നിക്ഷേപതട്ടിപ്പുകളില് കൂടുതലും സാമൂഹ്യ മാധ്യമമായ ടെലിഗ്രാമിലൂടെയാണെന്നു പോലീസ് പറയുന്നു. വലയിലാകുന്നവരെ ടെലിഗ്രാം ഗ്രൂപ്പില്‍ ചേരാന്‍ തട്ടിപ്പുകാര്‍ പ്രേരിപ്പിക്കും. തങ്ങള്‍ക്കു ലഭിച്ച വന്‍ തുകയുടെയും മറ്റും കണക്കുകളാകും ഈ ഗ്രൂപ്പിലെ മറ്റ് അംഗങ്ങള്‍ക്കു പറയാനുണ്ടാവുക. പണം ലഭിച്ചു എന്നു തെളിയിക്കാന്‍ സ്ക്രീന്‍ ഷോട്ടുകളും പങ്കുവയ്ക്കും. എന്നാല്‍, ആ ഗ്രൂപ്പില്‍ പുതുതായി ചേരുന്ന ആള് ഒഴികെ ബാക്കി എല്ലാവരും തട്ടിപ്പുകാരുടെ ആളുകളാണെന്ന കാര്യം നമ്മള് ഒരിക്കലും അറിയില്ല. തുടര്‍ന്ന് വ്യാജ വെബ്സൈറ്റ് കാണിച്ച് അതിലൂടെ നിക്ഷേപം നടത്താന്‍ ആവശ്യപ്പെടും. തുടക്കത്തില്‍ ചെറിയ തുക നിക്ഷേപിക്കുന്നവര്‍ക്കു പോലും തട്ടിപ്പുകാര്‍ അമിതലാഭം നല്‍കും. ഇരകള്‍ക്കു കൂടുതല്‍ വിശ്വാസമാകും. പിന്നീട് നിക്ഷേപിച്ചതിനേക്കാള്‍ രണ്ടോ മൂന്നോ ഇരട്ടി ലാഭം നേടിയതായി സ്ക്രീന്‍ ഷോട്ട് നല്‍കും. എന്നാല്‍, ഇതു സ്ക്രീന്‍ ഷോട്ട് മാത്രമാണെന്നും പിന്‍വലിക്കാന്‍ ആകില്ലെന്നും വൈകിയാണ് മനസിലാകുന്നത്. പണം പിന്‍വലിക്കാന്‍ താത്പര്യപ്പെടുന്പോൾ ജിഎസ്ടിയുടെയും നികുതിയുടെയും പേരു…
Read MoreDay: April 5, 2024
സർക്കാർ ആശുപത്രിയിൽ ചികിത്സ നിഷേധിച്ചു; ആശുപത്രി ഗേറ്റിന് മുന്നിൽ യുവതി പ്രസവിച്ചു
ജയ്പൂർ: ആശുപത്രിയിൽ ചികിത്സ നിഷേധിച്ചതിന് പിന്നാലെ ആശുപത്രി ഗേറ്റിന് സമീപത്ത് വച്ച് കുഞ്ഞിന് ജന്മം നൽകി യുവതി. ജയ്പൂരിലെ കൻവാതിയയിലെ സർക്കാർ ആശുപത്രിയിലാണ് സംഭവം. തുടർന്ന് യുവതിക്ക് ചികിത്സ നിഷേധിച്ച സർക്കാർ ആശുപത്രിയിലെ മൂന്ന് ഡോക്ടർമാരെ രാജസ്ഥാൻ സർക്കാർ സസ്പെൻഡ് ചെയ്തു. സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ കമ്മറ്റിയെ നിയോഗിച്ചതായി മെഡിക്കൽ എഡ്യുക്കേഷൻ അഡിഷണൽ ചീഫ് സെക്രട്ടറി അറിയിച്ചു. റസിഡന്റ് ഡോക്ടർമാരായ കുസും സൈനി, നേഹ രജാവത്ത്, മനോജ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. ആശുപത്രിയിലെ സൂപ്രണ്ട് ഡോ. രാജേന്ദ്ര സിംഗ് തൻവാറിനും കാരണം കാണിക്കൽ നോട്ടീസ് നൽകി. ആശുപത്രിയിൽ ബുധനാഴ്ചയാണ് യുവതി ചികിൽസ തേടി എത്തിയത്. ചികിത്സ നിഷേധിച്ചതോടെ ആശുപത്രിയിൽ നിന്ന് പുറത്തേക്ക് നടക്കുന്നതിനിടയിലാണ് യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടത്. തുടർന്ന് ആശുപത്രി ഗേറ്റിന് സമീപത്ത് വച്ച് കുഞ്ഞിന് ജന്മം നൽകുകയായിരുന്നു.
Read Moreക്യൂവിൽ നിന്ന് ബുദ്ധിമുട്ടണ്ട: കൊച്ചി മെട്രോ ടിക്കറ്റുകള്‍ ഇനി മുതൽ പേടിഎം, ഫോണ്‍പേ ആപ്പുകള്‍ വഴിയും
കൊച്ചി: വാട്സ് ആപ് ടിക്കറ്റിനു പിന്നാലെ ജനപ്രിയ ആപ്പുകള്‍ വഴി കൊച്ചി മെട്രോ ടിക്കറ്റ് ലഭ്യമാക്കാൻ സൗകര്യമൊരുക്കി കെഎംആര്‍എല്‍. പേടിഎം, ഫോണ്‍പേ, യാത്രി, റാപ്പിഡോ, റെഡ്ബസ് ആപ്പുകള്‍ വഴിയാണ് പുതുതായി മെട്രോ ടിക്കറ്റുകള്‍ ലഭ്യമാകുന്നത്. ഓപ്പണ്‍ നെറ്റ്വര്‍ക്ക് ഫോര്‍ ഡിജിറ്റല്‍ കൊമേഴ്സ് (ഒഎന്‍ഡിസി) സഹായത്തോടെയുള്ള സേവന സഹകരണത്തിന് ഇന്നലെ കൊച്ചിയില്‍ നടന്ന ചടങ്ങില്‍ കെഎംആര്‍എലും ഒഎന്‍ഡിസിയും തമ്മില്‍ ധാരണയായി. ചെന്നൈ മെട്രോയ്ക്കു പിന്നാലെ ഒഎന്‍ഡിസിയുമായി സഹകരിക്കുന്ന രണ്ടാമത്തെ മെട്രോയാണ് കൊച്ചി മെട്രോ. ചെന്നൈ മെട്രോ മൂന്ന് ആപ്പുകളില്‍നിന്നാണു ടിക്കറ്റ് ലഭ്യമാക്കുന്നതെങ്കില്‍ കൊച്ചി മെട്രോയ്ക്ക് അഞ്ച് ആപ്പുകളുടെ സേവനം ലഭ്യമാക്കിയിട്ടുണ്ട്. അധിക ചാര്‍ജില്ലാതെ ടിക്കറ്റ് നിരക്ക് മാത്രം ഈടാക്കിയാണ് ആപ്പുകള്‍ ഈ സേവനങ്ങള്‍ നല്‍കുന്നത്. ഭാവിയില്‍ ഗൂഗിള്‍ മാപ്പില്‍നിന്നും യൂബറില്നിന്നും ഈസ്മൈട്രിപ്പില്നിന്നും ടിക്കറ്റുകള്‍ ബുക്ക് ചെയ്യാനുള്ള സൗകര്യങ്ങളും ആലോചിക്കുന്നുണ്ട്. ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്റേണല്‍ ട്രേഡ് പ്രമോഷന് ഡിപ്പാര്‍ട്ട്മെന്റ് (ഡിപിഐഐടി)…
Read Moreനാറ്റോയ്ക്ക് 75 വയസ്; കേക്ക് മുറിച്ച് ആഘോഷം
നാറ്റോ സൈനിക സഖ്യത്തിന് 75 വയസ്. നാറ്റോ ആസ്ഥാനമായ ബ്രസൽസിൽ അംഗരാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാർ ചേർന്ന് 75- ാം വാർഷികം ആഘോഷിച്ചു. കേക്ക് മുറിച്ചായിരുന്നു ആഘോഷം. റഷ്യക്കെതിരായ യുദ്ധത്തിൽ യുക്രെയ്നുള്ള യുഎസ് സഹായം മരവിപ്പിച്ചതിൽ നാറ്റോ ആശങ്ക പ്രകടിപ്പിച്ചു. യുക്രെയ്ന് ദീർഘകാല സൈനിക പിന്തുണ നൽകാൻ 32 അംഗരാജ്യങ്ങളും തീരുമാനിച്ചു. എന്നാൽ യുക്രെയ്ന് അംഗത്വം നൽകണമോയെന്ന കാര്യത്തിൽ ഇതുവരെ സമവായമായിട്ടില്ല. വാഹനങ്ങൾ, ഇന്ധനം, മരുന്നുകൾ, മൈനിംഗ് ഉപകരണങ്ങൾ തുടങ്ങിയവ മാത്രമാണ് നാറ്റോ യുക്രെയ്ന് നൽകിവരുന്നത്. എന്നിരുന്നാലും, പല അംഗങ്ങളും ആയുധങ്ങളും വെടിക്കോപ്പുകളും യുക്രെയ്ന് നൽകുന്നുണ്ട്. 1949ൽ രൂപംകൊണ്ട സൈനികസഖ്യത്തില്‍ ബ്രിട്ടൻ, ഫ്രാൻസ്, കാനഡ, ബെൽജിയം, ഡെന്മാർക്ക്, ഇറ്റലി, ഐസ്ലൻഡ്, ലക്സംബർഗ്, നെതർലൻഡ്സ്, നോർവേ, പോർച്ചുഗൽ എന്നിവയായിരുന്നു സ്ഥാപകാംഗങ്ങൾ. അംഗരാജ്യങ്ങൾക്കുനേരേ സായുധാക്രമണമുണ്ടായാൽ പരസ്പരം സഹായിക്കുമെന്നതാണ് നാറ്റോയുടെ പ്രമാണം. രണ്ടാം ലോകയുദ്ധാനന്തരം സോവിയറ്റ് യൂണിയൻ യൂറോപ്പിലേക്ക് വളരുന്നതു തടയുക എന്നതായിരുന്നു നാറ്റോയുടെ…
Read Moreസിദ്ധാര്‍ഥന്റെ മരണം; അന്വേഷണം സിബിഐ ഉടൻ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് അച്ഛൻ ഹർജി നൽകി
കൊച്ചി: പൂക്കോട് വെറ്ററിനറി സര്‍വകലാശാലാ വിദ്യാര്‍ഥിയായിരുന്ന സിദ്ധാര്‍ഥന്റെ മരണം സംബന്ധിച്ച അന്വേഷണം സിബിഐ എത്രയും വേഗം ഏറ്റെടുക്കണമെന്നാവശ്യപ്പെട്ടു പിതാവ് ടി. ജയപ്രകാശ് ഹൈക്കോടതിയിൽ ഹര്‍ജി നൽകി. സംസ്ഥാന സര്‍ക്കാര്‍ ഇതുസംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടെങ്കിലും അടിയന്തരമായി സിബിഐയോട് അന്വേഷണത്തിന് ഉത്തരവിടാന്‍ കേന്ദ്രസര്‍ക്കാരിനു നിര്‍ദേശം നല്‍കണമെന്നാണു ഹര്‍ജിയിലെ ആവശ്യം. മുഖ്യമന്ത്രിക്കു നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം സിബിഐക്കു വിട്ട് മാര്‍ച്ച് ഒമ്പതിന് അഡീ. ചീഫ് സെക്രട്ടറി ഉത്തരവിറക്കിയെങ്കിലും രേഖകള്‍ കൈമാറാതെ താമസിപ്പിച്ചത് ബോധപൂര്‍വമാണ്. മുഖ്യമന്ത്രിയുടെ ഉറപ്പ് വിശ്വസിച്ചിരിക്കുകയായിരുന്ന കുടുംബത്തോട് സത്യസന്ധമല്ലാത്ത സമീപനമാണു സര്‍ക്കാര്‍ പുലര്‍ത്തിയത്. എന്നാല്‍, നടപടികള്‍ വൈകിയപ്പോള്‍ നടത്തിയ അന്വേഷണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെടുന്ന അപേക്ഷയ്ക്കൊപ്പം സമര്‍പ്പിക്കേണ്ട രേഖകള്‍ നല്‍കിയിട്ടില്ലെന്നും കുറഞ്ഞത് രണ്ടു മാസമെങ്കിലും വേണ്ടിവരുമെന്നുമാണ് അണ്ടര്‍ സെക്രട്ടറി അറിയിച്ചത്. കേന്ദ്ര ഏജന്‍സി അന്വേഷണം വൈകിക്കാനോ കഴിയുമെങ്കില്‍ തടയാനോ ഉള്ള ബോധപൂര്‍വമായ ശ്രമമാണു സര്‍ക്കാരില്‍നിന്ന് ഉണ്ടായതെന്നാണ് ഇതു വ്യക്തമാക്കുന്നത്.…
Read Moreചൂടുകാലത്ത് മുൻകരുതൽ; മാർഗരേഖയിറക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം
ന്യൂഡൽഹി: വേനൽച്ചൂട് ഉയരുന്ന സാഹചര്യത്തിൽ കേന്ദ്ര ആരോഗ്യമന്ത്രാലയം മാർഗരേഖയിറക്കി. കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിലാണ് മാർഗരേഖകൾ പുറത്തിറക്കിയത്. ഉഷ്ണക്കാറ്റിനും ചൂടിനുമെതിരേ ബോധവത്കരണം നൽകുന്നതിനും ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ പങ്കുവയ്ക്കുന്നതിനും ജില്ല, സംസ്ഥാനതല സമിതികൾ രൂപീകരിക്കാൻ കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങളോടു നിർദേശിച്ചിട്ടുണ്ട്. ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം നാലുവരെ സൂര്യപ്രകാശം നേരിട്ട് ഏൽക്കുന്നത് ഒഴിവാക്കണം, ധാരാളം വെള്ളം കുടിച്ച് ശരീരത്തിൽ ജലാംശം നിലനിർത്തണം തുടങ്ങിയ മാർഗനിർദേശങ്ങളാണ് കേന്ദ്രം പുറപ്പെടുവിച്ചത്.
Read More2.53 കോടിയുടെ എട്ടു വാഹനങ്ങൾ, 82.4 ഏക്കർ സ്ഥലം, 1025 ഗ്രാം സ്വർണം; സുരേഷ് ഗോപിയുടെ ആസ്തി വിവരം
തൃശൂർ: തൃശൂരിലെ ബിജെപി സ്ഥാനാർഥി സുരേഷ് ഗോപിയുടെ ആസ്തിരേഖകൾ അടക്കം വ്യക്തമാക്കുന്ന നാമനിർദേശ പത്രിക തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ടു. സുരേഷ് ഗോപിക്ക് 40,000 രൂപ കൈയിലുണ്ട്. വിവിധ ബാങ്ക് അക്കൗണ്ടുകളിലായി 24 ലക്ഷം രൂപയും ഏഴു ലക്ഷം രൂപയുടെ മ്യൂച്വൽ ഫണ്ട് / ബോണ്ട് എന്നിവയുമുണ്ട്. പോസ്റ്റോഫീസിൽ 67 ലക്ഷം രൂപയുടെ നിക്ഷേപവുമുണ്ട്. 1025 ഗ്രാം സ്വർണം സുരേഷ് ഗോപിയുടെ കൈവശമുണ്ട്. 53 ലക്ഷം രൂപയാണു മൂല്യം. ഭാര്യയുടെ പേരിൽ 54 ലക്ഷം രൂപ മൂല്യമുള്ള സ്വർണവും രണ്ടു മക്കളുടെ പേരിൽ 36 ലക്ഷം രൂപ വരുന്ന സ്വർണമുണ്ട്. നാലുകോടി 68 ലക്ഷം രൂപയാണ് ആകെ വരുമാനം. 2023 – 24 വർഷത്തെ ആദായനികുതി റിട്ടേണ്‍ അടിസ്ഥാനമാക്കിയാണ് കണക്ക്. ഭാര്യക്ക് 4.13 ലക്ഷം വരുമാനമുണ്ട്. 4.07 കോടിയിലധികം രൂപയുടെ ജംഗമ ആസ്തിയും സുരേഷ് ഗോപിക്കുണ്ട്. രണ്ട് മക്കളുടെ…
Read Moreലോക്സഭാ തെരഞ്ഞെടുപ്പ്: പത്രികാ സമർപ്പണം പൂർത്തിയായി; 290 സ്ഥാനാർഥികൾ, 499 പത്രികകൾ
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ നാമനിർദേശപത്രികാ സമർപ്പണം ഇന്നലെ സമാപിച്ചപ്പോൾ സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലായി 290 സ്ഥാനാർഥികൾ പത്രിക സമർപ്പിച്ചു. ആകെ 499 പത്രികകളാണ് ഇതുവരെ ലഭിച്ചത്. ഇന്ന് നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന നടക്കും. ഏപ്രിൽ എട്ടിനു പത്രിക പിൻവലിക്കാനുള്ള സമയപരിധി അവസാനിക്കുന്നതോടെ അന്തിമ സ്ഥാനാർഥിപ്പട്ടികയ്ക്കു രൂപമാകും. തിരുവനന്തപുരം മണ്ഡലത്തിലാണ് ഏറ്റവും കൂടുതൽ സ്ഥാനാർഥികളുള്ളത് – 22. കുറവ് സംവരണ മണ്ഡലമായ ആലത്തൂരിലും – 8. മാർച്ച് 28നാണ് സംസ്ഥാനത്തു നാമനിർദേശ പത്രികാസമർപ്പണം തുടങ്ങിയത്. അവസാന ദിവസമായ ഇന്നലെ 252 പത്രികകളാണ് ലഭിച്ചതെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ അറിയിച്ചു. നാമനിർദേശ പത്രികയുടെ മണ്ഡലം തിരിച്ചുള്ള വിവരം: തിരുവനന്തപുരം- 22, ആറ്റിങ്ങൽ- 14, കൊല്ലം- 15, പത്തനംതിട്ട- 10, മാവേലിക്കര- 14, ആലപ്പുഴ- 14, കോട്ടയം- 17, ഇടുക്കി- 12, എറണാകുളം- 14, ചാലക്കുടി- 13, തൃശൂർ-…
Read More