ഷകർക്ക് മറക്കാൻ കഴിയില്ല. അർബുദ ബാധയെ തുടർന്ന് 11 തവണയാണ് ശരണ്യ സർജറിക്ക് വിധേയയായത്. ഇപ്പോഴിതാ തന്റെ മകൾക്ക് കാൻസറാണെന്ന് എങ്ങനെ മനസിലാക്കിയെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ശരണ്യയുടെ അമ്മ ഗീത. “ഹൈദരാബാദിൽ വച്ചാണ് ശരണ്യയ്ക്ക് തലവേദന വരുന്നത്. കുടം കൊണ്ട് ആരോ തലയ്ക്ക് പുറകിൽ അടിക്കുന്ന പോലെ വേദന വരുമെന്ന് അവൾ പറയുമായിരുന്നു. കുറച്ച് സമയം അതുണ്ടാകും പിന്നെ അങ്ങ് പോകും. അതികഠിനമായി വേദന വന്നാൽ പെയിൻ കില്ലർ എടുത്ത് കഴിക്കും അഭിനയിക്കാൻ പോകും. അവിടെ ഉള്ളവർ മൈഗ്രേന്റേത് ആയിരിക്കും നല്ലൊരു ന്യൂറോളജിസ്റ്റിനെ കാണിക്കാൻ പറഞ്ഞു. ആശുപത്രിയിൽ പോയപ്പോൾ മൈഗ്രേനിനുള്ള ഗുളിക തന്നു. പക്ഷേ അത് കഴിച്ചിട്ടും മാറുന്നില്ല. വീണ്ടും ആശുപത്രിയിൽ പോയപ്പോൾ…
Read Moreകടലാസ് ബാലറ്റിന് കുവൈറ്റിൽ പ്രിയം
രാഷ്ട്രീയ കലഹങ്ങളും പ്രതിസന്ധികളും തുടർച്ചയായ കുവൈറ്റിൽ സാന്പത്തിക പരിഷ്കാരങ്ങൾക്കും ഭരണസ്ഥിരതയ്ക്കും വഴിതെളിച്ചേക്കാവുന്ന ദേശീയ അസംബ്ലി തെരഞ്ഞെടുപ്പിൽ മികച്ച പോളിംഗ്. റംസാൻ നോന്പു പ്രമാണിച്ച് ഇന്നലെ ഉച്ചയ്ക്ക് 12ന് ആരംഭിച്ച് അർധരാത്രി സമാപിച്ച പോളിംഗിൽ വോട്ടർമാർ സജീവമായി പങ്കെടുത്തുവെന്ന് കുവൈറ്റ് വാർത്താവിതരണ മന്ത്രാലയം അറിയിച്ചു. തെരഞ്ഞെടുപ്പിലെ കൃത്രിമസാധ്യത ഒഴിവാക്കാനാണു വോട്ടിംഗ് യന്ത്രങ്ങൾ പരീക്ഷിക്കാതെ ഇത്തവണയും കടലാസ് വോട്ടിംഗ് സന്പ്രദായം തുടർന്നതെന്ന് പോളിംഗ് ഉദ്യോഗസ്ഥർ ദീപികയോടു പറഞ്ഞു. എല്ലാവർക്കും കാണാവുന്ന സുതാര്യമായ ബാലറ്റ് പെട്ടികളിലാണ് ഓരോ വോട്ടറും വോട്ടു ചെയ്ത ബാലറ്റ് പേപ്പറുകൾ നാലായി മടക്കി ഇടുന്നത്. തിരിമറികൾക്കുള്ള സാധ്യത ഒഴിവാക്കാനായി വോട്ടിംഗ് പൂർത്തിയായ ഉടൻതന്നെ വോട്ടെണ്ണലും നടത്തും. ഇന്നു രാവിലെയോടെ 50 പാർലമെന്റ് സീറ്റിലെയും ഫലപ്രഖ്യാപനം സ്ഥാനാർഥികളുടെ സാന്നിധ്യത്തിൽ നടത്തും. പൂർണ സുതാര്യതയും വിശ്വാസ്യതയും നിലനിർത്താൻ കടലാസ് വോട്ടിംഗ് സന്പ്രദായമാണ് ഏറ്റവും നല്ലതെന്ന് കുവൈറ്റിലെ സ്ഥാനാർഥികളും വ്യക്തമാക്കി. ഏതു…
Read Moreഈ പന്തിൽ എന്ത് സംഭവിച്ചു ? അംക്രിഷ് രഘുവംശിയുടെ ഒരു ഷോട്ട് ക്രിക്കറ്റ് ലോകത്ത് ചർച്ചയാകുന്നു
ഐപിഎൽ ട്വന്റി-20യിൽ കോൽക്കത്ത നൈറ്റ് റൈഡേഴ്സിനു വേണ്ടി അരങ്ങേറ്റ മത്സരത്തിൽ കൗമാരക്കാരനായ അംക്രിഷ് രഘുവംശിയുടെ ഒരു ഷോട്ടാണ് ഇപ്പോൾ ഇന്ത്യൻ ക്രിക്കറ്റ് ലോകത്തിലെ സജീവ ചർച്ച. സ്വാഗ്ഷോട്ടിന്റെയോ സ്കൂപ്പിന്റെയൊ ഒക്കെ മണമുള്ള ഒരു പ്രത്യേകതരം ഷോട്ട്. ഈ പന്തിൽ എന്ത് സംഭവിച്ചെന്നത് മത്സരത്തിനുശേഷമാണ് ഏറെ ചർച്ചയായത്. കാരണം ആ പന്ത് ഡീപ്പ് തേർഡ്മാനിനു മുകളിലൂടെ അതിർത്തി കടന്നു. അത് എങ്ങനെ സംഭവിച്ചു എന്നതാണ് പ്രധാന ചർച്ചാവിഷയം. കാരണം, രഘുവംശി ആ ഷോട്ടിനായി ബാറ്റ് പിടിച്ച രീതിതന്നെ. സ്ലോഗ്, സ്കൂപ് ഷോട്ടുകൾക്കായി ബാറ്റ് പിടിക്കുന്ന രീതിയിൽ ബാറ്റർമാർ മാറ്റംവരുത്താറുണ്ട്. എന്നാൽ, രഘുവംശി ബാറ്റ് പിടിച്ചത് ക്രോസ് കൈവരുന്ന രീതിയിൽ (ചിത്രം കാണുക). ഡൽഹി ക്യാപ്പിറ്റൻസിന് എതിരേയായിരുന്നു രഘുവംശിയുടെ ഈ ഷോട്ട്. റാസിഖ് സലാം എറിഞ്ഞ 11-ാം ഓവറിന്റെ മൂന്നാം പന്തായിരുന്നു അത്. രഘുവംശിയുടെ ആ സിക്സർ കണ്ട്…
Read Moreഅടിച്ച് പറപ്പിച്ച് ശശാങ്ക് സിംഗ്; പഞ്ചാബ് കിംഗ്സിന് ത്രില്ലർ ജയം
അഹമ്മദാബാദ്: ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിൽ പഞ്ചാബ് കിംഗ്സിന് ത്രില്ലർ ജയം. ശശാങ്ക് സിംഗ് നടത്തിയ ആക്രമണ ബാറ്റിംഗിലൂടെ പഞ്ചാബ് മൂന്ന് വിക്കറ്റിന് ഗുജറാത്ത് ടൈറ്റൻസിനെ കീഴടക്കി. 29 പന്തിൽ നാല് സിക്സും ആറ് ഫോറും അടക്കം 61 റൺസുമായി പുറത്താകാതെ നിന്ന ശശാങ്ക് സിംഗാണ് പഞ്ചാബ് കിംഗ്സിന്റെ ജയം സാധ്യമാക്കിയത്. സ്കോർ: ഗുജറാത്ത് 199/4 (20). പഞ്ചാബ് 200/7 (19.5). പഞ്ചാബിനായി പ്രഭ്സിംറൻ സിംഗ് (24 പന്തിൽ 35), അഷുതോഷ് ശർമ (17 പന്തിൽ 31) എന്നിവരും തിളങ്ങി. ഗിൽ റിക്കാർഡ് ടോസ് നഷ്ടപ്പെട്ട ഗുജറാത്ത് ടൈറ്റൻസിന് ആദ്യം ക്രീസിൽ എത്തേണ്ടിവന്നു. ഫ്ളാറ്റ് വിക്കറ്റിന്റെ ആനുകൂല്യം മുതലാക്കുക എന്നതായിരുന്നു പഞ്ചാബ് കിംഗ്സ് ക്യാപ്റ്റൻ ശിഖർ ധവാന്റെ തന്ത്രം. മൂന്നാം ഓവറിന്റെ അവസാന പന്തിൽ വൃദ്ധിമാൻ സാഹയെ (11) വീഴ്ത്തി കഗിസൊ റബാഡ പഞ്ചാബിന് മുൻതൂക്കം നൽകുകയും ചെയ്തു.…
Read Moreസൂര്യകുമാർ റിട്ടേൺസ്
മുംബൈ: ട്വന്റി-20 ക്രിക്കറ്റിൽ ലോക ഒന്നാം നന്പർ ബാറ്ററായ സൂര്യകുമാർ യാദവ് മുംബൈ ഇന്ത്യൻസ് ടീമിനൊപ്പം ചേരുന്നു. ഐപിഎൽ 2024 സീസണിൽ കളിച്ച മൂന്ന് മത്സരങ്ങളിലും പരാജയപ്പെട്ട മുംബൈക്ക് ആശ്വാസമാകുന്നതാണ് സൂര്യയുടെ തിരിച്ചുവരവ്. സൂര്യകുമാർ ഞായറാഴ്ച ഡൽഹിക്കെതിരായ മത്സരത്തിൽ കളിക്കാൻ സാധ്യതയുണ്ട്. കണങ്കാലിനേറ്റ പരിക്കിനെ തുടർന്ന് സീസണിൽനിന്ന് ഇതുവരെ വിട്ടുനിൽക്കുകയായിരുന്നു സൂര്യകുമാർ. വെടിക്കെട്ട് ബാറ്ററായ സൂര്യയുടെ തിരിച്ചുവരവ് മുംബൈയുടെ ശനിദശ അവസാനിപ്പിക്കുമെന്നാണ് ആരാധക പ്രതീക്ഷ. 2023 ഡിസംബറിൽ ദക്ഷിഫ്രിക്കയ്ക്കെതിരായ മൂന്നാം ട്വന്റി-20യിലാണ് സൂര്യകുമാറിന് പരിക്കേറ്റത്. ശസ്ത്രക്രിയയ്ക്കു വിധേയനായ സൂര്യകുമാർ വിശ്രമത്തിനുശേഷം ബംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ പരിശീലനത്തിലായിരുന്നു.
Read More‘ദി കേരള സ്റ്റോറി’യുടെ സംപ്രേഷണം ഇന്ന് ദൂരദര്‍ശനിൽ; ഒറ്റക്കെട്ടായി എതിർത്ത് ഭരണപക്ഷവും പ്രതിപക്ഷവും
തിരുവനന്തപുരം: വിവാദ ചിത്രം ‘ദി കേരള സ്റ്റോറി’യുടെ സംപ്രേഷണം ഇന്ന് ദൂരദര്‍ശനിൽ. രാത്രി എട്ട് മണിക്കാണ് ചിത്രത്തിന്റെ സംപ്രേഷണം. ഇതു സംബന്ധിച്ച കാര്യം ദൂരദർശൻ അവരുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു. ലോകത്തെ നടുക്കിയ കേരളത്തിന്റെ കഥ നിങ്ങളുടെ മുന്നിലേക്ക് എന്ന ക്യാപ്ഷനോടെയാണ് സിനിമാ സംപ്രേക്ഷണത്തെ കുറിച്ച് ദൂരദര്ശന് കുറിച്ചിരിക്കുന്നത്. അതേസമയം, ദി കേരള സ്റ്റോറി ദൂരദർശനിൽ പ്രദർശിപ്പിക്കുന്നതിനെതിരേ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. കേന്ദ്ര സർക്കാർ ദൂരദർശനെ രാഷ്ട്രീയമായി ഉപയോഗിക്കുന്നുവെന്നാണ് പരക്കെയുള്ള ആരോപണം. കേരളത്തിനെതിരെ വിദ്വേഷ പ്രചരണം ലക്ഷ്യമാക്കി നിർമ്മിച്ച ‘കേരള സ്റ്റോറി’യെന്ന സിനിമ പ്രദർശിപ്പിക്കുമെന്ന തീരുമാനം ദൂരദർശൻ അടിയന്തരമായി പിൻവലിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് വേളയിൽ രാജ്യത്തിന്റെ ഔദ്യോഗിക വാർത്ത സംപ്രേഷണ സ്ഥാപനത്തെ ഉപയോഗിച്ച് കേരളത്തെ ഇകഴ്ത്താനുള്ള നീക്കമാണ് കേന്ദ്രം നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ‘കേരള സ്റ്റോറി’ ദൂരദർശനിൽ സംപ്രേക്ഷണം ചെയ്യുന്നത് വിലക്കണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ്…
Read More