പരീക്ഷയൊക്കെ കഴിഞ്ഞ് അവധിക്കാലം ആഘോഷപൂർവമായി കൊണ്ടാടുകയാണ് വിദ്യാർഥികൾ. എന്നാൽ രണ്ട് മാസം കഴിഞ്ഞാൽ പരീക്ഷയുടെ റിസൾട്ട് വരുമെന്ന് ആലോചിക്കുന്പോൾ തന്നെ ഉണ്ടായിരുന്ന സന്തോഷം പെട്ടെന്ന് മാഞ്ഞു പോകുന്നു. ഇതിനു കാരണം വേറൊന്നുമല്ല, അധ്യാപകരുടേയും രകർത്താക്കളുടേയുമൊക്കെ സമ്മർദ്ദമാണ്. നല്ല മാർക്ക് വാങ്ങിയില്ലങ്കിൽ സമൂഹം മണ്ടനെന്നും മണ്ടിയെന്നും വിളിക്കും എന്നൊക്കെയുള്ള പല മിഥ്യാ ധാരണകളും കുഞ്ഞുങ്ങളുടെ മനസിൽ കുത്തി നിറക്കുന്നതും ഇവരൊക്കെത്തന്നെയാണ്. എന്നാൽ ഈ മാർക്കിലൊന്നും വല്യ കാര്യമില്ലന്ന് തെളിയിക്കുകയാണ് യൂട്യൂബറായ അങ്കുർ വാരിക്കൂ. ജീവിതത്തില്‍ ഈ മാര്‍ക്കുകള്‍ക്ക് വലുതായൊന്നും ചെയ്യാനില്ലെന്ന് തന്റെ പ്ലസ് ടു മാര്‍ക്ക് ലിസ്റ്റ് ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച് അങ്കുർ പറഞ്ഞു. പ്ലസ്ടു പരീക്ഷയില്‍ ഇംഗ്ലീഷിന് 100 ല്‍ 57 മാര്‍ക്ക് മാത്രമാണ് അങ്കുറിന് ലഭിച്ചത്. എന്നാൽ ആ സമയത്ത് തനിക്ക് വലിയ തോതിൽ സങ്കടവും, നിരാശയും തോന്നിയിരുന്നു. പക്ഷേ പോകെ പോകെ അതൊരു അവസരമാക്കി അങ്കുർ…
Read MoreDay: April 6, 2024
വിവാഹം കഴിഞ്ഞിട്ട് രണ്ടുമാസം തികഞ്ഞില്ല; പഠനസൗകര്യാർഥം ഹോസ്റ്റലിൽ താസിച്ച യുവതി മരിച്ച നിലയിൽ; നടുക്കുന്ന സംഭവം കോട്ടയത്ത്
കോട്ടയം: നഗരത്തിലെ ലേഡീസ് ഹോസ്റ്റലില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി.സിഎ വിദ്യാര്‍ഥിനിയായ മുണ്ടക്കയം വലിയപുരയ്ക്കല്‍ ശ്രുതിമോളെ (26)യാണ് ഹോസ്റ്റലിലെ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ഫെബ്രുവരി 10 നായിരുന്നു ശ്രുതിയുടെ വിവാഹം. കഴിഞ്ഞ മാസം ഒന്‍പതിനാണ് യുവതി ഹോസ്റ്റലില്‍ എത്തിയത്. യുവതിയുടെ ഭര്‍ത്താവ് ചെന്നൈയിലാണ്. ഇവിടെനിന്നു ഫോണ്‍ വിളിച്ചെങ്കിലും ശ്രുതി ഫോണ്‍ എടുത്തില്ല. തുടര്‍ന്ന് ഇന്നു രാവിലെ ഇയാള്‍ ഹോസ്റ്റലിലെത്തി. തുടര്‍ന്നു വാര്‍ഡന്റെ നേതൃത്വത്തില്‍ മുറിയിലെത്തി പരിശോധിച്ചപ്പോള്‍ ഉള്ളില്‍നിന്നു പൂട്ടിയ നിലയിലായിരുന്നു. തുടര്‍ന്നാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
Read Moreപിന്നീട് പറയാൻ ചിലത് ബാക്കിവച്ച്…. ബോംബ് നിർമാണത്തിൽ പങ്കെടുത്ത ചിലർ ശൈലജയ്ക്കൊപ്പം നിൽക്കുന്ന ചിത്രം വൈറൽ; പ്രചരിക്കുന്ന ചിത്രത്തെക്കുറിച്ച് സ്ഥാനാർഥിക്ക് പറയാനുള്ളത്…
കണ്ണൂർ: പാനൂർ ബോംബ് സ്ഫോടനത്തിൽ ഉൾപ്പെട്ടവരുമായി തനിക്ക് ഒരു ബന്ധവുമില്ലെന്ന് വടകര ലോക്സഭാ എൽഡിഎഫ് സ്ഥാനാർഥി കെ.കെ. ശൈലജ. ബോംബ് സ്ഫോടന സംഭവത്തിലെ ചിലർ കെ.കെ. ശൈലജയ്ക്കൊപ്പം നില്ക്കുന്ന ഫോട്ടോ നവ മാധ്യമങ്ങളിൽ ഉൾപ്പെടെ പ്രചരിക്കുന്നതിന്റെ പശ്ചാത്തലത്തിൽ സംസാരിക്കുകയായിരുന്നു അവർ. പരിപാടികൾക്ക് പോകുമ്പോൾ പലരും കൂടെ നിന്ന് ഫോട്ടോ എടുക്കാറുണ്ട്. അത്തരത്തിലുള്ള ഒരു ഫോട്ടോ മാത്രമാണത്. അതുപയോഗിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ഗൂഢശ്രമമാണ് നടത്തുന്നത്. യുഡിഎഫിന് മറ്റൊന്നും പറയാൻ ഇല്ലാത്തതിനാലാണ് ഈ വിഷയം തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിക്കുന്നത്. പാനൂരി ലെ ബോംബ് നിർമാണ സംഘത്തിന് സിപിഎമ്മിനേക്കാൾ മറ്റു പലരുമായുമാണ് ബന്ധം. അത് എന്താണെന്ന് ഇപ്പോൾ പറയുന്നില്ലെന്നും കെ.കെ. ശൈലജ പറഞ്ഞു.
Read Moreനീണ്ട 7 വർഷങ്ങൾക്ക് ശേഷം സംഭവിക്കുന്ന പ്രതിഭാസം; സൂര്യഗ്രഹണം മതപരമായ കാര്യം; സാക്ഷിയാകാൻ സൗകര്യം ഒരുക്കണമെന്ന് വിവിധ മതങ്ങളില്‍പ്പെട്ട തടവുകാര്‍
ഏപ്രിൽ എട്ടിലെ സമ്പൂർണ്ണ സൂര്യഗ്രഹണം കാണുന്നതിനുള്ള സൗകര്യങ്ങൾ ചെയ്തു തരണമെന്ന ആവശ്യവുമായി ന്യൂയോർക്ക് ജയിലിലെ തടവുകാർ. ഇതേ ആവശ്യം ഉന്നയിച്ചുകൊണ്ട് തടവുപുള്ളികൾ കോടതിയിൽ കേസ് ഫയൽ ചെയ്തിട്ടുണ്ട്. സൂര്യഗ്രഹണം കാണുക എന്നത് തങ്ങളുടെ മതപരമായ കാര്യമാണെന്നും ഇവർ പറയുന്നു. വുഡ്ബോൺ കറക്ഷണൽ ഫെസിലിറ്റിയിലെ വിവിധ മതങ്ങളിൽ വിശ്വസിക്കുന്ന ആറ് തടവുകാരാണ് ഈ ആവശ്യം ഉന്നയിച്ച് ആദ്യം കോടതിയില്‍ കേസ് ഫയൽ ചെയ്തത്. സൂര്യഗ്രഹണസമയത്ത് തങ്ങളെ തടവിൽ പാർപ്പിച്ചിരിക്കുന്നത് ഭരണഘടനാപരമായ അവകാശങ്ങളുടെ ലംഘനമാണ് എന്ന് തടവുപുള്ളികൾ കോടതിയിൽ സമർപ്പിച്ച അപേക്ഷയിൽ പറയുന്നു. അപൂർവമായി സംഭവിക്കുന്ന ഈ പ്രകൃതിദത്ത പ്രതിഭാസത്തിനു സാക്ഷികൾ ആകാനുള്ള അവസരം ഒരുക്കി തരണമെന്നും തടവുപുള്ളികൾ ആവശ്യപ്പെട്ടു. അതേസമയം, എല്ലാ തടവുകാരും അവരുടെ ബാരക്കുകളിൽ തന്നെ തുടരണം എന്നാണ് കറക്ഷണൽ ഹോം കമ്മീഷണർ പുറപ്പെടുവിച്ച “ലോക്ക്ഡൗൺ മെമ്മോ” ഉത്തരവിൽ പറയുന്നത്. എന്നിരുന്നാലും, എല്ലാ തടവുകാർക്കും ജനാലകളിലൂടെ സൂര്യഗ്രഹണം…
Read Moreസംസ്ഥാനത്ത് 2,77,49,159 വോട്ടർമാർ; ആകെ വോട്ടർമാരിൽ 1.43 കോടി സ്ത്രീകൾ; കന്നിവോട്ടവകാശം രേഖപ്പെടുത്താൻ 5,34,394 പേർ
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള സംസ്ഥാനത്തെ അന്തിമ വോട്ടർ പട്ടികയിൽ 2,77,49,159 വോട്ടർമാർ. ജനുവരി 22ന് പ്രസിദ്ധീകരിച്ച വോട്ടർ പട്ടികയിൽനിന്ന് 6,49,833 വോട്ടർമാരുടെ വർധനവുണ്ടായി. അതേസമയം, വോട്ടർ പട്ടിക ശുദ്ധീകരണത്തിൽ 2,01,417 പേർ ഒഴിവായി. പട്ടികയിലുള്ള 18-19 പ്രായക്കാരായ കന്നിവോട്ടർമാർ 5,34,394 പേരാണ്. ആകെ വോട്ടർമാരിൽ 1.43 കോടി സ്ത്രീകളും 1.34 കോടി പുരുഷന്മാരുമാണ്. സ്ത്രീ വോട്ടർമാരിൽ 3,36,770 പേരുടെയും പുരുഷ വോട്ടർമാരിൽ 3,13,005 പേരുടെയും വർധനയുണ്ട്. ആകെ ഭിന്നലിംഗ വോട്ടർമാർ-367. സ്ത്രീ-പുരുഷ അനുപാതം 1,000: 1,068. കൂടുതൽ വോട്ടർമാരുള്ള ജില്ല മലപ്പുറമാണ്- 33,93,884. കുറവ് വയനാട്ടിലും- 6,35,930. ആകെ പ്രവാസി വോട്ടർമാർ-89,839. പ്രവാസി വോട്ടർമാർ കൂടുതലുള്ള ജില്ല- കോഴിക്കോട്-35,793. 80 വയസിന് മുകളിലു ള്ള 6,27,045 വോട്ടർമാരുണ്ട്. വോട്ടർപട്ടികയിൽ പേര് ചേർക്കാൻ കഴിയാതെ പോയവർക്ക് മാർച്ച് 25 വരെ അപേക്ഷ സമർപ്പിക്കാൻ അവസരം നൽകിയിരുന്നു. വോട്ടർ പട്ടിക…
Read Moreകൂണുകൾക്ക് ഇത്രയും വിലയോ; വില കേട്ട് ഞെട്ടിത്തരിച്ച് കൂൺ ലവേഴ്സ്
വളരെയേറെ പോഷക ഗുണമുള്ള ആഹാരമാണ് കൂണുകൾ. ഡയറ്റ് ചെയ്യുന്നവർ പ്രധാനമായും അവരുടെ ഭക്ഷണത്തിൽ കൂണുകൾ ഉൾപ്പെടുത്താറുണ്ട്. വൈറ്റമിൻ ഡി കുറവുള്ളവർക്ക് വളരെ നല്ലൊരു ഭക്ഷണമാണ് കൂണ്. കുടലിന്റെ ആരോഗ്യത്തിനും, പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനും, രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നതിനും, ഊര്‍ജം പകരാനും കൂണുകൾ സഹായിക്കും. മഴ പെയ്യുന്നതിനു മുൻപ് പണ്ടൊക്കെ വീട്ടിലെ തൊടിയിൽ കൂണുകൾ പൂക്കുമായിരുന്നു. അരിക്കൂണുകൾ, ബട്ടൺ കൂണുകൾ അങ്ങനെ പോകുന്നു കൂണുകളുടെ നിരകൾ. എന്നാൽ കാലം മുന്നോട്ട് കടന്നപ്പോൾ അന്യം നിന്നു പോയൊരു ഭക്ഷണമായി കൂണുകൾ മാറി. ഇന്ന് തൊടിയുമില്ല അവിടെ പൂക്കുന്ന കൂണുകളുമില്ല. കടകളിൽ പായ്ക്കറ്റുകളായി കൂണുകൾ വിൽപനയ്ക്ക് വച്ചിട്ടുണ്ട്. എന്നാൽ ലോകത്തിലെ ഏറ്റവും വിലയേറിയ കൂണുകൾ കേട്ടിട്ടുണ്ടോ? മാറ്റ്സുടേക്ക് എന്നാണ് ഈ കൂണുകൾ അറിയപ്പെടുന്നത്. ജാപ്പനീസ് പാചകരീതിയിൽ ഉൾപ്പെടുന്ന ഒരു വിഭവമാണ് ഇവ.ഇത്തരം കൂണുകൾ വളരെ വിരളമായാണ് ലഭിക്കുന്നത്. അതിനാൽ തന്നെ വലിയ വില കൊടുക്കേണ്ടി…
Read Moreപാർട്ടിഗ്രാമത്തിൽ നിർമാണത്തിനിടെ ബോംബ് പൊട്ടി; ചിന്നിച്ചിതറി സിപിഎം പ്രവർത്തകൻ; മൂന്ന് പേർക്ക് പരിക്ക്; മരിച്ചയാളേയും പരിക്കേറ്റയൊരാളേയും തള്ളിപ്പറഞ്ഞ് സിപിഎം
തലശേരി: നിർമാണത്തിലിരിക്കുന്ന വീടിന്റെ ടെറസിൽ ബോംബുണ്ടാക്കുന്നതിനിടെയുണ്ടായ സ്ഫോടനത്തിൽ ഒരാൾ മരിച്ചു. മൂന്നു പേർക്കു ഗുരുതരമായി പരിക്കേറ്റു. പാനൂരിലെ സിപിഎം പാർട്ടി ഗ്രാമമായ ചെണ്ടയാട് മൂളിയാത്തോട്ടാണു സംഭവം. ചെണ്ടയാട് കാട്ടിന്റവിട ഷെറിൻ (31) ആണ് മരിച്ചത്. പരിക്കേറ്റ ചെണ്ടയാട് വലിയപറന്പത്ത് വിനീഷി (39)നെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും പുത്തൂർ കല്ലായിന്റവിട അശ്വന്ത് (33), കുന്നോത്ത് പറന്പ് ചിറക്കരാങ്ങിൻമേൽ വിനോദ് (31) എന്നിവരെ തലശേരി സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഉഗ്രസ്ഫോടന ശേഷിയുള്ള സ്റ്റീൽ ബോംബാണ് പൊട്ടിയതെന്നാണ് പ്രാഥമിക നിഗമനം. ഇന്നലെ പുലർച്ചെ ഒന്നോടെയായിരുന്നു സ്ഫോടനം. സംഭവസ്ഥലത്ത് പോലീസ് നടത്തിയ പരിശോധനയിൽ രണ്ട് സ്റ്റീൽ ബോംബുകൾ കണ്ടെടുത്തിട്ടുണ്ട്. ഇവിടെനിന്നു ബോംബുകൾ നിർമിച്ച് കടത്തിയതായും പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. സ്ഫോടനത്തിൽ വിനീഷിന്റെ ഇരുകൈകളും അറ്റ നിലയിലാണ്. വിനോദിന്റെ കണ്ണുകൾക്കാണ് പരിക്ക്. മരിച്ച ഷെറിന്റെ മുഖത്തും കണ്ണിനും വയറിനുമായിരുന്നു പരിക്കേറ്റത്. ഷെറിനെയും വിനീഷിനെയും…
Read Moreനിരവധി ആശുപത്രികളിൽ കാണിച്ചു, അവരെല്ലാം കൈയൊഴിഞ്ഞു; 43 കിലോ ഭാരമുള്ള ട്യൂമര്‍ നീക്കം ചെയ്ത് കോട്ടയം മെഡിക്കല്‍ കോളജിലെ ഡോക്ടർമാർ; 24 കാരനിത് രണ്ടാം പിറവി
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിൽ ശസ്ത്രക്രിയയിലൂടെ 43 കിലോ ഭാരമുള്ള ട്യൂമര്‍ പുറത്തെടുത്തു. ആരോഗ്യ രംഗത്തെ സംബന്ധിച്ച് ഇത് അപൂര്‍വമായ നേട്ടമാണ്. കോട്ടയം സ്വദേശി 24കാരനായ ജോ ആന്റണിക്കാണ് ശസ്ത്രക്രിയ വിജയകരമായി പൂർത്തീകരിച്ചത്. കാര്‍ഡിയോ തൊറാസിക് വിഭാഗവും പ്ലാസ്റ്റിക് സര്‍ജറി വിഭാഗവും സംയുക്തമായാണ് ശസ്ത്രക്രിയ നടത്തിയത്. വിജയകരമായ ശസ്ത്രക്രിയ നടത്തിയ കോട്ടയം മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള മുഴുവന്‍ ടീമിനേയും ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു. ശസ്ത്രക്രിയയ്ക്കും തുടര്‍ ചികിത്സയ്ക്കും ശേഷം ജോ ആന്റണിയെ ഡിസ്ചാര്‍ജ് ചെയ്തു. നാല് വർഷം മുൻപാണ് ഇയാൾക്ക് ട്യൂമർ ആണെന്ന് അറിഞ്ഞത്. ശ്വാസകോശത്തിന്റേയും നെഞ്ചിന്റേയും ഭാഗത്തായാണ് ട്യൂമർ കണ്ടെത്തിയത്. പിന്നീടത് ക്യാൻസർ ആണെന്നും തിരിച്ചറിഞ്ഞു. തുടർന്ന് കീമോ ചെയ്തു വരികയായിരുന്നു. എന്നാൽ ട്യൂമർ അനുദിനം വളർന്നു വന്നതേടെ ശ്വാസം എടുക്കുന്നതിനു പോലും യുവാവിന് ബുദ്ധിമുട്ടായി. കൈ…
Read Moreകുടുംബത്തിന്റെ മതം മാത്രം പോര; കുട്ടികളുടെ ജനനം രജിസ്റ്റർ ചെയ്യുമ്പോൾ മാതാപിതാക്കളുടെ മതവും രേഖപ്പെടുത്തണം
ന്യൂഡൽഹി: കുട്ടികളുടെ ജനനം രജിസ്റ്റർ ചെയ്യുന്പോൾ മാതാപിതാക്കളുടെ മതവും പ്രത്യേകം രേഖപ്പെടുത്തണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. മാതൃകാ ചട്ടങ്ങളിലാണ് അച്ഛന്റെയും അമ്മയുടെയും മതം പ്രത്യേകം രേഖപ്പെടുത്തണമെന്ന നിർദേശം ഉൾപ്പെടുത്തിയിരിക്കുന്നത്. നേരത്തെ കുടുംബത്തിന്റെ മതം മാത്രമായിരുന്നു ജനനം രജിസ്റ്റർ ചെയ്യാൻ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ ജനന സർട്ടിഫിക്കറ്റിൽ കുട്ടിയുടെ മതം രേഖപ്പെടുത്തേണ്ട കോളം അച്ഛന്റെ മതം, അമ്മയുടെ മതം എന്നിവ രേഖപ്പെടുത്തുന്നതിന് ആവശ്യമായ രീതിയിൽ വിപുലീകരിക്കും. ദത്തെടുക്കുന്ന കുട്ടിയുടെ സർട്ടിഫിക്കറ്റിലും ഇതേ മാറ്റങ്ങൾ വരുത്തും. 2023 ഓഗസ്റ്റ് 11ന് ഭേദഗതി ചെയ്ത ജനന- മരണ രജിസ്ട്രേഷൻ നിയമപ്രകാരം ജനന- മരണ കണക്കുകൾ ദേശീയതലത്തിലായിരിക്കും കണക്കാക്കുക. ദേശീയ ജനസംഖ്യാ രജിസ്റ്റർ (എൻപിആർ), ഇലക്ടറൽ റോൾസ്, ആധാർ നന്പർ, റേഷൻ കാർഡ്, പാസ്പോർട്ട്, ഡ്രൈവിംഗ് ലൈസൻസ്, സ്വത്ത് രജിസ്ട്രേഷൻ തുടങ്ങിയ രേഖകൾ അപ്ഡേറ്റ് ചെയ്യാനും ഇത് ഉപയോഗിക്കും. ജനനം, മരണം, ദത്തെടുക്കൽ, ഗർഭാവസ്ഥയിലോ…
Read More